കസറി തുടങ്ങി സഞ്ജു; ആവേശം 26 റണ്‍സില്‍ ഒതുങ്ങി

കസറി തുടങ്ങി സഞ്ജു; ആവേശം 26 റണ്‍സില്‍ ഒതുങ്ങി
കൊല്‍ക്കത്ത: ചാമ്പ്യന്‍ ട്രോഫിയില്‍ പരിഗണിക്കാത്തതിലുള്ള അമര്‍ശവുമായി ക്രീസിലെത്തിയ സഞ്ജു കലിപ്പ് തീര്‍ത്തുവെന്ന് തീര്‍ത്ത് പറയാനാകാത്ത ഇന്നിംഗ്‌സ് പുറത്തെടുത്തു. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന്റെ ഇന്നിംഗ്‌സ് 20 പന്തില്‍ 26 റണ്‍സില്‍ ഒതുങ്ങിയെങ്കിലും ആവേശകരമായ പ്രകടനമാണ് താരം പുറത്തെടുത്തത്. നാല് ഫോറും ഒരു സിക്‌സുമായി 130 സ്‌ട്രൈക്ക് റൈറ്റിലാണ് താരം ക്രീസില്‍ നിറഞ്ഞതെങ്കിലും ഫിഫ്റ്റിയെങ്കിലും എടുത്ത് ഇന്ത്യന്‍ സെല്കടര്‍മാര്‍ക്കും കേരളാ ക്രിക്കറ്റ് അസോസിയേഷനും ചുട്ട മറുപടി നല്‍കുമെന്ന ആരാധകരുടെ ആഗ്രഹം അസ്ഥാനത്തായി. 5.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 61 റണ്‍സിലെത്തി. ഓപണര്‍ അഭിഷേക് ശര്‍മയും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ തിലക് വര്‍മയുമാണ് ഇപ്പോള്‍ ക്രീസില്‍. 133 റണ്‍സാണ് ഇന്ത്യയുടെ ലക്ഷ്യം.

Share this story