ഇംഗ്ലണ്ടിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സഞ്ജു അഞ്ച് റണ്‍സില്‍ ഒടുങ്ങി. ഇക്കുറിയും സഞ്ജുവിന്റെ വിക്കെറ്റെടുത്തത് ജൊഫ്‌റ ആര്‍ച്ചര്‍. ഏഴ് ബോളില്‍ അഞ്ച് റണ്‍സ് മാത്രം എടുക്കാനാണ് സഞ്ജുവിന് കഴിഞ്ഞത്. കഴിഞ്ഞ മത്സരത്തില്‍ 26 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നെങ്കിലും രണ്ടാം മത്സരത്തില്‍ സഞ്ജു വീഴുകയായിരുന്നു.
ഓപ്പണര്‍ അഭിഷേക് ശര്‍മ പരുക്ക് മറികടന്ന് ക്രീസിലെത്തിയെങ്കിലും അദ്ദേഹത്തിനും തിളങ്ങാനായില്ല. 12 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് എടുക്കാന്‍ സാധിച്ചത്. തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ഇപ്പോള്‍ ക്രീസില്‍.
166 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ഇന്ത്യന്‍ ടീം തകര്‍ച്ചയുടെ വക്കിലാണ്. നാല് ഓവര്‍ തികയും മുമ്പ് ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. ശ്രദ്ധയോടെ കളിച്ചാല്‍ മാത്രമെ ഇനി ഇന്ത്യക്ക് രക്ഷയുള്ളൂ.