Sports
സഞ്ജുവിന്റെ ശസ്ത്രക്രിയ കഴിഞ്ഞു: ഒരു മാസത്തെ വിശ്രമം, തിരിച്ചുവരവ് അടുത്ത മാസം ഐപിഎല്ലിൽ,

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ പരുക്കേറ്റ സഞ്ജു സാംസണിന്റെ വിരലിൽ ശസ്ത്രക്രിയ നടത്തി. രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ സെമി മത്സരത്തിൽ സഞ്ജു കളിക്കില്ല. കേരളം ഫൈനലിലെത്തിയാലും സഞ്ജുവിന്റെ സാന്നിധ്യമുണ്ടാകില്ല. താരത്തിന് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്
അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലിലാകും സഞ്ജു തിരിച്ചുവരിക. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനാണ് സഞ്ജു. മാർച്ച് 21നാകും ഐപിഎൽ 2025 സീൺ ആരംഭിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20ക്കിടെയാണ് സഞ്ജുവിന് പരുക്കേറ്റത്. തുടർന്ന് സഞ്ജുവിന് പകരം ധ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പറായി അന്ന് കളിച്ചത്.