GulfSaudi Arabia

സൗദിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഗ്രോസറികളില്‍ വിലക്ക്

റിയാദ്: പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ഭാഗമായി രാജ്യത്തെ ഗ്രോസറികളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് നിരോധിക്കുന്നതായി സൗദി അധികൃതര്‍ അറിയിച്ചു. പലചരക്ക് വില്‍പ്പന സ്ഥാപനങ്ങളായ കാലുകളിലും സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലും പുകയില വില്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിക്കാനാണ് സൗദി മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിംഗ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ പാടില്ല. പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി എത്തുന്നവരുടെ പ്രായം പരിശോധിച്ച ശേഷം മാത്രമേ ഇത്തരം ഉല്‍പ്പന്നങ്ങള്‍ കൈമാറാവൂ. സ്ഥാപനങ്ങളില്‍ ജീവനക്കാരും ഉപഭോക്താക്കളും പുകവലിക്കാന്‍ പാടില്ല. പുകവലിയുടെ ദോഷങ്ങളെ കുറിച്ചുള്ള ബോര്‍ഡ് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. സൗദിയിലെ പുതിയ നിയമപ്രകാരം പുകയില ഉത്പന്നങ്ങള്‍ കാഴ്ച മറക്കുന്ന രീതിയില്‍ അടച്ച് ഭദ്രമായി സൂക്ഷിച്ചിരിക്കണം. സ്ഥാപനങ്ങള്‍ പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യം ചെയ്യാനോ അവ പ്രചരിപ്പിക്കാനോ പാടില്ല. കടയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പകര്‍ച്ചവ്യാധികള്‍ ഉണ്ടായിരിക്കരുതെന്ന് ഇത്തരം അസുഖങ്ങള്‍ ഉണ്ടാവുന്ന അവസരത്തില്‍ അവരെ ജോലിയില്‍ നിന്നും പെട്ടെന്ന് മാറ്റി നിര്‍ത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്ക് വില്‍പ്പന നടത്തരുതെന്നും അധികൃത കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!