Saudi Arabia
ഗാസയിലേക്കു കൂടുതല്‍ സഹായം എത്തിച്ച് സഊദി
റിയാദ്: വെടിനിര്‍ത്തല്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തിച്ച് സഊദി. സഊദിയില്‍നിന്നുള്ള അവശ്യവസ്തുക്കള്‍ അടങ്ങിയ കണ്‍വോയികള്‍ വടക്കന്‍ ഗാസയില്‍ എത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സഊദി എയ്ഡ് ഏജന്‍സിയായ കെഎസ്‌റിലീഫാണ് ഗാസന്‍ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിന്റെ ഭാഗമായി അവശ്യവസ്തുക്കളായ ഷെല്‍ട്ടര്‍ കിറ്റുകളില്‍ ഉള്‍പ്പെടുന്ന ബ്ലാങ്കറ്റുകള്‍, കിടക്കകള്‍, പാചകത്തിനുള്ള പാത്രങ്ങള്‍, വാട്ടര്‍ കണ്ടയിനറുകള്‍ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ എത്തിച്ചത്. സഊദി സെന്റര്‍ ഫോര്‍ കള്‍ചര്‍ ആന്റ് ഹെറിറ്റേജിന്റെ നേതൃത്വത്തിലാവും വസ്തുക്കള്‍ അര്‍ഹരായവരില്‍ എത്തിക്കുകയെന്ന് സഊദി പ്രസ് ഏജന്‍സി അറിയിച്ചു.