സഊദി ഗതാഗത നിമയങ്ങള്‍ കര്‍ശനമാക്കുന്നു; ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 500 റിയാല്‍ മുതല്‍ 900 റിയാല്‍വരെ പിഴ ചുമത്തും
Jan 23, 2025, 07:56 IST

റിയാദ്: രാജ്യത്തുണ്ടാവുന്ന അപകടങ്ങളില്‍ പലതിലും മൊബൈല്‍ വില്ലനായി മാറുന്ന സാഹചര്യത്തില്‍ ഗതാഗത നിയമം കൂടുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സഊദി ഒരുങ്ങുന്നു. വാഹനം ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ 500 റിയാല്‍ മുതല്‍ 900 റിയാല്‍വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ രാജ്യം മുഴുവനുമുള്ള റോഡുകളില്‍ ക്യാമറകളും റഡാറുകളും സഊദി ഗതാഗത വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടം വരുത്തുമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. രാജ്യത്തെ നിയമങ്ങള്‍ സ്വദേശികളും പ്രവാസി സമൂഹവും കര്‍ശനമായി പാലിക്കണമെന്നും ഭരണകൂടം അഭ്യര്‍ഥിച്ചു.