സഊദി വിദേശകാര്യ മന്ത്രി ലബോനോണ്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
Jan 25, 2025, 09:06 IST

ബെയ്‌റൂത്ത്: സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ലബനോണ്‍ തലസ്ഥാനത്ത് പ്രസിഡന്റ് ജോസഫ് ഔണുമായി കൂടിക്കാഴ്ച നടത്തി. 15 വര്‍ഷത്തെ അകല്‍ച്ചക്ക് ശേഷമാണ് ലബനോണിലെ രാഷ്ട്രീയ അന്തരീക്ഷ മാറിയ പുതിയ സാഹചര്യത്തില്‍ ഒരു സഊദി മന്ത്രി ലബനോണ്‍ മണ്ണില്‍ കാലുകുന്നതുന്നത്. ലബനോണിലെയും മേഖലയിലെയും ഏറ്റവു പുതിയ സംഭവവികാസങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ലബനോണിന് എല്ലാവിധ സഹായവും സഊദി വിദേശകാര്യ മന്ത്രി ഉറപ്പുനല്‍കി. സഊദി ഭരണാധികാരിയും ഇരുഹറമുകളുടെയും സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെയും ആശംസകളും ശൈഖ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ലബനോണ്‍ പ്രസിഡന്റിനെ അറിയിച്ചു.