മദീനയില്‍ വാഹനാപകടത്തില്‍ സ്‌കൂള്‍ അധ്യാപികയും ഡ്രൈവറും മരിച്ചു

മദീനയില്‍ വാഹനാപകടത്തില്‍ സ്‌കൂള്‍ അധ്യാപികയും ഡ്രൈവറും മരിച്ചു
മദീന: സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികമാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഡ്രൈവറും അധ്യാപികയും മരിച്ചു. സുഫൈത്ത് ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ സുഹാം നാസിര്‍ അല്‍ അംരിയാണ് മരിച്ചത്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടയില്‍ ആയിരുന്നു അപകടമുണ്ടായത്. മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹായിലിന് 270 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി പ്രവര്‍ത്തിക്കുന്ന സുഹൈദ് ഗേള്‍സ് സെക്രട്ടറി സ്‌കൂള്‍ അധ്യാപികമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് അധ്യാപികമാര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.

Tags

Share this story