World

രണ്ടാം നിര പ്രതിരോധം; മദ്രസകളിലെ വിദ്യാർഥികളെ വെച്ച് പ്രതിരോധിക്കും: പാക് പാർലമെന്റിൽ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

മദ്രസകളിൽ പഠിക്കുന്ന വിദ്യാർഥികൾ പാക്കിസ്ഥാൻറെ പ്രതിരോധ സേന ആണെന്ന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ആവശ്യം വന്നാൽ വേണ്ട രീതിയിൽ മദ്രസകളിലെ വിദ്യാർഥികളെ പ്രയോജനപ്പെടുത്തുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. പാക് പാർലമെൻറിൽ സംസാരിക്കവേ ആയിരുന്നു ഖ്വാജ ആസിഫ് ഇത് പറഞ്ഞത്.

മദ്രസകളുടെയും മദ്രസയിലെ വിദ്യാർഥികളുടെയും കാര്യമെടുത്താൽ ഒരു സംശയവും വേണ്ട, അവർ നമ്മുടെ രണ്ടാം നിര പ്രതിരോധമാണ്. അവിടെ പഠിക്കുന്ന യുവാക്കളെ, ആവശ്യം വന്നാൽ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുക തന്നെ ചെയ്യും’ എന്നായിരുന്നു ഖ്വാജയുടെ വാക്കുകൾ. മദ്രസകളെ മതപഠനത്തിന് മാത്രമായല്ല പാക്കിസ്ഥാൻ ഉപയോഗിക്കുന്നതെന്ന് ആക്ഷേപം നിലനിൽക്കുമ്പോഴാണ് ഖ്വാജ ആസിഫിൻ്റെ വെളിപ്പെടുത്തൽ.

https://x.com/RicchaDwivedi/status/1920794699796767226

ഇന്ത്യ- പാക് സംഘർഷം ശക്തമായതിനിടെ ഇന്ത്യയുടെ വിമാനം വെടിവച്ചിട്ടെന്ന അവകാശവാദവും നേരത്തെ ഖാജ മുഴക്കിയിരുന്നു. എന്നാൽ ഇതിന് തെളിവു ചോദിച്ച സിഎൻഎൻ അവതാരകയോട് ‘എല്ലാം സമൂഹ മാധ്യമങ്ങളിലുണ്ട്’ എന്നായിരുന്നു ഖ്വാജയുടെ മറുപടി. നിങ്ങൾ പ്രതിരോധമന്ത്രിയാണ്, അതുകൊണ്ടാണ് ഈ അഭിമുഖം തന്നെ നടക്കുന്നത്. സമൂഹമാധ്യമങ്ങളിലെ കാര്യങ്ങളല്ല സംസാരിക്കേണ്ടതെന്ന് അവതാരകയായ ബെക്കി ആൻഡേഴ്സ് ഉടനടി മറുപടിയും നൽകി.

ഖ്വാജയുടെ നിരുത്തരവാദപരമായ പ്രസ്താവന അതിവേഗമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സമൂഹ മാധ്യമങ്ങളിലെ വിഡിയോ മാത്രം തെളിവായി വച്ച് സംസാരിക്കുന്ന പ്രതിരോധമന്ത്രിയാണ് പാക്കിസ്ഥാനുള്ളതെന്ന് ആളുകൾ പ്രതികരിക്കുകയും ചെയ്തു. ഖ്വാജയുടേത് അസത്യപ്രചാരണമാണെന്ന് ഇന്ത്യ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയതിന് പിന്നാലെ വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയെ ആക്രമിക്കുമെന്നും വേണ്ടി വന്നാൽ ആണവായുധം പ്രയോഗിക്കുമെയിരുന്നു ഖ്വാജയുടെ ഭീഷണി.

Related Articles

Back to top button
error: Content is protected !!