National
യുപിയിൽ മുതിർന്ന ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ മുതിർന്ന ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. യുപി സംഭാലിലാണ് സംഭവം. ദഫ്താര ഗ്രാമത്തിലെ തന്റെ ഫാം ഹൗസിലായിരുന്ന ഗുൽഫാം സിംഗ്(60) എന്ന ബിജെപി നേതാവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്.
നേതാവിനെ സന്ദർശിക്കാനെന്ന പേരിലാണ് അക്രമികൾ എത്തിയത്. സുഖവിവരങ്ങൾ അന്വേഷിച്ച ശേഷം ഗുൽഫാം സിംഗ് യാദവിൽ നിന്ന് ഇവർ വെള്ളം വാങ്ങിക്കുടിച്ചു. വെള്ളം നൽകിയതിന് പിന്നാലെ മുറിയിൽ കിടക്കാൻ പോയ യാദവിന്റെ വയറ്റിൽ പ്രതികൾ വിഷം കുത്തി വെക്കുകയായിരുന്നു
വേദന കൊണ്ട് നിലവിളിച്ച യാദവ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ മരിച്ചു. സംഭവസ്ഥലത്ത് നിന്ന് അക്രമികളുടെ ഹെൽമറ്റും സിറിഞ്ചും പോലീസ് കണ്ടെത്തിയിട്ടുണ്ട്.