Kerala
കൊല്ലത്ത് പേവിഷബാധയെ തുടർന്ന് ഏഴ് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലത്ത് പേവിഷബാധയെ തുടർന്ന് ഏഴ് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യഥാസമയത്ത് വാക്‌സിൻ എടുത്തിട്ടും കുട്ടിക്ക് പേവിഷബാധയേൽക്കുകയായിരുന്നു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയെയാണ് എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം മലപ്പുറം പെരുവള്ളൂർ സ്വദേശിയായ കുട്ടിയും പേവിഷബാധയെ തുടർന്ന് മരിച്ചിരുന്നു. പെരുവള്ളൂർ സ്വദേശി സിയ ഫാരിസാണ് മരിച്ചത്. ഏപ്രിൽ മാസത്തിൽ മാത്രം ആറ് പേരാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്
ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്ത് വെച്ചാണ് കുന്നിക്കോട് സ്വദേശിയായ കുട്ടിയെ പട്ടി കടിച്ചത്. അന്ന് തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. പിന്നാലെ ആന്റി റാബിസ് സിറവും നൽകി. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നൽകി. ഏപ്രിൽ 28ന് പനി ബാധിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റെന്ന് മനസ്സിലായത്.