Kerala

എസ്എഫ്‌ഐഒ നാടകം രാഷ്ട്രീയ അജണ്ട; കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് എംവി ഗോവിന്ദൻ

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ പിന്തുണച്ച് സിപിഎം. എസ് എഫ് ഐ ഒ നാടകം രാഷ്ട്രീയ അജണ്ടയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. എസ്എഫ്‌ഐഒ കേസ് നിയമപരമായി നിലനിൽക്കുന്നതല്ല.

കേസിൽ വിശദമായ വാദം കേൾക്കുന്നതിനിടയിൽ എസ്എഫ്‌ഐഒ നടത്തിയ നീക്കം ഗൗരവമായി പരിശോധിക്കണം. വഴിവിട്ട ഒരു സഹായവും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു

അതേസമയം വീണയെ എസ്എഫ്‌ഐഒ പ്രതി ചേർത്തതോടെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ നേതൃത്വത്തിൽ മണ്ഡലം കേന്ദ്രങ്ങളിൽ ഇന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിക്കും.

Related Articles

Back to top button
error: Content is protected !!