രോഹിത് ശർമയെ അഭിനന്ദിച്ച് ഷമ മുഹമ്മദ്; സോഷ്യൽ മീഡിയയിൽ ട്രോളിന്റെ പൂരം

ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമയെ അഭിനന്ദിച്ച് പോസ്റ്റിട്ട കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിന് സോഷ്യൽ മീഡിയയിൽ ട്രോളിന്റെ പൂരം. നേരത്തെ രോഹിത് ശർമക്കെതിരെ ഷമ മുഹമ്മദ് നടത്തിയ പരാമർശം വിവാദമായിരുന്നു. പിന്നാലെയാണ് രോഹിതിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് പോസ്റ്റിട്ടത്
ഇന്ത്യയുടെ കിരീടനേട്ടത്തിന് തൊട്ടുപിന്നാലെയാണ് ടീമിനെയും നായകനെയും അഭിനന്ദിച്ച് ഷമ എക്‌സിൽ കുറിപ്പിട്ടത്. ചാമ്പ്യൻസ് ട്രോഫിയിലെ മിന്നും വിജയത്തിൽ ഇന്ത്യക്ക് അഭിനന്ദനം. 76 റൺസുമായി ടീമിനെ നയിച്ച രോഹിത് ശർമക്ക് അഭിനന്ദനങ്ങൾ. ശ്രേയസ്, കെഎൽ രാഹുൽ എന്നിവരുടെ പങ്കാളിത്തവും വിജയത്തിൽ നിർണായകമായെന്ന് ഷമ കുറിച്ചു
ഇതിന് പിന്നാലെയാണ് ഷമയെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകൾ പ്രവഹിച്ചത്. നേരത്തെ രോഹിത് ശർമയുടെ ശരീരം ഫിറ്റ് അല്ലെന്നും രോഹിത് ശർമ ഒരു ശരാശരി കളിക്കാരൻ മാത്രമാണെന്നും ഷമ മുഹമ്മദ് വിമർശിച്ചിരുന്നു. വ്യാപക വിമർശനമാണ് ഇന്ന് ഷമ ഏറ്റുവാങ്ങിയത്.