National

മോദിയുടെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി ശശി തരൂർ; പാർട്ടി നിലപാടല്ലെന്ന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയ ശശി തരൂർ എംപിയുടെ നിലപാട് തള്ളി കോൺഗ്രസ്. തരൂരിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടി നിലപാടല്ലെന്നും എഐസിസി വക്താവ് പവൻ ഖേര പറഞ്ഞു.

രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ മോദിയുടെ യുഎസ് സന്ദർശനത്തെ വിമർശിക്കുമ്പോഴാണ് തരൂരിന്റെ പുകഴ്ത്തൽ. മോദിയുടെയും ട്രംപിന്റെയും പ്രസ്താവനകൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് തരൂർ പറഞ്ഞു. വ്യാപാര മേഖലയിൽ സെപ്റ്റംബർ, ഒക്ടോബർ മാസത്തേക്ക് മാറ്റങ്ങളുണ്ടാകുമെന്നും തരൂർ പറഞ്ഞു

അതേസമയം തീരുവ അടക്കമുള്ള വിഷയങ്ങളിൽ മോദിയെ ഇരുത്തി വിരട്ടിയ ട്രംപിന്റെ നയത്തോട് എങ്ങനെ യോജിക്കാനാകുമെന്ന് കോൺഗ്രസ് ചോദിച്ചു. അടുത്തിടെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ചും തരൂർ കോൺഗ്രസിന് തലവേദനയുണ്ടാക്കിയിരുന്നു.

Related Articles

Back to top button
error: Content is protected !!