സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിയത്, അയാളുടെ ഭാര്യയെന്ന് അറിയപ്പെടാൻ താത്പര്യമില്ല; ചെന്താമരയുടെ ഭാര്യ
Mar 8, 2025, 14:33 IST

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തി. ചെന്താമര നിരന്തരം തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ഇവർ മൊഴി നൽകി. സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോയത്. ഞാനിപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് പോലും ചെന്താമരക്ക് അറിയില്ല ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല. അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയതെന്നും ഭാര്യ പറഞ്ഞു. ആലത്തൂർ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് ഇവർ മൊഴി നൽകിയത്. ജനുവരി 27നാണ് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊന്നത്. സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് ചെന്താമര ഇരട്ടക്കൊലപാതകം കൂടി നടത്തിയത്.