Dubai

ദുബൈ എഐ സീല്‍’ പദ്ധതിയുമായി ശൈഖ് ഹംദാന്‍

ദുബൈ: ‘ദുബൈ എഐ സീല്‍’ പദ്ധതി ആരംഭിക്കുന്നതായി ദുബൈ അധികൃതര്‍ അറിയിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രശസ്തമായ എഐ കമ്പനികളില്‍ വിശ്വാസം വളര്‍ത്തുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ദുബൈയെ ആഗോള നേതൃനിരയില്‍ സ്ഥാപിക്കുന്നതിനുമായി ദുബൈ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഈ സംരംഭം ആരംഭിച്ചത്. സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ എഐ പരിഹാരങ്ങള്‍ക്കായി വിശ്വസനീയമായ കമ്പനികളുടെ ഒരു ശൃംഖല സ്ഥാപിക്കുന്ന ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്ന് അധികൃതര്‍ വിശദീകരിച്ചു.

എമിറേറ്റിലെ എഐ സേവനദാതാക്കളെ പരിശോധിക്കുന്നതിനുള്ള ആക്സസ് ചെയ്യാവുന്നതും വിശ്വസനീയവുമായ മാര്‍ഗം നല്‍കുക, എഐ കമ്പനികള്‍ക്ക് ദുബൈയില്‍ ബിസിനസ്സ് അവസരങ്ങള്‍ സൃഷ്ടിക്കുക, ദുബൈയുടെ സമ്പദ്വ്യവസ്ഥയില്‍ എഐ കമ്പനികളുടെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിയുക എന്നിങ്ങനെ ദുബൈ വൈവിധ്യമാര്‍ന്ന ലക്ഷ്യങ്ങളാണ് എഐ സീല്‍ സംരംഭം മുന്നോട്ടുവക്കുന്നത്.

യുഎഇ, ദുബൈ സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളികളായി തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് എഐ സീല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.വിശ്വസനീയ കമ്പനികളെ സാക്ഷ്യപ്പെടുത്തുന്നതിലൂടെ, ‘ദുബൈ എഐ സീല്‍’ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സാങ്കേതിക കമ്പനികള്‍ക്കും ഇടയില്‍ ശക്തമായ പങ്കാളിത്തത്തിനുള്ള ഒരു ചട്ടക്കൂട് നല്‍കുന്നു. സര്‍ട്ടിഫൈഡ് കമ്പനികള്‍ക്ക് അവരുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും പ്രൊമോഷണല്‍ കാമ്പെയ്നുകളിലും സീല്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ സവിശേഷതയെന്ന് ദുബൈ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മേല്‍നോട്ടം വഹിക്കുന്ന ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ സിഇഒ ഖല്‍ഫാന്‍ ബെല്‍ഹോള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!