Gulf
സ്വദേശികള്‍ക്കുള്ള 7.72 ബില്യണിന്റെ പാര്‍പ്പിട പദ്ധതിക്ക് ശൈഖ് ഖാലിദ് അംഗീകാരം നല്‍കി
അബുദാബി: 5,374 സ്വദേശി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന 7.72 ബില്യണ്‍ ദിര്‍ഹത്തിന്റെ പാര്‍പ്പിട പദ്ധതിക്ക് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അംഗീകാരം നല്‍കി.
2,373 പൗരന്മാര്‍ക്ക് ഗുണം ചെയ്യുന്ന 3.569 ബില്യണ്‍ ദിര്‍ഹത്തിന്റെ ഭവന വായ്പയും 2,540 സ്വദേശികള്‍ക്ക് ഉപകാരപ്പെടുന്ന 3.67 ബില്യണ്‍ ദിര്‍ഹത്തിന്റെ വീടുവെക്കാനുള്ള ഭൂമിയും ഹൗസിങ് ഗ്രാന്റും ഉള്‍പ്പെടുന്നതാണ് പദ്ധതിയെന്ന് അബുദാബി മീഡിയ ഓഫിസ് അറിയിച്ചു.