Kerala

ഷിബില വധക്കേസ്; ഗ്രേഡ് എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറങ്ങി

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിലെ ഷിബില വധക്കേസില്‍ ഗ്രേഡ് എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറങ്ങി. പി ആര്‍ ഒ ആയിരുന്ന നൗഷാദിന്റെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.

ഭര്‍ത്താവ് യാസറിനെതിരെ ഷിബില നല്‍കിയ പരാതി കൃത്യമായി അന്വേഷിച്ചില്ല എന്ന കുടുംബത്തിന്റെ പരാതിയിലായിരുന്നു നടപടി. ഷിബിലിയുടെ കൊലപാതകത്തിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തുകയും പോലീസിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവും ഉന്നയിച്ചിരുന്നു.

പോലീസ് കൃത്യമായി നടപടി എടുത്തിരുന്നെങ്കില്‍ ഷിബില കൊല്ലപ്പെടില്ലായിരുന്നു എന്നാണ് കുടുംബം പറഞ്ഞത്. ഈ ആരോപണത്തിന് പിന്നാലെയാണ് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പി ആര്‍ ഒ ആയ ഗ്രേഡ് എസ്‌ഐ നൗഷാദിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ നൗഷാദിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായില്ലെന്നും പരാതി ലഭിച്ചപ്പോള്‍ തന്നെ എസ് എച്ച് ഒയ്ക്ക് കൈമാറി എന്നുമാണ് അന്വേഷണത്തില്‍ മനസ്സിലായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

അതേസമയം ഈ നടപടി പ്രതിഷേധാര്‍ഹമെന്നാണ് ഷിബിലയുടെ കുടുംബത്തിന്റെ പ്രതികരണം. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു

Related Articles

Back to top button
error: Content is protected !!