Kerala

ഹോട്ടലിൽ നിന്നിറങ്ങിയോടിയ ഷൈൻ പൊള്ളാച്ചിയിലെന്ന് സൂചന; മുറിയിലെത്തിയ യുവതികളെ ചോദ്യം ചെയ്തു

പോലീസ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോ പൊള്ളാച്ചിയിലെത്തിയതായി വിവരം. ഇന്നലെ പുലർച്ചെ തന്നെ നടൻ കൊച്ചി വിട്ടിരുന്നു. കലൂരിലെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ ഷൈൻ മറ്റൊരു ഹോട്ടലിലേക്കാണ് പോയത്. ഇവിടെ മുറിയെടുത്ത് തങ്ങിയ ശേഷം പുലർച്ചെയോടെ തൃശ്ശൂരിലേക്ക് കടന്നു

പൊള്ളാച്ചിയിലെ ഒരു റിസോർട്ടിൽ ഷൈൻ മുറിയെടുത്തുവെന്നാണ് സൂചന. ഡാൻസാഫ് സംഘം മുറിയിലെ വാതിലിൽ തട്ടിയതോടെ ഇവിടെ സർവീസ് വേണ്ടെന്നായിരുന്നു ഷൈൻ ആദ്യം പറഞ്ഞത്. പുറത്ത് പോലീസ് ആണെന്ന് വ്യക്തമായതോടെയാണ് ജനൽ വഴി താഴേക്ക് ചാടി ഓടിയത്.

പകൽ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളോട് പോലീസ് വിവരങ്ങൾ തേടി. ഇതിൽ ഒരു യുവതിയുമായി ഷൈൻ സാമ്പത്തിക ഇടപാട് നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ ലഹരി ഇടപാടുമായി ബന്ധമില്ല

Related Articles

Back to top button
error: Content is protected !!