Novel

ശിശിരം: ഭാഗം 104

രചന: മിത്ര വിന്ദ

ദിവസങ്ങൾ പെട്ടന്ന് കടന്നുപോയി.
നകുലനും അമ്മുവും ഇടയ്ക്കു ഒക്കെ നാട്ടിൽ വരും, അമ്മയുടെ ഒപ്പം ഒന്ന് രണ്ട് ദിവസം നിൽക്കും.. എന്നിട്ട് പിന്നെയും എറണാകുളത്തേയ്ക്ക് തിരിച്ചു പോകും.. അങ്ങനെ ആയിരുന്നു പതിവ്.

അതിനോടിടയ്ക്ക് അവരു ഫ്ലാറ്റിൽ നിന്നും മാറി ഒരു വീട് എടുത്തു. നകുലന്റെ പരിചയത്തിൽ ഒരു ആന്റിടെ ഒപ്പം നിൽക്കാൻ ആയിരുന്നു അവർ ആദ്യം പ്ലാൻ ചെയ്തത്. പക്ഷെ ആന്റി അവരുടെ മകളോടൊപ്പം വിദേശത്തേയ്ക്ക് പോയപ്പോൾ അവരുടെ അടുത്തേക്ക് പോകാനുള്ള പ്ലാൻസ് നകുലൻ മാറ്റുകയായിരുന്നു.

നല്ലൊരു ഹൗസിംഗ് കോളനിയിൽ,  അത്യാവശ്യം രണ്ടാൾക്ക് പാർക്കുവാൻ ഉള്ള തരക്കേടില്ലാത്ത ഒരു വീട് അവൻ വാങ്ങിയത്.
ഒരുപാട് വലുപ്പം ഒന്നുമില്ലെങ്കിലും നല്ല ഐശ്വര്യമുള്ള ഒരു വീട് ആയിരുന്നത്.

ശ്രീജയും ബിന്ദുവും  ഒക്കെ വന്നിട്ടുണ്ടായിരുന്നു പാലുകാച്ചൽ ചടങ്ങിന്.

അവർ രണ്ടാളും ഒരാഴ്ച നകുലിന്റെയും അമ്മുവിന്റെയും ഒപ്പം നിന്ന ശേഷമാണ് മടങ്ങിപ്പോയത്..
പാറുക്കുട്ടിയും ചിറ്റയും വളരെ സന്തോഷത്തിലായിരുന്നു ആ ഒരാഴ്ച കഴിഞ്ഞത്.

അവരുടെ വീടിനോട് ചേർന്ന് ഒരു വീടും കൂടിയുണ്ട്,  അവിടെ താമസിക്കുന്നത് റിട്ടയേഡ് അധ്യാപകരായ സുകുമാരിയും ഭർത്താവ് മോഹൻദാസും ആയിരുന്നു.
രണ്ടു മക്കൾ ഉള്ളത് വിദേശത്താണ്..
അമ്മുവിനെ സുകുമാരിയാന്റിക്ക് ഒരുപാട് ഇഷ്ടമായി. നകുലൻ പോയിക്കഴിഞ്ഞാൽ ആന്റി  അവളുടെ അടുത്തേക്ക് വരും, വർത്താനങ്ങൾ ഒക്കെ പറഞ്ഞു അങ്ങനെ കുറെ സമയമിരിയ്ക്കും.

സതിയമ്മ മരിച്ചുപോയ കാര്യമൊക്കെ പറഞ്ഞ് അമ്മ പലപ്പോഴും അവരുടെ മുന്നിൽ കരഞ്ഞു.

അപ്പോഴൊക്കെ അവളെ ചേർത്ത് പിടിച്ച് അവർ സമാധാനിപ്പിച്ചു.ഒരമ്മയെ പോലെ തന്നെ.

ചിലപ്പോൾ രണ്ടാളും ചേർന്ന് പാചക പരീക്ഷണങ്ങൾ ഒക്കെ നടത്തും.ആന്റി വരുന്നത് അമ്മുവിനും വളരെ സന്തോഷമായിരുന്നു, ഫ്ലാറ്റിൽ ആയിരുന്നപ്പോൾ നകുലൻ പോയി കഴിഞ്ഞാൽ ആകെ ഒരു ഒറ്റപ്പെടൽ ആയിരുന്നു അവൾക്ക്. ഇതിപ്പോ നേരെ ഓപ്പോസിറ്റ് ആയി, ആന്റിക്ക് വർത്താനം പറഞ്ഞാലും പറഞ്ഞാലും തീരില്ല….

അങ്ങനെ ഏറെ സന്തോഷമായിട്ട്
അവരുടെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നു..

മോളെ….. വിവാഹം കഴിഞ്ഞിട്ട് 10, 11  മാസം കഴിഞ്ഞു, ഇനിയും വെച്ച് താമസിപ്പിക്കണോ, ഒരു കുഞ്ഞു ഒക്കെ നോക്കാൻ, നിങ്ങൾക്ക് ടൈം ആയി കേട്ടോ.ഇപ്പോഴത്തെ പിള്ളേർക്ക്, ഇതിനെക്കുറിച്ചൊന്നും വലിയ ഗ്രാഹി,ഇല്ല അതുകൊണ്ട് ആന്റി പറഞ്ഞതാണ്.

അമ്മുവിനോടൊപ്പം അടുക്കളയിൽ  പാചക പരീക്ഷണത്തിലാണ് സുകുമാരി ആന്റി, സൺഡേ ആയതിനാൽ ബിരിയാണി വയ്ക്കുകയാണ് രണ്ടാളും ചേർന്ന്. അപ്പോഴാണ് അവർ അമ്മുവിനോട് ഒരു സജക്ഷൻ പറഞ്ഞത്.

നോക്കുന്നൊക്കെ ഉണ്ടാന്റി,പക്ഷേ എന്താണെന്ന് അറിയില്ല എന്തോ ഒരു തടസ്സം പോലെ.സമയമായി എന്നൊക്കെ എനിക്കും അറിയാം, പക്ഷേ എന്ത് ചെയ്യാനാണ്

അമ്മു വിഷമത്തോടെ അവരോട് മറുപടി പറഞ്ഞു.

അങ്ങനെ എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ ഒന്ന് ഹോസ്പിറ്റലിൽ പോയി നല്ല ഒരു ഗൈനക്കോളജിസ്റ്റിനെ കാണു മോളെ… ചെറിയ പ്രശ്നങ്ങൾ എന്തെങ്കിലുമേ കാണൂ, അതിനുള്ള ട്രീറ്റ്മെന്റ് എടുത്തു കഴിയുമ്പോൾ ഒക്കെയാകും.അപ്പോളേക്കും മാറ്റം വന്നോളും.

ഞങ്ങൾ ഒരു തവണ പോയിരുന്ന ആന്റി, ഇവിടെ വന്ന ശേഷമല്ല ഫ്ലാറ്റിൽ വെച്ച്,രണ്ടു മാസങ്ങൾക്കു മുൻപ്, അപ്പോൾ ഡോക്ടർ പറഞ്ഞത്, വിവാഹം കഴിഞ്ഞിട്ട് ഇത്ര നാളായതല്ലേ ഉള്ളൂ,,,ഒരു വൺ ഇയർ വരെ വെയിറ്റ് ചെയ്യാനാണ്…

അങ്ങനെ പറഞ്ഞെങ്കിൽ, നമുക്ക് വെയിറ്റ് ചെയ്യാം മോളെ, ചിലപ്പോൾ പെട്ടെന്ന് ആയിക്കോളും, തക്കതായ എന്തെങ്കിലും കാരണമുണ്ടായിരുന്നുവെങ്കിൽ ഡോക്ടർ മരുന്നൊക്കെ തന്നു വിട്ടേനെ. അവരിതൊക്കെ എത്ര കാണുന്നതാണ്.

മരുന്നൊന്നും തന്നില്ല ജസ്റ്റ് ഫോളിക് ആസിഡ് എന്ന ടാബ്ലറ്റ് എടുക്കാൻ പറഞ്ഞതേയുള്ളൂ.
പിന്നെ എന്റെ ബ്ലഡ് റുട്ടീൻ  ചെക്ക് ചെയ്തു, എച്ച് ബി അല്പം കുറവാണ്, അതിനനുസരിച്ച് ഫുഡ് ഒക്കെ ഒന്ന് മെയിന്റൈൻ ചെയ്താൽ മതിയെന്ന് മാത്രമേ പറഞ്ഞുള്ളൂ, പിന്നെ നകുലേട്ടനും ചെക്കപ്പ് നടത്തിയിരുന്നു,  കുഴപ്പമില്ലെന്ന് ഡോക്ടർ പറഞ്ഞത്.

അതിനെന്താ മോൾ ഇങ്ങനെ വിഷമിക്കുന്നത്, ഒരു പ്രശ്നവും നിങ്ങൾക്ക് രണ്ടാൾക്കും ഇല്ല, പിന്നെ കുഞ്ഞു വേണം എന്ന് മാത്രം ആഗ്രഹിച്ച് നിങ്ങൾ ഒരുപാട് ടെൻഷൻ അടിച്ചൊന്നും ട്രൈ ചെയ്യാൻ ഒന്നും നിൽക്കണ്ട, ജസ്റ്റ് റിലാക്സ് ആയിട്ട് പോട്ടെന്നേ….. ഒക്കെ അതിന്റേതായ സമയത്ത് ഈശ്വരൻ തന്നോളും.

ആന്റി പറഞ്ഞത് സത്യമാണ്,  എനിക്ക് ഈ കാര്യത്തിൽ ഒരുതരം സ്ട്രെസ്സ് പോലെയായി,  അമ്മായി ആണെങ്കിലും ശ്രീ ചേച്ചി ആണേലും, എല്ലാ മാസവും എന്നോട് ചോദിക്കും പീരീഡ്സ് ആയോന്ന്, മറുപടി പറയാൻ പോലും എനിക്ക് ആകെ ബുദ്ധിമുട്ടായി, സത്യം പറഞ്ഞാൽ എല്ലാം ഉള്ളിൽ ഒതുക്കുകയാണ്.
ഏട്ടനും വല്ലാത്ത സങ്കടം ഉണ്ട്,എനിക്ക് വിഷമമാകുമല്ലോ എന്ന് കരുതിയാണ് ഒന്നും പറയാത്തത്. എന്തായാലും ഒരു മാസം കൂടി കഴിഞ്ഞാൽ ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആകും, അതിനുശേഷം ഡോക്ടറെ ഒന്നൂടെ പോയി കാണാം എന്ന് കരുതിയാണ്.

അത് പറയുകയും അമ്മുവിന്റെ വാക്കുകൾ ഇടറി.

ചോദിച്ചത് അബദ്ധമായി പോയല്ലോ ദൈവമേ, മോളെ അമ്മു, ഞങ്ങൾക്ക് ആദ്യത്തെ മോൻ ഉണ്ടായത് കല്യാണം കഴിഞ്ഞ് മൂന്നു വർഷങ്ങൾക്ക് ശേഷമാണ്, അതിനൊരു കാരണമുണ്ടായിരുന്നു,  ആദ്യമൊക്കെ ഞാനും ചേട്ടനും കൂടി ഒരു തീരുമാനമെടുത്തു, പെട്ടെന്ന് ഒന്നും ആവണ്ട, ഒന്ന് അടിച്ചു പൊളിച്ചു,  ജീവിച്ചശേഷം മെല്ലെ മതിയെന്നു,  പക്ഷേ പിന്നീട് നമ്മൾക്ക് വേണമെന്ന് തോന്നിയപ്പോൾ, ഈശ്വരൻ ഒന്ന് കളിപ്പിച്ചു, പിന്നെ ഹോസ്പിറ്റലിലേക്ക് പോയി ട്രീറ്റ്മെന്റ് എടുത്തു,  നേർച്ചയും വഴിപാടും ഒക്കെ നേർന്നാണ് മോനുണ്ടായത്. ആ ഒരു അബദ്ധം ഇനി ആർക്കും പറ്റരുത് എന്ന് കരുതി മാത്രമാണ് ഞാൻ മോളോട് ഇതൊക്കെ പറഞ്ഞത്. അതെന്റെ കുട്ടിക്ക് ഒരുപാട് സങ്കടം ആയില്ലേ, പോട്ടെ വിട്ടു കള… M എന്തായാലും ഒരു കാര്യംആന്റി പറയാം, അതുപോലൊന്നും എന്റെ മക്കളു ബുദ്ധിമുട്ടില്ല, നല്ല ആരോഗ്യത്തോടെ കൂടിയ ഒരു ഉണ്ണിയെ നിനക്ക് പെട്ടെന്ന് തന്നെ ദൈവം തരും, ഉറപ്പ്…

അവരത് പറയുകയും അമ്മുവിന്റെ മിഴികൾ നിറഞ്ഞൊഴുകി.

ഞങ്ങൾ ഒരിക്കലും വേണ്ടെന്നൊന്നും വെച്ചിട്ടില്ല ആന്റി, എപ്പോഴായാലും ഈശ്വരൻ തരുന്നത് രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്നാണ് ഞാനും പറഞ്ഞുകൊണ്ടിരുന്നത്… പക്ഷേ എന്താണെന്നറിയില്ല,  ആന്റി പറഞ്ഞതുപോലെ ഇനി സ്‌ട്രെസ് മൂലമാണൊന്ന….

ഇല്ല മോളെ… അങ്ങനെ ഒന്നും ഒരു പ്രശ്നവും ഉണ്ടാവില്ല…നല്ലോണം പ്രാർത്ഥിച്ച് ഒന്ന് റിലാക്സ് ആയിട്ട് നിങ്ങൾ ഒരു കുഞ്ഞിനു വേണ്ടി ട്രൈ ചെയ്യു,ദൈവം ഉറപ്പായും തന്നിരിക്കും..

അവളുടെ ഇരു കൈകളിലും കൂട്ടിപ്പിടിച്ചുകൊണ്ട്  സുകുമാരി ആന്റി അത് പറയുമ്പോൾ  വാതിൽക്കൽ നിന്നിരുന്ന നകുലിന്റെ കണ്ണുകളിലും ഓരോ തുള്ളി കണ്ണുനീർ പൊടിഞ്ഞു……..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button