Novel

ശിശിരം: ഭാഗം 105

രചന: മിത്ര വിന്ദ

ബിരിയാണിയൊക്കെ ഉണ്ടാക്കി പാചക പരീക്ഷണങ്ങൾ ഒക്കെ നടത്തുന്നത് കൊള്ളാം, പക്ഷേ നിന്റെ ആന്റിയുടെ സംസാരം ഇടയ്ക്കൊക്കെ ഓവർ ആവുന്നുണ്ട് കേട്ടോ.

അന്ന് വൈകുന്നേരം നകുലനോടൊപ്പം ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു അമ്മു.  അപ്പോഴാണ് വളരെ ഗൗരവത്തിൽ അവൻ അമ്മുനോട് പറഞ്ഞത്.

എന്ത് പറ്റി നകുലേട്ടാ… ആന്റി ഒരു പാവം അല്ലെ..

അവര് പാവമൊക്കെ ആയിരിക്കും അല്ലെന്ന് ഞാൻ പറയുന്നുമില്ല,പക്ഷേ നമ്മുടെ കുടുംബ കാര്യത്തിൽ ആവശ്യമില്ലാതെ ഇടപെടാൻ വരേണ്ട കാര്യം തത്കാലം അവർക്കില്ല.

ഏട്ടൻ ഇപ്പോൾ എന്താണ് ഇങ്ങനെയൊക്കെ പറയുന്നത്…?

ചിലതൊക്കെ അവരുടെ നാവിൽ നിന്നും കുറച്ചു മുന്നേ ഞാൻ കേട്ടിരുന്നു അതുകൊണ്ടാണെന്ന് കൂട്ടിക്കോ….
നകുലൻ അമ്മുവിനെ നോക്കി കടുപ്പിച്ചു പറഞ്ഞു.

അതിപ്പോ ആന്റി മാത്രമല്ലല്ലോ ഏട്ടാ എല്ലാവരും ചോദിക്കുന്ന കാര്യമല്ലേ….  കല്യാണം കഴിഞ്ഞ് ഒരു രണ്ടുമൂന്നു മാസം കഴിഞ്ഞാൽ നമ്മുടെ നാട്ടിലൊക്കെ സർവ്വസാധാരണമായി ഉയർന്നുവരുന്ന ഒരു ചോദ്യമാണിത്.

അതൊക്കെ പണ്ടത്തെ നൂറ്റാണ്ടിൽ നടന്ന കാര്യങ്ങളാണ് അമ്മു, ഇന്നിങ്ങനെയൊക്കെ ചോദിച്ചു കൊണ്ട് വന്നാലേ,  വിവരവും വിദ്യാഭ്യാസമുള്ള പെൺപിള്ളാരുടെ വായിൽ ഇരിക്കുന്നത് കേൾക്കും, നിന്റെ സുകുമാരി ആന്റിയെ പോലെയുള്ള അവതാരങ്ങൾ..

ഓഹ്.. പോട്ടെ സാരമില്ലന്നെ..

ആർക്ക് സാരമില്ലെന്ന് നിനക്കോ… നിനക്ക് കുഴപ്പമില്ലായിരിക്കും പക്ഷേ എനിക്ക് അങ്ങനെയല്ല, ഇനി ഇമ്മാതിരി ചോദ്യങ്ങളുമായി അവർ ഇങ്ങോട്ട് വന്നാൽ, നകുലൻ ആരാണെന്ന് ഞാൻ അവരെ അറിയിച്ചു കൊടുക്കും.

പോട്ടെ… സാരമില്ല നകുലേട്ടാ, ആന്റി മറ്റൊന്നും മനസ്സിൽ വെച്ച് ചോദിച്ചതാവില്ല, എന്നോടുള്ള ഇഷ്ടം കൊണ്ട് അങ്ങനെയൊക്കെ പറഞ്ഞതാണ്.

നിന്നോടുള്ള ഇഷ്ടം കൊണ്ട്  പറയേണ്ടതായ ഒരു രീതിയിൽ അവർ സംസാരിച്ചിരുന്നുവെങ്കിൽ കുഴപ്പമില്ലായിരുന്നു,  ഇതിപ്പോ ഒരുമാതിരി കൂതറ ഡയലോഗ്. ഒന്നുമില്ലെങ്കിലും  അവരൊരു ഉയർന്ന പൊസിഷനിൽ ജോലിചെയ്ത വ്യക്തിയല്ലേ.ആ ഒരു വിവരമെങ്കിലും കാണിക്കണ്ടെ…ഈശ്വരൻ നമുക്ക് വിധിച്ച സമയത്ത് കുഞ്ഞിനെ തന്നിരിക്കും,അത് രണ്ടു കൈ നീട്ടി നമ്മൾ സ്വീകരിക്കുക,  അല്ലാണ്ട് അവിടെ വേറെ പ്രോബ്ലം ഒന്നും നമുക്കില്ല..അത്രമാത്രം പ്രായവും നമുക്ക് രണ്ടാൾക്കും ആയിട്ടില്ല.. ഒരുപാട് മാർഗ്ഗങ്ങളുണ്ട്  ഇന്നത്തെ കാലത്ത്. എത്രയോ നല്ല മെഡിക്കൽ ടീം ഉണ്ട്  നമ്മുടെ നാട്ടില്…. ഇനി അഥവാ ഒരു കുഞ്ഞിനെ നമുക്ക് ലഭിച്ചില്ലെന്ന് വെച്ചോ, കുട്ടികൾ ഇല്ലാത്തവർ ആരും  ഈ രാജ്യത്ത് ജീവിക്കുന്നില്ലേ,അതുകൊണ്ട് നീ എല്ലാവരും പറയുന്നത് കേട്ട് കണ്ണീർ പൊഴിച്ച് ഇരുന്നാൽ ഉണ്ടല്ലോ,  വെറുതെ വായിൽ നിന്നും പലതും കേൾക്കും.

അമ്മുനെ ഒന്ന് ദേഷ്യത്തിൽ നോക്കിയശേഷം നകുലൻ എഴുന്നേറ്റ് അകത്തേക്ക് പോയി.

സത്യത്തിൽ അവളെ മനപ്പൂർവ്വം വഴക്കു പറയുവാൻ ഒന്നും ആയിരുന്നില്ല, എന്നാൽ അവരുടെ വാക്കുകളൊക്കെ അമ്മുവിന് ഏറെ വിഷമം ഉണ്ടാക്കിയിരുന്നു എന്നത് അവന് വ്യക്തമായിരുന്നു. സുകുമാരി ആന്റി വന്നു പോയ ശേഷം  അമ്മു വല്ലാത്ത സങ്കടത്തിൽ ആയിരുന്നു, അടുക്കളയിൽ നിന്ന് അവൾ കരയുന്നത് നകുലൻ കണ്ടു,  ശരിക്കും അവനും സങ്കടം വന്നതാണ്,  പക്ഷേ അമ്മൂന്റെ കണ്ണീര് കാണുമ്പോൾ മനസ് വല്ലാതെ പിടയും.

അവളാണ് തന്റെ എല്ലാമെല്ലാം..
തന്റെ ജീവന്റെ ജീവൻ…..

****

നാലാഴ്ച്ചയ്ക്ക് ശേഷം ഒരു ബുധനാഴ്ച.

നകുലൻ ഓഫീസിൽ നിന്നും എത്തിയപ്പോൾ അമ്മു അവനു കഴിക്കാൻ വേണ്ടി ഉഴുന്നുവടയും  കട്ടൻ ചായയും എടുത്തുകൊണ്ടുവന്നു.

എല്ലാദിവസവും അവൻ എത്തുമ്പോൾ കുളിയൊക്കെ കഴിഞ്ഞ് നല്ല പ്രസരിപ്പോടുകൂടി നിൽക്കുന്നവളാണ്, പിന്നെ എന്താണെന്ന് അറിയില്ല, അവൾക്ക് ആകെ ഒരു ക്ഷീണം പോലെ.

എന്താ അമ്മു എന്തുപറ്റി നിന്റെ മുഖമൊക്കെ വല്ലാണ്ട്…

ഉച്ചയ്ക്കുശേഷം,കുറച്ച് സമയം കിടന്നുറങ്ങി പോയി നകുലേട്ടാ, അതിന്റെ ആവും ഈ ക്ഷീണം.

എങ്കിൽ പിന്നെ നീ ഒന്നു പോയി കുളിക്ക്,കുളി കഴിയുമ്പോൾ ഒന്നു ഉഷാറാവും..

ഹ്മ്മ്… കുളിക്കാൻ കയറാൻ തുടങ്ങുവായിരുന്നു,അപ്പോഴാണ് നാകുലേട്ടൻ വരാറായല്ലോ എന്നോർത്തത്

ആഹ്…. ഒരു സ്ട്രോങ്ങ്‌ ചായ കുടിക്കാം, എന്നിട്ട് മതി ഇനി കുളിയൊക്കെ.

അവൻ അമ്മുനെ പിടിച്ചു ഇരുത്തി, എന്നിട്ട് ഇരുവരും ചേർന്ന് ചായ കുടിച്ചു.

ഉഴുന്നു വട കഴിയ്ക്കാൻ തുടങ്ങിയപ്പോൾ അമ്മുന് ആകെ ഒരു മടുപ്പ്.

വേണ്ട നകുലേട്ടാ…ഇതിന്റെ മണം അടിക്കുമ്പോൾ എന്തോ പോലെ തോന്നുന്നു.

അതൊക്ക നിന്റെ തോന്നൽ ആണമ്മു…. കഴിക്കാൻ നോക്ക്.

അവൻ അവളെ വഴക്ക് പറഞ്ഞതും അമ്മു പതിയെ ഇരുന്ന് കഴിച്ചു തുടങ്ങി.

ചായകൂടി എടുത്തു കുടിച്ചതും അവൾക്ക് മനം പുരട്ടൽ പോലെ ത്.

എഴുന്നേറ്റ് വാഷ് ബേസിന്റെ അരികിലേക്ക് ഓടി.

അമ്മു….. എടി എന്താ പറ്റിയേ, അവനവളുടെ പിന്നാലെ ചെന്നു.

വയ്യ നകുലേട്ടാ…ഭയങ്കര ക്ഷീണം.. ഞാൻ പറഞ്ഞില്ലേ… കണ്ണിൽ ഇരുട്ട് കയറുവാ

പറയുകയും അവൾ അവന്റെ കയിൽ അമർത്തി പിടിച്ചു.

എന്താടാ….

തല കറങ്ങുന്നു….

കുഴഞ്ഞ ശബ്ദത്തിൽ അവൾ പുലമ്പി.

അമ്മുനെ ചേർത്തു പിടിച്ചു കൊണ്ട് നകുലൻ സെറ്റിയിൽ കൊണ്ട് പോയിരുത്തി.

പനിയൊന്നുമില്ലല്ലേടാ…..
അവൻ അവളുടെ നെറ്റിമേൽ തൊട്ടു നോക്കി.

ഇല്ല…. ചിലപ്പോൾ ഉള്ളിൽ പനി ഉണ്ടോന്ന് അറിയില്ല.

മ്മ്…. ഞാനേ ഈ ഷർട്ട്‌ ഒന്നു മാറട്ടെ, എന്നിട്ട് നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം..

നകുലൻ തിടുക്കപ്പെട്ടു അകത്തേക്ക് പ്പോയ്.

വേഗം തന്നേ ഡ്രസ്സ്‌ മാറി ഇറങ്ങി വന്നപ്പോൾ അമ്മു സെറ്റിയിൽ ചുരുണ്ടു കൂടി കിടപ്പുണ്ട്.

അമ്മു……
അവൻ വന്നു അവളെ കൊട്ടിവിളിച്ചു.

ആഹ്… ഏട്ടൻ റെഡി ആയോ.

ആം.. നീ എഴുനേറ്റ് വാടാ, നമ്മൾക്ക് ഡോക്ടറേ പോയി കാണിക്കാം.

അമ്മുനെയും ആയിട്ട് നകുലൻ നേരെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

പക്ഷെ വരാൻ പോകുന്ന സുന്ദര നിമിഷത്തെ കുറിച്ചു രണ്ടാൾക്കും യാതൊരു ധാരണയും ഇല്ലായിരുന്നു എന്നത് ആണ് സത്യം…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!