ശിശിരം: ഭാഗം 107
രചന: മിത്ര വിന്ദ
കാറിൽ കയറിയ ശേഷം അമ്മു, തന്റെ അരികിൽ ഇരിക്കുന്നവനെ ഒന്ന് നോക്കി.
ആ മുഖത്ത് നിറയെ ഗൗരവം.
നകുലേട്ടന് ഇതൊന്നും കേട്ടിട്ട് സന്തോഷമായില്ലേ.
അമ്മു സംശയത്തോടെ അവനോട് ചോദിച്ചു.
എന്ത് കേട്ടിട്ട്….
നകുലൻ ഒന്നുമറിയാത്ത ഭാവത്തിൽ അവളെ നോക്കി.
കുറച്ചു മുന്നേ ഡോക്ടർ നമ്മളോട് ഒരു കാര്യം പറഞ്ഞില്ലേ അത്..
കല്യാണം കഴിഞ്ഞാൽ അത് മിക്കവാറും എല്ലാവർക്കും ഉണ്ടാകുന്ന കാര്യം തന്നെയല്ലേ,
അതിൽ ഇത്ര അത്ഭുതപ്പെടാൻ എന്തേ….
നകുലിന്റെ സംസാരം കേട്ടതും അമ്മുവിന് തന്നെ നെഞ്ചിൽ ആരോ മുള്ളുകൊണ്ട് വലിക്കുന്നത് പോലെയാണ് തോന്നിയത്.
ഏട്ടൻ പറഞ്ഞത് ശരിയാ, കല്യാണം കഴിഞ്ഞാൽ
എല്ലാവർക്കും ഇതൊക്കെ സംഭവിക്കുന്നതാണ്, പക്ഷേ നമുക്ക് ആദ്യമായിട്ട് ഈശ്വരൻ തന്ന നിധിയല്ലേ, ഒരു അമ്മയാവാൻ പോകുന്നു എന്ന്, കുറച്ചു മുന്നേ ആ ഡോക്ടർ പറഞ്ഞ നിമിഷം, അതൊരിക്കലും എന്റെ ജീവിതത്തിൽ ഞാൻ മറക്കില്ല, എന്നെപ്പോലെ തന്നെ ഏട്ടനും ആകുമെന്ന് ഞാൻ കരുതി, പക്ഷെ..
അതു പറയുകയും അമ്മുവിന്റെ വാക്കുകൾ ഇടറി.
എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, ഇതൊക്കെ പതിവുള്ള കാര്യങ്ങളല്ലേ, നീ എന്തിനാ ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കുന്നത്.വേറെ പണിയില്ലേ..
നകുലന്റെ വെട്ടി തുറന്നു ഉള്ള സംസാരം കേട്ടതും, അമ്മുവിന്റെ മിഴികൾ നിറഞ്ഞു.
പിന്നീട് വീട്ടിലെത്തുന്നതുവരെ അവൾ അവനോട് ഒരക്ഷരം പോലും പറഞ്ഞതുമില്ല.
ഒളികണ്ണാൽ, അവളെ നോക്കുമ്പോൾ ഒക്കെ ആ മുഖത്തെ സങ്കടം നകുലൻ കാണുന്നുണ്ട് . എന്നാലും അവൻ ഇത്തിരി വെയിറ്റിട്ടു തന്നെയായിരുന്നു.
അപ്പോഴേക്കും ബിന്ദുവിന്റെ ഫോൺകോൾ അമ്മുവിനെ തേടിയെത്തി.
അമ്മയോട് ഫോൺ എടുത്തിട്ട് വിശേഷങ്ങൾ പറയു അമ്മു,,
അമ്മു ഫോൺ എടുക്കുന്നില്ലന്ന് കണ്ടതും നകുലൻ അവളോട് പറഞ്ഞു.
വേണ്ട,,,,, ആരോടും ഞാൻ ഒന്നും പറയുന്നില്ല,ഇതൊക്കെ നാട്ടുനടപ്പല്ലേ, കൊട്ടിഘോഷിക്കേണ്ട കാര്യമൊന്നുമില്ലല്ലോ….
അമ്മു പറഞ്ഞു നിറുത്തി.
.എന്നാലും അങ്ങനെയല്ലല്ലോ, എല്ലാ മാസവും കൃത്യമായിട്ട്, മോളെ നിനക്ക് കുളി തെറ്റിയോ, മാസക്കുളി വന്നോ, ഈ മാസം പീരിയഡ്സ് ആയോ….. ഇങ്ങനെ പല പ്രകാരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നതല്ലേ… അപ്പോൾ അമ്മയെ ഒന്ന് അറിയിച്ചുകൊടുത്തെയ്ക്ക്… അതല്ലേ അതിന്റെ ഒരു മര്യാദ…
എനിയ്ക്കിത്തിരി മര്യാദ കുറവാണ്,എന്തേ നകുലേട്ടന് എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ഹേയ്.. എനിയ്ക്കൊരു പ്രശ്നോമില്ല അമ്മുസേ.. ഞാൻ ജസ്റ്റ് പറഞ്ഞുന്നേ ഒള്ളു.
വീട്ടിൽ എത്തിയപാടെ അമ്മു വാതിൽ തുറന്നു അകത്തേക്ക് പോയി.
പൂജാ മുറിയിലെ കൃഷ്ണവിഗ്രഹത്തിന്റെ മുന്നിൽ നിന്നു കൊണ്ട്, കണ്ണനോട് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു..അപ്പോഴേക്കും അവളുടെ മിഴികൾ നിറഞ്ഞൊഴുകി.
അത് കണ്ടുകൊണ്ടാണ് നകുലൻ കയറിവരുന്നത്.
നിനക്ക് ഇതെന്തിന്റെ കേടാണ് അമ്മു, നീ എന്തിനാ ഇങ്ങനെ കരയുന്നത്, ലോകത്തിൽ ആദ്യമായിട്ടുള്ള സംഭവം വല്ലതുമാണോ ഇത്.
നകുലിന്റെ കടുപ്പത്തിലുള്ള ശബ്ദം കേട്ടതും ഒന്ന് തിരിഞ്ഞുനോക്കി.
എന്നിട്ട് അവന്റെ നേർക്ക് പാഞ്ഞ് അടുത്തു.
ലോകത്തിന്റെ അവസ്ഥയൊന്നും എനിക്ക് നോക്കേണ്ട കാര്യമില്ല, എന്റെ ജീവിതത്തിൽ എനിക്ക് ഇത് ആദ്യമായിട്ട് ഈശ്വരൻ നൽകിയ വരദാനമാണ്. അത്രമേൽ ഞാൻ ആഗ്രഹിച്ചിരുന്നു ഒരു കുഞ്ഞിനെ ഉദരത്തിൽ പേറണമെന്നും, പ്രസവിച്ച് മുലയൂട്ടി വളർത്തണമെന്നും.. അതൊക്കെ നകുലേട്ടനെ പോലെ ഒരാളോട് പറഞ്ഞാൽ മനസ്സിലാവില്ല.. ഒരു സ്ത്രീയുടെ ഉള്ളിലെ വികാരവിചാരങ്ങളാണ് ഇതൊക്കെ.. നിങ്ങൾക്കിത് അത്ര വലിയ കാര്യമൊന്നും അല്ലായിരിക്കും, എനിക്കെന്റെ ജീവിതത്തിൽ, നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ,ഇന്നോളം എനിക്ക് ഒരു സന്തോഷം ലഭിച്ചിട്ടില്ല,അങ്ങനെയുള്ള എനിക്ക്, കുറച്ചു നിമിഷങ്ങൾക്ക് മുന്നേ ആ ഡോക്ടർ പറഞ്ഞ വാചകം,,,, അത് ഒരുപാട് ഒരുപാട് വലുതാണ്, മൂല്യമേറിയതാണ്, മരിക്കുവോളം ഞാൻ ആ നിമിഷം മറക്കില്ല നാകുലേട്ടാ…അത്രയ്ക്ക് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്,നോയമ്പ് നോറ്റിട്ടുണ്ട്.. ആഗ്രഹിച്ചിട്ടുണ്ട്..
ഏട്ടൻ ഇപ്പോൾ ചിന്തിക്കുന്നത് നമ്മുടെ കല്യാണം കഴിഞ്ഞിട്ട്, ഒരു വർഷം പോലും ആയില്ല, നമുക്ക് അധികം പ്രായവും ആയിട്ടില്ല,ഒക്കെ ശരിയാണ്, സത്യമാണ്,പക്ഷേ, ഒരു കുഞ്ഞിനെ താലോലിക്കുവാൻ ഒക്കെ ആഗ്രഹമില്ലാത്ത ഒരു സ്ത്രീയും ഇന്ന് ഈ ലോകത്തിൽ ഇല്ല,ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല…..
കിതച്ചുകൊണ്ട് പറഞ്ഞ ശേഷം അമ്മു മുറിയിലേക്ക് പോയി വാതിൽ ചാരിയിട്ടു
പുഞ്ചിരിയോടെ തന്റെ മുൻപിൽ നിൽക്കുന്ന മായക്കണ്ണനെ അവൻ നോക്കിഎന്നിട്ട് ഒന്ന് കണ്ണിറുക്കി കാണിച്ചു.
വേണ്ടപോലെ കാണാം കേട്ടൊ, ആദ്യത്തെ ചോറുണ് നമ്മുടെ ഗുരുപവനപുരിയിൽ വെച്ചു…. അത് ഞാൻ നേരത്തെ നൽകിയ വാക്കാണ്…ബാക്കിയൊക്കെ പിന്നെ പറയാം, അവളാകെ ഇടങ്ങേറാ… കണ്ടില്ലേ… മൂക്കത്താ ശുണ്ഠി…
നകുലൻ മുറിയിലേക്ക് കയറിചെന്നപ്പോൾ, അമ്മു അവൾ ഇട്ടിരുന്ന ടോപ് മേല്പോട്ട് ഉയർത്തി ഊരിമാറ്റുകയാണ്.
അവൻ വരുന്ന കണ്ടതും അവൾ പെട്ടന്ന് അത് കീഴ്പോട്ട് ആക്കി.
ഹാ.. അതെന്ത് പരിപാടിയാണ് പെണ്ണേ.., ചേട്ടൻ വന്നപ്പോൾ നിനക്കിത്ര നാണമൊക്കെ ആയോന്നേ….
പറയുന്നതിനൊപ്പം അവൻ അവളുടെ ടോപ് ഊരി മാറ്റി.
ഹാ…. എന്ത് വൃത്തികേടാ കാട്ടുന്നെ, മാറിപൊയ്‌ക്കെ നകുലേട്ടാ, കളിയിത്തിരി കൂടുന്നുണ്ട് കേട്ടോ.
അമ്മു അവനെ കലിപ്പിച്ചു നോക്കിക്കൊണ്ട് മാറി ധരിക്കാൻ എടുത്ത് വെച്ച ടോപ് എടുത്തു അവളുടെ ദേഹത്തേക്ക് ഇടാൻ തുടങ്ങി.
നിക്കെടി പെണ്ണേ… ഒരഞ്ചു മിനിറ്റ്.
പറയുന്ന ഒപ്പം അവൻ നിലത്തേക്ക് മുട്ട് കുത്തിയിരുന്നു കൊണ്ട് അമ്മുന്റെ നഗ്നമായ ആലില വയറിൽ ഒരു മുത്തം കൊടുത്തു.
അച്ചേടെ പൊന്നുമുത്തേ…..
വിളിച്ചു കൊണ്ട് അവളുടെ വയറിൽ അവൻ പുണർന്നു.
അമ്മു ആണെങ്കിൽ ശ്വാസം പിടിച്ചു ഇരിക്കുകയാണ് അപ്പോൾ
വയറിൽ നനവ് പടർന്നതും അമ്മു നകുലന്റെ മുഖം പിടിച്ചു ഉയർത്തി.
കണ്ണ് നിറച്ചുകൊണ്ട് തന്റെ മുൻപിൽ ഇരിക്കുന്നവനെ കണ്ടതും അവളും കരഞ്ഞു പോയിരുന്നു.
അമ്മ ആഗ്രഹിച്ചതിലും, പ്രാർത്ഥിച്ചതിലുമൊക്കെ ആയിരമടങ്ങു അച്ഛൻ എന്റെ മുത്തിന് വേണ്ടി ഭാഗവാനോട് യാചിച്ചിട്ടുണ്ട്… അല്ലേടാ കണ്ണാ…. അത് എന്റെ വാവയ്ക്ക് അറിയാമല്ലേ…..അത് മതി,,, അത് മാത്രം മതി കെട്ടോ.. ഈ അമ്മക്കുട്ടിയോട് പോകാൻ പറയെന്നെ… നമ്മളല്ലേ കൂട്ട്…
നകുലൻ തന്റെ മിഴികൾ അമർത്തി തുടച്ചു കൊണ്ട് വീണ്ടും അവളുടെ വയറിൽ മുഖം പൂഴ്ത്തിക്കൊണ്ട് പറഞ്ഞു.
നല്ല കുട്ടനായിട്ട് ഇരുന്നോണെ, അമ്മയോട് വഴക്ക് കൂടല്ലേ,,,,, പാവം ആണന്നേ… ഇത്തിരി ദേഷ്യം കൂടുതൽ ഉണ്ടെന്നേ ഒള്ളു. അച്ചേടെ പൊന്ന് വരുമ്പോൾ നമ്മൾക്ക് സെറ്റ് ആക്കാം അല്ലേ..
അവന്റെ വർത്താനം കേട്ട് ഇക്കുറി അമ്മുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
അവൾ നകുലന്റെ മുടിയിൽ ഒന്ന് വിരലോടിച്ചു.
അപ്പോളേക്കും അവൻ പതിയെ എഴുന്നേറ്റതും അമ്മു അവനെ നോക്കി ഒന്ന് ചിരിച്ചു
ഹ്മ്മ്.. എന്താ,,, കുറച്ചു മുന്നേ എന്തൊക്കെയോ വിളിച്ചു പറഞ്ഞു ്നത് കണ്ടല്ലോടി.. എവിടെ പോയി നിന്റെ ജാഡയൊക്കെ,,,,
നെറ്റിച്ചുളിച്ചുകൊണ്ട് നകുലൻ ചോദിച്ചതും അമ്മു കുറുമ്പോടെ അവന്റെ കവിളിൽ ആഞ്ഞൊന്ന് മുത്തി.
മറുപടിയായി അവൻ അവളുടെ അധരത്തിൽ നനുത്ത മുത്തവും നൽകി. അവളെ വാരിപുണർന്നു……തുടരും………