രചന: മിത്ര വിന്ദ
തലേ ദിവസം ബുക്ക് ചെയ്ത് പോയത് കൊണ്ട് അമ്മുന് പെട്ടന്ന് തന്നേ ഡോക്ടറേ കാണാൻ കഴിഞ്ഞു. ഡോക്ടർ മൈഥിലി മേനോൻ അമ്മു അവരെ നോക്കി മനോഹരമായി ഒന്നു ചിരിച്ചു. തിരിച്ചു അവരും. അമ്മുന്റെ ബി പിയും weight ഉം ഒക്കെ നേഴ്സ് ചെക്ക് ചെയ്തു,റിസൾട്ട് ഫയലിൽ എഴുതി വെച്ചു. ശേഷം ഡോക്ടർ വിശദമായി അമ്മുനെ പരിശോധനയൊക്കെ നടത്തി. ബ്ലഡ് ടെസ്റ്റ് ഒക്കെ ചെയ്തു. വേറെ കുഴപ്പമൊന്നുമില്ല രണ്ടാഴ്ചത്തേക്ക് ഉള്ള മരുന്ന് തന്നു വിടാം , അത് കഴിഞ്ഞ് വരുമ്പോൾ സ്കാനിംഗ് ചെയ്തു നോക്കാം... അമ്മുനെക്കാൾ താല്പര്യത്തോടെ നകുലൻ ആയിരുന്നു എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കിയത്. ഡോക്ടർ വളരെ കൃത്യമായി അവനു മറുപടിയും കൊടുത്തു. അമ്മുന് ഭയങ്കര ടെൻഷൻ ആണെന്ന് ഡോക്ടർക്ക് അവളെ കണ്ടപ്പോൾl മനസിലായി. ആ കാര്യം നകുലനോട് ചോദിക്കുവേം ചെയ്തു. പ്രെഗ്നന്റ് ആണെന്നഅറിഞ്ഞപ്പോൾ മുതൽ വെറുതെ ഓരോന്ന് ചിന്തിച്ചുകൂട്ടുവ.. ഞാൻ പറഞ്ഞു പറഞ്ഞു മടുത്തു.. അവൻ ഡോക്ടറേ നോക്കി ചിരിയോടെ പറഞ്ഞു. നിസാര കാര്യങ്ങൾക്ക് ഇങ്ങനെ ടെൻഷൻ ആവണ്ട, അമ്മ ആരോഗ്യത്തോടെ ഇരുന്നാൽ മാത്രം കുഞ്ഞിനും അങ്ങനെയാവൻ പറ്റുവൊള്ളൂ കേട്ടോ..തനിക്ക് യാതൊരു പ്രോബ്ലവും ഇല്ല.. ഹെൽത്ത് കണ്ടിഷൻ ഒക്കെ പെർഫെക്ട് ആണ്. പിന്നെന്താ.. ഡോക്ടർ ചോദിച്ചതും അമ്മു ദയനീയമായി അവരെയൊന്നു നോക്കി. അമ്മു മിടുക്കിയായിട്ടു പോയിട്ട് വരൂ, തന്നെ സപ്പോർട്ട് ചെയ്യാൻ ഇയാളെപ്പോലെ യൊരു husband കൂടെയില്ലേടോ.. പിന്നെ എന്തെങ്കിലും ബ്ലീഡിങ്ങോ ക്ഷീണമൊ തോന്നിയാൽ വെച്ചോണ്ട് ഇരിയ്ക്കണ്ട.. ഇങ്ങോട്ട് പോന്നാൽ മതി. എന്റെ വീട് ഇവിടെ അടുത്താണ്, എന്ത് എമർജൻസി ആണേലും ഇവിടുന്ന് വിളിക്കുമ്പോൾ ഞാൻ ഓടി വരും.. വളരെ സ്നേഹത്തോടെ ആയിരുന്നു ആ ഡോക്ടറുടെ സംസാരവും പെരുമാറ്റവുമൊക്കെ. ഹോസ്പിറ്റലിൽ നിന്നു ഇറങ്ങുമ്പോൾ അമ്മുന് അത്യാവശ്യ ധൈര്യമൊക്കെ ആയിരുന്നു.അത് അവളുടെ മുഖം കണ്ടപ്പോൾ നകുലന് മനസ്സിലായി കാറിൽ കയറിയ ശേഷം അവൾ ബിന്ദുനേ ഫോണിൽ വിളിച്ചു. അവരോട് കാര്യങ്ങൾ ഒക്കെ സംസാരിച്ചു ഇനിയിപ്പോ സ്കാനിംഗ് കഴിയാതെ ഇങ്ങോട്ട് വരാൻ പറ്റില്ലാലോ അല്ലേ മോളെ.. രണ്ടാഴ്ച കഴിഞ്ഞ് വരാനാ അമ്മായി ഡോക്ടർ പറഞ്ഞത്,,,, ഹ്മ്മ്... യാത്ര കുഴപ്പമുണ്ടോ. നീ ചോദിച്ചിരുന്നോ. ആഹ് ചോദിച്ചു. എന്തായാലും തുടക്കം അല്ലേ, ശ്രെധിയ്ക്കാൻ പറഞ്ഞു. ഹ്മ്മ്.. എന്നാൽ പ്പിന്നെ ഉടനെയൊന്നും പോരേണ്ട... ആറ്റു നോറ്റു കിട്ടിയതല്ലേ. നമ്മളായിട്ട് നല്ലോണം സൂക്ഷിയ്ക്കണം. ബിന്ദു ഫോൺ വെച്ച ശേഷം അമ്മു സീറ്റിൽ ചാരി കിടന്നു. ഉച്ച ആയത് കൊണ്ട് ഫുഡ് കഴിച്ചിട്ട് പോകാമെന്നു നകുലൻ പറഞ്ഞു. അവൾക്കിഷ്ട്ടപ്പെട്ട കൊഞ്ച് ബിരിയാണിയൊക്കെ വാങ്ങി കൊടുത്തപ്പോൾ പെണ്ണിന് ആകെ സന്തോഷം പോലെ. ഐസ് ക്രീം വേണോ.. നകുലൻ ചോദിച്ചതും ഒരു ചിരിയോടെ അമ്മു തല കുലുക്കി. അങ്ങനെ ഭക്ഷണം ഒക്കെ കഴിഞ്ഞു ഇറങ്ങിയപ്പോൾ നേരം 2മണി ആയിരുന്നു. സിനിമ കാണാമെന്നു നകുലൻ കുറേ പറഞ്ഞു നോക്കി. പക്ഷേ അമ്മുന് ആകെ ക്ഷീണം പോലെ. ഇനി എവിടെയെങ്കിലും ഒന്നും കിടന്നാൽ മതിയായിരുന്നു അവൾക്ക്. കാരണം വയറു അത്രമാത്രം നിറഞ്ഞു. വീട്ടിലെത്തി വണ്ടി നിറുത്തിയതും സുകുമാരിയാന്റി ഓടി ഇറങ്ങി വന്നു. വിവരം തിരക്കുവാൻ വേണ്ടി.. പ്രോബ്ലം ഇല്ല, ഇനി വരുമ്പോൾ സ്കാനിംഗ് നടത്താമെന്ന് പറഞ്ഞു ആന്റി.. തുടക്കത്തിലേ ഈ സ്കാനിംഗ് ഒക്കെ വേണോ കൊച്ചേ.. പണ്ടൊക്കെ ഈ ഏർപ്പാടൊന്നും ഇല്ലാരുന്നു കേട്ടോ. ആകെ കൂടെ മൂന്നേ മൂന്നു തവണയേ ഒള്ളു.. മൂന്നാം മാസത്തിൽ ആദ്യത്തെത് ,പിന്നെ ആറ്, അവസാനം ഒൻപതു... ഇപ്പൊ എത്ര പ്രാവശ്യമാണ്, ചുമ്മാ പൈസ ഉണ്ടാക്കാൻ വേണ്ടി ആശുപത്രിക്കാരുടെ ഇടപാടാണ് കൊച്ചേ. ആന്റി.... സംഭവംമൊക്കെ കുറേ സത്യം ആയിരിക്കും, പക്ഷെ ഒരു കാര്യമുണ്ട് കേട്ടോ,കുഞ്ഞിനോ അമ്മയ്‌ക്കൊ എന്തേലും കുഴപ്പമുണ്ടെങ്കിൽ നേരത്തെ അറിയാം, അതനുസരിച്ചു ട്രീറ്റ്മെന്റ് ആരംഭിക്കാം.. എല്ലാത്തിനും ഗുണവും ദോഷവുമൊക്കെയുണ്ടന്നുള്ളത് കറക്റ്റ് ആണ്. കഴിഞ്ഞ ദിവസം എന്റെ ഒരു ഫ്രണ്ട് ന്റെ കസിൻ പ്രെഗ്നന്റ് ആയി, ആ കുട്ടിയ്ക്കും അതിന്റെ ഹസ്ബൻഡ്നും ഏതോ ഹോർമോൺ വ്യതിയാനം വന്നിട്ട് ആകെ പ്രോബ്ലം ആയി, അത് കുഞ്ഞിനെയും ബാധിച്ചു. അങ്ങനെ ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ഡൌൺ സിൻട്രോo ഉണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ അവരാ കുട്ടിയേ വേണ്ടന്ന് വെച്ചു... ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ആ കുഞ്ഞിന് ഉണ്ടാകുമായിരുന്ന്. ജനിച്ചു കഴിഞ്ഞാൽ ആ പാവം എന്തോരം വേദന അനുഭവിക്കണം, അങ്ങനെ കൗൺസിലിംഗ് ഒക്കെ കൊടുത്താണ് ഒടുവിൽ ആ പെൺകുട്ടി തീരുമാനം അക്‌സെപ്റ്റ് ചെയ്തത്.. ഇതൊക്കെ മെഡിക്കൽ ഫീൽഡ് ഡെവലപ്പ് ആയതുകൊണ്ടല്ലേ. നകുലൻ പറഞ്ഞപ്പോൾ അവർ തല കുലുക്കി. അതും ശരിയാ മോനേ, പണ്ടത്തെ പോലെയല്ലല്ലോ പുതിയ ജനറേഷൻ, ഒരുപാട് മാറ്റങ്ങൾ ആണ് ഓരോ ദിവസം ചെല്ലും തോറും. ഹ്മ്മ്.. അങ്കിൾ എവിടെപ്പോയ്, കാറ് കാണുന്നില്ലാലോ ? കുറച്ചു പച്ചക്കറികൾ ഒക്കെ വാങ്ങാൻ വേണ്ടി പോയതാ, കുടുംബ ശ്രീക്കാരുടെ കൃഷി മാർകെറ്റിൽന്നു..നിങ്ങൾ കഴിച്ചിട്ടാണോ വന്നത്, അല്ലെങ്കിൽ ആന്റി ഫുഡ് കൊണ്ട് വരാം. വേണ്ടന്റി... ഞങ്ങൾ പോരുന്ന വഴിയ്ക്ക് കേറി കഴിച്ചിട്ടാ വന്നെ. അമ്മു പെട്ടെന്ന് പറഞ്ഞു. എങ്കിൽ ശരി ആന്റി, പിന്നെ കാണാം കേട്ടോ.. അമ്മു മടുത്തു വന്നതാണെന്ന് പറഞ്ഞു അവൻ അവളെയും ചേർത്തു പിടിച്ചു അകത്തേക്ക് പോയി. ഡ്രസ്സ് മാറിക്കൊണ്ട് നിന്നപ്പോൾ ശ്രീജ വിളിച്ചു. പിന്നെ അവളോടും ഇത്തിരി നേരം സംസാരിച്ചു. എന്നിട്ട് ദേഹം കഴുകിയ ശേഷം അമ്മു പോയി കിടന്നു. *** കിച്ചന് സ്ഥലംമാറ്റം കിട്ടിപ്പോയത് തൃശൂർ ഉള്ള ഒരു സ്കൂളിൽ ആയിരുന്നു.അങ്ങനെ അവനോടൊപ്പം ശ്രുതിയും അവിടേക്ക് പോയതോടെ മീനാക്ഷിയും യദുവും ഗിരിജയും മാത്രമായി വീട്ടില് മീനാക്ഷിയ്ക്ക് സ്ഥിരമായിട്ട് ജോലിയൊന്നും ആകാത്തത് കൊണ്ട് ആകെ സങ്കടമാണ്. യദുവേട്ടനിങ്ങനെ ഒറ്റക്ക് കഷ്ടപ്പെടുന്നത് കാണുമ്പോൾ എനിക്ക് ടെൻഷൻ ആണ്, എന്താ ഇപ്പൊ ഒരു വഴിന്നു ആലോചിക്കുന്നേ. ജീവിക്കാനുള്ള ചുറ്റുപാടൊക്കെ ഉണ്ടല്ലോ പെണ്ണേ. ഇനി നീയിതൊന്നും ഓർത്തു വെറുതെ വിഷമിക്കണ്ട.. എല്ലാം നടക്കേണ്ട സമയത്തു നടന്നോളും. എന്നാലും അങ്ങനെയല്ലലോ.. എല്ലാവരും ചോദിക്കും, മീനാക്ഷിയ്ക്ക് ഒന്നും ആയില്ലേന്നു. ഞങ്ങൾക്ക് ഒരു വർഷം കഴിഞ്ഞു മതിന്നു നീ അങ്ങട് പറഞ്ഞോണം. അപ്പൊ പരാതി തീരില്ലേ.. അതല്ല മനുഷ്യാ... ജോലിടേ കാര്യമാ.. അവൾ അവന്റെ നെഞ്ചിൽ ഒരു കുത്തു കൊടുത്തു. ആഹ്.. മേടിക്കും നീയ്. യദു മീനാക്ഷിയുടെ ചൂണ്ടു വിരൽ അല്പം ബലത്തിൽ പിടിച്ചുകൊണ്ട് അതിലൊരു കടി വെച്ചു കൊടുത്തു......തുടരും………