Novel

ശിശിരം: ഭാഗം 111

രചന: മിത്ര വിന്ദ

ആഹ്.. മേടിക്കും നീയ്.
യദു മീനാക്ഷിയുടെ ചൂണ്ടു വിരൽ അല്പം ബലത്തിൽ പിടിച്ചുകൊണ്ട് അതിലൊരു കടി വെച്ചു കൊടുത്തു.

ശ്രുതിയ്ക്ക് മാസം അഞ്ചായി, അവളുടെ അമ്മയേ അങ്ങോട്ട് കൂട്ടികൊണ്ട് പോകാനാണ് അവരുടെ പ്ലാൻ..

ആഹ് പോട്ടെ.. പിന്നെ പേടിക്കണ്ടല്ലോ, ശ്രുതിയ്ക്ക് കൂട്ടിനൊരാളായി.

മ്മ്…. അമ്മയ്ക്ക് പോകാൻ ആഗ്രഹമൊക്കെ ഉണ്ട്.. പിന്നെ അവിടെ ചെന്നു കഴിഞ്ഞു തനി സ്വഭാവം ഇറക്കിയാലേ പണി പാളും.. ഇല്ലെങ്കിൽ ഞാൻ അവളോട് പറഞ്ഞേനെ..

വേണ്ട… നീയായിട്ട് ഒന്നും പറയാൻ നിൽക്കണ്ട. അവര് ഇഷ്ടമുള്ള പോലെ ആരെ എങ്കിലും കൂടെ നിർത്തിക്കോളും

മ്മ്….. അതാ ഞാൻ ഒന്നും പറയാഞ്ഞത് യദുവേട്ട…ഇന്ന് നാമം ചൊല്ലി കഴിഞ്ഞു ഞങ്ങൾ രണ്ടാളും കൂടി വെറുതെ ഉമ്മറത്ത് ഇരിക്കെയാരുന്നു. അപ്പോളാ ശ്രുതി വിളിച്ചത്, അവൾടെ അമ്മയെ കൂട്ടിക്കൊണ്ട് വരാൻ ആണെന്ന് പറയുന്നത് ഗിരിജമ്മ കേട്ടു.

ഹ്മ്മ്…..

ആഹ് പിന്നെ, അമ്മുന് വിശേഷം ആയിന്ന്, പ്രിയ വിളിച്ചപ്പോൾ പറഞ്ഞതാ കേട്ടോ…

മ്മ്……അവനൊന്നു മൂളി.

യദുവേട്ട
.. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയാമോ..

എന്താ മീനാക്ഷി…
അവൻ മുറിയിലെ അരണ്ട വെളിച്ചത്തിൽ അവളെ ഉറ്റു നോക്കി.

അല്ലാ….. അമ്മുനെ കിട്ടാത്തതിൽ ഏട്ടന് എന്തേലും നഷ്ടബോധമുണ്ടോ….

ഉണ്ടെങ്കിൽ നീയത് തീർത്തു തരുമോ മീനാക്ഷി.
പെട്ടന്ന് അവൻ ചോദിച്ചു.

മറുപടി ഒന്നും പറയാതെ മീനാക്ഷി അങ്ങനെ കിടന്നതേയൊള്ളു.

എനിക്ക് വേണ്ടി ഈശ്വരൻ വിധിച്ചവളാണ് എന്റെ അരികിൽ ഇപ്പോൾ കിടക്കുന്നത്, അമ്മു നകുലന്റെ പെണ്ണായിരുന്നു, അതുകൊണ്ട് അവൾക്ക് അവനെകിട്ടി.

ഇനി നീ ഇതുപോലെ ഉള്ള സംശയങ്ങൾ ഒന്നും ചോദിച്ചു വന്നേക്കരുത് കേട്ടല്ലോ പറഞ്ഞേ.

അവന്റെ ശബ്ദം അല്പം ഗൗരവത്തിലായിരുന്നു.

യദുവേട്ടന് വിഷമമായോ ഇങ്ങനെ ചോദിച്ചത്.?
മീനാക്ഷി പിറു പിറുത്തു.

എനിക്കെന്ത് വിഷമം,നീയല്ലേ വിഷമിച്ചു കിടക്കുന്നത്… അതുകൊണ്ടല്ലേ ഇങ്ങനെ ഓരോ പൊട്ട ചോദ്യം ചോദിക്കുന്നത്.
നിലവാരമില്ലാതെ..

സോറി….ഇനി ഒരിക്കലും ചോദിക്കില്ല…..

ഹ്മ്മ്… അങ്ങനെയായാൽ നിനക്ക് കൊള്ളാം.
യദു മുഖം തിരിച്ചു നോക്കിയപ്പോൾ മീനാക്ഷി അവനെ ഇറുക്കെ പുണർന്നിരുന്നു.

***

നകുലൻ ഓഫീസിൽ പോയാൽ പിന്നെ സുകുമാരിയാന്റി വരും അമ്മുന്റെ അടുത്തേക്ക്.

അവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും കേട്ട് കേട്ട് അമ്മു ആകെ മടുത്തു.

നകുലനോട് എന്തെങ്കിലും പറഞ്ഞാൽ അവൻ ദേഷ്യപ്പെടും. ചിലപ്പോൾ ആന്റിയെ ഈ പരിസരത്ത് പോലും കയറ്റുവാൻ അവൻ സമ്മതിക്കില്ല. പിന്നെ അവര് ഉള്ളതുകൊണ്ട്  സത്യത്തിൽ അമ്മുവിന് ഒരു കൂട്ടായിരുന്നു.അതുകൊണ്ട് അവൾ ഒന്നും പറഞ്ഞതുമില്ല..

ദിവസവും വൈകുന്നേരം മടങ്ങി വരുമ്പോൾ അമ്മുവിന് എന്തെങ്കിലുമൊക്കെ സ്പെഷ്യൽ വാങ്ങിക്കൊണ്ടു വരും. വേണ്ടെന്ന് എത്ര പറഞ്ഞാലും അവൻ കേൾക്കില്ല.

നിനക്ക് ഇഷ്ടമില്ലെങ്കിൽ കഴിക്കേണ്ട ഇതൊക്കെ എന്റെ മോൾക്ക് വേണ്ടിയുള്ളതാ… അല്ലേടാ വാവേ..
അമ്മുവിന്റെ വയറിന്മേൽ മെല്ലെ ഒന്ന് തോണ്ടി കൊണ്ട് അവൻ പറയും…

കാലത്തെ എണീക്കുമ്പോൾ അമ്മുവിന് ചെറിയ ക്ഷീണം ഒക്കെ കാണും, അടുക്കളയിൽ ഓരോന്ന് കുക്ക് ചെയ്യുമ്പോഴൊക്കെ ശർദ്ദിക്കുവാനുള്ള തോന്നൽ പോലെ ആയി വരുന്നുണ്ട്. അത് കാരണം നകുലൻ ബ്രേക്ക്ഫാസ്റ്റ് എന്തെങ്കിലുമൊക്കെ തട്ടിക്കൂട്ടി വയ്ക്കും,  എന്നിട്ട് അവൾക്ക് കുടിക്കുവാൻ ഒരു ഗ്ലാസ് കട്ടൻ ചായ കൂടി എടുത്ത് റെഡിയാക്കും.

ശർദ്ദി ഉണ്ടാവരുത് എന്നൊരു പ്രാർത്ഥന മാത്രമേ സത്യത്തിൽ അവനുണ്ടായിരുന്നുള്ളൂ…  പക്ഷേ അത് വെറും വ്യാമോഹമായിരുന്നു.

ചുക്കില്ലാത്ത കഷായം പോലെയാണ് മോനെ  ഛർദ്ദിക്കാത്ത ഗർഭിണി…

സുകുമാരിയാന്റി കളിയാക്കിയപ്പോൾ നകുലന് ദേഷ്യം വന്നു..

എങ്കിലും തല മൂത്തതാണല്ലോ എന്ന് കരുതി അവൻ പിടിച്ചു നിന്നു.

കാലത്തെ എഴുന്നേറ്റ് വന്നു കഴിഞ്ഞാൽ പിന്നെ അമ്മുന് ശർദി തുടങ്ങും. കുറച്ചു സമയം കഴിഞ്ഞു അങ്ങട് മാറും. വല്യ പ്രോബ്ലം ഒന്നുമില്ലങ്കിലും നകുലന് ടെൻഷൻ ആയിരുന്നു.

ഒരു ദിവസം അവൻ ലീവെടുത്തു അവളുടെ ഒപ്പം ഇരുന്നു.

ആ ഞായറാഴ്ച അവളെ കാണുവാൻ ബിന്ദു അമ്മായിയും ശ്രീജേച്ചിയും ഒക്കെ കൂടി സർപ്രൈസ് ആയിട്ടു വന്നിരുന്നു. അമ്മുന് സന്തോഷംമായി അവരെ കണ്ടപ്പോൾ.

പാറുട്ടിയെ എടുക്കാൻ വന്നപ്പോൾ
ശ്രീജ സമ്മതിച്ചില്ല.

വേണ്ടമ്മു.. ഇങ്ങനെ ഇരിക്കുന്നതല്ലേ.. നിനക്ക് ക്ഷീണമാകും കെട്ടോ.
സ്നേഹത്തോടെ അവൾ തടഞ്ഞു.

രണ്ട് ദിവസം അവിടെ നിന്നശേഷം ആയിരുന്നു അവർ മടങ്ങിപോയത്.

അവര് വന്നിരുന്ന രണ്ട് ദിവസവും അമ്മുന് ക്ഷീണം ഒക്കെ ഇത്തിരി ക്കുറവ് ഉണ്ടായിരുന്നു.

അവൾക്കിഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി കൊടുത്തിട്ടാണ് ബിന്ദു മടങ്ങിയത്.

മാങ്ങാ അച്ചാറും ചമ്മന്തിപ്പൊടിയുമൊക്കെ അവർ നാട്ടിൽ നിന്ന് കൊണ്ട് വന്നിരുന്നു. അരിയും ഗോതമ്പും പൊടിച്ചതും, അതുപോലെ അവലോസ് വറുത്തതും, പിന്നെ കണ്ണിമാങ്ങാ ഉപ്പിലിട്ടത്, അതുപോലെ ആട്ടിയ വെളിച്ചെണ്ണ…

ഇങ്ങനെ കുറെയേറെ സാധനങ്ങൾ ബിന്ദു തന്റെ മരുമകൾക്ക് കൊണ്ട് വന്നു കൊടുത്തണ് പോയത്.

നാട്ടിലേക്ക് വരാൻ അവര് നിർബന്ധിച്ചു, പക്ഷെ ഇത്ര ദൂരം യാത്ര ചെയ്യേണ്ടന്നു പറഞ്ഞു നകുലൻ ഒഴിവാക്കി വിടുകയാരുന്നു.

ആദ്യത്തെ സ്കാനിങ് കഴിഞ്ഞു റിസൾട്ട്‌ വന്നപ്പോൾ കുഞ്ഞുവാവ ഓക്കേയാണെന്ന് ഡോക്ടർ പറഞ്ഞു. അത് കേട്ടപ്പോൾ ആണ് ശരിക്കും അവർക്ക് രണ്ടാൾക്കും സമാധാനം ആയത്.

അങ്ങനെ അവരുടെ ജീവിതം സന്തോഷകരമായിട്ട് മുന്നോട്ട് പോയ്കൊണ്ടേയിരുന്നു.

താൻ അനുഭവിച്ച സങ്കടങ്ങൾ ഒക്കെ എങ്ങോട്ടോ പാറി പറന്നു പോകുന്നതായി അമ്മുവിന് തോന്നി.

എത്രയും പെട്ടന്ന് ഈ മാസങ്ങളൊക്കെ ഒന്നോടി പോകാൻ അവൾ പ്രാർത്ഥിച്ചു…….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!