ശിശിരം: ഭാഗം 113

ശിശിരം: ഭാഗം 113

രചന: മിത്ര വിന്ദ

കിച്ചന്റെ കുഞ്ഞിന്റെ നൂല്കെട്ടു ചടങ്ങ് വെച്ചത് കുഞ്ഞുണ്ടായി 56 മത്തെ ദിവസം ആയിരുന്നു.. ബന്ധു മിത്രഥികൾ മുഴുവൻ ഒത്തുകൂടിയിട്ടുണ്ട്.. ബിന്ദുവിനെ കിച്ചൻ ചെന്നു ക്ഷണിച്ചതായിരുന്നു. പക്ഷെ വയ്യാതെ കിടപ്പായതുകൊണ്ട് അവരു പോരുന്നില്ലന്നു പറഞ്ഞു. പിന്നെ ശ്രീജ ഉള്ളത് കാരണം അടുത്ത വീട്ടിലെ ചേച്ചിയേ വിളിച്ചു അമ്മയ്ക്ക് കൂട്ടിരുത്തിയ ശേഷം അവളും കുഞ്ഞും കൂടി ഒരു വളയൊക്കെ മേടിച്ചു നൂല്കെട്ടു ചടങ്ങിന് പുറപ്പെട്ടു. നാകുലനെയും അമ്മുവിനെയും കിച്ചൻ വിളിച്ചിരുന്നു. പക്ഷെ അമ്മുനു ക്ഷീണം ആണെന്ന് പറഞ്ഞു അവരും പിന്നീട് ഒരിക്കൽ വരാമെന്ന് ഏറ്റു. ആൺ കുഞ്ഞായിരുന്നു കിച്ചനും ശ്രുതിയ്ക്കും പിറന്നത്. രാവിലെ പതിനൊന്നു മണിക്ക് ആയിരുന്നു നൂല്കെട്ടുന്ന മുഹൂർത്തം. ഗിരിജയും പ്രിയയുമൊക്കെ ശ്രുതിയുടെ വീട്ടിലേക്ക് പുറപ്പെടാന അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്.. ഈ മീനാക്ഷി എവിടെപ്പോയ്, കിടക്കുവാ.. എത്ര നേരമായോ ഒരുങ്ങാൻ കയറിപോയിട്ട്.. യദു.. അവളെയൊന്നു വിളിച്ചെട. ഗിരിജ മകനോട് ഉച്ചത്തിൽ പറഞ്ഞു. യദു ഉമ്മറത്ത് അവന്റെ കൊച്ചച്ചനുമായിട്ട് സംസാരിച്ചു നിൽക്കുകയാരുന്ന്. അമ്മ വിളിക്കുന്നത് കേട്ടപ്പോൾ അവൻ അകത്തേക്ക് ചെന്നു എന്താമ്മേ...? മീനാക്ഷിയേ വിളിക്ക്. നേരം കുറെ ആയില്ലേ അവള് ഒരുങ്ങാൻ കേറിപ്പോയിട്ട്. ഹ്മ്മ്.... ഒന്നമർത്തി മൂളിയ ശേഷം യദു മുകളിലേക്ക് ചെന്നു. പാതി ചാരികിടന്ന വാതിൽ അവൻ മലർക്കേ തുറന്നു. എന്നിട്ട് അകത്തേക്ക് ചെന്നപ്പോൾ ജനാലയുടെ അഴിയിൽ പിടിച്ചുകൊണ്ട് വെളിയിലേക്ക് കണ്ണു നട്ടു നിൽക്കുന്ന മീനാക്ഷിയേയാണ് അവൻ കണ്ടത്. ആഹ്.. ഇവിടെ നിൽപ്പാണോ പെണ്ണേ.. അമ്മയാണെങ്കിൽ നിന്നെ കണ്ടില്ലെന്ന് പറഞ്ഞു മുറവിളി കൂട്ടുന്നുണ്ട്. പറഞ്ഞു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു. യദുവിനെ കണ്ടതും കരഞ്ഞു കലങ്ങിയ മിഴികൾ അവളൊന്നു മറയ്ക്കാൻ ശ്രെമം നടത്തി. മീനാക്ഷി... താൻ കരയുവാണോ.. അവൻ അവളുടെ താടിത്തുമ്പ് പിടിച്ചു മേല്പോട്ട് ഉയർത്തിയതും പാവം അവളൊന്നു പുഞ്ചിരിയ്ക്കാൻ ശ്രെമിച്ചു. ഇല്ല യദുവേട്ട.. ഞാൻ വെറുതെ.. ഹ്മ്മ്... വന്നെ, പോകണ്ടേ നമ്മുക്ക്.. പുറപ്പെടാൻ നേരമായി. ഞാൻ.. ഞാൻ വരണോ ഏട്ടാ... എന്താടോ.. എന്ത് പറ്റി.. അല്ല.. അത് പിന്നേ.. എല്ലാവരും ചോദിക്കും, നമ്മുക്ക് ഒന്നും ആയില്ലേന്നു. എനിയ്ക് അത് കേൾക്കാൻ ആകെയൊരു ബുദ്ധിമുട്ട്.. അതാണ്... പറയുകയും പാവം മീനാക്ഷിയുടെ വാക്കുകൾ ഇടറി. അതൊന്നും സാരമില്ല.. നീ വാ പെണ്ണേ... എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് കേട്ടോ. യദു പാതി കളിയായും പാതി കാര്യമായും പറഞ്ഞു. എന്നാലും എനിയ്ക്ക് സങ്കടമാ യദുവേട്ടാ. ഏട്ടനോട് ആരുമൊന്നും ചോദിക്കില്ലരിക്കും. പക്ഷെ എനിയ്ക്കങ്ങനെയല്ല... ചില സ്ത്രീകൾ ആണെങ്കിൽ മനഃപൂർവം നമ്മളെ ബുദ്ധിമുട്ടിയ്ക്കാൻ ഓരോന്ന് ചോദിക്കും. കേൾക്കുമ്പോൾ നെഞ്ചു പൊട്ടും.. അറിയോ... എടോ.... കുട്ടികൾ ഉണ്ടാകാത്ത ഒരുപാട് പേരുണ്ട് നമ്മുടെ ലോകത്തിൽ. എന്ന് കരുതി മറ്റുള്ളവരുടെ ചോദ്യത്തെ ഭയന്ന് നാട് വിടാൻ പറ്റോ... തലമുറ അവസാനിച്ചെന്നു പറഞ്ഞു ആത്മഹത്യ ചെയ്യാൻ പറ്റുമോ..അവർക്കു ജീവിക്കണ്ടേ. മക്കള് ഉണ്ടായിട്ടും അവരെക്കൊണ്ട് കണ്ണീര് കുടിക്കുന്ന എത്രയോ മാതാപിതാക്കളുണ്ട്..... ഉള്ളവന് അതിന്റെ നൊമ്പരം, ഇല്ലാത്തവനതിലും കൂടുതലു.. കേൾക്കുന്ന കാര്യങ്ങളിൽ നിന്ന് വേണ്ടത് ഗ്രഹിച്ചിട്ട് ബാക്കിയുള്ളത് വിട്ട് കള പെണ്ണേ...അല്ലാണ്ട് ചില വാ പോയ കോടാലികൾ പറയുന്ന കേട്ട് കണ്ണീരുകുടിയ്ക്കാനാണ്‌ നിന്റെ പ്ലാനെങ്കിൽ പിന്നതിനു മാത്രം നേരം കാണു.. എന്നാലും..നമ്മുക്ക് മാത്രമെന്താ യദുവേട്ടാ ഇങ്ങനെ.. നമ്മുക്ക് മാത്രമാണോ... എന്നാരു പറഞ്ഞു.. ദൈവത്തിനു സൗകര്യം ഉണ്ടെങ്കിൽ തരട്ടടി.. അല്ലെങ്കിൽ പോകാൻ പറ.. അത്ര തന്നെ..എനിയ്ക്ക് നീയും നിനക്ക് ഞാനും മതി.... ഈ രണ്ടിലൊരാൾ ആകുന്ന നേരം വരെയും നമ്മള് സന്തോഷമായിട്ട് കഴിയും യദു നിസാര മട്ടിൽ പറഞ്ഞുകൊണ്ട് അവളേ സമാധാനിപ്പിച്ചു. വേഗം വരാൻ നോക്ക്.. എല്ലാരും താഴേയുണ്ട്. യദു മുറിവിട്ടിറങ്ങി. പിന്നാലെ മീനാക്ഷിയും. അവളെന്ത്യെ.. എത്ര നേരമായി. അതോ പോരാൻ ഭാവമില്ലേ.. കോണിപ്പടികൾ ഇറങ്ങി വന്ന യദുവിനെ നോക്കി ഗിരിജ ചോദിച്ചു. പോരാൻ ഭാവമുണ്ട്.. എന്തേ അമ്മയ്ക്ക് എന്തേലും വിരോധമുണ്ടോ.. എനിയ്ക്കെന്ത് വിരോധം.. എല്ലാവരും കൂടെയല്ലേ പോകേണ്ടത്.. ഈ കുടുംബത്തിൽ ആദ്യമായിട്ടാ ഒരു കുഞ്ഞ് ജനിയ്ക്കുന്നത്.. അതും ആൺകുഞ്ഞു.. അതിന്റെതായ സന്തോഷം എല്ലാവർക്കുമുണ്ട്.. ഹ്മ്മ്.. മതി വായിട്ടലച്ചത്.. ഇറങ്ങി പോകാൻ നോക്ക്.. അവൻ ഗൗരവമൊട്ടുവിടാതെ അമ്മയോട് പറഞ്ഞു. മീനാക്ഷി ഇറങ്ങിവന്നപ്പോൾ യദു അവളെയും കൂട്ടി അവന്റെ ബൈക്കിന്റെ അടുത്തേക്ക് പോയ്‌. ഞാൻ അവരോടൊപ്പം വന്നോളാം.. ഏട്ടന് കൊച്ചച്ചന്റെ വണ്ടിയിൽ കേറാൻ പറ്റോ.. ഹേയ്.. അതൊന്നും വേണ്ട. നമ്മക്ക് ബൈക്ക് ഉണ്ടല്ലോ.. അത് മതി. യദു നേരെ ചെന്നു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. ഗിരിജയാണെങ്കിൽ മീനാക്ഷിയേ വിളിച്ചതാണ്. പക്ഷെ അവള് തന്റെയൊപ്പം വന്നോളൂമെന്നു യദു അമ്മയോട് മറുപടി കൊടുത്തു. ** ശ്രീജേച്ചി പോയിട്ട് വരുമ്പോൾ അറിയാം വിശേഷമൊക്കെ അല്ലേ നകുലേട്ടാ... നകുലന്റെ അരികിലായി ഒരു കസേരയിൽ ഇരുന്ന ശേഷം അമ്മു അവനെ നോക്കി പറഞ്ഞു.. എന്തോന്ന് വിശേഷം.. ഇതൊക്കെ എല്ലാടത്തും നടക്കുന്നതല്ലേടി.. ഏയ് അങ്ങനെയൊന്നുമല്ല.. ഇതിപ്പോ നമ്മുടെ കുടുംബത്തിലെയല്ലേ... ആഹ്.. എന്നതെങ്കിലും ആവട്ടെ... നിനക്ക് ഗുളിക കഴിക്കണ്ടേ.. ഞാനെടുത്തോണ്ട്വരാം.. ഇവിടെയിരിക്കു. നകുലൻ ആണെങ്കിൽ അമ്മുന് iron ഉം കാൽസ്യo ടാബ്ലറ്റ്ഉം എടുത്തു കൊണ്ട് വന്നു കൊടുത്തു. ഈ ഗുളിക കഴിപ്പ് വല്ലാത്ത മടിയാ നകുലേട്ടാ..സത്യത്തിൽ എനിയ്ക്ക് വയ്യാന്നായ് കേട്ടൊ.. ടേസ്റ്റ് നാവിലേയ്ക്ക് വരുമ്പോൾ ഓക്കാനമാ. ഗുളിക വായിലേക്ക് ഇടും മുന്നേ അമ്മു മുൻ‌കൂർ ജാമ്യമെടുത്തു കഴിഞ്ഞിരുന്നു. അതിനു ശേഷം പതിവ്പോലെ ശർദിയും തുടങ്ങി. വലിയ വയറും താങ്ങിപ്പിടിച്ചു കൊണ്ട് അമ്മു നകുലനോട് ച്ചേർന്നു നടന്നു. ആഹ്.. ഇനികുറച്ചുടേയല്ലേ ഒള്ളു... അതുകൊണ്ട് അമ്മുക്കുട്ടിയമ്മയൊന്നു ക്ഷമിയ്ക്ക് കെട്ടോ.. അവൻ പറഞ്ഞപ്പോൾ അമ്മു ആ തോളത്തേക്ക് ചാഞ്ഞിരുന്നു......തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Tags

Share this story