Novel

ശിശിരം: ഭാഗം 114

രചന: മിത്ര വിന്ദ

മീനാക്ഷി പറഞ്ഞതുപോലെ നൂലുകെട്ട് ചടങ്ങിന്  ചെന്നപ്പോൾ ഏറിയ പങ്കാളുകളും അവൾക്ക് വിശേഷമായില്ലേ എന്നതായിരുന്നു ചോദിച്ചത്..

ആളുകളോട് മറുപടി പറഞ്ഞുകൊണ്ട് അവൾ മടുത്തു.

അവളുടെ ദയനീയവസ്ഥ യദുവും നോക്കി കാണുന്നുണ്ട്.

പോയേക്കാം യദുവേട്ട..ഞാൻ എത്ര തവണ പറഞ്ഞു, പോരുന്നില്ലെന്ന്, ഇമ്മാതിരി ചോദ്യങ്ങൾ വരുമെന്ന് എനിയ്ക്ക് നല്ലോണം അറിയാമായിരുന്നു.

ഇടയ്ക്ക് ഒരു തവണ അവൾ അവനോട് പറഞ്ഞു.

ആഹ് ചടങ്ങ് കഴിയാറായില്ലേ,പെട്ടന്ന് പോകാടി.
ഇപ്പൊ ഓടിപ്പിടിച്ചു ഇറങ്ങിയാല് കിച്ചേട്ടനും ശ്രുതിയും എന്ത് കരുതും.അവരെയോർത്തു മാത്രമാ….

അവര് രണ്ടാളും സംസാരിച്ചുകൊണ്ട് നിന്നപ്പോഴാണ് ശ്രീജ കുഞ്ഞിനെയുമായിട്ട് വന്നത്.

ശ്രീജേ, നീയെപ്പോ വന്നെടി,,,
യദു അവളെക്കണ്ടു ചോദിച്ചു

ഇത്തിരി ലേറ്റായിപ്പോയി എത്തിയപ്പോൾ,  അമ്മയ്ക്ക് കൂട്ടായി അടുത്ത വീട്ടിലെ ചേച്ചി വരാതെ എനിയ്ക്ക് പോരാൻ പറ്റുല്ലയിരന്നു. അവർക്ക് ഷുഗർ നോക്കുവാനായി  ലാബിൽ പോകണമായിരുന്നു. അതൊക്കെ കഴിഞ്ഞു എത്തിയപ്പോൾ മണി പത്ത്.. പിന്നെ പോരെണ്ടെന്ന് കരുതിയതാ.. അമ്മ സമ്മതിച്ചില്ല. ഓട്ടോ വിളിച്ചു പോകാൻ പറഞ്ഞു ഒരേ ബഹളം. അങ്ങനെ രണ്ടുംകല്പിച്ചു പോന്നതാ..
പറഞ്ഞു കൊണ്ട് ശ്രീജ ചിരിച്ചു.

മീനാക്ഷി സുഖം അല്ലേ..

ഹമ്.. അതേ ശ്രീജേച്ചി.സുഖമാണ്
അവൾ പാറുക്കുട്ടിയുടെ കവിളിൽ തലോടി.

അമ്മുന് എത്ര മാസമായി..

അവൾക്ക് ഇത് ഒൻപതായ്,ഇനി അധികമില്ല, എപ്പോ വേണേലും പ്രതീക്ഷിക്കാം…

ആണോ.. അമ്മുന് ക്ഷീണമൊക്കെ കുറവുണ്ടോ ശ്രീജേച്ചി..
മീനാക്ഷി വീണ്ടും ചോദിച്ചു

ക്ഷീണമാ, ഒട്ടും വയ്യാ, ഇപ്പോളും ശർദിയുണ്ടന്നേ.. അതല്ലേ പ്രോബ്ലം.

ശ്രീജ അവരോടൊക്കെ അമ്മുന് പറ്റി വളരെ താല്പര്യത്തോടെപറഞ്ഞു.

ഇപ്പൊ കൂടെ ആരുണ്ട്, ആരെയെങ്കിലും സഹായത്തിനു വെച്ചിട്ടുണ്ടോന്നേ.

നിലവിൽ ആരും തന്നെയില്ല, രണ്ടാളും ഒറ്റയ്ക്കാ, അമ്മയ്ക്ക് കൂടി വയ്യാണ്ടായിപോയില്ലേ,അല്ലെങ്കിൽ ഞങ്ങളാരെലുമൊക്കെ പോയ്‌ നിന്നേനെ.

ഹമ് ഡെലിവറി കഴിഞ്ഞു ഇവിടേക്ക് കൊണ്ട്വരുമോ.

എങ്ങനെയാണെന്ന് ഒരു പിടിത്തവുമില്ല
നകുലൻ തീരുമാനിക്കുപോലെ.

ഒരു കണക്കിന് ശ്രീജ വന്നത് കൊണ്ട് മീനാക്ഷിയ്ക്ക് സഹായമായിന്നു വേണം പറയാന്. കാരണം അത്രനേരം അവളോറ്റയ്ക്ക് നിന്ന് ആകെ ബോറടിച്ചുപോയി. കൂടത്തിൽ ബന്ധുക്കളുടെ ഓരോ ചോദ്യവും.
യദു അവിടെ നിന്നുമിറങ്ങി പുറത്തേക്ക് പോയ്.

മീനാക്ഷി…. ശ്രീജേച്ചി..
പിന്നിൽ നിന്നും ശ്രുതിയുടെ വിളിയൊച്ച കേട്ടതും ഇരുവരും തിരിഞ്ഞു നോക്കി.

കുഞ്ഞിനെയും എടുത്തുകൊണ്ട് ശ്രുതി അവരുടെ അരികിലേയ്ക്ക് വരികയാരുന്നു

ഞാനിത് എവിടെയെല്ലാം തിരഞ്ഞു. യദുവേട്ടനോട് ചോദിച്ചപ്പോൾ പറഞ്ഞത്, നിങ്ങളീ മുറിയിൽ ഉണ്ടെന്ന്.
.
കുഞ്ഞൂസേ… അച്ചോടാ പൊന്ന്.
മീനാക്ഷിയാണെങ്കിൽ ശ്രുതിയുടെ കൈയിൽ നിന്നും വേഗം കുഞ്ഞിനെ മേടിച്ചു മാറോടടക്കി
പിടിച്ചു.

തിരക്കായ് പോയ്‌, എല്ലാരും വന്ന കൊണ്ടേ..ശ്രീജേച്ചിയേ എന്തൊക്കെയുണ്ട് വിശേഷം..

ഒന്നുല്ല.. ഇങ്ങനെയൊക്കെ പോകുന്നു..
അങ്ങനെ എല്ലാവരും കൂടി സംസാരിച്ചുകൊണ്ട് കുറച്ചു നേരമിരുന്നു.

*

വെറുതെ ഫോണിൽ ഓരോന്ന് നോക്കിക്കൊണ്ട് കിടക്കുകയാണ് അമ്മു
നകുലൻ ഡ്യൂട്ടിയിലും.

അപ്പോളാണ് ശ്രീജയുടെ മെസ്സേജ്.

ആഹ്.. കുഞ്ഞിന്റെ ഫോട്ടോയാകും കെട്ടോ ഏട്ടാ.
അരികിൽ ഇരിക്കുന്നവനോട് പറഞ്ഞു കൊണ്ട് അമ്മു വാട്ട്‌സപ്പ് തുറന്നു

ഓഹോ… സുന്ദരകുട്ടൻ.. ദേ നോക്ക്യേ ഏട്ടാ.
അമ്മു ആഹ്ലാദത്തോടെ നകുലനെ ഫോൺ കാണിച്ചു കൊടുത്തു.

അവനും കുഞ്ഞിനെ കണ്ടപ്പോൾ ഒന്നു ചിരിച്ചു.

ധ്രുവ് എന്നാണ് പേര് കേട്ടോയേട്ടാ

ഹമ്..

നല്ല പേരല്ലേ…

ആഹ്.. കൊള്ളാം.

നമ്മുടെ വാവയ്ക്ക് എന്ത് പേരാണോ ഇടുന്നത്. എനിക്കാണെങ്കിൽ ഒന്നും അങ്ങോട്ട് കിട്ടുന്നില്ല..

സമയം ഇഷ്ട്ടം പോലെയുണ്ടല്ലോ അമ്മു… അപ്പോളേക്കും കിട്ടിയാൽ പോരേ.

ഹമ്.. മതി മതി…അപ്പോളേക്കും കിട്ടിയാൽ മതിട്ടോ.
അവളുടെ വീർത്ത വയറിൽ ഒന്നു തലോടുകയാണ് അമ്മു..

എന്തേലും ക്ഷീണം ഉണ്ടെങ്കിൽ പറയണേ അമ്മുസേ..നീ പറയാതെ വെച്ചോണ്ട് ഇരിക്കല്ലേ.ഹോസ്പിറ്റലിൽ ചെന്നു കഴിഞ്ഞാൽ പിന്നെ ടെൻഷൻ വേണ്ടല്ലോ

അങ്ങനെ വേറെ പ്രോബ്ലമൊന്നും ഇല്ല നകുലേട്ടാ…എന്നത്തെയു പോലുള്ള വേദന.. അതേയൊള്ളു.

ഹമ്… കൂടി വരുന്നുണ്ടോന്നു ശ്രെദ്ധിച്ചോണം.

ആഹ് ഞാൻ ശ്രെദ്ധിക്കാറുണ്ടന്നേ.. പിന്നെ ഏട്ടൻ അടുത്തുള്ളത് കൊണ്ട് എനിക്ക് ഒരുപാട് വെപ്രാളമൊന്നുമില്ല. ബാഗും തുണികളും ഒക്കെ സെറ്റ് ചെയ്തു വെച്ചിട്ടില്ലെ..
എല്ലാം എടുത്തുകൊണ്ട് ഒരൊറ്റ പോക്ക് പോയാൽ മതി

ഓഹ്.. എത്ര നിസാരമായിട്ട് പറഞ്ഞു കഴിഞ്ഞത്, എന്തായാലും കൊള്ളാം.

നകുലൻ അമ്മുനെ നോക്കി തല കുലുക്കി.

അതെന്താ അങ്ങനെ പറഞ്ഞത്, ഒരു കളിയാക്കൽ പോലെ..ചോദിക്കുമ്പോൾ
അവളുടെ നെറ്റി ചുളിഞ്ഞു

ഓഹ്… എന്റെ പൊന്നോ, ഒന്നുമില്ലേ, ഞാൻ വെറുതെ ആ ഫ്ലോയിൽ പറഞ്ഞുന്നേ ഒള്ളജ്.

നകുലൻ അവളെ നോക്കികൊണ്ട് ഉച്ചത്തിൽ പറഞ്ഞു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!