ശിശിരം: ഭാഗം 117
രചന: മിത്ര വിന്ദ
മോളെ… ഇപ്പത്തന്നെ കഴിയും, ദേ കുഞ്ഞുവാവ ഇങ് വരാറായി കെട്ടോ.
ഡോക്ടർ പറഞ്ഞപ്പോൾ അവൾ വീണ്ടും വീണ്ടും നിലവിളിച്ചു.
അവസാനം അമ്മു ഉറക്കെ കരയുകയായിരുന്നു..
തന്റെ പ്രാണൻ പിടയും പോലെ അവൾ അലറി….ഒപ്പം ഒരു പിറവിയുടെ തേങ്ങലും മെല്ലെ പുറത്തേക്ക് വന്നു.
ശ്വാസം എടുത്തു വലിച്ചുകൊണ്ട് അമ്മു ഒന്ന് നോക്കിയപ്പോൾ കണ്ടു ഡോക്ടർ വേഗത്തിൽതന്നെ ഒരു സിസ്റ്ററുടെ കൈലേയ്ക്ക് കൊടുക്കുന്ന തന്റെ പൊന്നോമനയേ.
അമ്മു…. കഴിഞ്ഞു കേട്ടോ മോളെ.. പെൺകുട്ടിയാണ് മ
അത്രയും നേരം വേദന കൊണ്ട് പിടഞ്ഞു നിലവിളിച്ച അമ്മു അത്കേട്ടതും ഒന്ന് പുഞ്ചിരിച്ചു…
ഒപ്പം അവളുടെ മിഴികൾ വീണ്ടും നിറഞ്ഞു തൂവി.
കുഞ്ഞിനെ തുടച്ചെടുത്തുകൊണ്ട് സിസ്റ്റർ അവളുടെ അരികിലേക്ക് വന്നപ്പോൾ അവളുടെ ഉള്ളം തുടി കൊട്ടി.
ഇളം റോസ് നിറമുള്ള ഒരു ചുന്ദരി വാവ…
അമ്മുന്റെ മുഖത്തേക്ക് അവർ കുഞ്ഞിനെ അടുപ്പിച്ചപ്പോൾ വലം കൈഉയർത്തി മെല്ലെയവൾ തന്റെ മുത്തിന്റെ കവിളിൽ ഒന്ന് തലോടി.
വാവേ…. എടാ ചക്കരെ…
അവൾ മെല്ലെ വിളിച്ചു.
കണ്ണു തുറന്നു അമ്മയെ നോക്കുവാണോടാ…ഇനി അച്ഛനെ കാണാമല്ലേ
സിസ്റ്റർ ചിരിയോടെ പറഞ്ഞു.
എന്നിട്ട് നകുലനെ കാണിയ്ക്കുവാനായി ഇറങ്ങി പോയ്.
ഡോർ തുറക്കുന്ന ശബ്ദം കേട്ടതും നകുലനും ശ്രീജയും മുഖം ചെരിച്ചു നോക്കി.
അമ്മുന്റെ കൂടെയുള്ളതാരാ.
അവൾ വിളിച്ചു ചോദിച്ചു
ഇരുവരും ഓടി വന്നപ്പോൾ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ കാണുന്നത്…
അമ്മു പ്രസവിച്ചു.. പെൺകുട്ടിയാണ് കെട്ടോ.
യ്യോ… വാവ ഉണ്ടായോ…
ശ്രീജ ഉച്ചത്തിൽ ചോദിച്ചു.
ഹമ്… പെട്ടെന്ന് പേയ്ൻ കൂടി വന്നത്. എല്ലാം കഴിഞ്ഞു. അമ്മു സുഖമായിട്ടിരിക്കുന്നു.
അവർ നകുലന്റെ നേർക്ക് കുഞ്ഞിനെ നീട്ടി.
വിറയ്ക്കുന്ന കൈകളിലേയ്ക്ക് ആയിരുന്നു അവൻ തന്റെ മുത്തിനെ വാങ്ങിയത്
സത്യത്തിൽ അവൻ കരഞ്ഞു പോയിരിന്നു അപ്പോളേക്കും
കുഞ്ഞൂസെ…എടാ…
നകുലൻ വിളിച്ചപ്പോൾ കുഞ്ഞുവാവ കണ്ണു തുറന്നു അവനെ നോക്കി.
അസ്സൽ അമ്മു… ദേ നോക്കിയേ ഏട്ടാ…. ശ്രീജ ആഹ്ലാദത്തോടെ പറയുകയാണ്
ഹമ്… അവനും മൂളി.
ശ്രീജയും കുഞ്ഞിനെ മേടിച്ചു,
ചക്കര മുത്തേ… എടാ പൊന്നേ..
അവൾ വിളിച്ചപ്പോൾ അവളെയും കുഞ്ഞാവ നോക്കുന്നുണ്ട്.
എന്റെ ഈശ്വരാ… അങ്ങനെ കുഴപ്പമൊന്നും കൂടാതെ നീ ഞങ്ങൾക്ക് വാവയെ തന്നല്ലോ… എന്റെ കൃഷ്ണാ.. ഒരായിരം നന്ദി.
ശ്രീജ കുഞ്ഞിനെ മാറോടു ചേർത്തണച്ചുകൊണ്ട് പറഞ്ഞു.
പീഡിയാട്രീഷനെ കാണിച്ചില്ല കെട്ടോ. ഇനി ഇങ്ങു തന്നേക്കാമൊ, രണ്ടു മണിക്കൂറിനുള്ളിൽ അമ്മുവിനെയും കുഞ്ഞിനെയും കൂടി റൂമിലേക്ക് കൊണ്ടുവരുന്നുണ്ട്
സിസ്റ്റർ പെട്ടെന്ന് തന്നെ ശ്രീജയുടെ കയ്യിൽ നിന്നും കുഞ്ഞുവാവയെ തിരികെ മേടിച്ചു കൊണ്ട് അകത്തേക്ക് പോയി.
എടി.. അമ്മയെ വിളിയ്ക്ക്,,,,
നകുലൻ തന്റെ മിഴികൾ തുടച്ചുകൊണ്ട് ശ്രീജയോട് പറഞ്ഞു.
ബിന്ദു അപ്പോഴും ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു. ഇടയ്ക്ക് എല്ലാം അവർ അമ്മുവിന്റെ വിവരമറിയുവാനായി വിളിക്കുന്നുണ്ട്.ഒന്നുമായില്ലമ്മേ.. സമയം എടുക്കും എന്നു ഡോക്ടർ പറഞ്ഞത്..
രണ്ടാളും മാറി മാറി ബിന്ദുനോട് മറുപടി പറഞ്ഞു.പതിനഞ്ച് മിനിറ്റ് മുൻപേ അമ്മയോട് സംസാരിച്ചു ഫോൺ വെച്ചതാണ് ശ്രീജ.
ഏട്ടൻ വിളിച്ചു പറയ്. അതല്ലേയൊരു സന്തോഷം.
ശ്രീജ ആണെങ്കിൽ അമ്മയുടെ നമ്പർ ഡയൽ ചെയ്ത ശേഷം നകുലന് കൊടുത്തു.
Hello…
ഒറ്റ ബെല്ലിൽ ബിന്ദു ഫോൺ എടുത്തു കഴിഞ്ഞു.
അമ്മേ.. ഞാനാ, അമ്മുന്റെ ഡെലീവെറി കഴിഞ്ഞു. പെൺകുഞ്ഞാണ് കേട്ടോ.
നകുലൻ പറഞ്ഞതും ബിന്ദുന്റെ കരച്ചിൽ ഫോണിലൂടെ ശ്രീജയും കേട്ടു.
നേരാണോ മോനേ.. എപ്പോഴാരുന്നു.
ദേ.. ഒരഞ്ചു മിനുട്ട്. കുഞ്ഞിനെ കാണിച്ചിട്ട് അകത്തേക്ക് കൊണ്ട് പോയ്
അതെയോടാ… മിടുക്കിയാണോടാ മോനേ. നീ കണ്ടല്ലേ… എനിയ്ക്ക് കൊതിയായിട്ടു വയ്യടാ… കുഞ്ഞിനെ കാണണം മോനേ അമ്മയ്ക്ക്.
അവർ വീണ്ടും കരഞ്ഞു.
അമ്മ സമാധാനപ്പെടു. റൂമിൽ എത്തട്ടെ.. ഞാൻ വീഡിയോ കാൾ ചെയ്യാം.
അമ്മുനെ കാണിച്ചോടാ മോനേ..
ഇല്ലമ്മേ .. കാണിച്ചില്ല.. രണ്ടു മണിക്കൂർ കഴിഞ്ഞു പുറത്തേക്ക് കൊണ്ട് വരുമെന്ന് സിസ്റ്റർ പറഞ്ഞത്.
ആണോ.. ശ്രീജ എന്ത്യേടാ.
അവള് അളിയനെ വിളിക്കുവാ..
ആഹ് ശരി മോനേ.. എല്ലാം കഴിഞ്ഞല്ലോ.. അമ്മയ്ക്ക് സന്തോഷമായി.. എന്റെ കണ്മണിയേ ഒന്ന് കണ്ടാൽ മാത്രം മതിടാ..
അവർ പിന്നെയു വിതുമ്പി.
ഞാൻ വിളിക്കാം. അവളെ കൊണ്ട് വന്നിട്ട് ഉടനെ വിളിക്കാം.
അവൻ അവരെ ആശ്വസിപ്പിച്ചു.
നകുലൻ തന്റെ ഫ്രണ്ട്സിനും സുകുമാരിയാന്റിക്കും ഒക്കേ മെസ്സേജ് അയച്ചു.
നേരം വെളുപ്പിന് നാല് മണി ആയിരുന്നു. ആ സമയത്ത് എങ്ങനെയാ എല്ലാവരെയും വിളിക്കുന്നത് എന്നോർത്ത് അവൻ മെസ്സേജ് ഇട്ടത്.
ഒപ്പം സ്റ്റാറ്റസ് കൂടി ഇട്ടു.
അത് കണ്ട ശേഷം ആദ്യം വിളിച്ചത്, കിച്ചൻ ആയിരുന്നു……തുടരും………