Novel

ശിശിരം: ഭാഗം 118

രചന: മിത്ര വിന്ദ

നേരം വെളുപ്പിന് നാല് മണി ആയിരുന്നു. ആ സമയത്ത് എങ്ങനെയാ എല്ലാവരെയും വിളിക്കുന്നത് എന്നോർത്ത് അവൻ മെസ്സേജ് ഇട്ടത്.
ഒപ്പം സ്റ്റാറ്റസ് കൂടി ഇട്ടു.

അത് കണ്ട ശേഷം ആദ്യം വിളിച്ചത്, കിച്ചൻ ആയിരുന്നു.

അങ്ങനെയൊരു ഫോൺ സംഭാഷണം ഒന്നും അവർ തമ്മിലില്ലത്താതാണ്.

കിച്ചന് കുഞ്ഞു ജനിച്ചപ്പോഴും, പിന്നെ നൂലുകെട്ടിന്റെ ചടങ്ങ് വിളിക്കുവാനും ഒക്കെയായിട്ടാണ് അവൻ നകുലനെ വിളിച്ച് സംസാരിച്ചിരുന്നത്. .

Hello…..കിച്ചാ.

അമ്മു പ്രസവിച്ചോടാ,,,,

ആഹ്, പെൺകുഞ്ഞു… കുറച്ച് സമയമായതേയുള്ളൂ, ഈ നേരമായതിനാൽ ഞാൻ ആരെയും വിളിച്ചില്ല, ജസ്റ്റ് സ്റ്റാറ്റസ് ഇട്ടതേയുള്ളൂ.

ഇവിടെ വാവ ഉണർന്ന് കിടക്കുവായിരുന്നു, അതുകൊണ്ട് ഞാനും ശ്രുതിയും ഉറങ്ങിയില്ല. വെറുതെ ഫോണിൽ നോക്കി കൊണ്ടിരുന്നപ്പോഴാണ് നിന്റെ സ്റ്റാറ്റസ് കണ്ടത്.

ഹമ്…. കുഞ്ഞ് സുഖമായിരിക്കുന്നോടാ.

മ്മ്… രണ്ടുദിവസമായിട്ട് ചെറിയ പനിയും ജലദോഷവും ഒക്കെ.  അതുകൊണ്ട് ഉറക്കം ഒന്നും ശരിക്കും അങ്ങട് നടക്കുന്നില്ല…അതിന്റെ ക്ഷീണവും കരച്ചിലും ഒക്കെ.. അതൊക്കെപോട്ടെ അമ്മുവിനെ  കണ്ടോടാ.

ഇല്ല.. കണ്ടില്ല… കുഞ്ഞിനെ മാത്രമേ അവരു കാണിച്ചുള്ളൂ..

ഹമ്… വേറെ വിശേഷം ഒന്നും ഇല്ലല്ലോ അല്ലേ.

ഇല്ല കുഴപ്പമൊന്നുമില്ല… കുറച്ചുകഴിയുമ്പോൾ അമ്മുവിനെയും കുഞ്ഞിനെയും റൂമിലേക്ക് കൊണ്ടുവരുമെന്നാണ് ഒരു  സിസ്റ്റർ വന്നു പറഞ്ഞിട്ട് പോയത്.

മ്മ്… എന്നാൽ ശരിയെടാ ഞാൻ  പകല് വിളിച്ചോളാം കേട്ടോ..

ഹമ്.. ശരി കിച്ചാ…
നകുലൻ ഫോൺ കട്ട് ചെയ്തു.

ശ്രീജ ആണെങ്കിൽ അമ്മയെ വിളിച്ച് സംസാരിക്കുന്നുണ്ട്. ബിന്ദുവിന് ഇരുന്നിട്ട് ഇരിപ്പ് ഉറയ്ക്കുന്നില്ലന്നു പറഞ്ഞു ആകെ ബഹളം കൂട്ടുകയാണ്..

എന്റെ പൊന്നമ്മേ,, ഈ വയ്യാത്ത കാലുമായിട്ട് അമ്മ എങ്ങനെ വരും, അതൊന്നും ഇപ്പോൾ നടപടിയില്ല, ദൈവത്തെ ഓർത്ത് അമ്മ അവിടെ അടങ്ങി കിടക്കാൻ നോക്ക്, ഇല്ലെങ്കിൽ ഇനി അമ്മയ്ക്കുകൂടി വയ്യാതെ വന്നാൽ, ഞങ്ങൾ എന്തോ ചെയ്യും.

എനിക്കിനി ഒരു കുഴപ്പവും വരില്ലെടീ,,,, കുഞ്ഞിനെ ഒരു നോക്ക് കണ്ടാൽ മാത്രം മതി. എങ്ങനെയെങ്കിലും ഒരു വണ്ടി അറേഞ്ച് ചെയ്ത് താ… കണ്ടിട്ട് ഞാൻ വേഗം തിരിച്ചു പോന്നോളാം.

ശോ.. M എന്റെ ഏട്ടാ ഈ അമ്മ പറയുന്നതൊക്കെ കേൾക്കുന്നുണ്ടോ…
ശ്രീജ ഫോണുമായി നകുലന്റെ അടുത്തേക്ക് വന്നു..

ഹമ്… എന്താടി… എന്ത് പറ്റി.

അമ്മയ്ക്ക് ഇങ്ങോട്ട് വരണമെന്ന്. ഏട്ടനോട് ഒരു വണ്ടി അറേഞ്ച് ചെയ്തു കൊടുക്കാൻ.

അതൊന്നും ശരിയാവില്ല ശ്രീജേ.. ഇത്രയും ദൂരം കാറിൽ ഇരുന്നു വരുമ്പോൾ അമ്മയ്ക്ക്  കാലൊക്കെ ഇളകും…

ഇതാ….ഇത് ഏട്ടൻ തന്നെ അങ്ങ് പറഞ്ഞാൽ മതി,ഞാൻ മടുത്തു.
അവൾ വീണ്ടും നകുലിന്റെ കൈയിലേക്ക് ഫോൺ കൊടുത്തു…

അമ്മേ….. അമ്മ ഇത് എന്തൊക്കെയാണ് ഈ ആലോചിയ്ക്കാതെ പറഞ്ഞു കൂട്ടുന്നത്.. ഇതെന്നാ ഭാവിച്ചാ  അമ്മേ.

എടാ മോനെ നീ ഇങ്ങോട്ട് കൂടുതൽ ഒന്നും പറയണ്ട.. എനിക്ക് കുഞ്ഞിനെ കണ്ടേ തീരൂ

കൊച്ചു കുട്ടികളെപ്പോലെ ബിന്ദു വാശിപിടിക്കുകയാണ്. സ്വന്തം മകന്റെ ചോരയിൽ പിറന്ന കുഞ്ഞിനെ കാണുവാനുള്ള അമ്മയുടെ ആ ഒരു മനസ്സ് അത് നകുലിനും ശ്രീജയ്ക്കുമൊക്കെ നന്നായി അറിയാം .. പക്ഷേ ഈ സാഹചര്യത്തിൽ അതൊരിക്കലും നടക്കുന്ന കാര്യമല്ലായിരുന്നു.ഒരു പ്രകാരത്തിലാണ് നകുലനും ശ്രീജയും അമ്മയെ ആശ്വസിപ്പിച്ചത്.

ഇത്രയും നേരം പ്രാർത്ഥനയോട് ഇരുന്നുവെങ്കിലും ഇനിയുള്ള കുറച്ചു നേരം.. അത് നകുലന് ഏറെ വിലപ്പെട്ടതായിരുന്നു.

അമ്മുവിനെയും കുഞ്ഞിവാവയെയും റൂമിലേക്ക് കൊണ്ട് വരുന്നത് നോക്കി അവൻ കാത്തിരുന്നു.

തന്റെ പൊന്നിന്റെ മുഖം മറന്ന് പോയോ ഈശ്വരാ… അവൻ വീണ്ടും വീണ്ടും ഓർത്തെടുക്കാൻ നോക്കുകയാണ്.

ആ കാര്യം ശ്രീജയോട് പറയുകയും ചെയ്തു.

നമ്മുടെ ഉള്ളിൽ നിറയെ കുഞ്ഞിനോടുള്ള സ്നേഹം അല്ലേ ഏട്ടാ.. അതാ മറന്ന് പോയെ.. സാരമില്ല.. ഇനിയങ്ങോട്ട് അച്ചേടെ ഒപ്പം അല്ലേ… പിന്നെന്താ…

അവൾ ചിരിയോടെ പറഞ്ഞു.

എടി.. എന്നാലും അമ്മുനെ എന്താ ഒന്ന് കാണിക്കാത്തത്. നിന്റെ ഡെലിവറി കഴിഞ്ഞ് നേരത്തെ ഞാനും അമ്മയും ഒക്കെ കേറി വന്ന് കണ്ടായിരുന്നു നീ ഓർക്കുന്നില്ലേ അത്….

ഓർക്കുന്നുണ്ടേട്ടാ അതൊക്കെ ഓരോ ഹോസ്പിറ്റലിലും ഓരോ റൂളുകൾ ആണ്.ഇവിടെ അങ്ങനെയൊന്നും പറ്റില്ലായിരിക്കും..

ഹമ്… അവനൊന്നു മൂളി.

ഇത്രേം കാത്തിരുന്നില്ലെ ചേട്ടാ ഇനി ഇത്തിരി നേരം കൂടി ഇരിക്കുന്നേ..

ശ്രീജ തന്റെ കയ്യിലിരുന്ന് പാറുക്കുട്ടിയെ ഒന്നൂടെ മാറോട് അടക്കിപ്പിടിച്ചുകൊണ്ട്  കസേരയിൽ അമർന്നിരുന്നു.

അങ്ങനെ ആറു മണി കഴിഞ്ഞു നേരം… പതിയെ ലേബർ റൂമിന്റെ ഡോർ തുറക്കപ്പെട്ടു.
രണ്ടു സിസ്റ്റർമാർ ച്ചേർന്നു
ഒരു സ്ട്രക്ച്ചറിൽ കിടത്തിക്കൊണ്ട് വരികയാണ് അമ്മുവിനെ..

അത് കണ്ടതും നകുലന്റെ ഇട നെഞ്ചു വല്ലാണ്ട് തുടിച്ചു.. ഒപ്പം നുറുങ്ങുന്ന വേദനയും….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!