ശിശിരം: ഭാഗം 122
രചന: മിത്ര വിന്ദ
മീനാക്ഷി… നീ റെഡി ആയില്ലേ..
യദു ഉറക്കെ വിളിച്ചു ചോദിക്കുന്നത് കേട്ടുകൊണ്ട് മീനാക്ഷി തിടുക്കത്തിൽ ഇറങ്ങി വന്നു.
ഞാൻ റെഡിയായി ഏട്ടാ… പോയേക്കാം..
ഹ്മ്മ്…
അവനൊന്നു മൂളി.
എന്നിട്ട് ഇരുവരും മുറ്റത്തേക്ക് ഇറങ്ങി.
ബാഗ്, എടുത്തുവെച്ചതല്ലേ, എല്ലാം ഉണ്ടല്ലോ അല്ലെ..
രണ്ടു ജോഡി ഡ്രസ്സ് പോരെ, അതുണ്ട്.. പിന്നെ എക്സ്ട്രാ ഒന്നുകൂടി എടുത്തിട്ടുണ്ട്, എന്തെങ്കിലും ആവശ്യം വന്നാലോ.
ആഹ് അത് മതി…
പിന്നെ യദുവേട്ടാ ഞാൻ പറഞ്ഞ കാര്യം എങ്ങനെയാ….
അതൊന്നും നടക്കില്ല മീനാക്ഷി നീ വേറെ വല്ല പണിയും നോക്ക്..
പ്ലീസ് ഏട്ടാ, എന്റെ ഒരാഗ്രഹമല്ലേ..
നമ്മൾ ഇപ്പോൾ എന്ത് കാര്യത്തിനാണ് പോകുന്നത്, ഗുരുവായൂര് കുളിച്ചു തൊഴാനല്ലേ. അപ്പൊ അത് നല്ലതായിട്ട് പൂർത്തി യാക്കി,മടങ്ങിവരികഎന്നതാണ് പ്രധാനം..
ഇതും പ്രധാനമല്ലേ.. പ്ലീസ്…
മീനാക്ഷി കെഞ്ചി.
ദേ മീനാക്ഷി.. വെറുതെഎന്നെ ദേഷ്യം പിടിപ്പിക്കല്ലേ..നിനക്കിയടെആയിട്ട് ഇത്തിരി കൂടുന്നുണ്ട്..പറഞ്ഞില്ലെന്നു വേണ്ട.സമയം വൈകി.. നീ കേറാൻ നോക്ക്.
അവൻ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു.
അമ്മേ വിളിച്ചു പറഞ്ഞില്ലാലോ ഏട്ടാ…ഇനി പറഞ്ഞില്ലെന്ന് വെച്ച് പിണക്കം വല്ലതും ആകുമോ.
അവനോടൊപ്പം കയറവേ മീനാക്ഷി മുഖം ചിരിച്ചു നോക്കി കൊണ്ട് ചോദിച്ചു.
ഇങ്ങനെയൊക്കെ തുന്നിച്ചു നോക്കാൻ നിന്നാൽ ഒരു കാര്യവും നടക്കില്ല, അമ്മ അമ്മയുടെ മൂത്ത മകന്റെയൊപ്പം അല്ലേ നിൽക്കുന്നത്, ഗുരുവായൂര് പോകുന്ന കാര്യം നമ്മൾ പെട്ടെന്ന് തീരുമാനിച്ചു, അത്ര തന്നെ, തൽക്കാലം ആരോടും കൊട്ടിഘോഷിക്കാൻ നിൽക്കുന്നില്ല.. എനിക്കത് താല്പര്യവുമില്ല.
യദു ഗൗരവത്തിൽ പറഞ്ഞു.പിന്നീട് മീനാക്ഷി അതിനെക്കുറിച്ച് ഒന്നും അവനോട് ചോദിച്ചതുമില്ല.
വിവാഹം കഴിഞ്ഞിട്ട് ഇത്ര നാളായിട്ടും കുഞ്ഞുങ്ങൾ ആവാത്തതിനാൽ, ഗുരുവായൂര് പോയി, കൃഷ്ണനാട്ടം നടത്തുവാൻ, യദുവിനോട് ഏതോ ഫ്രണ്ട് പറഞ്ഞതാണ്. അതിപ്രകാരം ഇരുവരും നാലഞ്ചു മാസം മുന്നേ, മീനാക്ഷിയുടെ ബന്ധത്തിൽപ്പെട്ട ഏതോ ഒരു മാമൻ വഴിക്ക് ഗുരുവായൂര് സന്താനഗോപാലം കൃഷ്ണനാട്ടം ബുക്ക് ചെയ്തു .
എന്തോ ഭാഗ്യത്തിന് അവർക്ക്, പെട്ടെന്ന് തന്നെ എല്ലാം റെഡിയായി. അങ്ങനെ ഇരുവരും പുറപ്പെടുന്നതാണ്. ഈ കാര്യം തത്കാലം ആരോടും, പറയേണ്ടെന്ന് യദു മീനാക്ഷിയോട് സൂചിപ്പിച്ചു. അതുകൊണ്ട് അവൾ ആരെയും അറിയിച്ചതുംമില്ല. ഗിരിജ ഒന്ന് രണ്ട് ദിവസമായിട്ട് കിച്ചന്റെ വീട്ടിലാണ് എങ്ങനെയൊക്കെയാലും ഒരാഴ്ച കഴിയാതെ വരില്ലെന്നാണ് അവരുടെ നിഗമനം. അങ്ങനെ ഗുരുവായൂർ പുറപ്പെടുന്ന കാര്യം പറഞ്ഞപ്പോൾ മീനാക്ഷിക്ക് മറ്റൊരു ആഗ്രഹം,. അമ്മുവിന്റെ കുഞ്ഞിനെ കൂടി ഒന്ന് കണ്ടിട്ട് വരാം അവിടെ വരെ പോകുന്നതല്ലേ എറണാകുളത്തേക്ക് അധിക ദൂരം ഇല്ലല്ലോ.. ഇക്കാര്യത്തെക്കുറിച്ച് തലേരാത്രി മുതൽ അവൾ അവനോട് ആവശ്യപ്പെടുന്നതാണ്. എന്നാൽ യദു അടുക്കുന്നില്ല…
ഒന്നുകൂടി അവനോട് ചോദിച്ചതാണ്, പുറപ്പെടും മുന്നേ. പക്ഷേ അവന്റെ ഉത്തരം , പോകേണ്ട എന്നതായിരിന്നു.
**
നാകുലേട്ടാ.. ഒന്നിങ്ങു വരോ.
അമ്മുവിന്റെ വിളിയൊച്ച കേട്ട് നകുലൻ തിടുക്കത്തിൽ ഹോളിലേക്ക് വന്നു.
എന്താ അമ്മുസേ..
ജയന്തി ചേച്ചി കുറച്ചു ലിസ്റ്റ് എഴുതി വെച്ചിട്ടുണ്ട്. അതൊക്കെയൊന്നു വാങ്ങുവോ.
കുഞ്ഞിനെ പാലൂട്ടിക്കൊണ്ട് കട്ടിലിന്റെ ക്രാസയിൽ ചാരി ഇരിക്കുകയാണ് അമ്മു.
ഹ്മ്മ്…. എന്നതൊക്കെയാണെന്ന് പറഞ്ഞാൽ മതി.. ഞാൻ ടൗണിൽ പോയിട്ട് വരാം.
അത് മോനെ….ഇന്നിപ്പോ കുഞ്ഞുണ്ടായിട്ട് 9ദിവസമായി.. ഇനി മുതല് അമ്മയെയും കുഞ്ഞിനെയും ഒക്കെ വേതു വെള്ളത്തിൽ തിരുമ്മി കുളിപ്പിക്കണം , അതിന് അങ്ങാടി കടയിൽ നിന്ന് കുറച്ച് മരുന്നുകൾ ഒക്കെ വാങ്ങുവാൻ ഉണ്ട്, എല്ലാം ചേച്ചി എഴുതിയിട്ടുണ്ട്,,, പിന്നെ നല്ല ആട്ടിയ വെളിച്ചെണ്ണ കിട്ടുമായിരുന്നുവെങ്കിൽ, അത് കാച്ചിയിട്ട് ഈ മോളെ തേപ്പിക്കാം.. മുടിയൊക്കെ തഴച്ചു വളരും..
ജയന്തി അവനോട് വിശദീകരിച്ചു.
എന്തൊക്കെ വേണേലും ഞാൻ വാങ്ങിക്കൊണ്ടുവന്നോളാം. ചേച്ചി പറഞ്ഞാൽ മതി….
നകുലൻ പറഞ്ഞതും അവർ തലകുലുക്കി.
എന്നിട്ട് മുറിയിൽ നിന്ന് പുറത്തേക്ക് പോയി.
എപ്പോളും ഉറക്കം തന്നെയാണോ അച്ചേടെ തംബുരുക്കുട്ടി..
പാലുകുടിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞിന്റെ കവിളിൽ നകുലൻ ഒന്ന് അരുമയായി വിരൽ ഓടിച്ചു.
എന്നിട്ട് അറിയാത്ത മട്ടിൽ അമ്മുവിന്റെ നഗ്നമായി മാറിലും ഒന്ന് വിരൽതൊട്ടു.
എന്തായിതു നകുലേട്ടാ… കുറുമ്പ് കൂടുന്നുണ്ട് കേട്ടോ.
അവൾ അവനെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു.
ഒന്നുമില്ലെടി ഒരു മനസ്സുഖം അത്രയുള്ളൂ..
അധികം സുഖിക്കേണ്ട മര്യാദയ്ക്ക് അടങ്ങിഒതുങ്ങി ഇരുന്നോണം…
ഹ്മ്മ്… എത്ര നാളായി… കോഴി അടയിരുക്കുന്ന പോലെ ഇരുപ്പു തുടങ്ങിട്ട്… ഇനിയെന്നാടി അതൊക്കെ…
അവൻ ശബ്ദം താഴ്ത്തി ചോദിയ്ക്കുകയാണ്.
ഏതൊക്കെ…. ഒന്ന് മിണ്ടാണ്ട് ഇരിയ്ക്ക്.. ആ ച്ചേച്ചിഎങ്ങാനും കേൾക്കും കേട്ടോ..
അവര് അടുക്കളയിലാ പെണ്ണെ.. കേൾക്കത്തൊന്നുമില്ല..
അവൻ ഇത്തിരികൂടി ശബ്ദം താഴ്ത്തി.
എന്നിട്ട് അമ്മുവിന്റെ കവിളിൽ ഒരു മുത്തം കൊടുക്കാൻ വന്നതും കുഞ്ഞി മറന്നതും ഒരുമിച്ചു ആയിരുന്നു.
നകുലന്റെ അപ്പോഴത്തെ എക്സ്പ്രഷൻ കണ്ടതും അമ്മുവിന് ചിരി വന്നു…
എന്താടി.. നിനക്ക് ഒരു കൊലച്ചിരിയൊക്കെ..
അച്ഛന്റെ വിളച്ചിലൊന്നും ഇനി മുതലാവില്ല.. ദേ.. ഇവിടെ ഒരാൾ എല്ലാം കേട്ടു കിടപ്പുണ്ട്… മൂന്ന് മാസം കഴിയാണ്ട് എന്നോട് ഇനി ഇമ്മാതിരി ഡയലോഗ് പറഞ്ഞു വന്നാല്.. വിവരം അറിയും നിങ്ങൾ.
അവൾ നാകുലനെ ഭീഷണിപ്പെടുത്തി.
ഓഹ്.. എന്റെ പൊന്നോ… അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ… ഞാൻ വേഴാമ്പലിനെപോലെ ഇനിയും കാത്തിരിക്കേണ്ടി വരും അല്ലെ അമ്മുട്ടാ…
നകുലേട്ടാ ഞാനൊന്നും നേരെ ഇരിക്കാറ് പോലും ആയിട്ടില്ല,, ഇങ്ങനെയൊക്കെ പറഞ്ഞു എന്നുള്ളത് ആരെങ്കിലും അറിഞ്ഞാൽ ഉണ്ടല്ലോ,, നിങ്ങടെ പേരിൽ മനുഷ്യാവകാശ കമ്മീഷനും പരാതി കൊടുക്കും..
ഞാൻ നിന്നോട് പറയുന്ന കാര്യങ്ങളൊക്കെ ആരു കേൾക്കാനാ,, എന്തെങ്കിലും നേരമ്പോക്ക് വേണ്ടെഎന്ന് കരുതി ഞാൻ വെറുതെ പറഞ്ഞൂന്നേയുള്ളൂ, അപ്പോഴേക്കും നീ ഇത്രയ്ക്ക് സീരിയസ് ആയോ…. എന്റെ പൊന്നോ പറഞ്ഞതും മുഴുവൻ തിരിച്ചെടുത്തിരിക്കുന്നു…
അമ്മുവിനെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് നകുലൻ വെളിയിലേക്ക് ഇറങ്ങി പോയി.
എന്റെ സ്റ്റിച്ചില് കുറച്ച് ഓയിൽമെന്റ് പുരട്ടി തരാൻ പറഞ്ഞിട്ട് പേടിയുള്ള ആളാ,, എന്നിട്ട് വലിയ ഡയലോഗുമായിട്ട് വന്നേക്കുന്നു…
വാതിൽക്കൽ എത്തിയപ്പോൾ അമ്മു പറയുന്നതവൻ കേട്ടു..എന്നിട്ടൊന്നു തിരിഞ്ഞു..
എനിക്ക് പേടിയാടാ അമ്മുസേ,,, ജയന്തി ചേച്ചി ചയ്തു തരുന്നില്ലേ..
ഹ്മ്മ്.. ഉണ്ട്,,, ഇത്രേം പേടിയുള്ള ആളാണോ വീണ്ടും വീണ്ടും എന്നെ പ്രലോഭിപ്പിയ്ക്കുന്നത്..
പോടീ…….
അവളെ ഒന്നുടോന്നു നോക്കി പേടിപ്പിച്ചു ഒരു ചിരിയോടെ നകുലൻ ഹോളിലേക്ക് പോയി.
ഒരു നീണ്ട ലിസ്റ്റ്ആയിട്ട് ജയന്തി ചേച്ചി അവന്റെ അടുത്തേയ്ക്ക് അപ്പോൾ വന്നു.
ആദ്യം എഴുതിയത് എണ്ണ ആയിരുന്നു.
പിന്നെ കുഴമ്പ്
തൈലം
നാൽപാമരക്കട്ട
കസ്തൂരി മഞ്ഞൾ
ചെറുപയറുപൊടി
… അങ്ങനെ നീണ്ടു പോകുന്നു നിര
ഈ കുളിയൊക്കെ കഴിയുമ്പോൾ അമ്മുമോള് അടിമുടി മാറും.. വേദനയും നീരുമൊക്കെ വലിഞ്ഞു പോകണേൽ കുളി നിർബന്ധമാ
അവൻ വായിക്കുന്നത് കണ്ടതും ചേച്ചി പറഞ്ഞു.
ഹ്മ്മ്.. എല്ലാം മേടിച്ചോണ്ട് വരാം ചേച്ചി.. എന്തായാലും ഞാൻ അങ്ങാടിക്കടയിൽ ചെന്നിട്ട് ചേച്ചിയെ വിളിക്കാം കേട്ടോ.
അവൻ അപ്പോൾ തന്നെ ടൗണിലേക്ക് പോകാൻ റെഡിയായിറങ്ങി…..തുടരും………