ശിശിരം: ഭാഗം 126
രചന: മിത്ര വിന്ദ
അടുത്ത ദിവസം കാലത്തെ നകുലൻ എഴുന്നേറ്റു..
കൈകളൊക്കെ മേൽപ്പോട്ട് കുടഞ്ഞ്, കണ്ണും തിരുമ്മി എഴുന്നേറ്റ് ഇരുന്നപ്പോഴാണ്, തലേദിവസത്തെ കാര്യങ്ങളൊക്കെ അവന് ഓർമ്മ വന്നത്.
ഓഹ്.. ഇത്തിരി
ഓവർ ആയി പോയിരുന്നു, ഇന്ന് അമ്മുവിന്റെ ചീത്ത ഉറപ്പാണ്.
അവന്റെ മിഴികൾ കട്ടിലിലേക്ക് നീണ്ടതും, ചുവരിൽ ചാരി ഇരുന്ന് കുഞ്ഞിനു പാലു കൊടുക്കുന്ന അമ്മുവിനെ ആണ് അവൻ കണ്ടത്..
ഹ്മ്…. എന്തായി.. കേട്ടൊക്കെ വിട്ടോ.. ഇന്നലത്തെ പ്രകടനം വല്ലതും ഓർമ്മയുണ്ടോ.
അവൾ ഒരു പുരികം മേൽപ്പോട്ട് ഉയർത്തി അവനോട് ചോദിച്ചു.
കൊട്ടിക്കലാശം അല്ലായിരുന്നോടി അതിന്റെയാ,,,,
നകുലൻ എഴുന്നേറ്റ് അമ്മുവിന്റെ അരികിലേക്ക് വന്നിരുന്നു.
എങ്ങനെ ഉണ്ടായിരുന്നു…?
ഹ്മ്.. തരക്കേടില്ലായിരുന്നു എന്ന് നിനക്കെന്നെ കണ്ടപ്പോൾ മനസ്സിലായി കാണുമല്ലോ..
അതൊക്കെ എനിക്ക് നല്ലോണം മനസ്സിലായി….. നകുലേട്ടന്റെ കൊട്ടിക്കലാശമൊക്കെ തകർത്തു എന്നുള്ളത്…
നകുലൻ അമ്മുവിന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് കുഞ്ഞുവാവയുടെ കവിളിൽ ഒന്ന് തൊട്ടു.
ഹ… അടങ്ങിയിരിക്കു ഏട്ടാ.. വാവ ഉറക്കമല്ലേ… എനിക്കിന്ന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.
നീ എന്ത് ചെയ്യാനാ……
അങ്ങനെയല്ലന്നെ…. നാളെയല്ലേ വീട്ടിലേക്ക് പോകേണ്ടത്, എല്ലാം പായ്ക്ക് ചെയ്യാൻ ഒക്കെ കിടക്കുവാ.. ജയന്തി ചേച്ചിയും കൂടി കൂട്ടി വേണം ഒക്കെ അടുക്കി പെറുക്കാന്…
ഹ്മ്… അങ്ങനെ.. ഞാൻ വിചാരിച്ചു പ്രസവിച്ചു കിടക്കുന്ന നീയ് ജോലിയൊക്കെ ചെയ്യാൻ തുടങ്ങിയോന്നു.
ഏയ്… ഒരു ഗ്ലാസ് വെള്ളം പോലും ചേച്ചി എന്നെ കൊണ്ട് എടുപ്പിക്കില്ല.. പിന്നെ ഇതിപ്പോ നമ്മൾ നാട്ടിലേക്ക് പോകുമ്പോൾ, ഏറെ പായ്ക്ക് ചെയ്യാൻ ഒക്കെ ഉണ്ടല്ലോ. എന്തൊക്കെ ഓർത്തെടുത്ത് വെച്ചാലും, ചിലതൊക്കെ വിട്ടുപോകും,. തിരിച്ചെടുക്കാൻ ഓടിപ്പിടിച്ച് വരാൻ പറ്റുന്ന ഇടം ഒന്നുമല്ലല്ലോ. അതുകൊണ്ട് ഇന്നലെ മുതൽ ഞാൻ ഓരോന്നൊക്കെ, ബാഗിൽ ആക്കി വെച്ചു കഴിഞ്ഞു.
ഹ്മ്…..ഞാനും കൂടി ഹെല്പ് ചെയ്യാം. നീ പറഞ്ഞാൽ മതി കേട്ടോ.
ആഹ്… പിന്നെ നകുലേട്ടാ, ഏട്ടന് പറ്റുമെങ്കിൽ ടൌൺ വരെ ഒന്ന് പോകാമോ..
എന്തിനാടി….?
ജയന്തി ചേച്ചിയ്ക്ക് രണ്ടു മൂന്ന് സാരീയും നൈറ്റിയും ഒക്കെ വാങ്ങാനാ…
ആഹ്.. ഞാൻ പോകാം..
കൂട്ടത്തിൽ അമ്മയ്ക്കും കൂടി എടുത്തോ. പാറുകുട്ടിക്ക് ഒരു ഉടുപ്പും
ഹ്മ്…. വേറെ എന്തേലും വേണോ.
ജയന്തി ചേച്ചിയ്ക്ക് ഒരു വള വാങ്ങി കൊടുക്കണമെന്ന് എനിക്ക് ആഗ്രഹം ഉണ്ട്.. ഏട്ടന്റെ ബഡ്ജറ്റ് താങ്ങുമോ..
ഹ്മ്… നോക്കട്ടെ..
ചേച്ചി എത്ര കാര്യമായിട്ടാ നോക്കുന്നെ, പാവത്തിന് ആ കഴുത്തിൽ കിടക്കുന്ന നൂല് പോലത്തെ മാലയും വെള്ള കല്ലിന്റെ കമ്മലും മാത്രം ഒള്ളു..
ആഹ്…. ഞാൻ ടൗണിൽ ചെന്നിട്ട് നിന്നെ വിളിയ്ക്കാം കേട്ടോ.
എന്നിട്ട് പാറ്റേൺ ഒക്കെ നീ പറഞ്ഞു തന്നാൽ മതി.
രണ്ടാളും കൂടി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ജയന്തി അവർക്ക് കുടിക്കുവാൻ ആയി കോഫിയുമായി കയറി വന്നു.
വെളുപ്പിന് നാലുമണിക്ക്, ചേച്ചിയെ വിളിച്ച് എഴുന്നേൽപ്പിച്ച് ഞാൻ ചായ കുടിച്ചതാ,,, ഇനിയിപ്പോ ഉടനെ ഇല്ലെങ്കിലും കുഴപ്പമില്ലായിരുന്നു.
അവരെ കണ്ട് അമ്മു പുഞ്ചിരിയോടെ പറഞ്ഞു.
കുഞ്ഞിനു മുലയൂട്ടുന്നത് കൊണ്ടാണ് മോളെ, നമുക്ക് എപ്പോഴും പരവേശം പോലെ തോന്നുന്നത്. മോളീച്ചായ കുടിക്ക്,, കുഞ്ഞിനെ ഇങ്ങു തരൂ ചേച്ചി തൊട്ടിയിൽ കിടത്താം..
അമ്മുവിന്റെ മടിയിൽ ഇരുന്നു ഉറങ്ങിയ കുഞ്ഞുവാവയെ, ജയന്തി ചേച്ചി മേടിച്ചു തൊട്ടിലിലേക്ക് കിടത്തി..
ബ്രേക്ക്ഫാസ്റ്റ് എന്താണ് ചേച്ചി,, എനിക്കാണെങ്കിൽ കാലത്തെ വല്ലാത്ത വിശപ്പ്.
അപ്പവും മുട്ട റോസ്റ്റും ആണ് മോനെ…
ഓക്കേ.. റെഡിയായതാണോ..
മുട്ട റോസ്റ്റ് ആക്കി വെച്ചിരിക്കുകയാണ്.അപ്പം പെട്ടെന്ന് ചേച്ചി ഉണ്ടാക്കി തരാം..
ഓക്കേ…. അവൻ ചായ ചുണ്ടോടു ചേർത്തുകൊണ്ട് തള്ളവിരൽ ഉയർത്തി കാണിച്ചു..
അമ്മുവും എല്ലാദിവസവും രാവിലെ തന്നെ കുളിച്ച് ഫ്രഷ് ആവും..
56 ദിവസം വരെയും കുഴമ്പ് ശരീരത്തിൽ പുരട്ടണം, ഇല്ലെങ്കിൽ നടുവിന് വേദന വിട്ടു മാറില്ല എന്ന് പറഞ്ഞ്, ചേച്ചി അവൾക്ക് കുഴമ്പും തൈലവും ഒക്കെ പുരട്ടി കൊടുക്കും..
അതിനു ശേഷം ചെറു ചൂട് വെള്ളത്തിൽ കാലത്തെ കുളിച്ചു കഴിഞ്ഞാൽ അമ്മുവിന് ആകെ ഉന്മേഷം ആയിരുന്നു..
അങ്ങനെ അന്നും അവൾ കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോൾ നകുലനും ഫ്രഷ് ആയി വന്നിരുപ്പുണ്ട്.
ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാന് വേണ്ടി..
ജയന്തി ചേച്ചി അവർക്ക് രണ്ടുപേർക്കും ഉള്ള ഭക്ഷണം എടുത്ത് മേശപ്പുറത്ത് വച്ചു.
മിക്കവാറും ദിവസങ്ങളിൽ അവൻ ഓഫീസിൽ പോയ ശേഷം ആയിരിക്കും അമ്മു കഴിക്കുന്നത്. അതിനു ശേഷം ജയന്തി ചേച്ചിയും.. കാരണം കുഞ്ഞിന്റെ അടുത്ത് ഒരാൾ വേണമല്ലോ…അതുകൊണ്ട്…
തലേ ദിവസത്തെ പാർട്ടിയുടെ വിശേഷം ഒക്കെ പറഞ്ഞു രണ്ടാളും കൂടിയിരന്നു ഭക്ഷണം കഴിച്ചത്.
അല്പം കഴിഞ്ഞു വാവ ഉണർന്നു.
പിന്നീട് അമ്മു റൂമിലേക്ക് പോയി
പതിനൊന്നു മണിയോടെ നകുലൻ റെഡി ആയിറങ്ങി വന്നു..
അമ്മു… ഞാൻ പോയിട്ട് വരാം കേട്ടോ..നീ ഫോൺ എടുക്കണേ. ജയന്തി ചേച്ചി,,, ഈ വാതിലൊന്നു അടയ്ക്കുമോ
മോൻ എവിടേക്ക് പോയതാ മോളെ..
വാതിൽ അടച്ച ശേഷം ജയന്തി ചേച്ചി അമ്മുവിന്റെ അടുത്തേയ്ക്ക് വന്നു ചോദിച്ചു
ചെറിയൊരു ഷോപ്പിംഗ്… നാളെ നാട്ടിലേക്ക് പോകുവല്ലേ ചേച്ചി.. അതിന്റെയാണ്.
അമ്മു മറുപടിയും കൊടുത്തു..
**
രാവിലെ എഴുന്നേറ്റപ്പോൾ മുതൽ മീനാക്ഷിയ്ക്ക് ആകെ ഒരു ക്ഷീണം.. വല്ലാത്ത തളർച്ചയും..
ശരീരത്തിന് ബലം ഒക്കെ കുറഞ്ഞു പോകും പോലെ..
പീരിയഡ്സ് ആകാതെ വരുമ്പോൾ, ഇതുപോലെ ക്ഷീണം തോന്നും.. എന്നിട്ട് രണ്ട് ദിവസത്തിനുള്ളിൽ ആകുകയും ചെയ്യും..
പ്രെഗ്നന്റ് ആണോന്ന് നേരത്തെ സംശയം തോന്നിയിട്ടുണ്ട്.. പക്ഷെ എപ്പോളും ചുവപ്പ് രാശി പടരുമ്പോൾ അതങ്ങട് മാറും.
അന്നും അങ്ങനെതന്നെ ആണെന്ന് കരുതി. അതുകൊണ്ടാണ് തലേ രാത്രിയിൽ യദുവിനോടും അതാവർത്തിച്ചത്.
തുണികൾ ഒക്കെ നനച്ചു പിഴിഞ്ഞ് ഇട്ട ശേഷം, അടുക്കളയിലേക്ക് കയറി വന്നപ്പോൾ മീനാക്ഷിയ്ക്ക് പിന്നെയും അസ്വസ്ഥത പോലെ.
അടുക്കളകോണിൽ കിടന്ന കസേരയിൽ ഇത്തിരി നേരം കൂടി ഇരുന്നു.
എന്താ മീനാക്ഷി.. എന്ത് പറ്റി നിനക്ക്.. സുഖമില്ലേ?
ഗിരിജ അവളുടെ അടുത്തേയ്ക്ക് വന്നു ചോദിച്ചു.
എന്താണെന്ന് അറിയില്ലമ്മേ.. ഒരു ക്ഷീണം പോലെ.
യദുനെ വിളിക്ക്.. എന്നിട്ട് ഹോസ്പിറ്റലിൽ പോകാ
ഞാൻ ഇത്തിരി നേരം ഒന്ന് കിടക്കട്ടെ.. എന്നിട്ട് കുറഞ്ഞില്ലെങ്കിൽ ഏട്ടനെ വിളിച്ചു നോക്കാം..
ആ സമയത്ത് ആയിരുന്നു മുറ്റത്തൊരു വണ്ടി വന്നു നിന്നത്. നോക്കിയപ്പോൾ കിച്ചനും ശ്രുതിയും.
അച്ഛമ്മേടെ പൊന്നെ…
ഗിരിജ മുറ്റത്തേയ്ക്ക് ഇറങ്ങി ഓടി…..തുടരും………