Novel

ശിശിരം: ഭാഗം 128

രചന: മിത്ര വിന്ദ

മീനാക്ഷി…
യദു വിളിക്കുന്നത് കേട്ട് കൊണ്ട്
മീനാക്ഷി മുകളിലെ മുറിയിലേക്ക് കയറിച്ചെന്നു.

എന്താ ഏട്ടാ….

കിച്ചേട്ടൻ ഒക്കെ  കിടക്കുവാണോ മീനാക്ഷി.

ഹമ്..അതെ..എല്ലാവരും ഉച്ചമയക്കത്തിലാണ്..

ആഹ്.. തന്നോട് പ്രിയ പ്രഗ്നന്റ് ആണെന്ന് എന്തെങ്കിലും ഒരു സൂചനയെങ്കിലും അമ്മ തന്നിരുന്നൊ?

ഇല്ല ഏട്ടാ…എന്നോട് ഒന്നും പറഞ്ഞില്ല.

മ്മ്.. പ്രിയയും നമ്മളോട് രണ്ടാളോടും ഇക്കാര്യത്തെക്കുറിച്ച് വിളിച്ച് പറഞ്ഞതേയില്ല. അതേസമയം അവള്  കിച്ചനോടും ശ്രുതിയോടും ഒക്കെ പറഞ്ഞില്ലേ.

മ്മ്..

ആ സ്ഥിതിക്ക് നമ്മൾ രണ്ടാളും പ്രിയയെ കാണുവാനായി പോകുന്നില്ല. അവൾ ക്ഷണിച്ചിരിക്കുന്നവരൊക്കെ പോയി കണ്ടാൽ മതി…

ഏട്ടൻ അതൊന്നും കാര്യമാക്കണ്ട,,, എന്തായാലും അറിഞ്ഞ സ്ഥിതിക്ക്  നമുക്കും ഇവരുടെ ഒപ്പം ഒന്ന് പോയിട്ട് വരാം. അല്ലെങ്കിൽ പിന്നെ പ്രിയയുടെ വീട്ടുകാർ എന്ത് കരുതും.

മീനാക്ഷി അവനെ തിരുത്തി.

അവരെന്തു വേണമെങ്കിലും കരുതിക്കോട്ടെ.. നമ്മൾക്കു അതൊന്നുമറിയേണ്ട കാര്യമില്ല.

പോട്ടെ യദുവേട്ടാ സാരമില്ലന്നെ.. ഏട്ടൻ റെഡിയാകു.. നാലുമണി ആകുമ്പോഴേക്കും പോകാമെന്നാണ് കിച്ചേട്ടൻ പറഞ്ഞത്.

എന്നാലും അമ്മ പോലും നമ്മളോട് ഒരു വാക്ക് പറഞ്ഞില്ലല്ലോടി.. പിന്നെന്തിനാ വെറുതെ നാണംകെട്ട് നമ്മൾ അങ്ങോട്ട് ചെല്ലുന്നത്.

ഈ വാശിയും വൈരാഗ്യവും ഒക്കെ ആരോടാ കാണിക്കുന്നത്. സ്വന്തം അനുജത്തി അല്ലേ, ഏട്ടൻ ക്ഷമിyക്ക്.. പിന്നെ അമ്മ…അമ്മയുടെ സ്വഭാവം ഒന്നും മാറാൻ പോകുന്നില്ല ഏട്ടാ..

യദുവിനെ തീരെ താല്പര്യമുണ്ടായിരുന്നില്ല പ്രിയയുടെ വീട്ടിൽ പോകുവാന്.പക്ഷേ മീനാക്ഷി കുറെയേറെ നിർബന്ധിച്ചു ഒടുവിൽ അവനെ ഒടുവിൽ സമ്മതിപ്പിക്കുകയായിരുന്നു.

അവൾ കുളിയൊക്കെ കഴിഞ്ഞു വന്നപ്പോൾ യദു ബെഡിൽ കിടപ്പുണ്ട്.

ഏട്ടാ.. ഒന്നെഴുന്നേറ്റ് റെഡി ആയിക്കെ. നേരം പോയി..

നി പോയിട്ട് വാ.. ഞാൻ ഇല്ല…
വീണ്ടും അവൻ അത് തന്നെയാവർത്തിച്ചു.

ഇതെന്ത് കഷ്ടമാ ഏട്ടാ.. പോയി കുളിച്ചു വരുന്നേ..

നിന്റെ ക്ഷീണം ഒക്കെ ഇത്ര വേഗം പോയോ മീനാക്ഷി…അവൻ
അവളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.

ഹമ്.. കുറവുണ്ട്.. കുളിച്ച് കഴിഞ്ഞപ്പോൾ ഓക്കെയായി.. പീരീഡ്സ് ആവാൻ ആയിരിക്കും അല്ലാതെ പിന്നെന്താ..

മുടിയഴിച്ച് തോർത്തുന്നതിനിടയിൽ അവൾ യദുവിനോടായി പറഞ്ഞു.

നാളെ ഹോസ്പിറ്റലിൽ പോയി കാണിക്കാം… ബി പി കൂടുന്നത് വല്ലോം ആണോന്ന് എനിക്ക് doubt ഉണ്ട്..

മാറില്ലോ ഏട്ടാ.. ഇനി അങ്ങനെ ഉണ്ടായാൽ പോയാൽ പോരെ..

പോരാ… നാളെ half ഡേ ഞാൻ ലീവ് എടുത്തു. ഹോസ്പിറ്റലിൽ പോയിട്ട് ബാക്കി കാര്യമൊള്ളു.
യദു തീർത്തു പറഞ്ഞു..

ഏട്ടൻ ഇപ്പൊ റെഡി ആവാൻ നോക്ക്. നേരം പോകുന്നു… ഞാൻ താഴോട്ട് ചെല്ലട്ടെ. ശ്രുതിയ്ക്ക് റെഡി ആവണമായിരിക്കും. കുഞ്ഞിനെ മേടിച്ചു പിടിക്കട്ടെ.

മീനാക്ഷി മുറി വിട്ട് ഇറങ്ങി പോകുന്നതും നോക്കി യദു അവളെ നോക്കി കുറച്ചു സമയം ഇരുന്നു.

താഴേക്ക് വന്നപ്പോൾ, ശ്രുതി കുഞ്ഞുവാവയെയും കൊണ്ട് ഹോളിലൂടെ നടക്കുകയാണ്.

ശ്രുതി…
മീനാക്ഷി വിളിക്കുന്നത് കേട്ട് അവൾ മുഖം തിരിച്ചു.

കുഞ്ഞിനെ ഇങ്ങു തരൂ ഞാൻ പിടിക്കാം.. ശ്രുതി പോയി കുളിച്ച് ഒരുങ്ങിക്കോളൂ…

ഹമ്… മീനാക്ഷി ഇത്ര വേഗം റെഡിയായോ.

ആഹ്.. ശ്രുതി ചെല്ല്.. കുഞ്ഞിന്റെ കാര്യം ഞാൻ നോക്കിക്കോളാം..

അവൾ പറഞ്ഞതും ശ്രുതി കുഞ്ഞിനെ  കൊടുത്തശേഷം പെട്ടെന്ന് തന്നെ  അവരുടെ റൂമിലേക്ക് പോയി.

**

നകുലൻ വരുന്നതും കാത്ത്  അമ്മു അക്ഷമയോടെ ഇരിക്കുകയാണ്..

ജയന്തിചേച്ചി കുഞ്ഞുവാവയെ തൊട്ടിലിൽ ഇട്ട് ആട്ടി ഉറക്കുന്നുണ്ട്..

ഏട്ടൻ വരേണ്ട സമയം കഴിഞ്ഞല്ലോ ഇത് എന്താണോ കാണാത്തത്… ഒന്ന് ഫോൺ വിളിച്ചു നോക്കാമെന്ന് കരുതി  അമ്മു  ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.

ഫോണെടുത്ത് നകുലന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങിയതും മുറ്റത്ത് അവന്റെ കാർ വന്നു നിന്നതും ഒരുപോലെ ആയിരുന്നു.

ആഹ് ഏട്ടൻ വന്നോ…
അവൾ പുഞ്ചിരിയോടെ വാതിൽ തുറന്നു വെളിയിലേക്ക് ഇറങ്ങി ചെന്നു.

കുറെയേറെ ടെക്സ്റ്റൈൽ കവറുകളും ആയിട്ട് ഉമ്മറത്തേക്ക് കയറി വരുന്ന നകുലനെ നോക്കി അമ്മു താടിക്ക് കൈവച്ചു..

ഇത് കുറെ ഉണ്ടല്ലോ…. അപ്പോ കാര്യമായ ഷോപ്പിംഗ് ആയിരുന്നു അല്ലേ…

അവളും വന്നിട്ട് ഒന്ന് രണ്ട് കവറുകൾ അവനോട് വാങ്ങി പിടിച്ചു.

ഹമ്…. എന്തായാലും ഒരുങ്ങി ഇറങ്ങിയതല്ലെടീ. അപ്പൊ പിന്നെ ഗ്രാൻഡ് ആയിട്ട്, ഷോപ്പിംഗ് അങ്ങട് നടത്തി..

പുഞ്ചിരിയോടുകൂടി നകുലൻ  അമ്മുവിന്റെ ഒപ്പം സ്വീകരണ മുറിയിലേക്ക് കയറി വന്നു..

ചേച്ചി എവിടെ..?
അവൻ കണ്ണുകൊണ്ട് അമ്മുവിനോട് ചോദിച്ചു.

മോളെ ഉറക്കുവാണ്. ചേച്ചിയുടെ വിചാരം നമ്മൾ മാത്രമേ നാട്ടിലേക്ക് പോകുന്നുള്ളൂ എന്നാണ് കേട്ടോ….

ഹമ്.. തൽക്കാലം അങ്ങനെ ഇരുന്നോട്ടെ. നാളെ കാലത്ത് ഇറങ്ങുമ്പോൾ അറിഞ്ഞാൽ മതി.

പാവം… ചേച്ചി നല്ല സങ്കടത്തിലാണ് ഏട്ടാ.. പിന്നെ കൂടുതലായിട്ട് ഒന്നും പറയുന്നില്ലന്നേയുള്ളൂ..

ആഹ് സാരമില്ല… ഇന്നത്തെ സങ്കടം ഒക്കെ നാളെ നമ്മുടെ ഒപ്പം നാട്ടിലേക്ക് വരുമ്പോൾ തീർന്നോളും..

അമ്മായിയൊ ശ്രീ ചേച്ചിയൊ വിളിച്ചിരുന്നോ ഏട്ടാ.,?

ഹമ്.. ഇടയ്ക്ക്.

എന്നിട്ടോ..

ഞാനൊന്നും പറഞ്ഞില്ല… പുറത്തുവരെ വന്നതാണെന്ന് പറഞ്ഞ് പെട്ടെന്ന് കട്ട് ചെയ്തു.

കുഞ്ഞിനെ കണ്ടു കഴിയുമ്പോൾ അമ്മായിയുടെ പ്രകടനങ്ങൾ എന്തായിരിക്കും അല്ലേ

Yyo…. ഞാനും കുറച്ചു മുന്നേ ഈ കാര്യം ചിന്തിച്ചിരുന്നു. അമ്മ മിക്കവാറും ബോധം കെട്ട്പോകും.

സംസാരിക്കുന്നതിനിടയിൽ നകുലൻ താൻ വാങ്ങിയ വള അമ്മുവിനെ കാണിച്ചു.

അവൾക്കും ഒരുപാട് ഇഷ്ടമായി. ഫോണിൽ കൂടി കണ്ടതിനേക്കാൾ നല്ല ഭംഗിയുണ്ട് നകുലേട്ടാ. ചേച്ചിയ്ക്ക് സർപ്രൈസ് ആയിട്ട് കൊടുക്കാം അല്ലെ

ഹമ്….

സാരീ ഏതാ ഏട്ടാ.

അവൾ കവറുകളിൽ ഒന്ന് രണ്ടെണ്ണം പൊട്ടിച്ചു.

വലിയ കവറിൽ ഉള്ളത് ആണ് സാരീ…

നകുലൻ തന്നെയാണ് അതെല്ലാം ഓപ്പൺ ചെയ്തതും. അമ്മുവിന് സാരീകളും ഒരുപാട് ഇഷ്ട്ടമായി

രണ്ടാളും അത് നോക്കി കൊണ്ടിരുന്നപ്പോൾ ജയന്തി ചേച്ചി  ഇറങ്ങിവന്നത്.

ചേച്ചി.. ഇങ്ങു വന്നേ.. ഇതൊക്കെ ഇഷ്ടമായോ എന്ന് നോക്കിക്കേ…
ഒക്കെ ഞങൾ ചേച്ചിക്ക് വാങ്ങിയതാണ് കേട്ടോ.
പറഞ്ഞു കൊണ്ട്
നകുലൻ അവരെ കൈകാണിച്ചു വിളിച്ചു..

സാരികളും നൈറ്റിയും ഒക്കെ ഇരിക്കുന്നത് കണ്ടപ്പോൾ ജയന്തിയുടെ കണ്ണ് നിറഞ്ഞു.

മോനെ…. ചേച്ചിക്ക് എന്തിനാ ഇത്രയും തുണികൾ ഒക്കെ.. ഇതൊക്കെ നിങ്ങൾ നാട്ടിൽ പോകുമ്പോൾ അമ്മയ്ക്കും അനുജത്തിക്കും ഒക്കെ കൊടുക്കു മോനെ… ചേച്ചിക്ക് ഈ ഒരു നൈറ്റി മാത്രം മതി.

നകുലിന്റെ മുൻപിൽ ഇരിയ്ക്കുന്ന ഡ്രെസ്സിൽ നിന്നും ആകെ ഒരു നൈററ്റി മാത്രം ആയിരുന്നു അവർ വലിച്ചെടുത്തത്.

ഹാ… ഇതൊക്കെ എടുത്തു വെയ്ക്കു ചേച്ചി.ഞങ്ങൾ രണ്ടാളും ഞങ്ങളുടെ ഒരു സന്തോഷത്തിലനല്ലേ ചേച്ചിക്ക് ഇതൊക്കെ വാങ്ങിത്തന്നത്  എന്നിട്ട് എന്താ ഇങ്ങനെ പറയുന്നത്… ഇത് ഇപ്പൊ ഞങ്ങൾക്ക് സങ്കടം ആയി കേട്ടോ. അല്ലെ അമ്മു.

അവൻ അമ്മുനെ നോക്കിയപ്പോൾ അവളുടെ മിഴികളും ഈറനനിഞ്ഞു…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!