Novel

ശിശിരം: ഭാഗം 130

രചന: മിത്ര വിന്ദ

തങ്ങളുടെ റൂമിൽ ഇരുന്ന് കുഞ്ഞിന് പാല് കൊടുക്കുകയാണ് അമ്മു. അപ്പോഴാണ് നകുലൻ അവളുടെ അടുത്തേക്ക് വന്നത്.

അമ്മുട്ടാ
അവൻ വിളിച്ചതും പെട്ടന്ന് അവൾ മുഖം ഉയർത്തി നകുലനെ നോക്കി

എന്താ നകുലേട്ടാ…

ജയന്തിചേച്ചിടെ മുഖം കണ്ടോട.. എന്ത് ഹാപ്പി ആയല്ലേ ആള്.

ഹമ്.. ശരിയാ ഏട്ടാ.. പാവം ചേച്ചി, നമ്മളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അതാണ് നമ്മൾ നാട്ടിലേക്ക് പോവാണെന്നു അറിഞ്ഞു അത്രയ്ക്ക് സങ്കടം വന്നേ..

ഹമ്…സത്യം

എനിക്ക് എന്റെ സതിയമ്മേ പോലെ തോന്നും പലപ്പോഴും.

അതേടി.. ഞാനും ഓർത്തിട്ടുണ്ട്, അപ്പച്ചിയുടെ സ്വഭാവവും ഇത്പോലൊക്കെ തന്നെയാണെന്ന്..

എന്റെ അമ്മയ്ക്ക് പകരമാകാൻ ആർക്കും ആവില്ലെന്ന് ഞാൻ ഓർത്തിട്ടുണ്ട്. പക്ഷെ ജയന്തി ചേച്ചി…. ചേച്ചി എനിയ്ക്ക് എന്റെ അമ്മ തന്നെയാ..ഒരു നിമിത്തം പോലെയാണ് ചേച്ചി നമ്മുട ജീവിതത്തിലേക്ക് വന്നത്.

കുഞ്ഞിനെ പാലുട്ടുന്നതിനിടയിൽ
അമ്മു അവനോട് പറയുകയാണ്

ഏട്ടാ… ഇനി അമ്മായി എങ്ങാനും നമ്മുട ഒപ്പം ഇവിടേക്ക് പോരുമ്പോൾ ചേച്ചി നിൽക്കുന്നതിൽ ഇഷ്ട്ടക്കുറവ് തോന്നുമോ ആവോ.

അതിനമ്മ വന്നിട്ടുണ്ട് വേണ്ടേടി….

അതെന്താ നകുലേട്ടാ..എന്നും ഒറ്റയ്ക്ക് നാട്ടിൽ നിൽക്കാൻ അമ്മായിയെ കൊണ്ട് പറ്റുമോ..

അമ്മയ്ക്ക് ഇപ്പൊ വയസ് 51ആയതല്ലേ ഒള്ളു.. പത്തു പതിനഞ്ച് കൊല്ലത്തേയ്ക്ക് അമ്മയ്ക്ക് നാട്ടിൽ പിടിച്ചു നിൽക്കാൻ പറ്റും, അത് കഴിഞ്ഞു നോക്കാം മകന്റെ കൂടെയുള്ള ജീവിതം.

ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ, എന്റെ അമ്മതന്നെ എന്നോട് പറഞ്ഞതാ….

ങേ.. എപ്പോ.
അമ്മുന് അതിശയമായി

കല്യാണത്തിന് മുൻപ്…

എന്നിട്ടോ ഏട്ടാ.

എന്നിട്ടെന്താ.. ഞാൻ പറഞ്ഞു അമ്മേടെ ഇഷ്ട്ടം പോലെ ചെയ്യാൻ.

അതെന്താ അമ്മായിക്ക് താല്പര്യം ഇല്ലാത്തത്?

എടി, നമ്മള് ഇഴുകി ചേർന്ന ചുറ്റുപാടില്ലേ, അതുമായി പൊരുത്തപ്പെട്ടു പോകുവൊള്ളൂ. അല്ലാണ്ട് ഒരു പറിച്ചു നടീല്… അതൊക്കെ അമ്മയ്ക്ക് വല്യ ബുദ്ധിമുട്ട്ള്ള കാര്യമാണ്..

നകുലൻ പറയുന്നത് കേട്ടുകൊണ്ട് അമ്മു ആലോചനയോടെ ഇരുന്നു.

കുഞ്ഞുവാവ പാലു കുടിച്ച് വയറു നിറഞ്ഞപ്പോഴേക്കും, പതിയെ മുഖം മാറ്റി അമ്മുവിനെ നോക്കി കിടക്കുകയാണ്

അച്ചയുടെ പൊന്നിന് വിശപ്പൊക്കെ മാറിയോടാ,,,

നകുലൻ വാവയോട് പറയുന്നത് കേട്ട് അമ്മു കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകി…..

കുഞ്ഞിക്ക് മതിയായെന്ന് തോന്നുന്നടി, ഇനി ഞാൻ ഒരു കൈ നോക്കട്ടെ

നകുലന്റെ പറച്ചിൽ കേട്ടതും  കേട്ടതും അമ്മു അവനെ ദഹിപ്പിക്കും മട്ടിൽ ഒന്ന് നോക്കി.

പുഞ്ചിരിയോടെ അവളെ കണ്ണ്റുക്കി കാണിച്ചുകൊണ്ട്, നകുലനും കിടക്കയിലേക്ക് കിടന്നു ….
##

ശ്രുതിയുടെ കയ്യിൽ നിന്നും കുഞ്ഞുവാവയെ വാങ്ങിപ്പിടിച്ച് മീനാക്ഷി മുറ്റത്തുകൂടി നടക്കുകയാണ്
കിച്ചനും യദുവും വരാന്തയിൽ ഇരിപ്പുണ്ട്. വെറുതെ നാട്ടുവർത്തമാനങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട്
….. അപ്പച്ചിയുടെ വീട് വെറുതെ കിടന്ന് നശിച്ചു പോകുവാണല്ലോ, ആർക്കെങ്കിലും വാടകയ്ക്ക് കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നേനെ അല്ലേടാ.

ഹമ്… ശരിയാണ്, പക്ഷേ അവരൊക്കെ ഈ നാട്ടിലേക്ക് വന്നിട്ട് ഒരുപാട് കാലമായില്ലേ.

അമ്മുവിനെ കുഞ്ഞുവാവയെയും ഒക്കെ ഒന്ന് കാണുവാൻ ആയി പോകണമെന്നുണ്ടായിരുന്നു. അമ്മുവിന്റെ ഡെലിവറി അറിഞ്ഞപ്പോൾ ഞാൻ നകുലനെ വിളിച്ച് സംസാരിച്ചത് ഒക്കെയാണ്. പിന്നീട് ഒന്ന് രണ്ട് തവണ കൂടി വിളിച്ചിട്ടും അവൻ കോൾ അറ്റൻഡ് ചെയ്തില്ല.
ബിസി ആണെന്ന് ഒരു മെസ്സേജ് മാത്രം അയച്ചു. അതുകൊണ്ട് എനിക്ക് പിന്നെ മടിയായി. അല്ലെങ്കിൽ ഞങ്ങളെല്ലാവരും കൂടി ഒന്ന് എറണാകുളത്തേക്ക് പോകണമെന്ന് കണക്ക് കൂട്ടിയതായിരുന്നു

അതിനു മറുപടിയായി അപ്പച്ചിയുടെ വീട്ടിലേക്ക് ഉറ്റു നോക്കിയിരിക്കുകയാണ് യദു.

ശ്രീജ വന്നിട്ട് പോയില്ലെന്ന് തോന്നുന്നു അല്ലേട

ഹമ് ബിന്ദു ചെറിയമ്മയ്ക്ക് വയ്യാണ്ടായതിൽ പിന്നെ അവരെ നോക്കുവാനായി ശ്രീജ നാട്ടിൽ നിന്നതാണത്രേ.

ചെറിയമ്മയെ നീ പിന്നെ പോയി കണ്ടായിരുന്നോ.

ഹമ്.. ഇടയ്ക്ക് ഒരുതവണ കൂടിപ്പോയി, മീനാക്ഷിയും  അമ്മയും കഴിഞ്ഞദിവസം കാവിൽ പോയിട്ട് മടങ്ങി വരുമ്പോൾ അവിടെയൊന്നു കയറിയിരുന്നു.

ആഹ്, അപ്പച്ചി മരിച്ചതോടുകൂടി ബന്ധങ്ങൾ ഒക്കെ തകർന്നു തരിപ്പണമായി… അല്ലെങ്കിൽ എങ്ങനെ കഴിഞ്ഞ കുടുംബം ആയിരുന്നു…
കിച്ചൻ ഒന്ന് നെടുവീർപ്പെട്ടു.

ഇനി അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം, എന്തായാലും അവൾ സുഖമായി കഴിഞ്ഞാൽ മതി. സതിയുടെ ശാപം ആയിരിക്കും, യദുവിന് ഒരു കുഞ്ഞു പിറക്കാത്തതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..

ഗിരിജ പറയുന്നത് കേട്ടുകൊണ്ട് ആൺമക്കൾ രണ്ടാളും തിരിഞ്ഞുനോക്കി

പ്രിയയുടെ വീട്ടിലേക്ക് പോകുവാനായി റെഡിയായി ഇറങ്ങി വന്നതാണ് അവര്.

ശ്രുതി എവിടെ, ഇതുവരെയായിട്ടും അവൾ ഒരുങ്ങി ഇറങ്ങിയില്ലേ, ഇനി എപ്പോഴാ നമ്മൾ പോയിട്ട് വരുന്നത്.

ഗിരിജ അകത്തേക്ക് ഒന്ന് എത്തിനോക്കി കൊണ്ട് ഉറക്കെ പറഞ്ഞു.

കഴിഞ്ഞമ്മേ ഒരു അഞ്ചുമിനിറ്റ് കൂടി നിങ്ങൾ ഇറങ്ങിക്കോളു..
ശ്രുതി മറുപടിയും പറയുന്നുണ്ട്.

യദു.. എന്നാപ്പിന്നെ വണ്ടി എടുക്കടാ. പ്രിയ മോളവിടെ എത്ര നേരമായിട്ട് കാത്തിരിക്കുന്നതാണെന്നോ.
കിച്ചനും യദുവും  കൂടി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ മീനാക്ഷി കുഞ്ഞിനെയും ആയിട്ട് അവിടേക്ക് വന്നു..

മീനാക്ഷി ഇത് എവിടേക്ക് പോകാനാ അണിഞ്ഞൊരുങ്ങി വന്ന് നിൽക്കുന്നത്.?
പെട്ടെന്നുള്ള ഗിരിജയുടെ ആ ചോദ്യത്തിൽ എല്ലാവരും ഒന്ന് പകച്ചു പോയിരുന്നു

മീനാക്ഷി എവിടേക്ക് പോകാനാണെന്നോ.. അമ്മയ്ക്ക് എന്താ അറിയില്ലേ.

അവരുടെ സംസാരം കേട്ടതും കിച്ചന് ദേഷ്യം വന്നു.അവൻ അവരെ കലിപ്പോടുകൂടി നോക്കി ചോദിക്കുകയാണ്..

എല്ലാരും കൂടി പോയാൽ ഈ വീട്ടിൽ ആരാടാ ഉള്ളത്.. സന്ധ്യയ്ക്ക് വിളക്ക് വെയ്ക്കാൻ
മീനാക്ഷി ഇവിടെ നിന്നെ പറ്റൂ.

ഗിരിജ തീർപ്പ് കൽപിക്കും പോലെ പറഞ്ഞു.
യദുവിന്റെ മുഖം വലിഞ്ഞു മുറുകി.
ശ്രുതി ഇറങ്ങി വന്നപ്പോൾ രംഗം അത്ര പന്തിയല്ലെന്ന് അവൾക്കും തോന്നി.

മീനാക്ഷി പെട്ടെന്ന് തന്നെ കുഞ്ഞിനെ ശ്രുതിയ്ക്ക് കൈമാറി.

യദുവേട്ടാ…. എങ്കിൽ പിന്നെ നിങ്ങളെല്ലാവരും കൂടി പോയിട്ട് വരൂ, ഞാൻ മറ്റൊരു ദിവസം പ്രിയേ പോയി കണ്ടോളാം.
പറയുമ്പോൾ പാവം മീനാക്ഷിയുടെ വാക്കുകൾ ഇടറിയിരുന്നു.

അയ്യോ മീനാക്ഷി എന്താ വരാത്തെ.. ഇനിയെന്തിനാ മറ്റൊരു ദിവസം കാത്തുനിൽക്കുന്നത്, നമ്മൾക്ക് എല്ലാവർക്കും കൂടി പോയിട്ട് വരാന്നേ അതല്ലേ കിച്ചേട്ടാ നല്ലത്…

ശ്രുതി കിച്ചനെ നോക്കി ചോദിച്ചു

പിന്നല്ലാതെ മീനാക്ഷി വന്നു വണ്ടിയിൽ കയറു.. നേരം പോകുന്നു.
അവനും പറഞ്ഞു

വേണ്ട വേണ്ട.. ഇപ്പൊ തത്കാലം മീനാക്ഷി എങ്ങോട്ടും പോകേണ്ട.. ഇവിടെ നിന്നാൽ മതി.
ഗിരിജ തീർത്തു പറഞ്ഞതും എല്ലാവരുടെയും മിഴികൾ ഒരുപോലെ ചുരുങ്ങി……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!