Novel

ശിശിരം: ഭാഗം 138

രചന: മിത്ര വിന്ദ

മീനാക്ഷി വേണ്ടെന്നു പറഞ്ഞെങ്കിലും അമ്മുവും കൂടി അവളെ നിർബന്ധിച്ചു ഹോസ്പിറ്റലിലേക്ക് കൂട്ടിക്കൊണ്ടുപോയി.

പോകും വഴി , മീനാക്ഷി യദുവിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു.

അവൻ എത്രയും പെട്ടെന്ന് എത്തിക്കോളാം  എന്ന് അവൾക്ക് മറുപടിയും പറഞ്ഞു

മീനാക്ഷി ആകെ ക്ഷീണിതയായതുപോലെ അമ്മുവിന് തോന്നി.

മീനാക്ഷിക്ക് സുഖമില്ലായിരുന്നൊ, അതോ ഫുഡ് കഴിക്കാഞ്ഞിട്ടോ മറ്റോ ആണോ.?

രണ്ടുമൂന്നു ദിവസമായിട്ട്, എനിക്ക് എന്തൊക്കെയോ വല്ലായ്മ ആയിരുന്നു. ഏട്ടനു ഇന്ന് ലീവ് കിട്ടിയില്ല. അല്ലായിരുന്നെങ്കിൽ ഞങ്ങൾ രണ്ടാളും കൂടി കാലത്തെ ഹോസ്പിറ്റലിൽ പോയി കാണിച്ചേനെ.

ഹ്മ്… സാരമില്ല, എന്തായാലും ഇറങ്ങിയില്ലേ നമുക്കൊരു ചെക്കപ്പ് നടത്താം.

അമ്മു പറഞ്ഞതും അവൾ തലകുലുക്കി

അങ്ങനെ അരമണിക്കൂറിനുള്ളിൽ അവർ ഹോസ്പിറ്റലിൽ എത്തി..

അമ്മു ആണെങ്കിൽ ഫിസിഷ്യനെ കാണുവാനാണ് അപ്പോയിന്റ്മെന്റ് എടുത്തത്..
സ്പെഷ്യൽ ചീട്ട് എടുത്തതുകൊണ്ട് അവർക്ക് പെട്ടെന്ന് തന്നെ കയറുവാൻ പറ്റി. ഡോക്ടർ മീനാക്ഷിയുടെ ബിപിയും, ഷുഗറും ഒക്കെ ടെസ്റ്റ് ചെയ്തു.
ലാസ്റ്റ് പീരീഡ്സ് ആയ ഡേറ്റ് ചോദിച്ചപ്പോൾ  അവൾ പറഞ്ഞു കൊടുത്തു.

ഹ്മ്… അപ്പോൾ പീരീഡ്സ് മിസ്സായിട്ട്  7 ഡേയ്‌സ് കഴിഞ്ഞു അല്ലെ.

അതേ ഡോക്ടർ..

ഓക്കേ… എങ്കിൽ പിന്നെ നമുക്കൊരു യു പി ടി കൂടി  നോക്കാം.

ഹ്മ്…. മീനാക്ഷിയും അമ്മുവും കൂടി എഴുന്നേറ്റ് പുറത്തേക്ക് പോയി.

യൂറിൻ ടെസ്റ്റ് ചെയ്യാൻ കൊടുത്തപ്പോഴൊക്കെ പാവം മീനാക്ഷിയെ വല്ലാണ്ട് വിറയ്ക്കുകയായിരുന്നു.
യദു ഒന്നു വന്നിരുന്നെങ്കിൽ എന്ന് അവൾ ഒരുപാട് ആഗ്രഹിച്ചു..

മീനാക്ഷി…..
അമ്മു വിളിച്ചതും അവൾ മുഖം തിരിച്ചു നോക്കി.

മീനാക്ഷിക്ക് കോഫി എന്തെങ്കിലും വാങ്ങി തരട്ടെ.?

വേണ്ട അമ്മു… ഒന്നും വേണ്ട.. ഞാൻ കാലത്തെ  ഭക്ഷണം ഒക്കെ കഴിച്ചതായിരുന്നു.

അത് സാരമില്ല മീനാക്ഷി വാ നമുക്ക്, ഒരു കോഫി കുടിച്ചിട്ട് വരാം.

ഹോസ്പിറ്റലിന്റെ ഒരു ഭാഗത്തായി കോഫി ഷോപ്പ്  ആയിരുന്നു.ഇരുവരും അവിടേക്ക് നടന്നു. അവിടെ വെച്ചാണ് മീനാക്ഷി, ട്രീറ്റ്മെന്റ് ആണെന്ന് ഒക്കെയുള്ള വിവരങ്ങൾ അമ്മുവിനോട് പറഞ്ഞത്.

കേട്ടപ്പോൾ അമ്മുവിനും സങ്കടം തോന്നി..

സാരമില്ല മീനാക്ഷി.. എല്ലാം ശരിയാകും കേട്ടോ.. താൻ ടെൻഷൻ ആകുവൊന്നും വേണ്ട. ഇപ്പോൾ പലർക്കും ഇതുപോലെ ലേറ്റ് ആയിട്ടാണ് പ്രെഗ്നൻസി വരുന്നത്.

ഹ്മ്….
അമ്മു പറയുന്നത് കേട്ട് മീനാക്ഷി ഒന്നു നെടുവീർപ്പെട്ടു.

നകുലൻ ആണെങ്കിൽ ജയന്തി ചേച്ചിയും ആയിട്ട് കാറിൽ ഇരിക്കുകയായിരുന്നു. കാരണം കുഞ്ഞിനെ ഹോസ്പിറ്റലിന്റെ  അകത്തേക്ക്  കയറ്റി കൊണ്ടുവരുവാൻ അവർക്കു ബുദ്ധിമുട്ട്.
അതുകൊണ്ട് അവൻ  അവരോടൊപ്പം ഇരുന്നു. എന്നാലും ഇടയ്ക്കൊക്കെ നകുലൻ അമ്മുവിനെ ഫോണിൽ വിളിച്ച് മീനാക്ഷിയുടെ വിവരം അന്വേഷിക്കുന്നുണ്ടായിരുന്നു.

അരമണിക്കൂർ എടുത്തു മീനാക്ഷിയുടെ യൂറിൻ ടെസ്റ്റ് ചെയ്ത റിസൾട്ട് വരുവാനായിട്ട്..

സിസ്റ്റർ പേര് വിളിച്ചതും, മീനാക്ഷിയും അമ്മുവും കൂടി ഡോക്ടറുടെ റൂമിലേക്ക് കയറി ചെന്നു.

മീനാക്ഷി ഇരിയ്ക്ക്..
ഡോക്ടർ പറഞ്ഞതും അവൾ മിടിക്കുന്ന നെഞ്ചോട് കൂടി  കസേരയിലേക്ക് അമർന്നിരുന്നു.

ഇതാരാ കൂടെയുള്ളത്?
ഡോക്ടർ അമ്മുവിനെ നോക്കി.

സിസ്റ്റർ ആണ്…
അമ്മു അയാൾക്ക് മറുപടി കൊടുത്തു.

ഓക്കേ… അപ്പോൾ ഒരു ഗുഡ് ന്യൂസ് ഉണ്ട്. ടെക്സ്റ്റ് പോസിറ്റീവ് ആണ് കേട്ടോ.മീനാക്ഷി പ്രഗ്നന്റ് ആണ്.

ഡോക്ടർ പറയുന്നത് കേട്ടതും  മീനാക്ഷി കരഞ്ഞു പോയിരുന്നു.
അത്രയും നാൾ അവളോട് ഉണ്ടായിരുന്ന എല്ലാ ദേഷ്യവും ഒരു നിമിഷത്തേക്ക് എവിടെയോ മാഞ്ഞു പോയതു പോലെയാണ് അമ്മുവിന് തോന്നിയത്.കാരണം തന്റെ ഈ ഒരു നിമിഷം ആയിരുന്നു അവൾ ചിന്തിച്ചത്

ഡോക്ടറോട് നന്ദി പറഞ്ഞു അവർ അവിടെ നിന്നും പുറത്തേക്കിറങ്ങി.

മീനാക്ഷി താൻ കരയാതെ… ഹാപ്പി ന്യൂസ് അല്ലേടോ.. പിന്നെ എന്തിനാ ഇങ്ങനെ വെറുതെ കരയുന്നത്..

അമ്മു അവളെ ആശ്വസിപ്പിക്കുന്നുണ്ട്.

എന്നാലും മീനാക്ഷി അമ്മുവിന്റെ കയ്യിൽ പിടിച്ച് പിന്നെയും കരഞ്ഞു.

അമ്മു… ഈ സന്തോഷവാർത്ത ആദ്യമായി കേൾക്കുവാൻ നിന്നെ ഈശ്വരനാണ് ഇന്ന് എന്റൊപ്പം പറഞ്ഞയച്ചത്.. ഞാൻ ചെയ്തു കൂട്ടിയ തെറ്റുകൾക്കൊക്കെ അപ്പച്ചി എനിക്ക് ക്ഷമ തന്നിരിക്കുന്നു. അതുകൊണ്ടാണ് നിന്നിലൂടെ ഇതറിയുവാൻ പോലും ഇട വന്നത്.

സാരമില്ല.. ഒക്കെ മറന്നോളു. മീനാക്ഷി സന്തോഷമായി ഇരിക്ക്. യദുവേട്ടനെ വിളിച്ച് വിവരം പറയുന്നില്ലേ..

ഹ്മ്.. പറയാം..
അവൾ പെട്ടെന്ന് ഫോൺ കയ്യിൽ എടുത്തു.

താൻ ഹോസ്പിറ്റലിൽ എത്തിയെന്ന് പറഞ്ഞ് അവൻ വേഗം കട്ട് ചെയ്തു.

അമ്മു ആ സമയത്ത് നകുലിനെയും വിളിച്ച് വിവരങ്ങൾ പറഞ്ഞു.

അവനും അതു കേട്ടപ്പോൾ സന്തോഷം തോന്നി.

അപ്പോളേക്കും ഇരുവരും കണ്ടു യദു ഓടിക്കയറി വരുന്നത്.
നിറമിഴികളാൽ പുഞ്ചിരിയോടെ നിൽക്കുന്ന മീനാക്ഷിയെ കണ്ടതും അവന് കാര്യമൊന്നും മനസ്സിലായില്ല..

മീനാക്ഷി… എന്താ പറ്റിയെ..നീ തലകറങ്ങി വീണോ. ഡോക്ടർ എന്ത് പറഞ്ഞു.
ഒറ്റ ശ്വാസത്തിൽ അവൻ ചോദിക്കുകയാണ്.
അമ്മു അവളുടെ അരികിൽ ഉണ്ടെന്നുള്ളത് പോലും അവൻ മറന്നുപോയിരിന്നു.

ഏട്ടാ… ഇവിടെ വന്നപ്പോൾ പ്രെഗ്നൻസി ടെസ്റ്റ് ചെയ്തു. റിസൾട്ട് പോസിറ്റീവ് ആണ് കേട്ടോ.

മീനാക്ഷി ഇടറിയ ശബ്ദത്തോടെ അവനോട് പറഞ്ഞു.

യദുവിന്റെ മിഴികളും നിറഞ്ഞു.

സത്യമാണോ മീനാക്ഷി.
അവൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു.

ഹ്മ്.. അതേ… ഒടുവിൽ ഈശ്വരൻ നമ്മളോട് കരുണ കാണിച്ചു യദുവേട്ടാ…
പറഞ്ഞു കൊണ്ട് അവൾ പിന്നെയും വിതുമ്പി…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!