ശിശിരം: ഭാഗം 17
രചന: മിത്ര വിന്ദ
അമ്മുന്റെ ജീവിതം നിങ്ങൾക്ക് വേണ്ടി പകുത്തു നൽകാൻ ഉള്ളത് അല്ല… ആരെ വിവാഹം കഴിക്കണം, എന്നുള്ളത് എന്റെ തീരുമാനം ആണ്. അതിൽ ഒരിക്കൽ പോലും നകുലന്റെ മുഖം വരില്ല… അങ്ങനെ വന്നാൽ പിന്നെ അമ്മു ജീവനോടെ കാണില്ല…
കടുപ്പത്തിൽ അവനോട് പറഞ്ഞു കൊണ്ട് അമ്മു വേഗം വീട്ടിലേക്ക് നടന്നു.
വീട്ടിൽ എത്തിയപ്പോൾ പതിവ് പോലെ സതിയമ്മ വരാന്തയിൽ ഇരിപ്പുണ്ട്.
ഇന്ന് ഇത്തിരി താമസിച്ചോ മോളെ,?
ഹ്മ്മ്… കുറച്ചു, അമ്മയ്ക്ക് ക്ഷീണം ഒന്നും ഇല്ലാലോ അല്ലെ…
ഹേയ് ഇല്ലടാ, മരുന്ന് കഴിയ്ക്കുന്നത് കൊണ്ട് മാറ്റം ഒക്കെ വരുന്നുണ്ട്.
മ്മ്…
അവൾ ഒന്നു മൂളി.
എന്താടി മോളെ നിന്റെ മുഖം ഒക്കെ വല്ലാതെ, എന്തങ്കിലും വിഷമം ഉണ്ടോ നിനക്ക്?
വേഷം മാറ്റി വന്ന അമ്മുവിനെ നോക്കി സതി പിന്നെയും ചോദിച്ചു.
എനിക്ക് എന്തോന്ന് വിഷമം, ഒക്കെ അമ്മേടെ തോന്നൽ ആണെന്നെ…
അവരെ കെട്ടിപിടിച്ചു ആ കവിളത്തു മാറി മാറി മുത്തം കൊടുത്തു കൊണ്ട് അമ്മു ചിരിച്ചു.
“അല്ല, നിനക്ക് എന്തോ സങ്കടം ഉണ്ട്, ഈ മുഖം കാണുമ്പോൾ അറിയാം, എന്താ അമ്മുട്ടാ, എന്താ പറ്റിയേ ”
“ഉടനെ തന്നെ എക്സാംസ് ഒക്കേ തുടങ്ങാൻ പോവാ,പോഷൻ കുറച്ചുടെ കവർ ചെയ്യണം.അതോർത്തത് ടെൻഷൻ ആണമ്മേ.അല്ലാണ്ട് എനിക്ക് എന്തോന്ന് സങ്കടം…”
പെട്ടെന്ന് തന്നെ ആലോചിച്ചു കൊണ്ട് അവൾ പറഞ്ഞു..
സതി അത് വിശ്വസിക്കുകയും ചെയ്തു..
തികട്ടി വന്ന ദുഃഖങ്ങൾ ഒക്കെ ഉള്ള്ളിൽ ഒതുക്കി കൊണ്ട് അമ്മു ഓരോരോ ജോലികൾ വേഗത്തിൽ ചയ്തു തീർത്തു.
അങ്ങനെ കാര്യം ആയിട്ട് പണികൾ ഒന്നും കാണില്ല, കാരണം സതി തന്നെ ക്കൊണ്ട് പറ്റും പോലെ എടുക്കും, പിന്നെ കുടി വെള്ളം കിണറ്റിൽ നിന്നും വലിച്ചു കോരുന്നതും, മുറ്റം അടിക്കുന്നത്, വിറക് പൊട്ടിയ്ക്കുന്നതും ഒക്കെ അമ്മു വന്ന ശേഷമാണ്.
****
രണ്ടാഴ്ച്ച കഴിഞ്ഞു ഒരു ദിവസം..
ഗിരിജയും കിച്ചനും കൂടെ ഇരുന്ന് വിവാഹ നിശ്ചയം ക്ഷണിയ്ക്കുന്ന തയ്യാറെടുപ്പിൽ ആണ്.
ഫോണിൽ കൂടെ ഓരോ ആളുകളെ വിളിച്ചു കൊണ്ട് ഉമ്മറത്തു ഇരിക്കുന്നുണ്ട് രണ്ടാളും.
യദു എത്തിയില്ലയിരുന്നു. അതുകൊണ്ട് അവന്റെ ഫ്രണ്ട്സിനെ ഒഴികെ ബാക്കി എല്ലാവരെയും, അവർ വിളിച്ചു തീർത്തു.
ഈ വരുന്ന ശനിയാഴ്ച കിച്ചന്റെ കല്യാണം , ആണെങ്കിൽ തൊട്ടടുത്ത ദിവസം യദുവിന്റെത്.
കാരണം ദൂരെ സ്ഥലത്ത് നിന്നും വരുന്ന ആളുകൾക്ക് ഒക്കെ ശനിയാഴ്ച വന്നിട്ട് ഞായറാഴ്ചത്തെ ചടങ്ങ് കൂടി കഴിഞ്ഞു മടങ്ങാം എന്നോർത്ത് ആണ്,ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
പ്രിയ മറ്റന്നാളു ഇവിടേക്ക് എത്തും. എന്നിട്ട് വേണം അമ്മയ്ക്കും അവൾക്കും ഒക്കെയുള്ള ഡ്രെസ് എടുക്കാന്.പെൺകുട്ടികൾകൾക്ക് രണ്ടു പേർക്കും ചെക്കൻമാർക്കും ഉള്ള ചരക്ക് എടുക്കൽ ഒക്കെ കഴിഞ്ഞത് ആണ്. അന്ന് പക്ഷെ പ്രിയയ്ക്കും അവളുടെ ഭർത്താവിനും അമ്മയ്ക്കും ഒന്നും എടുത്തില്ല.
അതിനൊക്കെ വേണ്ടിയാണ് പ്രിയ അടുത്ത ദിവസം എത്തുന്നത്.
പിന്നെ വിവാഹ നിശ്ചയം അത്രയ്ക്ക് വലിയ ചടങ്ങ് ആയിട്ട് ഒന്നും വെച്ചില്ല. കാരണം കല്യാണം അർഭാടാമാക്കാം എന്നൊരു തീരുമാനത്തിൽ ആയിരുന്നു എല്ലാവരും.
എല്ലാവരും ആകെ സന്തോഷത്തിലാണ്.രണ്ടു കല്യാണവും ഇത്ര പെട്ടന്ന് റെഡി ആകുമെന്ന് ഗിരിജയെ പോലെ ആരും ഓർത്തത് അല്ല. ക്രെഡിറ്റ് മുഴുവനും തനിയ്ക്ക് ആണെന്ന് പറഞ്ഞു പ്രിയ എപ്പോളും വാചാല ആകും.
അമ്മാവനെ ഫോണിൽ വിളിച്ചു, നിശ്ചയം ക്ഷണിച്ചു കൊണ്ട് ഇരുന്നപ്പോൾ കിച്ചന്റെ നമ്പറിൽ ശ്രുതി വിളിച്ചോണ്ട് ഇരുന്നു.
ചുണ്ടിൽ ഊറി വന്ന മധുരമായ പുഞ്ചിരി ഒളിപ്പിച്ചു കൊണ്ട് അവൻ ഫോണിലേക്ക് ഒന്ന് നോക്കി
***
അമ്മു ഇന്ന് ടൗണിൽ പോയത് അവൾക്കും സതിയ്ക്കും വേണ്ടി ഉള്ള ഡ്രസ്സ് എടുക്കാൻ ആയിരുന്നു.ഈ വിവരം ഒന്നും മേടയിൽ വീട്ടിൽ ആരും അറിഞ്ഞില്ല.
പ്രിയ വന്ന ശേഷം അവർക്കും കൂടി ഉള്ളത് എടുക്കാന് വേണ്ടിയാണ് ഗിരിജയുടെ കണക്ക് കൂട്ടലുകൾ. എന്നാൽ രണ്ടു വിവാഹങ്ങളും ഇത്ര പെട്ടന്ന് ആയ സ്ഥിതിക്ക് അവർക്ക് പണചിലവുകൾ ഒക്കെ വരുമെന്നും അതുകൊണ്ട് നമ്മൾ ആയിട്ട് ബുദ്ധിമുട്ടിക്കേണ്ടഎന്നും പറഞ്ഞു സതി മകളെ പറഞ്ഞു അയച്ചത്.
അമ്മു ആണെങ്കിൽ കിച്ചന്റെ വിവാഹത്തിനായി ഒരു സെറ്റും മുണ്ടും ആയിരുന്നു എടുത്തത്. വീതി കസവു ഉള്ള ഒരു ടിഷ്യൂന്റെ സെറ്റ്. അതിനായി പീക്കോക്ക് ബ്ലൂ നിറം ഉള്ള സിൽക്ക് ബ്ലൗസ് മെറ്റീരിയൽ. യദുവിന്റെ നിശ്ചയത്തിനു വേണ്ടി കടും ഓറഞ്ചും പച്ചയും ചേർന്ന ദാവണി.
രണ്ടും ഒരുപോലെ മനോഹരം ആയിരുന്നു..
സെയിൽസ് ഗേൾ അവളെ അത് ചുറ്റിച്ചു വെച്ച് കാണിച്ചു കൊണ്ട് കണ്ണാടിയുടെ മുന്നിൽ നിറുത്തി.
അമ്മുവിനും ഒരുപാട് സന്തോഷം ആയി അത് കണ്ടപ്പോൾ.
പുഞ്ചിരിയോടെ അവൾ അത് രണ്ടും സെലക്ട് ചെയ്തു.
ശേഷം അമ്മയ്ക്ക് സാരീ എടുക്കാനായി അടുത്ത ഫ്ലോറിലേയ്ക്ക് പോയി.
സോഫ്റ്റ് സിൽക്ക് സാരിയാണ് അവർക്കായി തിരഞ്ഞെടുത്തത്.
ഒന്ന് ഒരു വൈൻ റെഡ് നിറവും, മറ്റേത് ഡാർക്ക് ബ്ലൂവും.
ബ്ലൗസ് ഒക്കെ കട്ട് ചെയ്യപ്പിച്ചു എടുത്ത ശേഷം, ലൈനിങ്, അതുപോലെ അണ്ടർ സ്കർറ്റ്, എല്ലാം എടുത്തു കൊണ്ട് അമ്മു അവിടെ നിന്നും ഇറങ്ങി.
നേരം അപ്പോൾ അഞ്ച് മണി ആയി.
അമ്മു വേഗം ഫോണ് എടുത്തു അമ്മയെ വിളിച്ചു.
ടി മോളെ, എവിടാ നീയ്, എന്റെ ഫോണിൽ പൈസ തീർന്നു ടി, ഇത്ര നേരം വിഷമിച്ചു ഇരിക്കുവാരുന്നു.
സതിയുടെ ആകുലത നിറഞ്ഞ സംസാരം അമ്മു ഫോണിലൂടെ കേട്ടു..
തുണി കടയിൽ നിന്നും ഇറങ്ങിയതെ ഉള്ളൂ അമ്മേ.നേരം പോയത് ഞാനും അറിഞ്ഞില്ല.ഒരു ചെരുപ്പ് മേടിക്കണമെന്ന് കരുതിയാണ് വന്നത് പക്ഷേ,ഇന്നിനി വൈകിയില്ലോ.
അതിന് വേറൊരു ദിവസം പോകാം മോളെ, നീ പെട്ടെന്ന് തന്നെ അടുത്ത വണ്ടിയിൽ കയറി പോരെ, ഇല്ലെങ്കിൽ താമസിക്കും
ശരിയമ്മേ, എന്നാൽ പിന്നെ അങ്ങനെ ചെയ്യാം..
അമ്മു ഫോൺ കട്ട് ചെയ്ത ശേഷം ബസ് സ്റ്റോപ്പിലേക്ക് വേഗത്തിൽ നടന്നു.
ടൗണിൽ നിന്നും ഏകദേശം 20 മിനിറ്റ് ദൂരമുണ്ട് അവരുടെ കവലയിലേക്ക്.
5 30ന്റെ ബസ്സിനായിരുന്നു അമ്മു കയറിയത്.
നേരത്തെ ഒക്കെയാണെങ്കിൽ യദുവിനെ വിളിച്ച് അവൾ നിർത്തിയേനെ.പക്ഷെ ഇന്ന് എന്തോ..വേണ്ട.. അന്ന് അങ്ങനെ ഒക്കെ യദു സംസാരിച്ചതിൽ പിന്നെ ആകെ കൂടെ ഒരു സങ്കടം ആണ്, അവനെ ഫേസ് ചെയ്യാനും മറ്റും. വീട്ടിലേക്ക് പതിവ് പോലെ യദു വരുമ്പോൾ അമ്മു ഒതുങ്ങി കൂടുകയാണ് ചെയ്യാറ്. മേടയിലേക്ക് ഉള്ള പോക്ക് പോലും അമ്മു കുറ.ച്ചു..
പല ചിന്തകൾ മനസിലൂടെ മിന്നി മാഞ്ഞു പോയി എങ്കിലും ഒക്കെ ഓർത്തു കൊണ്ട് അവൾ ബസിൽ ഇരുന്നു.
കവലയിൽ ഇറങ്ങിയപ്പോൾ കൃത്യം തന്നെ അവളുടെ കൂടെ പഠിച്ച രാജേഷിന്റെ ഓട്ടോ കിടപ്പുണ്ട്.
വേഗം ഓട്ടോ വിളിച്ചു അമ്മു വീട്ടിലേക്ക് പുറപ്പെട്ടു. ഇടയ്ക്ക് ഒക്കെ അമ്മയെ യും വിളിക്കുന്നുണ്ട്.
അങ്ങനെ 6.30യ്ക്ക് മുന്നേ അമ്മു വീട്ടിൽ വന്നിരിന്നു.നാമം ജപിച്ചു കൊണ്ട് ഉമ്മറത്ത് ഇരിപ്പുണ്ട് സതി.
അമ്മേ…..
ഉറക്കെ വിളിച്ചു കൊണ്ട് അവൾ മുറ്റത്തേക്ക് കയറി.
ഒരുപാട് വൈകിലോ, ഒന്ന് ശ്രെദ്ധിക്കണ്ടേ മോളെ..
അവളുടെ കൈയിൽ ഇരുന്ന കവർ ഒക്കെ വാങ്ങി സതി അരഭിത്തിയിൽ വെച്ചു.
തുണിക്കടയിൽ ആണേൽ സമയം പോയത് അറിഞ്ഞില്ലമ്മേ… ആഹ് ഇങ്ങു വന്നല്ലോ, കുഴപ്പമില്ലന്നെ
അമ്മ സാരീയൊക്കെ ഇഷ്ട്ടം ആയൊന്നു നോക്കിക്കേ…
അമ്മു അടുക്കളയിലേക്ക് ചെന്നു ഇത്തിരി വെള്ളം എടുത്തു കുടിച്ചു.
ചായ കുടിച്ചിട്ട് കാണാം കൊച്ചേ, ദേ പഴം പുഴുങ്ങി വെച്ചിട്ടുണ്ട് കേട്ടോ. എടുത്തു കഴിയ്ക്ക്.
പാലെടുത്തു ചരുവത്തിൽ ഒഴിച്ചു കൊണ്ട് സതി മകളോട് പറഞ്ഞു.
എങ്കിൽ പിന്നെ കുളിച്ചിട്ട് വരാം അമ്മേ.. ഒരു പത്തു മിനിറ്റ്.
അമ്മു, മുറിയിലേക്ക് ചെന്നിട്ട് ഒരു ചുരിദാർ ടോപ്പും എടുത്തു കുളി മുറിയിലേക്ക് ഓടി….തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…