ശിശിരം: ഭാഗം 19
രചന: മിത്ര വിന്ദ
ഇടയ്ക്ക് ഒക്കെ അവൾ തിരിഞ്ഞു പിന്നിലേക്ക് നോക്കുമ്പോൾ ആ മുടിയിഴകൾ നകുലന്റെ മുഖത്തൂടെ തഴുകി കടന്ന് പോകുന്നുണ്ട്..അത് മനസിലായതും അമ്മു പെട്ടന്ന് മുടി എടുത്തു അവളുടെ ഇടതു വശത്തെയ്ക്ക് ഇട്ടിട്ടു മേൽചുണ്ടിന് മുകളിൽ പതിഞ്ഞു വന്നിരിക്കുന്ന വിയർപ്പ്കണങ്ങൾ ഒന്ന് ഒപ്പികളഞ്ഞു കൊണ്ട് മുന്നോട്ട് നോക്കി ഇരുന്നു..
ഓമനകുഞ്ഞമ്മ ആണെങ്കിൽ നകുലനോടും അവന്റെ ജോലി സംബദ്ധമായ കാര്യങ്ങൾ ചോദിച്ചു മനസിലാക്കി.
ഇവര് വല്ല ബ്രോക്കെറും ആണോന്ന് അമ്മു ചിന്തിച്ചത്.
അവൾക്ക് ഇത്തിരി ദേഷ്യം തോന്നാതില്ലായിരുന്നു.
അവളുടെ മുഖത്തെ ഭാവഭേദങ്ങൾ ഒക്കെ ആവോളം ആസ്വധിച്ചു കൊണ്ട് അരികിൽ ഇരിക്കുന്നവൻ ഇടയ്ക്കു ഒക്കെ പാളി നോക്കുന്നുണ്ട്..
അപ്പച്ചിയ്ക്ക് എങ്ങനെ ഉണ്ടെടി, ക്ഷീണം കുറവുണ്ടോ..?
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ നകുലൻ അമ്മുനോടായി ചോദിച്ചു.
എടിന്നോ… എന്തൊരു അധികാരം ആണെന്ന് നോക്കിക്കേ…
അമ്മു ചിന്തിച്ചു.
ഹ്മ്മ് കുറവുണ്ട്, കഴിഞ്ഞ തവണ പോയപ്പോൾ ഗുളിക മാറ്റി തന്നു.
ആഹ്
. ഞാൻ പറഞ്ഞ ഡോക്ടറേ അല്ലെ കണ്ടത്.?
അതേ….
മ്മ്…. അതാണ് സീനിയർ ഡോക്ടർ.
നകുലൻ പറഞ്ഞപ്പോൾ അവൾ തല കുലുക്കി.
കല്യാണം നടക്കുന്ന സ്ഥലത്തേക്ക് അപ്പോളേക്കും വണ്ടി എത്തി ചേർന്നിരുന്നു..
ശ്രീജ കുഞ്ഞിനെയും കൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി, ഒപ്പം ഓമന കുഞ്ഞമ്മയും.പിന്നിൽ നിന്നും വണ്ടികൾ വന്നു ഹോൺ മുഴക്കി.
എടി വണ്ടി അപ്പുറത്തേക്ക് ഇടാം കേട്ടോ..
നകുലൻ ഗ്ലാസ് താഴ്ത്തിയിട്ട് ശ്രീജയെ നോക്കി പറഞ്ഞു.
“മോളെ അമ്മു, എന്റെ ബാഗും കൂടി എടുക്കണേ, കുഞ്ഞിന് ഉള്ള ഫുഡ് ഉണ്ട് അതില്..”
അവരോടൊപ്പം ഇറങ്ങാൻ തുടങ്ങിയ അമ്മു സഡൻ ബ്രേക്ക് ഇട്ടു നിന്നു.
പ്രിയ ഓടി വന്നിട്ട് ശ്രീജയുടെ കുഞ്ഞിനെയും എടുത്തു കൊണ്ട് മുന്നോട്ട് നടന്നുപോകുന്നത് അമ്മു കണ്ടിരുന്നു.
നകുലൻ ആണെങ്കിൽ ഏറ്റവും അങ്ങേ അറ്റത്തു ആണ് വണ്ടികൊണ്ട് ചെന്ന് പാർക്ക് ചെയ്തത്.
അമ്മു ഇറങ്ങാൻ ഭാവിച്ചതും അവളുടെ പുറത്തൂടെ നകുലന്റെ ഇടം കൈ ഇഴഞ്ഞു നീങ്ങി,അവളുടെ അണി വയറിൽ പിടിച്ചതും അമ്മു ഞെട്ടിത്തരിച്ചു കൊണ്ട് പിന്നോട്ട് വില്ല് പോലെ വളഞ്ഞു പോയ്.
അവന്റെ കൈയുടെ ചൂട് അവളുടെ ശരീരത്തിൽ പൊള്ളിപ്പിടഞ്ഞു പോകും വിധം ആയിരുന്നു.
“ആരെ കാണിക്കാനാടി, ഇതെല്ലാം ഇങ്ങനെ താഴ്ത്തി ഇട്ടേക്കുന്നെ,”
കാതോരം അവന്റെ ശബ്ദം, കേട്ടതും അമ്മു ഞെട്ടി വിറച്ചു.
എന്നിട്ട് ഡോർ തുറക്കാൻ തുടങ്ങിയപ്പോൾ നകുലൻ അത് ലോക്ക് ചെയ്ത്.
നകുലേട്ടൻ കൈ എടുക്കുന്നുണ്ടോ, ആരേലും ഒക്കെ കാണും..
അപ്പോളേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി.
കണ്ടോട്ടെ, ആര് വേണേലും കണ്ടോട്ടെ. എനിക്ക് ഒരു കോപ്പും ഇല്ല. പക്ഷെ ഞാൻ കാണേണ്ട കാര്യങ്ങൾ മറ്റൊരുത്തനും കാണുന്നത് എനിക്ക് ഇഷ്ട്ടം അല്ല. അതുകൊണ്ട് എല്ലാം ശരിയാക്കി വെച്ചിട്ട് നീ ഇറങ്ങിയാൽ മതി.
പറയുന്നതിന് ഒപ്പം അവൻ അവിടെ ഒന്ന് അമർത്തിയതും അമ്മു വീണ്ടും ഞെളിഞ്ഞുകൊണ്ട് അവന്റെ കൈയിൽ പിടിച്ചു.
ഞാൻ.. ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കും, നോക്കിക്കോ..
മിഴികൾ നിറഞ്ഞു തൂവുമ്പോൾ അമ്മു അവനെ നോക്കാതെ കൊണ്ട് പിറു പിറുത്തു.
ഞാൻ പറയുന്നത് നീ അങ്ങട് അനുസരിച്ചാൽ മതി. അല്ലാണ്ട് ഇങ്ങോട്ട് ഒന്നും പണയാൻ നിക്കല്ലേ..
ഇക്കുറി അവന്റെ ശബ്ദം ഗൗരവത്തിൽ ആയിരുന്നു.
കൈ എടുക്ക് നകുലേട്ടാ,ഞാൻ ശരിയാക്കികോളം…
ഒടുവിൽ അവൾ പറഞ്ഞു.
ഹ്മ്മ്…. ആയിക്കോട്ടെ.
ഒന്നൂടെ ഒന്ന് തഴുകികൊണ്ട് അവന്റെ വിരലുകൾ അമർന്ന ശേഷം കൈ പിൻ വലിച്ചു.
അമ്മു നോക്കിയപ്പോൾ ശരിയാണ്, താൻ കുത്തിയ ഭാഗം അഴിഞ്ഞു കിടക്കുന്നു.
ഈശ്വരാ ഇത് എങ്ങനെ സംഭവിച്ചു..അപ്പോളാണ് സേഫ്റ്റി പിൻ വിട്ട് പോയത് അവൾ കണ്ടേ.
ശോ, ഈ കോലത്തിൽ എങ്ങാനും അവിടെ ഇറങ്ങിയിരുന്നെങ്കിൽ…
ഓർത്തിട്ട് അവളെ വിറച്ചു. നേര്യത് എടുത്തു വീണ്ടും കുത്തി വെച്ച ശേഷം സേഫ്റ്റി പിൻ കൊണ്ട് ഉറപ്പിച്ചു വെച്ചു..
ശരിയാക്കിയോടി.
ഹ്മ്മ്…
കോലം കെട്ടി ഇറങ്ങാൻ ഒരു മടിയും ഇല്ലല്ലേ…
അവന്റെ ചോദ്യത്തിന് മറുപടിയായി ഒന്ന് കലിപ്പിച്ചു നോക്കിയ ശേഷം അമ്മു കാറിൽ നിന്നും ഇറങ്ങി. പിന്നിൽ ഇരുന്ന ബാഗ് എടുത്തപ്പോൾ നകുലനും അവളുടെ അടുത്തേക്ക് വന്നു.
നിക്കെടി, ഒരുമിച്ചു പോകാം.. എന്താ ഇത്ര ദൃതി.
അമ്മു പെട്ടന്ന് മുന്നോട്ട് നടന്നപ്പോൾ നകുലൻ പറഞ്ഞു.
എനിക്ക് ഇപ്പൊ മനസില്ല.. ഒറ്റയ്ക്ക് വന്നാൽ മതി,
മനസൊക്കെ ഞാൻ ഉണ്ടാക്കി എടുപ്പിച്ചോളാം, എന്നിട്ട് ഈ നകുലന്റെ പെണ്ണായി തന്നെ നിന്നെ കൊണ്ടുപോകും…. അത് ഞാൻ തീരുമാനിച്ച കാര്യം ആണ്.
ഹ്മ്മ്… മൂത്തു നരച്ചു നിന്നാലും ശരി ഒരു കാരണവശാലും നിങ്ങളെ കെട്ടാൻ ഈ അമ്മു തല കുനിച്ചു തരില്ല… അത് മൂന്നു തരം.
നീ ആരുടെയെങ്കിലും മുന്നിൽ തല കുനിച്ചാൽ അത് മേടയിലെ നകുലൻ എടുത്തു ഉയർത്തുന്ന താലിയുടെ മുന്നിൽ ആണ്, ഞാൻ നിന്നെ കല്യാണം കഴിക്കുകയും ചെയ്യും, ആദ്യരാത്രി ആഘോഷിച്ചു എത്രയും പെട്ടന്ന് നിന്നെ പ്രെഗ്നന്റ് ആക്കുകയും ചെയ്യും..
അയ്യേ… തനിക്ക് നാണം ഇല്ലെടോ, വൃത്തികെട്ടവൻ…
അതേടി, വൃത്തികെട്ടവൻ തന്നെയാണ്,അത് നമ്മുടെ ഫസ്റ്റ് നൈറ്റിൽ നിന്നെ അറിയിച്ചു തന്നിട്ടേ ഞാൻ പിന്മാറു.
ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ എല്ലാവരും നിരന്നു ഇരുന്ന് കഴിഞ്ഞു.
അമ്മു…
സതി വിളിക്കുന്നത് കേട്ട് അമ്മു മുഖം തിരിച്ചു നോക്കി.
കൃത്യം യദുവിനെയാണ് അവൾ കണ്ടത്. ഒപ്പം മീനാക്ഷിയും ഉണ്ട്.
കല്യാണം കൂടാൻ വന്നത് ആയിരുന്നു അവള്.
ഇരുവരെയും നോക്കി മധുരമായി പുഞ്ചിരിച്ചു കൊണ്ട് അമ്മു അവളുടെ അമ്മയുടെ അടുത്തേയ്ക്ക് വന്നു.
കിച്ചന്റെ മോതിരം എടുത്തില്ലെടി.
.
ഉവ്വ് അമ്മേ.. എന്റെ കൈയിൽ ഉണ്ട്.
ശ്രീജയുടെ ബാഗ് കൊടുത്തിട്ട് അവൾ വീണ്ടും സതിയുടെ അടുത്തായി വന്നു ഇരുന്നു.
ഇടയ്ക്ക് ഒക്കെ അവളുടെ ഇടം കൈ ഇടുപ്പിലൂടെ ഇഴയും. എന്നിട്ട് എന്തേലും കാണുന്നുണ്ടോ എന്ന് പരിശോധന നടത്തും..
എല്ലാം കറക്റ്റ് ആണെന്ന് ഉറപ്പ് വരുത്തും.
ചെക്കനെയും പെണ്ണിനെയുമൊക്ക സ്വീകരിച്ചു കൊണ്ട് വന്നു മണ്ഡപത്തിൽ ഇരുത്തിയപ്പോൾ പ്രിയയും ഗിരിജയും ഒക്കെ അവിടേക്കു കയറി ചെന്ന്.
അമ്മുനെ വിളിച്ചു എങ്കിലും അവൾ ഒഴിഞ്ഞു മാറി..
അങ്ങനെ ആരാവങ്ങളും ആർപ്പ് വിളികളും ഒക്കെയായിട്ടു ശ്രുതിയുടെ കഴുത്തിൽ കിച്ചൻ താലി ചാർത്തി അവളെ ജീവിത സഖിയാക്കി..
സമ്മാനം കൊടുക്കുന്ന നേരം വന്നപ്പോൾ പ്രിയ, ആങ്ങളയ്ക്ക് രണ്ട് പവന്റെ ഒരു ഇടിവള ആയിരുന്നു കൊടുത്തത്.അമ്മുവും ശ്രീജയും മോതിരം ഇടാൻ വേണ്ടി എഴുന്നേറ്റു. നകുലൻ ചെയിൻ ആയിരുന്നു വാങ്ങിയത്.
അവൻ അത് അമ്മയെ ഏല്പിച്ചപ്പോൾ ബിന്ദുവും കയറി ചെന്നു.
അമ്മു നിറ പുഞ്ചിരിയോടെ കിച്ചനെ നോക്കി കണ്ണിറുക്കി.
ശ്രുതി.. അറിയില്ലേ അമ്മുനെ, എന്റെ അപ്പച്ചിടെ മോള്.
പിന്നെ എനിക്ക് അറിയാം. പ്രിയേച്ചി എപ്പോളും പറയും…
ശ്രുതിയും അവളോട് കുശലം ഒക്കെ ചോദിച്ചു. പിന്നീട് അവൻ ശ്രീജയെയും പരിചയപ്പെടുത്തി.
അങ്ങനെ ചടങ്ങുകൾ ഒന്നൊന്നായി പുരോഗമിച്ചു.
എല്ലാവരും ഒന്നിച്ചു ഒരു ഫോട്ടോ എടുക്കാം എന്ന് പറഞ്ഞു കിച്ചൻ വിളിച്ചപ്പോൾ സതിയും നകുലനും മീനാക്ഷിയും ഒക്കെ കയറി വന്നു..
യദുവിന്റെ അരികിലായി മീനാക്ഷി നിന്നപ്പോൾ പ്രിയയും മനോജും അവരുടെ അടുത്തേക്ക് നീങ്ങി നിന്നു.അമ്മു അവിടേക്ക് ചെല്ലാൻ തുടങ്ങിയാപ്പോൾ നകുലൻ അവളുടെ സെറ്റിന്റെ അടിയിൽ ചവിട്ടി പിടിച്ചു നിന്നു.
നീ എന്റെ ഒപ്പം.
തട്ടി വീഴാൻ പോയവളെ പിടിച്ചു നേരെ നിറുത്തിയ ശേഷം പതിയെ അവളുടെ കാതിൽ മന്ത്രിച്ചു..
ഓക്കേ റെഡി….
ക്യാമറമാൻ പറഞ്ഞപ്പോൾ അമ്മു വിനു മറ്റെവിടേക്കും പോകാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.
ഒടുവിൽ വേറെ നിവർത്തി ഇല്ലാതെ അമ്മു അവന്റെ അടുത്തായി നിന്നു…….തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…