ശിശിരം: ഭാഗം 20
രചന: മിത്ര വിന്ദ
ഓക്കേ റെഡി….
ക്യാമറമാൻ പറഞ്ഞപ്പോൾ അമ്മു വിനു മറ്റെവിടേക്കും പോകാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.
ഒടുവിൽ വേറെ നിവർത്തി ഇല്ലാതെ അമ്മു അവന്റെ അടുത്തായി നിന്നു.
നകുലൻ മനഃപൂർവം അവളുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് ആണ് പോസ് ചെയ്തത്.
അമ്മുവിന് ശരിക്കും ദേഷ്യം വന്നു.. അവനിട്ടു ഒന്ന് കൊടുക്കാൻ ആയിരുന്നു അവൾക്ക് അപ്പോള് തോന്നിയെ.
യദുവും മീനാക്ഷിയും ഒരുമിച്ചു ആയിരുന്നു നടപ്പ് ഒക്കെ. ഇടയ്ക്ക് ഒക്കെ മീനാക്ഷി വല്ലാത്ത ഭാവത്തിൽ അമ്മുവിനെ ശ്രെദ്ധിക്കുന്നുണ്ടായിരുന്ന്.
പക്ഷെ അവളൊട്ട് കണ്ടതും ഇല്ലാ.
ബന്ധു മിത്രാധികളോട് ഓക്കേ കുശലം പറഞ്ഞു കൊണ്ട് പാറി പറന്നു നടക്കയാണ് അമ്മു.
എല്ലാവരെയും ഒരുപാട് കാലങ്ങൾക്ക് ശേഷം കണ്ടത് കൊണ്ട് ആ ഒരു സന്തോഷം അവളുടെ മുഖത്ത് പ്രകടമാണ്.
ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെ ആയിരുന്നു കിച്ചനും ശ്രുതിയും പുറപ്പെടേണ്ട സമയം
അമ്മമാർ ഒക്കെ നേരത്തെ പോയ് എങ്കിലും പിള്ളേർ സെറ്റ് ചെക്കന്റെയും പെണ്ണിന്റെയു കൂടെ വരാം എന്ന് പറഞ്ഞു നിന്നു.
പ്രിയയും ശ്രീജയും ചേർന്ന് ശ്രുതിയ്ക്ക് കിട്ടിയ ഗിഫ്റ്റ്കൾ ഒക്കെ കൊണ്ട് വന്നു കാറിൽ വെച്ചു
ശ്രുതിയേ സെറ്റ് പുടവ ഉടുപ്പിക്കുന്ന ദൃതിയിൽ ആയിരുന്നു അമ്മു.
എല്ലാം കഴിഞ്ഞു രണ്ട് മണിയ്ക്ക് ശേഷം ശ്രുതി നിറമിഴികളോട് കിച്ചന്റെ ഒപ്പം യാത്രയായി.
ശ്രീജയുടെ കുഞ്ഞിനെയും ആയിട്ട് പ്രിയ ചെന്നു കിച്ചന്റ ഒപ്പം കല്യാണ വണ്ടിയിൽകയറി.
അയ്യോ….. പ്രിയടെ കൈയിൽ ആണല്ലോ വാവ, ഒരു മിനിറ്റ് ഞാൻ കുട്ടിയെ മേടിക്കട്ടെ അമ്മുവേ..
ഉറക്കെ പറഞ്ഞു കൊണ്ട് ശ്രീജ കാറിന്റെ അടുത്തേക്ക് ഓടി ചെന്നു.
കുഞ്ഞാണെങ്കിൽ ശ്രുതിയുടെ മടിയിൽ ഇരുന്ന് കളിക്കുന്നുണ്ട് അപ്പോളേക്കും.
വഴക്ക് ഒന്നും ഇല്ല ശ്രീജേച്ചി, ഇവിടെ ഇരുന്നോളും.
പ്രിയ അവളെ നോക്കി പറഞ്ഞു…
ഇടയ്ക്ക് ഒക്കെ വിശക്കും, പാല് കുടിക്കാൻ എങ്ങാനും കരഞ്ഞാലോടാ..
എന്നാൽ പിന്നെ ചേച്ചി, ഇതിലൊട്ട് കേറിക്കോ, കരയുവാണേൽ ചേച്ചിടെ കൈയിൽ തരാം ട്ടോ
ശ്രുതിയും കൂടി ആവശ്യപ്പെട്ടപ്പോൾ ശ്രീജ തിരിഞ്ഞു അമ്മുനെ നോക്കി.
അവള് ഒറ്റയ്ക്ക് ആണല്ലോ, ഞാൻ നകുലനെ ഒന്ന് വിളിച്ചു നോക്കട്ടെ കേട്ടോ.
പ്രിയ ബാഗ് തുറന്ന് ഫോൺ എടുത്തു.
നകുലാ, നീ എവിടെയാണ്.ഹ്മ്മ്, എന്നാൽ പിന്നെ ഈ എൻട്രൻസ്ന്റെ അടുത്തേക്ക് വാ,അമ്മുട്ടനെ നിന്റെ വണ്ടിയിൽകേറ്റിയ്ക്കോ, ഞാൻ ഇവരുടെ ഒപ്പം പോരാം എന്നോർത്തു ആണ്, കുഞ്ഞു ആണെങ്കിൽ ശ്രുതിടെ കൈയിലാ..
ശ്രീജ പറയുന്നത് കേട്ട്കൊണ്ട് ഇരുന്ന കിച്ചന് അത് കേട്ടതും ഒരു ബുദ്ധിമുട്ട് തോന്നി.
അവളെ അവന്റെ ഒപ്പം ഒറ്റയ്ക്ക്…
പ്രിയേ, അമ്മു ഒറ്റയ്ക്ക് ആവില്ലെടി, ശ്രീജ അവളുടെ കൂടെ വരട്ടെ, അതല്ലേ നല്ലത്.
അതാണ് കിച്ചു ഞാനും പറഞ്ഞത്, അമ്മുന്റെ കൂടെ ഞാനും പോന്നോളം.
പ്രിയ കുഞ്ഞിനെ മേടിയ്ക്കാൻ തുടങ്ങിയതും അവൾ ശ്രുതിയുടെ അടുത്ത് നിന്നും പറിച്ചു എറിഞ്ഞാൽ പോകില്ല.. അത്രയ്ക്ക് നിലവിളി ആയിരുന്നു.
അപ്പോളേക്കും ചെക്കനും പെണ്ണിനും ഇറങ്ങേണ്ട സമയം ആയിന്ന് പറഞ്ഞു ആരൊക്കെയോ ബഹളം കൂട്ടി.
ഒടുവിൽ യാതൊരു ഗത്യന്തരവും ഇല്ലാതെ ശ്രീജ അവരുടെ ഒപ്പം കേറി.
മനോജ് ആയിരുന്നു വണ്ടി ഓടിച്ചത്. പ്രിയഅവന്റെ കൂടെ ഇരുന്നു.
പിന്നിലായി കിച്ചനും ശ്രുതിയും ശ്രീജയും.
ശോ… അമ്മു ഒറ്റയ്ക്ക്, അവളു പിണങ്ങുല്ലോ.കഷ്ട്ടം ആയി.
അത് സാരമില്ല ശ്രീജേച്ചി, മറ്റാരും അല്ലാലോ നകുലന്റെ കൂടെയല്ലേ.
പിന്നെ ഇവിടെന്നു അര മണിക്കൂർ യാത്രയല്ലെ ഒള്ളു, പെട്ടന്ന് അങ്ങട് എത്തും.
മനോജ് മുഖം തിരിച്ചു നോക്കി കൊണ്ട് പറഞ്ഞു..
“ടി, നീ കേറുന്നില്ലേ, “നകുലൻ വന്നു വണ്ടി നിറുത്തിയ ശേഷം അമ്മുനെ ഒന്ന് കനപ്പിച്ചു നോക്കി.
“ശ്രീജേച്ചി എവിടെ, കണ്ടില്ലലോ, ഞാൻ വിളിച്ചിട്ട് വരാം…”
നടന്നു നീങ്ങാൻ തുടങ്ങിയവളെ നകുലൻ തടഞ്ഞു.
അവള് കിച്ചന്റെ ഒപ്പം കേറി, നിന്നെ കൂട്ടാൻ ഇപ്പൊ എന്നോട് വിളിച്ചു പറഞ്ഞത് ആണ്.
അത് കേട്ടതും അമ്മുന് ശരിക്കും സങ്കടം ആയി.കൈയിൽ ആണെങ്കിൽ മൊബൈലും ഇല്ലാ, കാശും ഇല്ലാ…
ഇനി ഒറ്റയ്ക്ക് ഇവന്റെ ഒപ്പം പോകണമല്ലോ…
ഓർത്തപ്പോൾ അവൾക്ക് നെഞ്ചു നീറി പിടഞ്ഞു.
ബാക്കിൽ രണ്ടു വണ്ടി വന്നു ഹോൺ മുഴക്കിയപ്പോൾ അമ്മു പെട്ടെന്ന് കേറിയിരുന്നത് മുൻവശത്തേ സീറ്റിൽ ആയിരുന്നു.
അവൻ കുടിച്ചിട്ടുണ്ടെന്നു ഒറ്റ നോട്ടത്തിലേ അമ്മുന് മനസിലായി. വല്ലാത്ത നാറ്റം ആയിരുന്നു.
ഹ്മ്മ്… ഇനി എന്നാണോ ഇതുപോലെ നമ്മുടെ കല്യാണം അല്ലെ അമ്മുസേ.അത് വെച്ച് താമസിപ്പിക്കാതെ അങ്ങട് നടത്തിയാലോ എന്നാണ് എന്റെ ഇപ്പോളത്തെ ചിന്ത…
വണ്ടി പ്രധാന റോഡിലേക്ക് കടന്നതും നകുലൻ അമ്മുനെ നോക്കി ഒരു വഷളൻ ചിരിയോടെ പറഞ്ഞു.
നാകുലേട്ടാ, വെറുതെ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ പറയണ്ട, നമ്മള് തമ്മിൽ ഒരിക്കലും ചേരില്ല, ഞാൻ അതിനു സമ്മതിക്കുകയും ഇല്ലാ..
ഒരു നിമിഷം ആലോചിച്ച ശേഷം അമ്മു അവനോട് മെല്ലെ പറഞ്ഞു.
നീ സമ്മതിക്കും, നിന്നെ ഞാൻ കെട്ടുകയും ചെയ്യും, അതിനു യാതൊരു മാറ്റവും ഇല്ലടി കൊച്ചേ..
നാകുലേട്ടാ, പ്ലീസ്, എന്റെ മനസ്സിൽ നിങ്ങളൊക്കെ കൂടപ്പിറപ്പുകൾ മാത്രം ആണ്, അത് എന്നും അങ്ങനെ ഉണ്ടാവു…അതുകൊണ്ട് ദയവ് ചെയ്തു ഇത്തരത്തിൽ സംസാരിക്കല്ലേ..
അവളുട ശബ്ദം ദയനീയമായി.
എന്റെ മനസ്സിൽ എന്നാല് അങ്ങനെയല്ല മോളെ, നീ എന്റെ മുറപ്പെണ്ണ് ആണ്, അപ്പോൾ എനിക്ക് അധികാരവും അവകാശവും ഉണ്ട് നിന്നെ കല്യാണം കഴിക്കാൻ, അതുകൊണ്ട് തത്കാലം ഇമ്മാതിരി ഡയലോഗ് ഒന്നും അടിച്ചു സഹതാപം മേടിച്ചെടുക്കാൻ നോക്കണ്ട കേട്ടോ മുത്തേ..
മയത്തിൽ ഒരുപാട് സംസാരിച്ചു നോക്കി എങ്കിലും ഒരു രക്ഷയും ഇല്ലെന്ന് കണ്ടതും പിന്നീട് അമ്മുന്റെ ശബ്ദം മാറി
ഇനി ഏതെങ്കിലും രീതിയിൽ നിങ്ങൾ എന്നെ താലി ചാർത്തിയെന്ന് ഇരിക്കട്ടെ,
എനിക്ക് ഒരിക്കലും നിങ്ങളെ സ്നേഹിക്കാൻ കഴിയില്ല,അത്രയ്ക്ക് വെറുപ്പും അറപ്പും ആണ് നിങ്ങളോട്, നിങ്ങളെ പോലെ ഒരു ആഭാസനു വേണ്ടി ജീവിതം കളഞ്ഞു കുളിക്കാൻ ഞാൻ ഒരിക്കലും ഒരുക്കമല്ല, എനിക്ക് എന്റേതായ സ്വപ്നങ്ങൾ ഉണ്ട്, പ്രതീക്ഷകൾ ഉണ്ട്, അതൊക്കെ സാധിപ്പിച്ചു എടുക്കാനും എനിയ്ക്ക് കഴിയും. അല്ലതെ നിങ്ങളുട കൂടെ കിടക്കാൻ ഒന്നും എന്നേ കിട്ടില്ല നകുലേട്ടാ.
വായിൽ വന്നത് ഒക്കെ വിളിച്ചു കൂവിയെങ്കിലും അവൻ ഒരു ചിരിയോടെ അതെല്ലാം കേട്ട് ഇരുന്നു.
പക്ഷെ താൻ എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു നകുലൻ അപ്പോളും
****
അമ്മു.. സോറി മോളെ, ഈ കുഞ്ഞി ആണെങ്കിൽ ശ്രുതിയെ കണ്ടപ്പോൾ അവളുടെ കൈയിൽ കേറി. ഞാൻ വിളിച്ചു നോക്കീട്ട് ഒന്നും വന്നില്ല.. അതാടാ… സോറി..പിണങ്ങല്ലേ നീയ്
നകുലൻ കൊണ്ട് വന്നു വണ്ടി നിറുത്തിയപ്പോൾ അമ്മു ഇറങ്ങി വന്നു. അത് കണ്ടതും ശ്രീജ ഓടി പ്പിടിച്ചു അവളുടെ അരികിലേക്ക് വന്നത് ആയിരുന്നു.
ഹേയ് അതൊന്നും സാരമില്ല ചേച്ചി, എനിക്ക് പിണക്കം ഒന്നും ഇല്ലന്നേ…എന്നിട്ട് വാവ എവിടെ..
അമ്മു അവളുടെ കൈയും പിടിച്ചു കൊണ്ട് വീടിന്റെ ഉള്ളിൽ കയറി…
വിളക്കും താലവും ഒക്കെ ആയിട്ട് പുതുപ്പെണ്ണിനെ സ്വീകരിയ്കുവാൻ എല്ലാവരും കാത്തു നിൽപ്പുണ്ട്..
അവരുടെ ഒപ്പം അമ്മുവും കൂടി.
അങ്ങനെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ ശേഷം വൈകുന്നേരത്തോടെ അമ്മുവും സതിയും താഴേക്ക് പോയി. അതിനു മുന്നേ നകുലനും ശ്രീജയും ഒക്കെ പോകുകയും ചെയ്തു.
***
അടുത്ത ദിവസം യദുവിന്റെ കല്യാണവും ഇതുപോലെ ആഘോഷം ആക്കി കൊണ്ടാടി തുള്ളിച്ചാടി നടന്ന അമ്മു സ്വപ്നത്തിൽ പോലും കരുതിയില്ല, തന്റെ ജീവിതം കീഴ്മേൽ മറിയാൻ പോകുകയാണെന്ന് ഉള്ളത്……തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…