Novel

ശിശിരം: ഭാഗം 28

രചന: മിത്ര വിന്ദ

എന്റെ വീട്ടിലേക്ക് വരാത്ത സ്ഥിതിക്ക് ഒരു കാര്യം ചെയ്യാം, ഞാൻ ഇങ്ങോട്ട് പോരാം, അതേ നടക്കൂ.. അല്ലാതെ നിന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കി പോകാൻ ഒന്നും പറ്റില്ല. അറിയാല്ലോ അപ്പച്ചി എന്നേ ഏൽപ്പിച്ചിട്ടാണ് പോയത്. അതുകൊണ്ട് ഞാൻ പോയി എന്തായാലും എന്റെ ഡ്രസ്സ്‌ ഒക്കെ എടുത്തിട്ട് വേഗം എത്താം കേട്ടോ.

അവളുടെ മറുപടി കാക്കാതെ നകുലൻ നടന്നു കഴിഞ്ഞു

വരമ്പത്തൂടെ നടന്നു വരുന്ന ശ്രീജയെ കണ്ടു കൊണ്ട് അമ്മു എഴുന്നേറ്റു നിന്നു.

നകുലനും അപ്പോൾ ശ്രീജയുടെ അരികിൽ എത്തിയിരുന്നു.

എടി, ഞാൻ പോയിട്ട് അര മണിക്കൂറിനുള്ളിൽ തിരിച്ചു വരാം. എന്നിട്ട് നീ പോയാൽ മതി കേട്ടോ.

ഹമ്…. അമ്മു തനിച്ചു നിൽക്കാൻ ആണോ ഏട്ടാ.

ആഹ് അവൾ അങ്ങനെയാ പറയുന്നത്.

അപ്പൊ പിന്നെ അവൾക്ക് കൂട്ട് ആരാണ്.

ആര് വരാനാ, ഒരു കൂട്ടര് അപ്പച്ചിടെ ചിത കത്തി തീരും മുന്നേ ഇറങ്ങി ഓടിയില്ലേ, പിന്നെ നമ്മുടെ വീട്ടിലേക്ക് വിളിച്ചപ്പോൾ അവള് വരില്ലന്നു. ബാല്യകാല സ്മരണകൾ ഒരുപാട് ഉണ്ടല്ലോ, അത് കൊണ്ട് ആവും.

ഏട്ടൻ ഇവിടെ വന്നു കൂട്ട് കിടന്നാൽ പിന്നെ അമ്മ…

ആഹ് എന്തേലും ചെയ്യാം, നീ ഒരാഴ്ച്ച കൂടി കാണില്ലേ, അത് വരേയ്കും അമ്മയ്ക്ക് കൂട്ടായി, ബാക്കിയൊക്കെ വരുന്നിടത്തു വെച്ച്.
പറഞ്ഞു കൊണ്ട് അവൻ മുന്നോട്ട് നടന്നു പോയ്‌.

കുഞ്ഞ് എവിടെ, ഉറങ്ങിയോ ചേച്ചി?
അവൾ ഇറയത്തേക്ക് കയറി വന്നപ്പോൾ അമ്മുവും എഴുന്നേറ്റു അടുത്തേക്ക് വന്നു.

ഹമ്… ഉറങ്ങി, അമ്മേടെ അടുത്ത് ഏൽപ്പിച്ചിട്ട് വന്നതാ ഞാൻ..

ഉണർന്നാൽ കരയില്ലേ ചേച്ചി, എന്തിനാ ഇപ്പൊ വന്നേ, അമ്മായി ഒറ്റയ്ക്ക് അല്ലെ ഒള്ളു.

അതൊന്നും സാരമില്ലന്നെ, കുറച്ചു സമയം ഉറങ്ങുന്ന പതിവ് ഉണ്ട്, പിന്നെ ഇപ്പൊ നകുലനും കൂടി അങ്ങ് എത്തുല്ലോ, എഴുനേറ്റാലും വല്യ പ്രശ്നം ഉണ്ടാവില്ല.

മറുപടിയായി അമ്മു ഒന്ന് മന്തഹസിച്ചു..

“നീ ഇവിടെ ഒറ്റയ്ക്ക് ഇനി കഴിയാൻ ആണോ മോളെ, അതൊന്നും പാടില്ല കേട്ടോ,പ്രായപൂർത്തിയായ ഒരു പെണ്ണാണ് നീയ്. അത് മറക്കല്ലേ.”

“നമ്മുടെ നാടല്ലേ ചേച്ചി, എന്ത് പേടിക്കാനാ,മറ്റേവിടെ പോയ്‌ നിൽക്കുന്നതിലും സുഖവും സന്തോഷവും സമാധാനവും എന്റെ അമ്മേടെ മണമുള്ള ഈ മണ്ണണ്.അമ്മയും ഒത്തുള്ള ഓർമ്മകൾ മാത്രം മതി എനിക്ക് ഇനി ജീവിക്കാൻ.

അത് പറയുകയും പാവം അമ്മു കരയാൻ തുടങ്ങി.

മോളെ…. ഇങ്ങനെ കരയല്ലേ, നിന്റെ ഈ സങ്കടം കാണുമ്പോൾ പാവം അപ്പച്ചിടെ ആത്മാവ് എത്രമാത്രം തേങ്ങും.
ശ്രീജ അവളെ അശ്വസിപ്പിച്ചു..

നീ വന്നേ, എഴുന്നേറ്റ് കുളിക്ക്. എന്നിട്ട് വിളക്ക് വെച്ച് പ്രാർത്ഥിക്കാം നമ്മൾക്ക്..

അതും പറഞ്ഞു കൊണ്ട് അവളെ ഒരുതരത്തിൽ എഴുന്നേൽപ്പിച്ചപ്പോൾ മേടയിൽ വീട്ടിൽനിന്നും വിരുന്നുകാർ ഒക്കെ പോകാൻ ഇറങ്ങി വരുന്നു.

അവരെ ഒക്കെ യാത്ര ആക്കിയ ശേഷം ഗിരിജ, അമ്മുവിനെ കാണാൻ വേണ്ടി കേറി വന്നു.

ആഹ് ശ്രീജേ നീ പോയില്ലാരുന്നോ മോളെ…?

പോയിട്ട് വന്നതാ ചിറ്റേ, എല്ലാവരും പോയോ, അതോ..

പോയി മോളെ,കല്യാണം കഴിഞ്ഞു ആദ്യമായിട്ട് വന്നത് അല്ലെ എല്ലാരും കൂടി, അത് ഇങ്ങനെ ഒരു വരവ് ആയി പോയ്‌, ആഹ് എല്ലാം വിധി, അല്ലാണ്ട് എന്ത് പറയാൻ…

അവർ ഉമ്മറത്തേക്ക് കയറി ഒരു കസേരയിൽ ഇരുന്നു.

അമ്മുന്റെ കാര്യമോർത്തു ഒരുപാട് സങ്കടം ഉണ്ട്, നമ്മൾ എന്തോ ചെയ്യാനാ കുഞ്ഞേ, ഇത്ര പെട്ടന്ന് അവള് പോകും എന്ന് ആരറിഞ്ഞു.

താടിക്ക് കയ്യും കൊടുത്തു ഗിരിജ അമ്മുനെ നോക്കി.

എങ്ങനെയ അമ്മു ഇനി, നീ ഇവിടെ ഒറ്റയ്ക്ക്, അത് ശരിയാവില്ല. അവിടെ മീനാക്ഷിയ്ക്ക് ആണെങ്കിൽ ഈ കുട്ടിയോട് എന്തോ നീരസവും, ഇല്ലേൽ ഞാൻ അങ്ങ് കൂട്ടിയേനെ. ഇതിപ്പോ എനിക്ക് ഒന്നും മേലാത്ത അവസ്ഥ ആയി പോയ്‌,,

എന്നേ അവിടേക്ക് കൊണ്ടുപോകണമെന്ന് ഞാൻ അമ്മായിയോട് ആവശ്യപ്പെട്ടില്ലല്ലോ, പിന്നെന്താ ഇങ്ങനെ ഒരു സംസാരം.

എന്നാലും അങ്ങനെ അല്ലാലോടി, അവിടെ കളിച്ചു വളർന്നത് അല്ലെ നീയ്, എന്നിട്ട് ഒടുക്കം ഇങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ട്…

അങ്ങനെ ഒക്കെ ഒരു സ്നേഹോം ഇഷ്ടോം ഉണ്ടായിരുന്നു എങ്കിൽ അമ്മായിടെ പുന്നാര മരുമോള് വായിൽ വന്നത് വിളിച്ചു കൂവിയപ്പോൾ എന്തേലും ഒരു വാക്ക് എന്നേ കുറിച്ചു പറഞ്ഞേനെ. അന്ന് നിങ്ങൾ എല്ലാവരും മൗനം പാലിച്ചു നിന്നു. ആ വീട്ടിൽ നിന്നും പടി ഇറങ്ങിയ നിമിഷം അവസാനിപ്പിച്ചത് ആണ് നിങ്ങളെല്ലാവരും ആയിട്ട് ഉള്ള ബന്ധം.. എന്റെ അമ്മ മരിക്കാൻ കാരണം പോലും മീനാക്ഷിയാണ്. എന്നോടും നകുലേട്ടനോടും ഡോക്ടർ ചോദിച്ചത് അമ്മയ്ക്ക് പെട്ടന്ന് ഷോക്ക് ഉണ്ടാകാൻ കാരണം എന്താണ് എന്നാ….

അത് പറയുകയും അമ്മുന്റെ വാക്കുകൾ ഇടറി. പക്ഷെ അവൾ കരഞ്ഞില്ല.

എന്നേ അപമാനിച്ചു ഇറക്കി വിട്ടത് അറിഞ്ഞു ചങ്ക് പൊട്ടിയാ പാവം എന്റെ സതിയമ്മ പോയത്.

ഇനി ഈ ജീവൻപോകും വരെയും ഞാൻ ആ വീട്ടിലേക്ക് വരില്ല അമ്മായി. പിച്ച ചട്ടി എടുത്തു നാട്ടിൽ തെണ്ടി നടന്നാലും ആ വീട്ടിലെ ഒരു വറ്റ് കഞ്ഞി വെള്ളം പോലും കുടിക്കാൻ ഈ അമ്മു കേറില്ല.. അതുപോലെ നിങ്ങൾ ആരും ഇനി ഇവിടേക്കും വരണ്ട. എന്റെ അമ്മേടെ മരണത്തിനു കാരണം ആയവർ ആണ് നിങ്ങൾ ഓരോരുത്തരും. ഒരാൾ എങ്കിലും അന്ന് അല്പം എങ്കിലും കരുണ എന്നോട് കാണിച്ചിരുന്നെകിൽ, എനിക്ക് വേണ്ടി സംസാരിച്ചു എങ്കിൽ പാവം എന്റെ അമ്മയ്ക്ക് ഇത്രക്ക് സങ്കടം വരില്ലായിരുന്നു…
അത് പറഞ്ഞു കൊണ്ട് അവൾ നിറുത്തി.

നീ തന്റെടി ആണെന്ന് എനിക്ക് പണ്ടേ അറിയാം, എന്ന് കരുതി എന്നോട് നിന്റെ തണ്ടത്തരം ഒന്ന് കാണിക്കണ്ട കേട്ടോ, നാല് പകൽ കഴിഞ്ഞു നീ തന്നെ കേറി വരും, ഇല്ലെങ്കിൽ കണ്ടോ.
പെട്ടന്ന് ഗിരിജയുടെ മട്ടു മാറി

അമ്മായി എന്നെ വെല്ലുവിളിക്കുവാണോ?

അതേടി, നിന്നെ പോലെ ചോരേം നീരും ഒള്ള പെണ്ണ് എത്രനാൾ ഒറ്റയ്ക്ക് കിടക്കും. എനിക്ക് ഒന്ന് അറിയണമല്ലോ..

എനിക്ക് ഒരുത്തരുടേം കൂട്ട് വേണ്ട അമ്മായി, ഒറ്റയ്ക്ക് തന്നെ ഈ അമ്മു കഴിയും..

ഹമ്… കാണാം,
എന്തായാലും നീ പറഞ്ഞ കൊണ്ട് ഇനി എന്റെ വീട്ടിൽ നിന്നും ആരും ഈ പടി ചവിട്ടില്ല.
പറഞ്ഞു കൊണ്ട് അവർ എഴുന്നേറ്റു.

തള്ള ചത്തു ച്ചാരത്തിന്റെ  ചൂട് പോലും മാറിയില്ല, അപ്പോളേക്കും തുടങ്ങി അവളുടെ അഹമ്മതി.. കൊള്ളാം കൊള്ളാം…. ഇക്കണക്കിനു പോയാൽ ഇവള്…
വേണ്ട എന്നേ കൊണ്ട് ഒന്നും പറയിക്കണ്ട.. അവർ വരമ്പത്തൂടെ നടന്നു
-***

നകുല… നീ അങ്ങനെ ആ പെണ്ണിന് കൂട്ടു കിടക്കാൻ പോയാൽ ശരിയാവില്ല, ഞാൻ അതിനു സമ്മതിക്കത്തില്ല, എനിക്ക് അത് ഇഷ്ടവും അല്ല.

നകുലൻ ആണെങ്കിൽ അമ്മുന്റെ വീട്ടിലേക്ക് പോകുവാണെന്നു അറിഞ്ഞപ്പോൾ മുതൽ ബിന്ദു ഉറഞ്ഞു തുള്ളുവാണ്..

അമ്മേടെ സമ്മതോം ഇഷ്ട്ടോമൊന്നും എനിക്ക് വേണ്ട, അതൊക്ക കൈയിൽ വെച്ചാൽ മതി. അവള് ഇങ്ങോട്ട് വരാത്ത സ്ഥിതിക്ക് ഞാൻ അവിടെ പോകുക തന്നെ ചെയ്യും. അതിനു യാതൊരു മാറ്റോം ഇല്ലാ..

ദേ ചെറുക്കാ, എന്റെ വായീന്നു വല്ലതും കേൾക്കും നീയ്. എടാ അതൊന്നും ശരിയാവില്ലന്നെ.. നിനക്ക് നാളെ ഒരു കല്യാണ ആലോചന പോലും വരില്ല. ഒന്നാമത് നമ്മടെ നാട്ടുകാർ ആണ്, അവരൊക്കെ ആവശ്യം ഇല്ലാത്തത് വിളിച്ചു പറഞ്ഞുഉണ്ടാക്കും.

ആയിക്കോട്ടെ, എനിക്ക് അതിനു കുഴപ്പമില്ന്നെ
അവൻ കുളി കഴിഞ്ഞു വന്നിട്ട് ഒരു ടി ഷർട്ട്‌ എടുത്തു ഇട്ടു, കാവി മുണ്ട് ഒന്നൂടെ അഴിച്ചു മുറുക്കി ഉടുത്തു കൊണ്ട് കണ്ണാടിടെ മുന്നിൽ നിന്നു.

നകുലാ, ഈ പോക്ക് നന്നല്ല, പിന്നെ നിന്റെ മനസ്സിൽ എന്തെങ്കിലും മോഹം കേറിയെങ്കിൽ അത് വെറുതെയാ കേട്ടോ, അവള് അങ്ങനെ ഒരു പെണ്ണല്ല. പ്രേത്യേകിച്ചു നിന്നെ പോലെ ഒരുത്തനെ യാതൊരു കാരണവശാലും അവൾ കെട്ടില്ല.

അതെന്താ, അത്രയ്ക്ക് കൊള്ളുവെല്ലാത്തവൻ ആണോ ഞാന്..
അവൻ തിരിഞ്ഞു അമ്മയെ നോക്കി.

പഠിക്കുന്ന കാലം തൊട്ടു അവൾക്ക് അവളുടെ കിച്ചേട്ടനും യദുവേട്ടനും മതി, നിന്നെ കാണുന്നത് തന്നെ ചെകുത്താൻ കുരിശു കാണും പോലെ ആയിരുന്നു, നീ ഉഴപ്പന്റെ രാജാവ് ആയിരുന്നല്ലോ, അതുകൊണ്ട് അവളെ കുറ്റം പറയാനും പറ്റുല്ല..

ശരി, ഒരു കാര്യം ചെയ്യ്, അമ്മ അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വാ, എങ്കിൽ പിന്നെ എനിക്ക് അവിടേക്ക് പോകണ്ട താനും.
അവൻ ഒരു നിർദേശം വെച്ചു.

ഞാനോ… അവളെ വിളിക്കാനൊ, അന്ന് കാക്ക മലന്നു പറക്കും മോനെ,,

ഹമ്.. എങ്കിൽ പിന്നെ അമ്മേടെ കാക്ക അവിടെ ഇരിക്കട്ടെ, ഞാൻ പോയിട്ട് വരാം.

മുറ്റത്തേക്ക് ഇറങ്ങി അവൻ ബുള്ളെറ്റ് സ്റ്റാർട്ട്‌ ചെയ്തു.

എടാ, അവളെ കെട്ടികൊണ്ട് വരാൻ വല്ല ഉദ്ദേശം ഉണ്ടെങ്കിൽ ഈ ബിന്ദു ചാകണം കേട്ടോ, അല്ലാതെ നടക്കില്ല.

ഹമ്.. അല്ലാതെ നടത്താൻ പറ്റുമോ എന്നൊന്ന് ഞാൻ നോക്കട്ടെ.

അമ്മയെ കണ്ണിറുക്കി കാണിച്ചു കൊണ്ട് നകുലൻ ബൈക്ക് ഓടിച്ചുപോയി…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button