ശിശിരം: ഭാഗം 29
രചന: മിത്ര വിന്ദ
നകുലൻ മടങ്ങി വന്നപ്പോൾ അമ്മുവും പ്രിയയും കൂടി ഉമ്മറത്തിരുന്ന് നാമം ജപിക്കുന്നുണ്ട്.
നേരം അപ്പോൾ 7 മണി ആകാറായി.. അവനെ കണ്ടതും രണ്ടാളും എഴുന്നേറ്റു.
ശ്രീജേ ഞാനൊരു ഓട്ടോ വിളിച്ചിട്ടുണ്ട്, 10 മിനിറ്റിനുള്ളിൽ എത്തും, എന്നാൽ പിന്നെ നീ ഇറങ്ങിക്കോ, ഇവിടെ ഞാൻ ഉണ്ടല്ലോ അതുമതി.
ഞാൻ ഒറ്റയ്ക്ക് കിടന്നോളാം,ഏട്ടനും പൊയ്ക്കോളു,, ചേച്ചിയെ തനിച്ച് വിടണ്ട.
വിളക്ക്,തിരിയണച്ച് അകത്തേക്ക് എടുത്തുകൊണ്ടു പോകുന്നതിനിടയിൽ അമ്മു പറഞ്ഞു.
അതിന് അവളോട് മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും,ശ്രീജയെ കണ്ണുകൊണ്ട്,ഇറങ്ങിക്കോളാൻ അവൻ കാണിച്ചു.
അമ്മു നീ ഒറ്റയ്ക്ക് നിൽക്കേണ്ട മോളെ,നകുലേട്ടൻ ഇവിടെ നിൽക്കട്ടെ, ഞാൻ നാളെ കാലത്തെ വരാം കെട്ടോ.
അമ്മു എന്തെങ്കിലും പറയുന്നതിനു മുന്നേ തന്നെ ശ്രീജ അവിടുന്ന് ഇറങ്ങിയിരുന്നു.
നകുലിന്റെ ഫോൺ റിങ് ചെയ്തപ്പോൾ അവൻ എടുത്തുനോക്കി,
എന്നിട്ട്,പെങ്ങള്, നിൽപ്പുണ്ടെന്നും അവളെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കണമെന്നും, ആരോടോ പറയുന്നുണ്ട്..
അവൻ ഫോൺ വെച്ചശേഷം നോക്കിയത് അമ്മുവിന്റെ മുഖത്തേക്ക് ആയിരുന്നു.
നകുലേട്ടാ, ഏട്ടൻ പൊയ്ക്കോളൂ ന്നെ, ഇവിടെ നിൽക്കേണ്ട, ഇനി ബിന്ദുഅമ്മായി കൂടി എന്നെ വായിൽ വരുന്നത് പറയാനാണോ ഏട്ടാ?
ബിന്ദുഅമ്മായി നിന്നെ ഒന്നും പറയില്ല, അതോർത്തു പേടിക്കുവേം വേണ്ട, വരുന്നുണ്ടോ എന്റെ കൂടെ, അവിടെയാകുമ്പോൾ എന്റെ ഈ വരവും ഒഴിവാക്കാം.
പ്ലീസ് നകുലേട്ടാ,ഞാൻ എവിടേക്കും ഇല്ലാ, ഇനി എന്നേ വിളിക്കല്ലേ.
ഹമ്… വിളിക്കുന്നില്ല, പോരേ
ഫോണിലേക്ക് നോക്കി ഇരുന്നു കൊണ്ട് അവൻ എന്തൊക്കെയോ തിരഞ്ഞു.
അമ്മു അടുക്കളയിലേക്ക് പോയി. ചോറും കറികളും ഒക്കെ എടുത്തു ചൂടാക്കി വെച്ചു.
അമ്മുട്ടാ…
എന്തോ അമ്മേ….
വിളി കേട്ട് കൊണ്ട് അവൾ ഓടി ഇറങ്ങി വന്നപ്പോൾ നകുലൻ നെറ്റി ചുളിച്ചു.
എന്താടി..
അവൻ ചോദിച്ചതും അമ്മുന്റെ മിഴികൾ നിറഞ്ഞു.
ഒന്നുമില്ലെന്ന് പറഞ്ഞു അവൾ അകത്തേക്ക് വലിഞ്ഞു.
അടക്കി പിടിച്ച തേങ്ങൽ മുറവിളി കൂട്ടി പുറത്തേക്ക് വരുന്നുണ്ട്.
ചുവരിൽ ചാരി നിന്ന് കൊണ്ട് അമ്മു വിങ്ങി പ്പൊട്ടി..
അമ്മു….
നകുലൻ അരികിൽ വന്നു നിന്നത് പോലും അവൾ അറിഞ്ഞില്ല.
അമ്മ വിളിക്കുന്നത് പോലെ തോന്നി, അതാ..
കണ്ണു രണ്ടും അമർത്തി തുടച്ചു കൊണ്ട് അവൾ നകുലനോട് പറഞ്ഞു.
നകുലേട്ടനു ഞാൻ കഴിക്കാൻ എടുത്തു വെയ്ക്കാം കേട്ടോ, കൈ കഴുകീട്ടു വാ.
എനിക്ക് ഇപ്പൊ വേണ്ടടി, നേരം ഏഴര കഴിഞ്ഞേ ഒള്ളു.
അവൻ വീണ്ടും പുറത്തേക്ക് ഇറങ്ങി പോയ്.
അപ്പോളേക്കും കിച്ചനും ശ്രുതിയും കൂടി കയറി വന്നു.
അകത്തു നിന്നും ഇറങ്ങി വരുന്ന നകുലനെ കിച്ചൻ ഒന്ന് നോക്കി. എന്നിട്ട് അമ്മുനെ വിളിച്ചു.
ആഹ് കിച്ചേട്ടനൊ,കേറി വാ രണ്ടാളും.
അകത്തു കിടന്ന കസേരകളിൽ ആയി ഇരുവരും ഇരുന്നു.
മോളെ, നീ വീട്ടിലേക്ക് വാടി, വെറുതെ എന്തിനാ നകുലനെ ബുദ്ധിമുട്ടിയ്ക്കുന്നത്.ഇത്രടം വരെ നടന്നാൽ പോരേ,ദൂരത്തു
ഒന്നും അല്ലാലോ.
കിച്ചൻ പറഞ്ഞതും അമ്മു ഒന്നും മിണ്ടാതെ ഇരുന്നു.
വരാൻ പറഞ്ഞു കൊണ്ട് ശ്രുതിയും അവളെ നിർബന്ധിക്കുന്നിണ്ട്.
വേണ്ട കിച്ചേട്ടാ, എന്നേ വിളിക്കണ്ട. ഞാൻ ഇല്ല.. അത്രമാത്രം എന്റെ ഹൃദയം തകർന്ന് ആണ് ഞാൻ ഇരിക്കുന്നത്..ഈ വീട് വിട്ട് ഞാൻ ഒരിടത്തേക്കും വരില്ല.
അമ്മു ഇങ്ങനെ വാശി കാണിക്കല്ലേ മോളെ, നീ വാടി.
ഇല്ല കിച്ചേട്ടാ, നകുലേട്ടൻ വന്നോളും എനിക്ക് കൂട്ട്,നിങ്ങൾ ചെല്ല്.
അവർ ഒരുപാട് പറഞ്ഞു എങ്കിലും അമ്മുനു വാക്ക് ഒന്നേ ഉണ്ടായിരുന്നുള്ളു..
ഒടുവിൽ കിച്ചനും ശ്രുതിയും കൂടി തിരിച്ചു പോകുകയും ചെയ്ത്.
നകുലേട്ടാ..
അമ്മു വിളിച്ചപ്പോൾ അവൻ ഫോണിൽ നിന്നും മുഖം തിരിച്ചു..
അമ്മായിയ്ക്ക് ദേഷ്യം ആകും, നാകുലേട്ടൻ ഇനി ഇവിടെയ്ക്ക് വരല്ലേ. എനിക്ക് പേടിയൊന്നും ഇല്ല, എന്റെ അമ്മ ഉണ്ട് എനിക്ക് കൂട്ട്.
അമ്മായിയ്ക്ക് ദേഷ്യം ആകുമോ ഇല്ലയോ എന്നൊന്നും ഞാൻ നോക്കുന്നില്ല, എനിക്ക് ശരി എന്ന് തോന്നുന്നത് ഞാൻ ചെയ്യുവോള്ളൂ. നീ കാടു കേറി ചിന്തിക്കാൻ നിൽക്കണ്ട. എന്തേലും കഴിച്ചിട്ട് പോയ് കിടക്കാൻ നോക്ക് അമ്മു…
നകുലേട്ടൻ ഇവിടേക്ക് വരാൻ തുടങ്ങിയാൽ ഞാൻ നാണംകെട്ട് ആണേലും മേടയിലേക്ക് പോകും കേട്ടോ.
ആഹ്… പൊയ്ക്കോ, അതൊക്ക നിന്റെ ഇഷ്ടം.
അവൻ പോക്കറ്റിൽ കിടന്ന ഒരു സിഗരറ്റ് പാക്കറ്റ് എടുത്തു. എന്നിട്ട് അതിൽ നിന്നു ഒരെണ്ണം എടുത്തു ചുണ്ടിലേക്ക് തിരുകി.
മുറ്റത്തേക്ക് ഇറങ്ങിയ ശേഷം അവൻ വരമ്പിന്റെ വക്കിലേക്ക് നടന്നു ചെന്നു.
മഴ പെയ്ത കൊണ്ട് നല്ല തണുപ്പും കുളിരും ഉണ്ട്.
ഇടയ്ക്ക് ഒക്കെ മിന്നലും. എവുടെയോ മഴ ഇപ്പോളും പെയ്യുന്നുണ്ട്. അതാകാം… അവൻ ഓർത്തു.
നകുലേട്ടാ വല്ല ഇഴ ജന്തുക്കളും കാണും, വെട്ടം പോലും ഇല്ലാതെ എന്തെടുക്കാ.
അമ്മു ഉമ്മറത്ത് നിന്ന് ഉച്ചത്തിൽ പറഞ്ഞു..
സിഗരറ്റ് വലിച്ചു തീർത്തിട്ട് അവൻ അവളുടെ അടുത്തേക്ക് വന്നു.
എനിക്ക് ഈ മണം ഒന്നും പിടിക്കില്ല കേട്ടോ, ശർദിക്കാൻ വരുവാ, അമ്മു അവനെ നോക്കി ഗൗരവത്തിൽ പറഞ്ഞു.
പൈപ്പിന്റെ ചോട്ടിൽ ചെന്നു മുഖവും വായും കഴുകിയ ശേഷം അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു.
ഞാൻ ചോറ് എടുത്തു വെയ്ക്കാം. കേറി വാ നകുലേട്ടാ.
കേറിയൊന്നും വരുന്നില്ല. ചോറ് നീ ഇവിടേക്ക് കൊണ്ട് വന്നാൽ മതി. ഞാൻ ഈ കസേരയിൽ ഇരുന്നോളാം.
പറയുന്നതിന് ഒപ്പം നകുലൻ ഉമ്മറത്തെ കസേരയിൽ ഇരിക്കുകയും ചെയ്ത്.
അമ്മു അകത്തേക്ക് പോയ്.
ദേ ഊണ് എടുത്തു വെച്ചു, ഇങ്ങോട്ട് കേറി വരുന്നേ.
വേണ്ടടി.. ഞാൻ ഇവിടെ ഇരുന്നോളാം.
അവൻ പറഞ്ഞു എങ്കിലും അമ്മു പുറത്തേക്ക് കൊണ്ടുപോയി കൊടുത്തില്ല.
ഒടുവിൽ അവൻ വന്നിട്ട് ചോറും കറികളും ആയിട്ട് വെളിയിൽ പോയ് ഇരുന്ന്.
നീ കഴിച്ചോ…
ഇല്ലാ.
അതെന്താ, എടുത്തു കഴിക്ക്.അവൻ ഭക്ഷണം കഴിക്കാൻ ആരംഭിച്ചപ്പോൾ അമ്മു അകത്തേക്ക് വലിഞ്ഞു.
കഴിച്ചു എഴുന്നേറ്റ് പൈപ്പിന്റെ അടുത്ത പോയ് അവൻ പ്ലേറ്റ്കളും കഴുകിയ ശേഷം അടുക്കളയിൽ വന്നപ്പോൾ അമ്മു ഒരു ശീല കണക്കെ ഇരിപ്പുണ്ട്.
നീ കഴിച്ചില്ലേ ഇത് വരെആയിട്ടും.
അവൻ ചോദിച്ചപ്പോൾ അമ്മു മുഖം കുനിച്ചു.
നകുലൻ അവൾക്ക് ഉള്ള ഭക്ഷണം ഒക്കെ എടുത്തു മേശപ്പുറത്തു വെച്ചിട്ട് അമ്മുന്റെ അടുത്ത് ചെന്നു.
ദേ, കഴിക്കാൻ എടുത്തു വെച്ചു ചെന്നിരുന്നു എന്തേലും കഴിച്ചേ അമ്മു.
അവൻ വന്നു അവളുടെ കൈത്തണ്ടയിൽ പിടിച്ചപ്പോൾ അമ്മു കുതറികൊണ്ട് പിന്നിലേക്ക് നീങ്ങി…
അതെടുത്തു കഴിക്ക്.. എന്നിട്ട് കിടന്ന് ഉറങ്ങിക്കോ. ഞാൻ പുറത്തു കാണും.അവൻ വീണ്ടും ഉമ്മറത്തേക്ക് തന്നെ ഇറങ്ങി.
കുറച്ചു ചോറ് വാരി കഴിച്ചെന്നു വരുത്തിയവള്.
നകുലൻ പ്ലേറ്റ് ഒക്കെ കഴുകി വെച്ചത് അപ്പോളാണ് അവൾ ശ്രെദ്ധിച്ചത്.
അതൊക്കെ എടുത്തു വെച്ചിട്ട് അവൾ മുറിയിലേക്ക് വന്നു. ഒരു ബെഡ്ഷീറ്റ് എടുത്തു വിരിച്ചു. പില്ലോ കവറും മാറ്റിയിട്ടു.
കിടക്ക വിരിച്ചിട്ടുണ്ട് നകുലേട്ടാ,കേറി പോരേ കേട്ടോ.
ഞാൻ ഇവിടെ കിടന്നോളാം, നീ വാതിൽ അടച്ചിട്ട പൊയ്ക്കോ.
അവൻ അരഭിതിയിൽ കയറി ഇരുന്നു…..തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…