ശിശിരം: ഭാഗം 31
രചന: മിത്ര വിന്ദ
അമ്മു കുറച്ചു ഓവർ ആയിരുന്നു. അവളെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് അത് മനസ്സിലായതുമാണ്, അതുകൊണ്ട് തന്നെയാണ് ഞാൻ അവളോട് അങ്ങനെയൊക്കെ സംസാരിച്ചത്, എന്നുകരുതി അത് അവളുടെ അമ്മയ്ക്ക് ഇത്രമാത്രം സങ്കടമാകും എന്നും അവരുടെ മരണത്തിന് വരെ കാരണമാകും എന്നും ഒന്നും ഞാൻ കരുതിയില്ല. അങ്ങനെയൊരു ഡേഞ്ചർ സിറ്റുവേഷനിലുള്ള ആളാണ് സതി അപ്പച്ചി എന്നും എനിക്കറിയില്ലായിരുന്നു. എന്ന് കരുതി നിങ്ങളെല്ലാവരും കൂടി ഇങ്ങനെ, അടുക്കളയിൽ വട്ടം കൂടിയിരുന്ന് എന്റെ കുറ്റങ്ങൾ പറയുന്നത് അത്ര നല്ല രീതിയല്ല കേട്ടോ. ഞാനിവിടെ നിൽക്കുന്നതിൽ നിങ്ങൾക്കൊക്കെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറഞ്ഞാൽ മതി, എന്റെ വീടിന്റെ ഉമ്മറ വാതിൽ എന്നും എനിക്കായി തുറന്നു കിടക്കും എന്ന്, എനിക്ക് വാക്ക് തന്നിട്ടുണ്ട് എന്റെ അച്ഛൻ,
മീനാക്ഷിയുടെ വെട്ടി തുറന്നുള്ള പറച്ചിൽ കേട്ടതും, ബാക്കിയുള്ളവരൊക്കെ,ഞെട്ടി ത്തച്ചിരിക്കുകയാണ്.
മീനാക്ഷി, ഇങ്ങനെയൊക്കെ പറയാനും മാത്രം ഇവിടെ ഒന്നും നടന്നില്ല കേട്ടോ,അമ്മുവിന്റെ ഇപ്പോളത്തെസങ്കടവും മാനസികവസ്ഥയും, അത് അനുഭവത്തിൽ വരുമ്പോഴേ നമുക്കൊക്കെ മനസ്സിലാവുകയുള്ളൂ,ഇപ്പോളത്തെ ഈ ച്ചാട്ടവും തുള്ളലും ഒന്നും അല്ലടോ ജീവിതം, അമ്മുവും അവളുടെ അമ്മയും പൊരുതി ജീവിച്ചു വന്നവർ ആണ്. അത് മറ്റാരെക്കാളും വ്യക്തമായി ഞങ്ങൾക്ക് അറിയാം. ഇടയ്ക്ക് സമയം കിട്ടുമ്പോൾ യദുഏട്ടനോട് ചോദിച്ചു നോക്കിയാൽ മതി.
തികച്ചും ലാഘവത്തോടെ കൂടി മീനാക്ഷിയെ നോക്കി പറഞ്ഞശേഷം പ്രിയ പുറത്തേക്കിറങ്ങി പോയി. കാപ്പി കുടിച്ച കപ്പ് ശ്രുതിയുടെ കയ്യിലേക്ക് കൊടുത്തിട്ട് കിച്ചനും വേഗം അവിടുന്ന് എസ്കേപ്പായി..
ഗിരിജ മാത്രം ഒരക്ഷരം പോലും ഉരിയാടാതെ ഓരോ ജോലികൾ തുടർന്ന്.
മീനാക്ഷി വന്നിട്ട് ഫ്ലാസ്കിൽ ഇരുന്ന ചായ ഒരു, ഗ്ലാസിലേയ്ക്ക് പകർന്നു ഒഴിച്ചു. എന്നിട്ട് അതുമായി അടുക്കളയിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.
പ്രിയേ തുടക്കത്തിൽ തന്നെ കല്ലുകടി ആണല്ലോ, ഇതിന്റെ സ്വഭാവം ഇങ്ങനെയൊക്കെ തന്നെയാണെന്ന് നിനക്കറിയില്ലായിരുന്നോ?
പിന്നാമ്പുറത്ത് നിൽക്കുകയായിരുന്നു പ്രിയയുടെ അരികിലേക്ക് കിച്ചൻ നടന്നുചെന്നു കൊണ്ട് ചോദിച്ചു.
എന്റെ കിച്ചൻ ഇവള് ആള് വെറും ഒരു, പൂച്ചക്കുട്ടിയായിരുന്നു വായിൽ നാക്കുണ്ടോ എന്നുപോലും തപ്പി നോക്കണ്ട സ്ഥിതിയിൽ നിന്ന് പെണ്ണാണ് ഇപ്പോൾ പുലിയെ പോലെ ഉറഞ്ഞ് തുള്ളുന്നത്. ഇനിയെന്ത് ചെയ്യുമെന്ന് എനിക്ക് യാതൊരു രൂപവും ഇല്ല, യദുവേട്ടന്റെ കാര്യം കഷ്ടം ആകുമോ ഈശ്വരാ.
ആളത്ര മോശമൊന്നുമല്ല, നീ വിചാരിച്ച പോലെ പൂച്ചക്കുട്ടിയും അല്ല, ഇവള് ആള് ജഗജില്ലിയാ,അതുകൊണ്ട് ആ കല്യാണം കഴിഞ്ഞ ഒരാഴ്ച തികയും മുമ്പ് ഇതുപോലെ പ്രശ്നങ്ങൾ ഈ കുടുംബത്തിൽ ഉണ്ടായത്. പിന്നെ യദുവിന്റെ കാര്യം കഷ്ടത്തിൽ ഒന്നും ആകില്ല, ആകാൻ പോകുന്നത് ഞങ്ങളുടെയൊക്കെ കാര്യമാ.
സഹോദരി നോക്കി ഒന്ന് ഇളിച്ചു കാണിച്ചുകൊണ്ട് കിച്ചൻ പച്ചക്കറികൾ നനയ്ക്കുവാനായി തൊടിയിലേക്ക് പോയി.
***
മേടയിൽ വീട്ടിൽ നിന്നും ഒരാൾ പോലും ഇവിടേക്ക് വരേണ്ട എന്ന് തലേ ദിവസം അമ്മു പറഞ്ഞുവെങ്കിലും, കിച്ചനും പ്രിയയും, കാലത്തെ കാപ്പികുടി ഒക്കെ കഴിഞ്ഞ് അവളുടെ അരികിലേക്ക് ഇറങ്ങിച്ചെന്നു..
ഉമ്മറത്തെ അരഭിത്തിയിൽ വെറുതെ ഇരിക്കുകയാണ് അമ്മു, സതിയുടെ കുഴിമാടത്തിലേക്ക് കണ്ണും നട്ട്..
കിച്ചനും പ്രിയയും വന്നപ്പോൾ അവൾ എഴുന്നേറ്റു, കണ്ണീർ തുടച്ചു.
രണ്ടാൾക്കും അവളുടെ അവസ്ഥ കണ്ടപ്പോൾ വേദന തോന്നി.
മോളെ, അമ്മുട്ടാ,,,
പ്രിയ വന്നിട്ട് അവളെ ചേർത്തണപ്പോൾ,,അമ്മുന്റെ മിഴികൾ പിന്നെയും നിറഞ്ഞു തൂവി.
അവർ രണ്ടാളും ചേർന്നു അമ്മുനെ ഒരുപാട് അശ്വസിപ്പിച്ചു. അവൾ പക്ഷെ അനങ്ങാതെ ഇരിക്കുകയാണ് ചെയ്തത്.
വീട്ടിലേക്ക് വരാൻ പറഞ്ഞു കൊണ്ട് കിച്ചനും പ്രിയയും പിന്നെയും നിർബന്ധിച്ചു.
പക്ഷെ അമ്മുന് ഒരൊറ്റ വാക്ക് ഒള്ളു, അതായിരുന്നു അവളുടെ തീരുമാനവും..
പ്രിയയ്ക്ക് ഇന്ന് ഭർത്താവിന്റെ മടങ്ങി പോകണം, അതുകൊണ്ട്
യാത്ര പറയാൻ കൂടിയാണ് അവൾ വന്നത്..
അമ്മയുടെ സഞ്ചയനത്തിനു ചേച്ചി വരില്ലേ,
നോക്കാം മോളെ, കുറെ ദിവസം ആയില്ലേ വന്നിട്ട്, സാഹചര്യം പോലെ ചെയ്യാം.
അവൾ പറഞ്ഞപ്പോൾ അമ്മു തല കുലുക്കി.
നകുലന്റെ സംരക്ഷണത്തിൽ നീ ഇവിടെ രാത്രികഴിച്ചു കൂട്ടുന്നത് അത്ര നല്ലത് അല്ല അമ്മു, അതുകൊണ്ട് വാശി ഒക്കെ കളഞ്ഞു വീട്ടിലേക്ക് വരാൻ നോക്ക്.
ഒരിക്കൽ കൂടി അവളെ ഓർമിപ്പിച്ച ശേഷം നകുലനും പ്രിയയും ഇറങ്ങി പോയി.
രണ്ടുദിവസം കൂടി നിന്നിട്ട് പോയാൽ പോരെ മോളെ നിനക്ക്.
വരമ്പത്തൂടെ
പോകുമ്പോൾ കിച്ചൻ പെങ്ങളോട് ചോദിച്ചു.
പോണം കിച്ചേട്ടാ, ഇല്ലെങ്കിൽ ശരിയാവില്ല. ഞാനിവിടെ നിൽക്കുന്നതും ഇനി നിങ്ങൾക്കൊക്കെ ആപത്താണ്.
അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ കിച്ചൻ ഒന്ന് തിരിഞ്ഞു നോക്കി.
മീനാക്ഷിയോടെ എന്തെങ്കിലുമൊക്കെ ഞാൻ ദേഷ്യത്തിൽ പറഞ്ഞു പോകും, എന്റെ നേയ്ച്ചർ അങ്ങനെയാ. പിന്നെ അതിന്റെ പേരിൽ നമ്മുടെ വീട്ടിൽ വഴക്ക് ആവുന്നതിലും നല്ലത് ഞാൻ ഇന്ന് പോകുന്നത് ആണ് ഏട്ടാ.
അവളോട് തിരിച്ചു എന്താണ് പറയേണ്ടത് എന്നറിയാതെ ഒരു നിമിഷത്തേക്ക് കിച്ചനും വിഷമിച്ചു.
**
ആഹ് കൂട്ട് കിടപ്പുകാരനു ഇനി ജോലിക്കൊന്നും പോകണ്ടേ,എല്ലാം മതിയാക്കി പോന്നിട്ടു ഇനി ഇങ്ങനെ നടന്നാൽ മതിയോടാ.
കുളി കഴിഞ്ഞു ഇറങ്ങി വന്ന നകുലനെ അടിമുടി നോക്കി കൊണ്ട് ബിന്ദു ചോദിച്ചു.
അമ്മയ്ക്ക് നാല് നേരം തിന്നാൻ ഉള്ളത് ഇവിടെ എത്തുന്നുണ്ട്,അഞ്ചു പൈസടെ കടവും ഇല്ല. അത്യാവശ്യ ഒരു വർഷത്തേക്ക് ഞാൻ ജോലിക്ക് പോയില്ലേലും ഇവിടെ സുഖം ആയിട്ട് കഴിയാനുള്ള തുക ബാങ്കിലും ഉണ്ട്. അത്കൊണ്ട് ഒരുപാട് ഇങ്ങോട്ട് ഒണ്ടാക്കാൻ വന്നേക്കല്ലേ. പറഞ്ഞില്ലെന്നു വേണ്ട..
തലയുടെ ഒരു ഭാഗം തോർത്ത് കൊണ്ട് തോർത്തി, അവൻ ഉമ്മറത്തേക്ക് വന്നു.
ശ്രീജേ, എന്നത്തേക്ക് ആണ് നിനക്ക് ഇനി ബാംഗ്ലൂർക്ക് പോകണ്ടത്, അളിയൻ വിളിച്ചാരുന്നോ.
അപ്പച്ചിടെ കർമം കഴിഞ്ഞു വരാമെന്ന് ഞാൻ പറഞ്ഞു ഏട്ടാ, എന്തായാലും രണ്ടാഴ്ച കൂടി കഴിഞ്ഞേ ഞാൻ മടങ്ങുവൊള്ളൂ.
ഹമ്… അത് മതി… കുഞ്ഞേന്ത്യേ, ഉറങ്ങിയോടി.
ആഹ്,ഉറങ്ങി ഏട്ടാ,, അതുകൊണ്ട് ഞാൻ അമ്മുന്റെ അടുത്തേക്ക് ഒന്ന് പോകുവാ. ഏട്ടൻ ഇപ്പൊ വരുന്നുണ്ടോ.
ഇല്ലടി. എനിക്ക് വേറെ കുറച്ചു പണി ഉണ്ട്. ടൗണിൽ ഒന്ന് പോണം, റെഡി ആയിക്കോ നിന്നെ അവിടേക്ക് ഇറക്കിയേക്കാം.
ആഹ് ശരി ഏട്ടാ…
ശ്രീജ പെട്ടന്ന് അകത്തേക്ക് കയറിപ്പോയി
അല്ലാ, എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട ചോദിക്കുവാ, നിങ്ങൾ രണ്ടാളും കൂടി ഇത് എന്തിനാ എപ്പോളും അവിടേക്ക് പോകുന്നത്,പോയവരു പോയില്ലേ..
അമ്മയുടെ സംസാരം കേട്ട് നകുലൻ അവരെ ഒന്ന് കലിപ്പിച്ചു നോക്കി.
എന്നാടാ നോക്കി പേടിപ്പിക്കുന്നെ, നിന്റെ വിരട്ടൽ ഒന്നും എന്റെയടുത്തു വേണ്ട കേട്ടോ…
അമ്മയ്ക്ക് കുറച്ചു നേരം മിണ്ടാതിരുന്നൂടെ.ചുമ്മാ ചിലച്ചോണ്ട് നടക്കുവാ അല്ലെ….
ഞാൻ എന്റെ വീട്ടിൽ ഇരുന്ന് പറയുന്നതിന് നിനക്ക് എന്താ കുഴപ്പം.ഒന്ന് പോടാ ചെക്കാ…
അമ്മേ… ഞാൻ പോയിട്ട് വരാം കെട്ടോ.മോള് ഉണർന്നാൽ ഒന്ന് ശ്രെദ്ധിക്കണെ
ഒരു ഷോൾ എടുത്തു വിടർത്തി മാറിലേക്ക് ഇട്ട് കൊണ്ട് ശ്രീജ പുറത്തേക്ക് വന്നു.
എന്ന് വരെ കാണും ഈ പോക്ക് ഒക്കെ.. ഒന്ന് പറഞ്ഞിട്ട് പോയാൽ ഉപകാരം ആയിരുന്നു..
മുറ്റത്തേക്ക് ഇറങ്ങിയ ശ്രീജയെ നോക്കി, ബിന്ദു വീണ്ടും ചോദിച്ചു.
നകുലന്റെ ഭാര്യയായി അമ്മു ഇവിടെ വരുന്നത് വരെയും ഞാൻ അവിടേക്ക് പോയിരിക്കും.
അമ്മയെ നോക്കി പറഞ്ഞു കൊണ്ട് നകുലൻ വെളിയിലേക്ക് ഇറങ്ങിയപ്പോൾ ബിന്ദു താടിക്ക് കയ്യും കൊടുത്തു കൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റ്.
അവൻ പറഞ്ഞത് കേട്ട് സ്റ്റക്ക് ആയി നിൽക്കുകയാണ് ശ്രീജ.
എടി കേറുന്നുണ്ടേൽ കേറ്, എനിക്ക് പോണം..
അവൻ ശബ്ദം ഉയർത്തി….തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…