ശിശിരം: ഭാഗം 32

ശിശിരം: ഭാഗം 32

രചന: മിത്ര വിന്ദ

നകുലന്റെ ഭാര്യയായി അമ്മു ഇവിടെ വരുന്നത് വരെയും ഞാൻ അവിടേക്ക് പോയിരിക്കും ആ പറഞ്ഞത് മനസിലാകാതെ കുറച്ചു നേരം ബിന്ദു അതേ ഇരുപ്പ് തുടർന്നു. നിന്റെ ഉദ്ദേശം മനസിലായി, പക്ഷെ മോനേ നകുല, ആ വെള്ളം അങ്ങട് വാങ്ങി വെച്ചോ, അത് പെണ്ണ് വേറെയാ,നിന്റെ ഒരു കളിയും അവളുടെ അടുത്ത് നടക്കില്ല. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് പോകാൻ നിൽക്കുന്നവനെ നോക്കി ബിന്ദു ഉച്ചത്തിൽ പറഞ്ഞു. ഹമ്..... ശരി, ആയിക്കോട്ടെ. അവൻ അമ്മയെ കളിയാക്കി. എടാ മോനേ, വെറുതെയാ, ഈ വിവരം അവൾ അറിഞ്ഞാൽ ആ നിമിഷം നിന്നെ അവള് അടിച്ചു ഇറക്കും. മൂന്നു തരം. ഈ നകുലൻ ഒരു പെണ്ണിനെ കെട്ടി കൂടെ പൊറുപ്പിച്ചാൽ അത് അമ്മുനെ മാത്രം ആയിരിക്കും. അല്ലാതെ എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ല... മൂന്നല്ല മൂന്നൂറു തവണ വേണേലും ഞാൻ പറയാം.വാടി കേറ്.. ശ്രീജയെയും കൊണ്ട് വണ്ടി ഓടിച്ചു നകുലൻ തിടുക്കത്തിൽ പോകുമ്പോളും അവന്റെ നാവിൽ നിന്നും വീണ ഓരോ വാക്കുകൾ കേട്ട് തരിച്ചു ഇരിക്കുന്നുണ്ട് അവൾ.എന്നാലും ഒരിക്കലും ഏട്ടനിൽ നിന്നും ഇങ്ങനെ ഒരു നീക്കം.. സ്വപ്നത്തിൽ പോലും കരുതിയില്ല. ഈശ്വരാ, അമ്മുനെ എന്റെ ഏട്ടന് സ്വന്തം ആയി കിട്ടണേ... അവൾ മനസ്സിൽ മന്ത്രിച്ചു. ഏട്ടാ, വെറുതെ പറഞ്ഞത് ഒന്നും അല്ലാലോ, കാര്യമായിട് അല്ലെ. ബൈക്ക് നിറുത്തിയപ്പോൾ ശ്രീജ അവന്റെ മുഖത്തേക്ക് നോക്കി. എന്ത്? അല്ല അമ്മുന്റെ കാര്യം. കാര്യമായിട്ട് തന്നെയാ പറഞ്ഞത്, പക്ഷെ അമ്മ പറഞ്ഞ പോലെ ആ കാന്താരി ഇതൊക്കെ അറിയുമ്പോൾ എന്നെ പുറം കാല് കൊണ്ട് തൊഴിക്കും. അതാണ് പ്രശ്നം... ഹേയ് ഇല്ലേട്ടാ, അവള് പാവം അല്ലെ, ആഹ്, നോക്കാം. ഇറങ്ങുമ്പോ വിളിക്ക് കേട്ടോടി, ഞാൻ ഓട്ടോ അയക്കാം. നകുലൻ വണ്ടി ഓടിച്ചു പോകുന്നതും നോക്കി ശ്രീജ കുറച്ചു സമയം കൂടി നിന്നു. എന്നിട്ട് പതിയെ വരമ്പത്തേക്ക് ഇറങ്ങി. അമ്മു തുണികൾ അലക്കി ഇടുന്നുണ്ട്.. ചേച്ചി, എന്തിനാ ഇങ്ങനെ വരുന്നേ, ശോ, കുഞ്ഞു എന്ത്യേ. ഉറങ്ങുവാടി മോളെ, അമ്മ നോക്കിക്കോളും. മൈബൈൽ ഫോൺ കൊണ്ട് ചെന്നു അരഭിത്തിയിൽ വെച്ച ശേഷം അമ്മുന്റെ കൈയിൽ ഇരുന്ന ബെഡ്ഷീറ്റ് മേടിച്ചു അവൾ അഴയിൽ വിരിച്ചു. ചേച്ചി, അവിടെ പോയിരിക്കു, ഞാൻ ചെയ്തോളാം ഇതൊക്കെ. അമ്മു പറഞ്ഞെങ്കിലും ശ്രീജ സമ്മതിച്ചില്ല. അവളും കൂടെ ചേർന്നു തുണികൾ എല്ലാം അലക്കി വിരിച്ചു. നാകുലേട്ടൻ വരാന്തയിൽ ആണ് കിടന്നേ, അകത്തു കിടക്കാൻ എത്ര പറഞ്ഞിട്ടും കൂട്ടാക്കിയില്ല കെട്ടോ, ഇന്നലെ ആണെങ്കിൽ നല്ല ഇടിയും മഴയും ഒക്കെ ആയിരുന്നു. ചേട്ടന്റെ ഒരു പ്രേത്യേക സ്വഭാവം ആണ്, ആളൊരു പാവം ആണ്, ദേഷ്യം ഒക്കെ ഇത്തിരി കൂടുതൽ ഉണ്ട്, അമ്മേം മോനും ഏത് നെരോം ഉടക്കാണ്. ശ്രീജ പറഞ്ഞപ്പോൾ അമ്മു ഒന്നു ചിരിച്ചു. നീ അവിടേക്ക് പോരേ അമ്മു, ഏട്ടൻ പോയ്‌ കഴിഞ്ഞാൽ പിന്നെ അമ്മ ഒറ്റയ്ക്ക് അല്ലെ ഒള്ളു. . ഹേയ് അതൊന്നും വേണ്ട ചേച്ചി, കുഴപ്പമില്ല, ചേച്ചി കേറി വാ, ഞാൻ വെള്ളം എടുക്കാം, ഒരു നാരങ്ങ എടുത്തു പിഴിഞ്ഞ് അമ്മു ഒരു ഗ്ലാസ്‌ വെള്ളം ശ്രീജയ്ക്ക് കൊടുത്തു. .എന്നിട്ട് ബാക്കി ഉള്ളത് ഒറ്റ വലിയ്ക്ക് കുടിച്ചു തീർത്തു.. ചോറ് വെന്ത് വാർത്തു ഇട്ടിട്ടുണ്ട് അമ്മു . കറി ഒന്നും വെച്ചിട്ടില്ല. കുറച്ചു ചെറു പയർ എടുത്തു വെള്ളത്തിൽ ഇട്ടിട്ടുണ്ട്. . നീ കാലത്തെ എന്ത് കഴിച്ചു അമ്മു? എനിക്ക് ഒന്നും വേണ്ടായിരുന്നു ചേച്ചി, തീരെ വിശപ്പില്ല. അങ്ങനെ പറഞ്ഞാൽ പറ്റുമോ, നന്നായി ആഹാരം കഴിച്ചില്ലെങ്കിൽ ക്ഷീണം ആകും, ഒന്നാമത് ഇത്തിരിയേ ഒള്ളു, അപ്പൊ ഇനി ഒന്നും കഴിക്കാണ്ട് ഇരുന്നാൽ എങ്ങനെയാ കൊച്ചേ. വേണ്ടാഞ്ഞിട്ട് ആണ് ചേച്ചി, ഇനി ഇപ്പൊ ചോറ് കഴിക്കാം. ചെറുപയർ കഴുകി വാരി അവൾ കുക്കറിൽ വെച്ച്. മെഴുക്കുപുരട്ടി വെയ്ക്കാൻ വേണ്ടി.കുറച്ചു തൈര് എടുത്തു ഫ്രിഡ്ജിൽ നിന്നും പുറത്തേക്ക് എടുത്തു. പുളിശേരി ആക്കാന്... ശ്രീജ അപ്പോളേക്കും നാളികേരം ചിരകി..പെട്ടന്ന് തന്നെ രണ്ടാളും ചേർന്നു കറികൾ ഒക്കെ ഉണ്ടാക്കി. ഫോൺ റിങ് ചെയ്തപ്പോൾ ശ്രീജ അതെടുത്തു കൊണ്ട് അടുക്കളയിലെ കസേരയിൽ വന്നു ഇരുന്നു. അമ്മയാണ്, കുഞ്ഞ് ഉണർന്നോന്നു നോക്കട്ടെ.അമ്മുനോട് പറയുന്നത്തിനൊപ്പം അവൾ ഫോൺ കാതിലേക്ക് വെച്ച്. ഹലോ അമ്മേ, മോളുണർന്നോ? ഇല്ലടി, ഉറക്കം തന്നെ, ഇടയ്ക്ക് ഒന്നു കരഞ്ഞപ്പോൾ ഞാൻ തൊട്ടിലിൽ ആടിച്ചു ഉറക്കി ആഹ്, അമ്മ എന്തിനാ ഇപ്പൊ വിളിച്ചേ? ശ്രീജ പിന്നേം ചോദിച്ചു. . എടി, പറഞ്ഞ പോലെ അവൻ അമ്മുനെ കല്യാണം കഴിക്കുമോടി, അതിനു ഈ ജന്മം അവള് സമ്മതിക്കുമോ, നീ ഒന്ന് പറഞ്ഞു മനസിലാക്കിക്ക് ആ ചെറുക്കനെ,ഇതെന്ന ഭാവിച്ചു ആണോ ഈ പോക്കും വരവും... ബിന്ദു ഫോൺ കട്ട്‌ ചെയ്തു. തൊട്ടരികിലായി നിന്ന അമ്മു വ്യക്തമായി കേട്ടു അമ്മായിയുടെ പറച്ചില്.അവളുടെ നെറ്റി ചുളിഞ്ഞു.ഒപ്പം ദേഷ്യം കൊണ്ട് മുഖം ഒക്കെ വിറച്ചു. കാലത്തെ നകുലേട്ടനും അമ്മയും തമ്മിൽ ഉടക്കി.എന്നിട്ട് ഏട്ടൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു ടി.നീ കാര്യമാക്കേണ്ട കേട്ടോ ശ്രീജയോട് യാതൊരു മറുപടിയും പറയാതെ അമ്മു അങ്ങനെ ഇരുന്നു. *** ഒരുപാട് ഫാഷൻ ഒന്നും വേണ്ട,സിമ്പിൾ ആയിട്ടുള്ള ഒരു ചെയിൻ മതി. മൂന്നര പവന്റെ ഒരു മാല കണ്ടപ്പോൾ അത് നകുലന് ബോധിച്ചു. ആ മാലയാണ് അവൻ തിരഞ്ഞെടുത്തത്.ഒപ്പം ഒരു ആലില താലി,ഓം എന്നു കൊത്തി വെച്ചിരിക്കുന്നത്. ശ്രീജയുടെ മോൾക്ക് ഒരു ജോഡി കുഞ്ഞികമ്മലും വാങ്ങി അവൻ ജ്വല്ലറിയിൽ നിന്നും ഇറങ്ങി. ** ഉച്ചയ്ക്ക് ശേഷം ശ്രീജ മടങ്ങി പോയി. ഏകദേശം ഒരു നാല് മണിയോടെ ഇടിയും മഴയും തുടങ്ങിയത് ആണ്.കോരി ചൊരിയുന്ന മഴയിലേക്ക് നോക്കി അമ്മു മുറിയിലെ ജനാലയുടെ അരികിലായി ഇരിക്കുകയാണ്. അമ്മയെ അടക്കം ചെയ്ത സ്ഥലത്തേയ്ക്ക് നോക്കികൊണ്ട്. നേരം ആറു മണി ആകുന്നു എങ്കിലും നന്നായി ഇരുട്ട് പരന്നു. ഇടയ്ക്ക് ഒക്കെ ശക്തിയിൽ ഇടിയും മിന്നലും ഉണ്ട്. അതുകൊണ്ട് വീടിന്റെ അകത്തുന്നു ഇറങ്ങാതെ അമ്മു ഇരുപ്പ് തുടർന്നു. എടി അമ്മു..... പുറത്തേ വാതിലിൽ നിന്നും നകുലന്റെ ശബ്ദം അവൾ കേട്ടു. അമ്മു..... ആഹ് വരുന്നു. ഉറക്കെ പറഞ്ഞു കൊണ്ട് അവൾ ചെന്ന് വാതിൽ തുറന്നു. ആകെ നനഞ്ഞു നിൽക്കുകയാണ് നകുലൻ. ഒരു തോർത്തു ഇങ്ങേടുത്തെ, മൊത്തം നനഞു. പറഞ്ഞുകൊണ്ട് അവൻ ഷർട്ട്‌ ഊരി മാറ്റി പിഴിഞ്ഞ് കുടഞ്ഞു. ഇതെങ്ങനെയാ ഇത്രേം നനഞ്ഞേ, കുട ഇല്ലാരുന്നോ? കുട എടുക്കാൻ വിട്ട് പോയ്‌, പെട്ടന്ന് ഇറങ്ങി പോന്നപ്പോൾ.. അവൻ തല തോർത്തി കൊണ്ട് അകത്തേക്ക് കയറി. നകുലേട്ടൻ കുടിച്ചിട്ടുണ്ടോ. പെട്ടന്ന് അമ്മു അവനെ നോക്കി ചോദിച്ചു.. ഒരൊറ്റ കീറു വെച്ച് തരും. കർമം ചെയ്യേണ്ട ഞാൻ കുടിക്കുമോടി അതിന് അവൻ ഗൗരവത്തിൽ അമ്മുനെ നോക്കി മണം ഉണ്ട്.. പറയുന്നതിന് ഒപ്പം അവൾ അവന്റെ അടുത്തേക്ക് അല്പം നീങ്ങി നിന്നു ശ്വാസം എടുത്തു വലിച്ചു. ഇവിടെ എന്റെ ഷർട്ട്‌ കിടപ്പില്ലേ, കഴിഞ്ഞ ദിവസം കർമം ചെയ്യാൻ നേരം ഊരി ഇട്ടത്. അത് ഉണങ്ങി എങ്കിൽ ഇങ്ങേടുത്തെ... ഇത് ഇനി ഇടാൻ വയ്യാ. നകുലൻ പറഞ്ഞപ്പോൾ അമ്മു അകത്തേക്ക് ചെന്നു. അവന്റെ ഷർട്ടും മുണ്ടും എടുത്തു കൊണ്ട് പെട്ടന്ന് ഇറങ്ങി വന്നു. ഇത്തിരി കട്ടൻ ചായ എടുത്തേടി. എന്നാ മഴയാ നകുലൻ ഉള്ളിലേക്ക് കയറി വാതിൽ അടച്ചു തിരിഞ്ഞു. അമ്മു അവനെ നോക്കി മാറാതെ നിൽക്കുന്നുണ്ട് അപ്പോളും.... ഹമ്... എന്താ.. ഈ വരവിന്റെ ഉദ്ദേശം വേറെ ആണെന്ന് ഞാൻ അറിഞ്ഞു. എന്ത്? അമ്മായി ഫോണിൽ കൂടി ചേച്ചിയോട് ഒരു കാര്യം പറയുന്നത് ഞാൻ കേട്ടു ഹമ്... നല്ലത് തന്നെ.. വെറുതെയാ, ആവശ്യം ഇല്ലാത്ത മോഹങ്ങൾ ഒക്കെ മനസ്സിൽ വെച്ച് നടക്കേണ്ട കേട്ടോ നകുലേട്ടാ, ഞാൻ ഒരിക്കലും സമ്മതിക്കില്ല. അപ്പച്ചി സമ്മതിച്ചു, അത് മതി. തത്കാലം നിന്റെ സമ്മതം ഞാൻ നോക്കുന്നില്ല അമ്മു. നകുലൻ അരികിലേക്ക് വന്നതും അമ്മു പിന്നിലേക്ക് അല്പം നീങ്ങി. നിനക്ക് പേടിയാണോ എന്നേ? അവൻ കുറച്ചുടെ അടുത്ത് വന്നതും അമ്മു ചുവരിലേക്ക് ചേർന്നു പോയ്‌. . എനിക് ആരെയും പേടി ഇല്ല, അങ്ങോട്ട് മാറിയ്ക്കെ. ഞാൻ കാപ്പി വെയ്ക്കാം. പറയുന്നതിനൊപ്പം നകുലന്റെ വയറിൽ പിടിച്ചു അവൾ ചെറുതായി തള്ളി. അമ്മുട്ടന് ശക്തി പോരാ,,,, കുറച്ചുടെ ബലത്തിൽ തള്ളെടി. അവൻ കുസൃതിയോടെ പിന്നെയും അടുത്ത്. . നകുലൻ ജീവിതത്തിൽ സ്വന്തമാക്കാൻ ഒന്നേ മോഹിച്ചിട്ടുള്ളു, അത് ഈ നിൽക്കുന്ന എന്റെ മുറപ്പെണ്ണിനെയാണ്. അവളെ എന്റെ പാതി ആക്കുകയും ചെയ്യും. യാതൊരു മാറ്റവും അതിനു ഇല്ല...... അവളുടെ കാതോരം മുഖം അടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞപ്പോൾ അമ്മു ശ്വാസം അടക്കി പിടിച്ചു നിന്നു.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story