ശിശിരം: ഭാഗം 33
രചന: മിത്ര വിന്ദ
നകുലൻ ജീവിതത്തിൽ സ്വന്തമാക്കാൻ ഒന്നേ മോഹിച്ചിട്ടുള്ളു, അത് ഈ നിൽക്കുന്ന എന്റെ മുറപ്പെണ്ണിനെയാണ്. അവളെ എന്റെ പാതി ആക്കുകയും ചെയ്യും. യാതൊരു മാറ്റവും അതിനു ഇല്ല……
അവളുടെ കാതോരം മുഖം അടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞപ്പോൾ അമ്മു ശ്വാസം അടക്കി പിടിച്ചു നിന്നു.
ഇനിയിപ്പോ എന്റെ അമ്മ പറയുന്നത് പോലേ നിനക്ക് എന്നോട് താല്പര്യം ഇല്ലെന്ന് ഒക്കെ വ്യക്തമായി അറിയാം. പക്ഷെ അമ്മുട്ടൻ ഈ നകുലനു വേണ്ടി ജനിച്ച പെണ്ണാ… അതിനു ഒരു മാറ്റവും ഇല്ല.
.
ഒരു കണ്ണിറുക്കി കാണിച്ചു കൊണ്ട് നകുലൻ തല തോർത്തി കൊണ്ട് തിരിഞ്ഞു
എടി… ഇത്തിരി ചായ എടുക്ക്, വല്ലാത്ത പരവേശം…
ഇരു കൈകളും മാറിൽ പിണച്ചു കൊണ്ട് അപ്പോളും അനങ്ങാതെ നിൽക്കുകയാണ് അമ്മു…
ടി…
അവൻ അല്പം കൂടി ഉച്ചത്തിൽ വിളിച്ചു.
അമ്മു ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി.
ചായ പെട്ടന്ന് റെഡി ആക്കി.. രണ്ട് ഞാലി പൂവൻ പഴം കൂടി എടുത്തു.
നകുലൻ ഷർട്ട് ന്റെ പോക്കറ്റിൽ എന്തോ തിരയുന്നുണ്ട്.
നാകുലേട്ടാ… ചായ.
അവൾ ചായ കൊണ്ട് വന്നു മേശ യുടെ മുകളിൽ വെച്ച്.
എടി അമ്മു.. ഒരു കവർ തന്നെ, ഈ ഷർട്ട് ഒന്നും ഇട്ട് വെയ്ക്കട്ടെ..
അത് അവിടെ ഇട്ടേയ്ക്ക് ., ഞാൻ നാളെ അലക്കി വെയ്ക്കാം.
അതൊക്കെ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് മതി, ഇപ്പോ തത്കാലം എന്റെ അമ്മ ചെയ്തോളും. നീ ഒരു കവർ തന്നേ.
ഇപ്പൊ വേണ്ടല്ലോ, നാളെ പോകുമ്പോൾ മതിയില്ലേ.
ഹമ്… മതി.
അവൻ ചായ എടുത്തു അല്പം കുടിച്ചു.
അമ്മു ചുവരിൽ ചാരി നിൽപ്പുണ്ട്.
നാകുലേട്ടാ,,,, എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയൊന്നുമില്ല,നാളെ മുതൽ ഇങ്ങോട്ട് വരികേം വേണ്ട കെട്ടോ.
അമ്മു ഇത്തിരി ഗൗരവത്തിൽ അവനോട് പറഞ്ഞു.
എന്താ, ഞാൻ നിന്നെ കല്യാണം കഴിച്ചാലോന്നു പേടിച്ചാണോടി..
എന്ത് വേണേലും കരുതിക്കോ, പക്ഷെ ഇനി ഇങ്ങോട്ട് ഉള്ള വരവ് നിർത്തിയ്ക്കോ. അതാ നമ്മൾക്ക് രണ്ടാൾക്കും നല്ലത്
അപ്പോളേക്കും നകുലൻ എഴുന്നേറ്റു അമ്മുന്റെ അടുത്ത് വന്നു.
എനിക്ക് ഇഷ്ട്ടം ആണ് നിന്നെ അത് ഇന്നും ഇന്നലേം തുടങ്ങിയതും അല്ല… സമയം ആകുമ്പോൾ ഞാൻ കൂടെ കൂട്ടും.
പക്ഷെ എനിക്ക് ഇഷ്ട്ടം അല്ല..
നിനക്ക് ആരെയെങ്കിലും ഇഷ്ട്ടം ഉണ്ടോ, ഉണ്ടെങ്കിൽ പറ, അയാളെ കൊണ്ട് നിന്റെ കല്യാണം നടത്തി തന്നിരിക്കും ഞാന്.
ചുമ്മാ പോയെ നകുലേട്ടാ,വെറുതെ ഓരോന്ന് വിളിച്ചു കൂവുവാണോ.
ആളുണ്ടെങ്കിൽ പറയെടി… എന്നിട്ട് ആവാം ബാക്കി.
അവൻ വീണ്ടും അമ്മുന്റെ അടുത്തേയ്ക്ക് നീങ്ങി വന്നു.
പെട്ടെന്ന് അവൾ വിങ്ങി കരയാൻ തുടങ്ങി.
.
എന്റെ ജീവിതത്തിൽ ഞാൻ സ്നേഹിച്ചതും പ്രണയിച്ചതും ഒക്കെ എന്റെ അമ്മയെ ആയിരുന്നു…. എന്റെ പാവം സതിയമ്മ…പോയില്ലേ… എന്നേ ഇവിടെ തനിച്ചാക്കി പോയില്ലേ…. ഈശ്വരാ, നീ എന്തിനാ എന്നോട് ഇങ്ങനെ ഒരു ക്രൂരത കാണിച്ചത്.. ആരോടും ഒരു ദ്രോഹവും ചെയ്യാതെ ജീവിച്ചത് അല്ലെ ഞാനും എന്റെ അമ്മയും.. എന്നിട്ട് ഒടുക്കം, എന്റെ അമ്മയെ നീ വിളിച്ചുല്ലേ…
അമ്മു ഊർന്ന് നിലത്തേക്ക് ഇരുന്നു. എന്നിട്ട് മുട്ടിൽ മുഖം പൂഴ്ത്തി ഇരുന്നു പൊട്ടിക്കരഞ്ഞു.
അമ്മു…. ടി..
അവൻ അമ്മുന്റെ തോളിൽ തട്ടി വിളിച്ചു.
ടി, എഴുനേല്ക്ക്, ഇങ്ങനെ കരഞ്ഞോണ്ട് ഇരുന്നാൽ അപ്പച്ചിയ്ക്ക് സങ്കടം ആവില്ലേ. ഏറ്റ് വന്നെടി…
നകുലൻ വീണ്ടും അമ്മുന്റെ തോളിൽ കുലുക്കി.
ആഹ്, ഇനി എഴുന്നേൽക്കാൻ മടി ആണെങ്കിൽ നിന്നെ ഞാൻ പൊക്കി എടുക്കട്ടെ..
അവന്റെ ചോദ്യം കേട്ട് അമ്മു പെട്ടന്ന് എഴുന്നേറ്റു
.
ഹമ്… അപ്പോൾ പേടി ഉണ്ടല്ലേ.. അല്ലേലും ഞാൻ അടുത്ത് വരുന്നത് പോലും നിനക്ക് പേടിയല്ലേ. വഴിയിൽ എങ്ങാനും കണ്ടാൽ ഓടിക്കളയും. പിന്നെ നിനക്ക് സഹായികൾ ആയിട്ട് എപ്പോളും ഇടത്തും വലത്തും രണ്ട് കൊഞ്ഞണന്മാരും ഉണ്ടല്ലോ
അമ്മുനോട് സംസാരിച്ചു നിന്നപ്പോൾ ബിന്ദുന്റെ കാൾ വന്നു.
ഹലോ… അമ്മേ….
ആഹ് നീ എവിടാ….
ഞാൻ എന്റെ പെണ്ണിന്റെ അടുത്ത, എന്തെ…
അവന്റെ പറച്ചിൽ കേട്ടതും അമ്മു തലയ്ക്കു കൈ വെച്ചു കൊണ്ട് നിന്നു.
ടാ, അവൾക്ക് നല്ലോരു ജീവിതം കിട്ടും, ഏതെങ്കിലും ഒരു ജോലിക്കാരനെ കൊണ്ട് അവളെ കെട്ടിച്ചു വിടും എല്ലാവരും കൂടി, അല്ലാതെ നിന്നെപ്പോലെ കള്ളും കുടിച്ചു സിഗരറ്റും വലിച്ചു കിടക്കുന്നോർക്ക് ഒന്നും പറഞ്ഞിട്ടുള്ളത് അല്ല അവള്.
ഓഹ്…. അത് ഞാൻ സഹിച്ചു.. അമ്മയ്ക്ക് വേറെ വല്ലതും പറയാൻ ഉണ്ടോ.
വേണ്ടാത്ത മോഹം ഒന്നും മനസിൽ കേറ്റണ്ട, അവസാനം ഇരുന്നു വിഷമിക്കാൻ ഇട ഉണ്ടാകും.അതൊക്കെ അറിഞ്ഞു മുന്നോട്ട് പോയാൽ നിനക്ക് കൊള്ളാം…
ഉത്തരവ് ബിന്ദു മഹാറാണി, ഇനി വേറെന്തെങ്കിലും പറയാൻ ഉണ്ടോ..
ഇല്ലാ… നീ ഫോൺ വെച്ചോ.
ഓക്കേ… ഒരു മിനിറ്റ്,ഒരു കാര്യം പറഞ്ഞിട്ട് വെയ്ക്കാം…
എന്താ പറഞ്ഞൊ.
ഹമ്,,, ഞാൻ തെമ്മാടിയും താന്തോന്നിയും ഒക്കെ ആയിരിക്കും, അത് എന്റെ അമ്മയ്ക്ക്,,, എന്ന് കരുതി, ഇവളേ മറ്റൊരുത്തനും വിട്ട് കൊടുക്കില്ല, അഥവാ അങ്ങനെ ഒരുത്തൻ വന്നാൽ, ഇവൾ എങ്ങാനും സമ്മതം പറഞ്ഞാൽ പിന്നെ, എന്താണ് നടക്കുന്നത് എന്ന് ഊഹിക്കുന്നതിനും അപ്പുറം ആയിരിക്കും.. അതുകൊണ്ട് ഇനി മേലിൽ ഇമ്മാതിരി ഡയലോഗ് അമ്മേടേ ഭാഗത്തു നിന്നും ഉണ്ടാകരുത്.
ഫോൺ കട്ട് ചെയ്തിട്ട് നകുലൻ പുറത്തേക്ക് ഇറങ്ങി പോയ്
അമ്മു ആണെങ്കിൽ എല്ലാം കേട്ട് സ്തംഭിച്ചു നിൽപ്പുണ്ട് അപ്പോളും.
ഒരു വലിയ ഇടി മുഴങ്ങിയപ്പോൾ അമ്മു വാതിൽക്കലേക്ക് ഓടി ചെന്നു.
നാകുലേട്ടാ, അകത്തു ഇരിക്കാം, വന്നേ,.
എനിക്ക് പേടിയൊന്നും ഇല്ല, നീ പൊയ്ക്കോ
അവൻ അലക്ഷ്യമായി പറഞ്ഞു……തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…