ശിശിരം: ഭാഗം 38
രചന: മിത്ര വിന്ദ
നാകുലേട്ടാ, ഏട്ടൻ വീട്ടിലോട്ട് പൊയ്ക്കോളൂ, ഞാൻ മേടയിൽ പോയി കിടന്നോളാം.ഇനി എനിക്ക് കൂട്ട് കിടക്കാൻ വേണ്ടി വരണ്ട,
ചായ കുടിച്ച ഗ്ലാസ് തിരികെ അമ്മുന് കൈമാറിയപ്പോൾ ആയിരുന്നു വളരെ ഗൗരവത്തോടെ അമ്മു അവനോട് അത് പറഞ്ഞത്.
നീ ഒരു മേടയിലേക്കും പോകില്ല, ഞാൻ എവിടെ ആണോ ഉള്ളത് അവിടെ കാണു നീയും.. കിട്ടിയതൊന്നും പോരാ, ഇനീം വലിഞ്ഞു കേറി പോകാന് ആണ് ഉത്സാഹം അല്ലെ.
നകുലൻ അടുത്തേയ്ക്ക് വന്നു അമ്മുനോട് ദേഷ്യത്തിൽ പറഞ്ഞു.
എന്റെ കാര്യങ്ങൾ നോക്കാനും ചെയ്യാനും എനിയ്ക്ക് അറിയാം, അതിൽ ആരും ഇടപെടാൻ വരണ്ട, എനിക്ക് ഒട്ടും ഇഷ്ട്ടവും അല്ല…
പറഞ്ഞു തീരും മുന്നേ അവളുടെ കാതിൽ പിടിച്ചു നല്ല അസ്സൽ ആയിട്ട് അവൻ ഒരു കിഴുക്ക് കൊടുത്തു.
ഹാവു… വിട് നകുലേട്ടാ, എനിക്ക് വേദനിക്കുന്നു.
അമ്മു ഉപ്പൂറ്റി ഉയർത്തി പൊന്തിച്ചു നിന്നു കൊണ്ട് അവനോട് ഉച്ചത്തിൽ പറഞ്ഞു.
അഹമ്മതി കൂടുതൻ ആണെന്ന് എനിക്ക് അറിയാം, പക്ഷെ അതൊന്നും എന്റടുത്തു വേണ്ട…. കൈയിൽ വെച്ചാൽ മതി….
ഒന്നുടെ ഒന്ന് തിരുമ്മി വിട്ട് കൊണ്ട് അവൻ കൈ എടുത്തു മാറ്റി.
അപ്പോളേക്കും അവളുടെ കണ്ണിൽ നിന്നും വെള്ളം ചാടിക്കഴിഞ്ഞു. എന്നിട്ടും ദേഷ്യത്തിൽ നകുലനെ നോക്കി അവൾ പല്ല് കടിച്ചു.
വെട്ടി തിരിഞ്ഞു പോകാൻ തുടങ്ങിയതും നകുലൻ പിന്നിൽ നിന്നും അമ്മുന്റെ കൈക്ക് കയറി പിടിച്ചു.
ഈ കഴുത്തിൽ ഒരു താലി കെട്ടിത്തരണം എന്ന് ആഗ്രഹം ഉണ്ട്.. വല്ലതും നടക്കുമോടി കൊച്ചേ.
കാതോരം അവൻ പതിയെ ചോദിച്ചതും കൈ മുട്ട് കൊണ്ട് അവന്റെ വയറ്റിൽ ഒരു ഇടി വെച്ച് കൊടുത്തിട്ട് അമ്മു പെട്ടന്ന് അകത്തേക്ക് പോയി.
ഈശ്വരാ, ഇവൾക്ക് ഇത്രയ്ക്ക് കപ്പാസിറ്റി ഉണ്ടോ….
അവൻ താടിക്ക് കയ്യും കൊടുത്തു കൊണ്ട് അമ്മു പോയ വഴി നോക്കി.
എടി, ഞാൻ കവലയ്ക്കുപോകുവാ, എന്തേലും വാങ്ങണോ..
മുറ്റം അടിച്ചു വാരുന്നഅമ്മുനെ നോക്കി അവൻ ചോദിച്ചു.
കഴുത്തിൽ കൂടി ഒരു തോർത്ത് ഒക്കെ വട്ടം ചുറ്റിയിട്ട് ആണ് ആളുടെ ജോലി.
ഒന്നും വേണ്ട, പോയിട്ട് നാളെ കാലത്ത് വന്നാൽ മതി..
ഈ തോർത്ത് എങ്ങാനും എടുത്തു മാറ്റിയാൽ നീ വിവരം അറിയും കെട്ടോ.
ചെരിപ്പ് ഇട്ട് തിരിഞ്ഞ് അമ്മുനോടായി അവൻ പറഞ്ഞു.
എന്താ… പെട്ടന്ന് അവൾക്ക് കാര്യം പിടി കിട്ടിയില്ല.
നിന്റെ ഫാഷൻ ഷോ ഒന്നും ഇവിടെ വേണ്ടാ…എനിക്ക് കാണുവേം താലോലിക്കുവേം ചെയ്യണ്ടത് ആണ്, മനസിലായൊ
ഇപ്പൊ അവൾക്ക് സംഗതി മനസിലായി.
ചെ, എന്ത് വൃത്തികേടാണ് പറയുന്നേ, ഞാൻ അമ്മായിയോട് പറയും. ഉറപ്പ്.അമ്മു അവനെ ഭീഷണിപ്പെടുത്തി..
ഓടിച്ചെന്നു പറഞ്ഞിട്ട് വാ, വേണോങ്കിൽ ഞാൻ കൊണ്ട് വിടാം, എന്തെ…പോരുന്നോ
അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
**
നകുലന്റെ പെരുമാറ്റവും അമ്മായിയുടെ കല്യാണ ആലോചനയുമൊക്കെ ഓർത്തു നാമം ചൊല്ലി കഴിഞ്ഞു വെറുതെ ഉമ്മറത്ത് ഇരിക്കുകയാണ് അമ്മു.
എപ്പോളും അമ്മയെ ഓർക്കും…സതി മാത്രം ആയിരുന്നു അവളുടെ ഉള്ളിൽ നിറയെ.
അമ്മയെ ഒന്ന് കാണാൻ അവൾക്ക് ഒരുപാട് ആഗ്രഹം തോന്നി.അമ്മേടെ മടിയിൽ തല വെച്ച് കിടക്കുന്നത് ഒക്കെ ഓർത്തപ്പോൾ പാവം അമ്മുന് സങ്കടം ആയിരുന്നു.
അമ്മേ,,, ഞാൻ ഒറ്റയ്ക്ക് ആയി പോയല്ലോ അമ്മേ.. ആരും ഇല്ലെനിക്ക്, കിച്ചേട്ടനും യദുവേട്ടനും ഒക്കെ എത്ര പെട്ടന്ന് ആണ് മാറി പോയത്.. എന്തോരം സ്നേഹ്ച്ചത് ആണമ്മേ നമ്മൾ അവരെയൊക്കെ..എന്റമ്മ പറഞ്ഞത് സത്യം ആയിരുന്നു, അവിടെ കേറി ഇറങ്ങിയ നേരത്തു എന്തെങ്കിലും പഠിച്ചിരുന്നെങ്കിൽ…
മൊബൈൽ ഫോൺ എടുത്തു, താനും അമ്മയും കൂടെ കല്യാണത്തിന് പോയപ്പോൾ എടുത്ത സെൽഫി കിടപ്പുണ്ട്. അതിലേക്ക് നോക്കി അമ്മയ്ക്ക് കുറേ ഉമ്മ കൊടുത്തു.
അമ്മേ… എനിയ്ക്ക് സഹിക്കാൻ പറ്റുന്നില്ലമ്മേ… എന്റെ അമ്മ ഇല്ലാത്ത ഈ ലോകം,, ഒറ്റയ്ക്ക് അല്ലെ ഞാൻ,എന്നേ കൂടെ കൊണ്ട് പോ,
അമ്മയുടെ കുഴിമാടത്തിൽ നോക്കി ഒരേ ഇരുപ്പ് ആയിരുന്നു അവൾ.
പെട്ടെന്ന് ഒരു കാറ്റ് വന്നു അവളെ തഴുകി.
അപ്പോളേക്കും നകുലനും എത്തി
കണ്ണു തുടച്ചു എഴുന്നേറ്റു വരുന്നവളെ കണ്ടപ്പോൾ അവനു വല്ലാത്ത സങ്കടം തോന്നി.
പാവം ആണ്, ഒരുപാട് ഒരുപാട് പാവം, അതുകൊണ്ടല്ലേ ആർക്കും വിട്ട് കൊടുക്കാതെ ഞാൻ നിന്റെ കൂടെ നിൽക്കുന്നെ. അവൻ ഓർത്തു.
എന്താടി, എന്തിനാ കരയുന്നെ.
ഞാൻ തിരിച്ചു വന്നല്ലോ എന്നോർത്തു ആണോ.അതിന്റെ പേരിൽ കരയാൻ ആണെങ്കിൽ ഇനി അതിന് മാത്രം നേരം കാണു… കെട്ടോ…
നകുലൻ പറയുന്ന കേട്ട് അമ്മു ഒന്നും മിണ്ടാതെകൊണ്ട് നിലവിളക്ക് എടുത്തു അകത്തേക്ക് പോയി.
തെക്കേലെ ശശിചേട്ടൻ ഇപ്പൊ എന്നെ കവലേ വെച്ചു കണ്ടു.. കല്യാണം ഉടനെ ഉണ്ടോന്ന് ചോദിച്ചു,ഞാൻ പറഞ്ഞു മിക്കവാറും കാണുന്നു.
നകുലൻ ആണെങ്കിൽ അമ്മുനെ ഇളക്കാനായി ഓരോന്ന് പറഞ്ഞു കൊണ്ട് ഇരിന്നു.
അവള് പക്ഷെ അതൊന്നും മൈൻഡ് ചെയ്യാനെ പോയില്ല.
അന്നേരമാണ് ശ്രീജ വീഡിയോ കാൾ ചെയ്യുന്നത്.
ഹലോ എന്താടി..
ഏട്ടാ,പാറുക്കുട്ടിക്ക് അമ്മുചിറ്റയേ കാണണമെന്നു.ഏട്ടനൊന്നു ഫോൺ കൊടുക്കുമോ
ആഹ് ഒരു മിനിറ്റ്.കൊടുക്കാല്ലോ,എടി അമ്മുചിറ്റേ,ദേ.. നിനക്ക് ഫോൺ ഉണ്ട്.
നകുലൻ പറയുന്നത് ഒക്കെ കേട്ട് കൊണ്ട് അമ്മു അപ്പുറത്തു ഉണ്ടായിരുന്നു.അവള് വന്നു നകുലന്റെ കൈയിൽ നിന്നും ഫോൺ മേടിച്ചു.
.
പാറുകുട്ടിയേ….. എന്നാടാ ചക്കരെ, കുഞ്ഞിന് ചിറ്റേ കാണാൻ കൊതി ആയെങ്കിൽ ഇങ്ങട് പോരേട്ടൊ..
കൊഞ്ചിക്കൊണ്ട് കുഞ്ഞിനോട് പറഞ്ഞവൾ കസേരയിൽ ഇരുന്നു.
കുറച്ചു സമയം കലുപില വർത്താനം ഒക്കെ പറഞ്ഞു ആണ് അവൾ ഫോൺ കട്ട് ചെയ്തതു.
നിനക്ക് കുഞ്ഞുങ്ങളെ ഇത്രയ്ക്ക് ഇഷ്ട്ടം ആയിരുന്നോ, എന്നാൽ പിന്നേ എന്നോട് ഒരു വാക്ക് പറഞ്ഞാൽ പോരേ, ഞാൻ റെഡി ആടി പെണ്ണേ.
കൈകൾ രണ്ടും മേല്പോട്ട് ഉയർത്തി അവൻ ഒന്ന് വലിച്ചു കുടഞ്ഞു, എന്നിട്ട് തന്റെ താടിയിൽ ഒന്ന് ഉഴിഞ്ഞു കൊണ്ട് അമ്മുനെ നോക്കി.
നകുലേട്ടാ, വേണ്ട കേട്ടോ, പറഞ്ഞു പറഞ്ഞു ഒരുപാട് അങ്ങട് പോകുന്നുണ്ട്, എനിക്ക് ആരോരും ഇല്ലാന്നു കരുതി എന്ത് പറയാം എന്നാണോ ചിന്ത ..
ഹേയ്… അങ്ങനൊന്നും അല്ലടി കൊച്ചേ, എന്റെ സ്വന്തം ആണല്ലോന്നു കരുതി ഞാൻ പറയുന്നത് അല്ലെ…
അവൻ ചിരിച്ചു കൊണ്ട് അമ്മുനെ നോക്കി.
അപ്പോളാണ് ആരോ വാതിലിൽ മുട്ടിയത്.
ഇവിടെ ആരും ഇല്ലേ.. അമ്മുമോളെ
…..തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…