ശിശിരം: ഭാഗം 41
രചന: മിത്ര വിന്ദ
അമ്മുവിന്റെ അച്ഛമ്മയുടെ ഉദ്ദേശം എന്താണന്നു ഉള്ളത് ശ്രീജ വീട്ടിൽ വന്ന് അവതരിപ്പിച്ച ശേഷം നകുലൻ ആണെങ്കിൽ ആകെ വിളറി പിടിച്ച് നടക്കുകയാണ്.
അവന് ചില സംശയങ്ങളൊക്കെ ഉണ്ടായിരുന്നു എന്നത് സത്യമാണ്, പക്ഷേ ഇത്ര പെട്ടെന്ന് ആ തള്ള കാര്യങ്ങളൊക്കെ അവതരിപ്പിക്കുമെന്ന് ആരു കണ്ടു. ഇനി അവൾക്ക് അവനോടും വല്ല പ്രണയവും തോന്നുമോ, എന്തോ ജോലിയൊക്കെ ഉള്ളവൻ ആണെന്ന് ഇന്നലെ അവരു പറയുന്ന കേട്ടിരുന്നു, പക്ഷേ ആള് വെറും തരികിട ആണുള്ളത് 100% നകുലിന് മനസ്സിലായി.
എന്നിട്ട് അമ്മു എന്തുപറഞ്ഞടി മോളെ അവൾക്ക് ഇഷ്ടമുണ്ടോ അവനോട് ,,
അമ്മ ശ്രീജയോട് ചോദിക്കുന്നത് കേട്ടതും നകുലൻ കാത് കൂർപ്പിച്ചു.
അവൾക്ക് അങ്ങനെ ഒന്നും ആരോടും ഇല്ലമ്മേ, ഒന്നാമത് സതി അപ്പച്ചിയുടെ, മരണത്തിൽ അവൾ വല്ലാത്ത സങ്കടത്തിലാണ്, നേരെ ചൊവ്വേ ഒരു ഗ്ലാസ് വെള്ളം പോലും അവൾ കുടിക്കുന്നില്ല, അത്രയ്ക്ക്, സ്നേഹത്തിൽ അല്ലേ അമ്മയും മോളും കഴിഞ്ഞത്,ഇനി അതിൽ നിന്നൊക്കെ അവൾ ഒന്ന്, റിക്കവറായി വരണമെങ്കിൽ തന്നെ സമയം എടുക്കും അപ്പോഴാണ് ആ തള്ളയുടെ ഒരു കല്യാണാലോചന. അധികം താമസിയാതെ തന്നെ അവൾ അവരെ പറപ്പിക്കുന്ന മട്ടാ, അമ്മു ഒരു പാവം അല്ലെ, അത്രയ്ക്ക് ദേഷ്യത്തിൽ ഒന്നും അവൾ സംസാരിക്കാറില്ല അമ്മേ, എന്നാലും അവളുടെ തീരുമാനം അവരോട് വ്യക്തമാക്കിയിട്ടുണ്ട്.
എങ്ങനെയെങ്കിലും ആ കൊച്ചിന് നല്ലൊരു ജീവിതം കിട്ടിയാൽ മതിയായിരുന്നു, ഇനിയിപ്പോ തള്ളയും കൂടി ഇല്ലാത്ത സ്ഥിതിക്ക്, കാര്യങ്ങളൊക്കെ എങ്ങനെ ആകുമോ.
എങ്ങനെ ആവാൻ, അവൾക്ക് നല്ല ജീവിതം തന്നെ കിട്ടും അന്വേഷിച്ചും തപ്പിയൊന്നും അമ്മ പോകേണ്ട കാര്യമില്ല, ദേ അപ്പുറത്തെ മുറിയിൽ ഇരിപ്പുണ്ട് അവളുടെ ഭാവി വരൻ.
ശ്രീജ പറയുന്നത് കേട്ടപ്പോൾ നകുലന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു.
***
രണ്ട് ദിവസങ്ങൾക്ക് ശേഷം.
ഇന്നാണ് സതിയുടെ അടിയന്തര കർമം.
നകുലൻ കാലത്തെ കുളിച്ചു ഈറനോട് ബലിപ്പുരയിൽ വന്നു നിൽപ്പുണ്ട്. അമ്മുവും ശ്രീജയും ഒപ്പം ഉണ്ട്..
ബിന്ദുവും പ്രിയയും കിച്ചനും യദുവും ഒക്കെ എത്തി ചേർന്നു. അന്ന് ഗിരിജയും വന്നു.ശ്രുതിയും മീനാക്ഷിയും ജോലിക്ക് പോയിരിന്നു.
കാലത്തേയ്ക്ക് അപ്പവും കടലക്കറിയും ഉച്ചയ്ക്ക് ചോറും കറികളും ഒക്കെ നകുലൻ പറഞ്ഞു ഏൽപ്പിച്ചിരുന്നു.
ആദ്യം കാപ്പിക്ക് ഉള്ള ഭക്ഷണം എത്തി.
അത്യാവശ്യം അയൽവീട്ടിലെ ചിലരൊക്കെ വന്നു ചായ എടുത്തു കുടിച്ചു.
പിന്നീട് കർമം ചെയ്യാൻ സമയം ആയിരുന്നു.
സതിയുടെ കുഴിമാടത്തിങ്കൽ നിന്നു ഉള്ള പ്രാർത്ഥനയ്ക്ക് ശേഷം, ബലി മണ്ഡപത്തിൽ വെച്ച് ബാക്കി പൂജ.
എല്ലാവരും ഉച്ചത്തിൽ പ്രാർത്ഥന ചൊല്ലി ക്കൊണ്ട് നിന്നപ്പോൾ ഹേമയും അരുണും വന്നു ചേർന്നു. അവരെ കണ്ടതും അച്ഛമ്മ ചിരിച്ചു കൊണ്ട് ഓടി അവരുടെ അടുത്തേക്ക് ചെന്നു.
അമ്മുന്റെ പിന്നിലായി അരുൺ വന്നു നിൽപ്പുണ്ട്.
എല്ലാവരും പുഷ്പങ്ങൾ കൈയിൽ കൂട്ടി പിടിച്ചു നാമം ജപിച്ച ശേഷം അത് സമർപ്പിച്ചു.
പത്തരയോട് കൂടി ചടങ്ങ് അവസാനിച്ചത്.
പിന്നീട് അവിടെ എത്തിയ ആളുകൾക്ക് ഒക്കെ കഴിക്കാൻ കൊടുത്തു.
ആ സമയത്ത് നകുലനും ശ്രീജയും അമ്മുവും പോയി അടുത്തുള്ള കൈത്തോട്ടിൽ മുങ്ങി നിവർന്നു കേറി വന്നു.
ഡ്രസ്സ് ഒക്കെ മാറ്റാൻ വേണ്ടി ശ്രീജ യും അമ്മുവും റൂമിലേക്ക് പോയി. പിന്നാലെ നകുലനും..
അപ്പോളാണ് അവൻ ഒരു കാര്യം ശ്രെദ്ധിച്ചത്..
ഹേമയും മകനും കൂടി രാജമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നു.
അവനൊന്ന് കാത് കൂർപ്പിച്ചു.
കൂടുതലൊന്നും നോക്കണ്ട ഇപ്പോഴാണേൽ അവളുടെ വീട്ടുകാരും മൊത്തം ഉണ്ട്, നേരെ കാര്യം പറയുക, എങ്ങനെയെങ്കിലും ഇതിനെ ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാൻ അവരൊക്കെ നോക്കൂ, നല്ല മിടുക്കി പെണ്ണല്ലേ നമുക്ക് കൊണ്ടുപോകാം അല്ലേ അമ്മേ, ഇവനും ഇഷ്ടമാണ്..
ഹേമ പറയുന്നത് കേട്ട് നടുങ്ങി തരിച്ചു നിൽക്കുകയാണ് നകുലൻ.
എന്നാലും ഇത്ര പെട്ടെന്ന് അവടെ കർമ്മം കഴിഞ്ഞ പുറകെ എങ്ങനെയാണ് മോളെ പറയുന്നത്.
അതൊന്നും സാരമില്ല അമ്മേ, ഉടനെ വേണ്ടെന്ന്,,, രണ്ടുമാസം കഴിഞ്ഞാൽ ചിങ്ങം പിറക്കും, അപ്പോൾ നല്ലൊരു മുഹൂർത്തം നോക്കി നടത്താം. അങ്ങനങ്ങ് തീരുമാനിച്ചാൽ പോരെ.
ആഹ്, നിങ്ങളെങ്ങനെയാണേൽ ആലോചിച്ച് ചെയ്തൊ, എനിക്ക് അങ്ങോട്ട് പോരണം, ഇവിടെ കിടന്നിട്ട് ഉറക്കം വരുന്നില്ല. കണ്ണടച്ചാൽ ആ സതിയുടെ മുഖമാണ് മനസ്സിൽ.
പെട്ടെന്നായിരുന്നു മുറി തുറന്നു ശ്രീജ വെളിയിലേക്ക് വന്നത്, നകുലൻ നോക്കിയപ്പോൾ അമ്മു അകത്തുണ്ട് അവൻ, അവളുടെ അടുത്തേക്ക് കയറി വാതിൽ അടച്ചു.
അമ്മു ആണെങ്കിൽ ഒരു ഷോൾ എടുത്ത് ഞൊറിഞ്ഞു മാറിലേക്കിടുകയാണ്..
എന്താ നാകുലേട്ടാ,
അവൻ അടുത്തേക്ക് വന്നതും അമ്മു പെട്ടന്ന് തിരിഞ്ഞു.
എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ പറ്റില്ല, അത്രയ്ക്ക് സ്നേഹിച്ചു പോയി, നിന്റെ അനുവാദം ഇല്ലാതെ ഞാൻ അത് ചെയ്യും. ഇല്ലെങ്കിൽ നിന്റെ ഹേമ അപ്പച്ചിയും മോനും നിന്നെ അടിച്ചു മാറ്റിക്കൊണ്ട് പോകും. അതുകൊണ്ട….
അമ്മുവിന്റെ അരികിലേക്ക് വന്ന്, അവൾക്ക് കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി പറഞ്ഞശേഷം നകുലൻ വാതിൽ തുറന്നു. എന്നിട്ടാണ് ഒരു ഷർട്ടും കാവിമുണ്ടും എടുത്തു ഉടുത്തത്.
നകുലേട്ടൻ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല ഒന്ന് തെളിച്ചു പറയൂ..
അവന്റെ അടുത്തേക്ക് വന്നു ചോദിച്ചു.
ഇപ്പോ ഒന്നും അറിയേണ്ട, വൈകാതെ തന്നെ എല്ലാം ഞാൻ അറിയിക്കും. അത് പോരേ.
ഗൗരവത്തോടെ പറഞ്ഞശേഷം അവൻ മുറിവിട്ട് ഇറങ്ങി.
പന്തലിൽ ഇരുന്നു എല്ലാവരും ഭക്ഷണം കഴിക്കുന്നുണ്ട്.. അയൽ വീട്ടിലെ ആളുകളൊക്കെ പിരിഞ്ഞു പോയ ശേഷം ബന്ധുമിത്രാദികൾ മാത്രമായി അവിടെ.
അവരൊക്കെയും ഭക്ഷണം കഴിച്ച് എഴുന്നേൽക്കാൻ തുടങ്ങി
ഹേമ അര ഭിത്തിയിലിരുന്ന് മകനോട് എന്തൊക്കെയോ കുശു കുശുക്കുന്നുണ്ട്.
ഞങ്ങൾ എന്നാൽ പോട്ടെ,നേരം ഒരുപാട് ആയി, കാലത്തെ വന്നത് കൊണ്ട് പണി ഒന്നും കഴിഞ്ഞില്ല
ഗിരിജയും മക്കളും എഴുന്നേറ്റപ്പോൾ നകുലൻ അവരെ തടഞ്ഞു.
ചിറ്റേ, കുറച്ചു കഴിഞ്ഞു പോകാം… എല്ലാവരും ഒന്ന് വന്നേ.
പെട്ടന്ന് നകുലൻ അമ്മുന്റെ കൈയിൽ പിടിച്ചതും അവിടെ കൂടിയവർ ഒക്കെ ഒന്ന് നെറ്റി ചുളിച്ചു.
അവൻ അമ്മുനെ കൂട്ടി നേരെ സതിയുടെ കുഴിമാടത്തിങ്കൽ ചെന്നു..
എന്താ നകുലേട്ടാ ഈ കാണിക്കുന്നത്, കൈയിൽന്നു വിട്ടേ,എല്ലാവരും നോക്കുന്നത് കണ്ടില്ലേ,
അമ്മു പിടുത്തം വിടുവിക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൻ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ ആയിരുന്നു.
അവന്റെ പോക്ക് കണ്ട് എല്ലാവരും പിന്നാലെ ചെന്നു എന്ന് വേണം പറയാൻ.
എടാ നകുല നീ എന്തായി കാണിക്കുന്നേ.
ബിന്ദുവിന് ശരിക്കും പേടി തോന്നി,
എല്ലാവർക്കും അറിയാലോ കാര്യങ്ങളൊക്കെ, സതിയപ്പച്ചി മരിച്ചു, അമ്മു ഒറ്റയ്ക്കാണ് ഇപ്പോൾ, ഇനി മുന്നോട്ട്, ഇവളെ ഇങ്ങനെ ഒറ്റയ്ക്ക് ഇവിടെ നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല, അതുകൊണ്ട് ഇനിമുതൽ അമ്മു ഞങ്ങളുടെ വീട്ടിലാണ് താമസിയ്ക്കാൻ പോകുന്നത്, എന്റെ ഭാര്യയായിട്ട്,അത് സതി അപ്പച്ചിയുടെ , ആത്മാവിന്റെ സാന്നിധ്യത്തിൽ ആവണം എന്ന് എനിയ്ക്ക് നിർബന്ധം ഉണ്ട്.കാരണം അപ്പച്ചി ഏറെ ആഗ്രഹിച്ചത് ആയിരുന്നു ഇവളുടെ വിവാഹം, ഈ മണ്ണിൽ അപ്പച്ചി ഉണ്ട്,എല്ലാം കാണുന്നുണ്ട്ന്നു എനിക്ക് വിശ്വാസമാണ്.
അവൻ പറയുന്നത് കേട്ട് ഹേമയും അച്ഛമ്മേം തരിച്ചു നിന്നു.
ബിന്ദുവും ശ്രീജയും സന്തോഷത്തിൽ ആണ്, യദുവിന്റെ മുഖം വാടി..
നകുലൻ പോക്കറ്റിൽ നിന്നു താലി യും ഒരു മാലയും എടുത്തു..
പൂജിച്ചിട്ടൊന്നുമില്ല, അതിന്റെ ഒന്നും ആവശ്യോം ഇല്ലാ, പരസ്പരം മനസിലാക്കി മുന്നോട്ട് പോയാൽ മതിയല്ലോ, അതല്ലേ അതിന്റെ ശരി.
ഇതൊന്നും ശരിയല്ല കൊച്ചേ, ബലി വീണ്ട പുറകെ ആരേലും ഇങ്ങനെ ചെയ്യോ..
രാജമ്മ ഇറങ്ങി വന്നു ദേഷ്യത്തിൽ അവനെ നോക്കി.
ബലി വീണ്ടല്ലോ, അത് കഴിഞ്ഞാൽ കുഴപ്പമില്ല, പിന്നെ ശരിയോ തെറ്റോ.. അതൊന്നും നകുലനെ ആരും പഠിപ്പിച്ചു തരേണ്ട..
അവന്റെ വെട്ടി തുറന്നുള്ള പറച്ചിൽ കേട്ട് രാജമ്മയ്ക്ക് കലി കയറി.
എന്നാലും അവരൊന്നും മിണ്ടിയില്ല.
ശ്രീജേ, നകുലൻ വിളിച്ചപ്പോൾ അവൾ വന്നു അമ്മുന്റെ പിന്നിലായ് നിന്നു..
അങ്ങനെ നകുലൻ അമ്മുന്റെ കഴുത്തിൽ താലി അണിയിച്ചു അവളെ അവന്റെ ജീവന്റെ പാതിയാക്കി..…..തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…