ശിശിരം: ഭാഗം 42
രചന: മിത്ര വിന്ദ
ഇതെന്താ ഈ ചെക്കൻ കാട്ടിയത്, അമ്മു.. നിനക്ക് ഇവനോട് ഇങ്ങനെ ഒരു താല്പര്യം ഉണ്ടായിരുന്നങ്കിൽ നേരത്തെ പറഞ്ഞാൽ പോരാരുന്നോ, എന്നിട്ട് രണ്ടു മാസം കഴിഞ്ഞു ചിങ്ങത്തിൽ കല്യാണം വെയ്ക്കാരുന്നു. ഇതിപ്പോ അമ്മ മരിച്ചു അടിയന്തിരം വീട്ടിയ പിന്നാലെ മകളു lടെ കല്യാണം..ഈ നാട്ടിൽ എങ്ങും നടന്നിട്ടില്ല ഇങ്ങനെ ഒരു കാര്യം, ഈ നാട്ടിൽ എന്നല്ല ഒരു നാട്ടിലും.. കേട്ട് കേൾവി പോലും ഇല്ല… കഷ്ടം..
അതുവരെ അമ്മുനോട് ഒരക്ഷരം മിണ്ടാതെ നിന്ന ഗിരിജ താടിക്ക് കയ്യും കൊടുത്തു നിന്നു.
അത് ഒന്നൂടെ പറഞ്ഞു കൊടുക്ക് ഗിരീജേ, ഇവൾക്ക് ഇത്രേം മുട്ടി നിക്കുവാന്ന് നമ്മള് ഉണ്ടോ അറിഞ്ഞു. ഇനി ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും…
രാജമ്മയും കൂടി അവളോട് ചേർന്നു.
പിന്നീട് ഹേമയും അതേറ്റു പിടിച്ചു.
ശോ,, ആ സതിടേ ആത്മാവ് എന്ത് മാത്രം വേദനിയ്ക്കുന്നു കാണും, ഇത്രേം സ്നേഹോം ഉണ്ടാരുന്നല്ലെടി നിനക്ക് അവളോട്,, നീ ഒരു മകൾ ആണോടി,..
നിർത്തുന്നുന്നുണ്ടോ……..
നകുലൻ ഒരൊറ്റ അലർച്ചയായിരുന്നു. എല്ലാവരും ഒരു നിമിഷം കൊണ്ട് കിടുങ്ങി വിറച്ചു പോയി.
കുറേ നേരം ആയി തുടങ്ങിട്ട്, പോട്ടെ പോട്ടെന്നു വെച്ചപ്പോൾ തലേൽ കേറി നിരങ്ങുവാണോ.
അവൻ ശബ്ദം ഉയർത്തിയപ്പോൾ ആരുമാരും ഒന്നും പറഞ്ഞില്ല.
പിന്നെ ഇവളെ ഒറ്റയ്യ്ക്ക് ഈ വീട്ടിൽ ആക്കിയിട്ടു എല്ലാവരും കൂടി പോകുമ്പോൾ അപ്പച്ചിടേ ആത്മാവ് എന്താ കൈകൊട്ടി ചിരിക്കുമോ, ഒന്ന് പോയെ, എല്ലാരും കൂടി കുറേ അന്തവിശ്വാസങ്ങളും ആയിട്ട് ഇറങ്ങിയെക്കുന്നു..
പറഞത് ഒക്കെ സത്യമാടാ കൊച്ചേ, നിന്റെ അമ്മയാ മരിച്ചു പോയതെങ്കിൽ നീ ഇങ്ങനെ കാണിക്കുമോ, ഇല്ലാലോ… അത് ഓർത്താൽ മാത്രം മതി.
രാജമ്മയും വിട്ടു കൊടുത്തില്ല..
സാഹചര്യങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ പഠിക്ക് ചേച്ചി, അല്ലാതെ കുശുമ്പും കുന്നായ്മയും പറഞ്ഞു നടന്നാലേ, ദൈവം തമ്പുരാൻ അനുഭവിപ്പിയ്ക്കും നിങ്ങളെ.. അപ്പൊ ആരും കാണില്ല… അതുകൊണ്ട് രാമ നാമം ചൊല്ലിക്കൊണ്ട് വീട്ടിൽ പോയിരിയ്ക്ക്.
എല്ലാവരെയും പറഞ്ഞു നേരിട്ട് കൊണ്ട് നകുലൻ നിന്നു.
അരുൺ ആണെങ്കിൽ ഇടയ്ക്കു എല്ലാം അമ്മുനെ നോക്കി വെള്ളം ഇറക്കുന്നുണ്ട്. നാകുലനു അവനെ ചുട്ടെരിയ്ക്കാൻ ഉള്ള ദേഷ്യം ഉണ്ട്, പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ലാ, ഇപ്പൊ സംയമനം പാലിച്ചേ മതിയാകു…
അമ്മു… നീ നിന്റെ ജീവിതത്തിൽ ഏറ്റവും വെറുക്കുന്നവന്റെ കൂടേ, എങ്ങനെയാ മോളെ..
കിച്ചൻ ശബ്ദം താഴ്ത്തി ചോദിച്ചത് നകുലൻ വ്യക്തമായി കേട്ടു.
അമ്മു അതിനും മറുപടി പറഞ്ഞില്ല..
മെല്ലെ ഓരോരുത്തർ ആയി പിരിഞ്ഞു പോയി.
അവസാനം ബിന്ദുവും ശ്രീജയും മാത്രം അവശേഷിച്ചു.
മോളെ….
ബിന്ദു വന്നു അവളുടെ തോളിൽ കൈ വെച്ചു.
അകത്തേക്ക് കേറി വാ, ഇങ്ങനെ ഇവിടെ നിൽക്കാതെ..
അപ്പോളും അമ്മയുടെ അടക്കം ചെയ്ത മണ്ണിൽ നിൽക്കുകയാണ് അമ്മു.
അമ്മായി ചെല്ല്, കാലത്തെ വന്നത് അല്ലെ, കുഞ്ഞു വഴക്ക് ഉണ്ടാക്കുന്നുണ്ട്.
ശ്രീജയുടെ മകൾ അപ്പോളേക്കും കരയുന്നുണ്ടായിരുന്നു.
വൈകാതെ ഇരുവരും പോകാൻ ഇറങ്ങി.
അമ്മു… നടക്കാൻ ഉള്ളത് ഒക്കെ നടന്നു, നീ ഞങ്ങൾക്ക് ഉള്ളത് ആയിരുന്നു, അതാണ് ഇതിന്റെ ഒക്കെ അർഥം, വിഷമിക്കേണ്ട, ഏട്ടൻ പാവം ആണ്, അതൊക്ക നിനക്ക് വൈകാതെ അറിയാൻ പറ്റും, പിന്നെ വീട്ടിലേക്ക് വരണം. ഞങ്ങൾ കാത്തിരിക്കും കേട്ടോ.
അവളെ കെട്ടിപിടിച്ചു ശ്രീജ പറഞ്ഞു. എന്നിട്ട് അമ്മുനോടും നകുലനോടും യാത്ര പറഞ്ഞു ഇറങ്ങി.
നീ അകത്തേയ്ക്ക് കേറി വരുന്നില്ലേ, കുറേ നേരം ആയല്ലോ ഈ നിൽപ്പ് തുടങ്ങീട്ട്.
നകുലൻ വന്നു അമ്മുനെ വിളിച്ചു
അനങ്ങാതെ നിൽക്കുകയാണ് അമ്മു അപ്പോളും.
എടി, അമ്മു…
അവൻ വീണ്ടും ശബ്ദം ഉയർത്തി.
അപ്പോളും അവളിൽ നിന്നും യാതൊരു ഭാവഭേദവും ഇല്ല.
അമ്മു….
തോളിൽ അവൻ കൈ വെച്ചതും ഒരു ഊക്കോട് കൂടി അവൾ ആ കൈ തട്ടി മാറ്റി.
എന്റെ അടുത്തുന്നു പോകുന്നുണ്ടോ,,,
അവൾ ഒരൊറ്റ അലർച്ചയായിരുന്നു.
ഹോ… എന്റെ കാത് അടിച്ചു പോയല്ലോ പെണ്ണേ, ഇങ്ങനെ ഒരു സാധനം…..
പറയുന്നതിന് ഒപ്പം അവൻ അവളെ പിടിച്ചു മേല്പോട്ട് ഉയർത്തി. എന്നിട്ട് അവന്റെ കൈകളിൽ കോരി എടുത്തു.
വിട്…. വിടുന്നുണ്ടോ എന്നേ, നിങ്ങൾ എന്താ ഈ ചെയ്യുന്നേ.
അമ്മു കൈയും കാലും അടിച്ചു കുതറി. പക്ഷെ നകുലൻ വിട്ടില്ല.
ഹാ.. അടങ്ങി കിടക്കു പെണ്ണേ, ഞാൻ ഉദ്ദേശിച്ച പോലെ കനം ഒന്നും ഇല്ല കേട്ടോ.
അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് ഉമ്മറത്തേയ്ക്ക് കയറി. എന്നിട്ട് വാതിൽ കടന്നു അകത്തു വന്ന ശേഷം അമ്മുനെ താഴെ നിറുത്തി.
കരഞ്ഞു കൊണ്ട് അകത്തേക്ക് പോയവളെ അവൻ പിന്നിൽ നിന്നും പിടിക്കാൻ ശ്രെമിച്ചു.
പക്ഷെ അവന്റെ കൈ തട്ടി മാറ്റിയിട്ട് അമ്മു മുറിയിൽ കയറി വാതിൽ അടയ്ക്കാൻ നോക്കി
എന്നാൽ നകുലൻ തള്ളി മാറ്റി കൊണ്ട് അത് ചെറുത്തു
മതിയായില്ലേ, മതിയായില്ലേ നിങ്ങൾക്ക്, ഇറങ്ങി പൊയ്ക്കോ എന്റെ വീട്ടീന്ന്, ഇല്ലെങ്കിൽ അമ്മേടെ വെച്ച പോലെ നാളെ ചിതയ്ക്ക് കൊള്ളി വെക്കേണ്ടത് ഈ എന്റെ ആവും..
അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് പറയുമ്പോൾ അത് നകുലന്റെ നെഞ്ചിൽ തറച്ചു എന്ന് വേണം പറയാൻ.
അമ്മു….
വിളിക്കരുത്, എന്നേ ഇനി വിളിക്കരുത്, എനിക്ക് കാണണ്ട, ഇഷ്ട്ടമല്ല നിങ്ങളെ, വെറുപ്പാ, വെറുപ്പ് മാത്രം…. പോ.. ഇറങ്ങി പോ എന്റെ വീട്ടിൽനിന്ന്.. എന്റെ സതിയമ്മ… അമ്മേ ഓർത്തെങ്കിലും ഇന്ന് ഈ ചതി എന്നോട് ചെയ്യരുതാരുന്നു, എല്ലാരുടേം മുന്നിൽവെച്ച് എന്നേ നാണംക്കെടുത്തിയില്ലേ… ഞാൻ ചീത്തപെണ്ണ് ആയില്ലേ, കൊള്ളരുതാത്തവളായില്ലേ…. ഗിരിജ അമ്മായീ, ഹേമയപ്പച്ചിയും അച്ചമ്മയുമൊക്കെ പറഞ്ഞത് കേട്ടില്ലേ നിങ്ങൾ… എന്തിനാ എന്നോട് ഇങ്ങനെ കാണിച്ചേ… ഞാൻ എന്ത് തെറ്റാ ചെയ്തേ…പറ… പറ നകുലേട്ട…
അവൾ അവന്റെ ഇരു ചുമലിലും പിടിച്ചു കുലുക്കി കൊണ്ട് ആ ദേഹത്തേക്ക് വീണ്ടും. എന്നിട്ട് അവന്റെ നെഞ്ചിൽ കിടന്ന് പൊട്ടിക്കരഞ്ഞു..
അമ്മു……
അവൻ വിളിച്ചപ്പോൾ ഊർന്നു അവൾ നിലത്തേക്ക്,
പെട്ടന്ന് അവൻ അവളെ പിടിച്ചു.
അപ്പോളേക്കും അമ്മുന്റെ ബോധം മറഞ്ഞു പോയി.…..തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…