" "
Novel

ശിശിരം: ഭാഗം 44

രചന: മിത്ര വിന്ദ

നകുലൻ തിരിച്ചു വന്നപ്പോൾ അമ്മു ഉമ്മറത്തു നിൽപ്പുണ്ട്

ആരാരുന്നു അവൻ..?

അറിയില്ല.. മുഖം മറച്ചിട്ട് ആയിരുന്നു.കതകിൽ വന്നു മുട്ടി
പേടിയോടെ ചുറ്റിലും നോക്കി കൊണ്ട് അവൾ പറഞ്ഞു.

നീ എന്തിനാ വാതില് തുറന്നത്…

നകുലേട്ടൻ ആണെന്ന് ഓർത്തു. അതാ…

എന്നിട്ട് അവൻ നിന്നെ എന്തേലും ചെയ്തോ…

ഇല്ലാ…. കൈ വിടുവിച്ചു ഞാൻ ഓടി.

ഹമ്… നോക്കീം കണ്ടുമൊക്ക നിന്നാൽ കൊള്ളാം, പറഞ്ഞു കൊണ്ട് നകുലൻ മൊബൈൽ ടോർച്ചു തെളിച്ചു അതിലോടെ ഒക്കെ നടന്നു.

അപ്പോളാണ് ഇരുവരും കണ്ടത് മേടയിൽ വീട്ടിൽ ഒക്കെ കറന്റ്‌ ഉണ്ടെന്നുള്ളത്.

ഹമ്… കള്ളൻ കറന്റ്‌ ഒക്കെ കളഞ്ഞിട്ട് ആയിരുന്നു അങ്കത്തിനു വന്നതല്ലേ..അപ്പൊ കാര്യങ്ങളൊക്കെ അറിയാവുന്ന പാർട്ടിയാ.
നകുലൻ പിന്നിലേക്ക്പോയി, കറന്റ്‌ വന്നപ്പോൾ അമ്മുന് സമാധാനം ആയി. എന്നാലും അവൾ അവനെ ചുറ്റിപ്പറ്റി നിന്നു..

അല്പം കഴിഞ്ഞു രണ്ടാളും കൂടി അകത്തേക്ക് കയറി.

നകുലൻ ഉമ്മറത്തെ ഒരു കസേരയിൽ ഇരുന്നു..
നീ പോയി കിടന്നോ, നേരം ഒരുപാട് ആയി.

ഒന്നും കഴിച്ചില്ലല്ലോ നാകുലേട്ടാ, ചോറ് എടുത്തു തരട്ടെ.

വേണ്ട….നീ കിടന്നോ..

അവൻ പറഞ്ഞിട്ടും അവള് അവിടെ നിന്ന് പോകാതെ ചുറ്റി പറ്റി നിൽക്കുകയാണ്.കാര്യം പിടി കിട്ടി എങ്കിലും നകുലൻ മൈൻഡ് ചെയാനെ പോയില്ല. വെറുതെ ഫോൺ എടുത്ത് നോക്കിക്കൊണ്ട് ഇരുന്നു.
നാകുലേട്ടാ..
കുറച്ചു കഴിഞ്ഞതും അമ്മു വിളിച്ചു.

ഹമ്… എന്താ..
അവൻ മുഖം ഉയർത്തി അമ്മുനെ നോക്കി ചോദിച്ചു.

അകത്തു കിടക്കാം,ഈ തണുപ്പ് അടിച്ചു എന്തിനാ ഇറയത്തു കിടക്കുന്നെ.പനി എങ്ങാനും പിടിക്കും കേറി വാ..
മടിച്ചു മടിച്ചു അമ്മു പറഞ്ഞു.

.സാരമില്ല, ഇത്രേം ദിവസം അങ്ങനെ ആയിരുന്നുല്ലോ..എന്നിട്ട് പനിയൊന്നു പിടിച്ചില്ല,മുന്പേ,ഇടി വെട്ടി പോയേനെ ഞാൻ, അതുപോലെ ആയിരുന്നു മിന്നലും ഇടിയും.. എന്നിട്ട് നീ വിളിച്ചില്ല, പിന്നെയാ..അതുകൊണ്ട് എനിക്ക് കുഴപ്പമൊന്നും ഇല്ലാ..നീ ചെല്ല്.

അവൻ വീണ്ടും തന്റെ ഫോണിലേക്ക് നോക്കിയിരുന്നു.

അതല്ല…. എനിക്ക് ഒറ്റയ്ക്ക് ഒരു പേടി… അകത്തേക്ക് വാ നകുലേട്ടാ…

അവൻ എഴുന്നേറ്റു അരികിലേക്ക് വന്നതും അമ്മുന്റെ മുഖം താണ് പോയി.

കുറച്ചു മുന്നേ ഇങ്ങനെ ഒന്നും അല്ലാരുന്നല്ലോ..ഇനി മേലിൽ ഇവിടെ കണ്ടു പോകരുത് എന്നല്ലേ പറഞ്ഞേ… നിനക്ക് ഇനി മുന്നും പിന്നും നോക്കാൻ ഒന്നുമില്ല, ഞാൻ ഇറങ്ങി പോയില്ലെങ്കിൽ ചത്തു കളയും…. എന്തൊക്കെ ആരുന്നു പറഞ്ഞേ, എന്തെ നിന്റെ ഓർമ്മകൾ ഒലിച്ചു പോയോടി..
പിന്നേം നാണംകെട്ടു നിന്നത് കൊണ്ട്, ഇല്ലേൽ ഇപ്പൊ കാണരുന്നു.

പറയുന്നത്തിനൊപ്പം നകുലൻ അമ്മുന്റെ തോളിൽ കൂടെ കയ്യിട്ടു അവളെ തന്നോട് ചേർത്തു പിടിച്ചു അകത്തേക്ക് കയറി.
പെട്ടെന്ന് ഉണ്ടായ അവന്റെ പ്രവർത്തിയിൽ ഒന്നു ഞെട്ടി എങ്കിലും അമ്മു അനങ്ങാതെ നിന്നു. വേറെ നിവർത്തി ഒന്നും അവൾക്ക് ഇല്ലായിരുന്നു, അത് തന്നെ കാരണം..

തന്നോട് ചേർന്ന് പതുങ്ങി നടന്നു വരുന്നവളെ നകുലൻ ഒന്നു മുഖം തിരിച്ചു നോക്കി..

നകുലേട്ടൻ കഴിക്കുന്നുണ്ടോ?

ഇനി വേണ്ട,, വല്ലാത്ത ക്ഷീണം, ഒന്ന് കിടക്കണമ്.

ഞാൻ ബെഡ് വിരിക്കാം, ഈ മുറിയിൽ കിടന്നോളു..

തന്റെ ഇടത് വശത്തേക്ക് വിരൽ ചൂണ്ടി അമ്മു പറഞ്ഞപ്പോൾ നകുലന്റെ നെറ്റി ചുളിഞ്ഞു.
അപ്പോളേക്കും അമ്മു അവന്റെ അരികിൽ നിന്നും മാറി അലമാര തുറന്ന് ഒരു ബെഡ്ഷീറ്റ് വിരിച്ചു. പുതപ്പും എടുത്തു ഇട്ടു
നകുലൻ ഷർട്ട് ഊരി മാറ്റി, കസേരയിൽ ഇട്ടപ്പോൾ അമ്മു പിന്തിരിഞ്ഞു പോകാൻ തുടങ്ങി.

നീ എവിടേയ്ക്കാ…

ഞാൻ അപ്പുറത്ത്, അവിടെ കിടന്നോളാം..

അതൊന്നും വേണ്ട, ഇവിടെ ഈ മുറിയിൽ എന്റെ ഒപ്പം കിടന്നാൽ മതി..
അവൻ പറഞ്ഞപ്പോൾ അവൾക്ക് ദേഹത്തൊക്കെ എന്തോ ഒരു തരിപ്പ് പോലെ…

അത് വേണ്ട നകുലേട്ടാ,ഞാൻ… എനിക്ക് ആ മുറിയാ ഇഷ്ട്ടം.

എന്നാൽ പിന്നെ അവിടെ കിടക്കാം, ഈ ബെഡ്ഷീറ്റ് എടുത്തു അങ്ങോട്ട് വിരിച്ചോ.

നകുലേട്ടനു കിടക്കാനാ ഞാൻ ബെഡ് വിരിച്ചത്, അല്ലാണ്ട് എനിക്കല്ല.
അമ്മു വിശദീകരണം നടത്തി.

ഹമ്… എന്നാൽ പിന്നെ നമ്മൾക്ക് ഇവിടെ കിടക്കാം….

അമ്മു ഒരുപാട് എതിർത്തു എങ്കിലും നകുലൻ അവന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

ഒടുവിൽ അവൾ ആ മുറിയിൽ കിടക്കാൻ തീരുമാനിച്ചു. പക്ഷെ നകുലന്റെ ഒപ്പം അല്ലായിരുന്നു, നിലത്തേയ്ക്ക് ഒരു പായ വിരിച്ചു.

ടി… ഇവിടെ കേറി കിടക്കു, ഇഷ്ട്ടം പോലെ ഇടയുണ്ടല്ലോ..

ഈ മുറിയിൽ കിടക്കാൻ അല്ലെ നകുലേട്ടൻ പറഞ്ഞത്, അത് തന്നെയാണ് ഞാൻ സമ്മതിച്ചതും. അല്ലാണ്ട് കട്ടിലിൽ ഒന്നും കിടക്കാൻ എനിക്ക് വയ്യാ.. പറയുന്നത്തിനൊപ്പം അമ്മു കിടന്ന് കഴിഞ്ഞു.
പിന്നീട് അവൻ വിളിക്കാനും തുനിഞ്ഞില്ല..

മോളെ അമ്മു… ഈ ഒരു രാത്രി ഇങ്ങനെ പോട്ടെ, എന്റെ വിധി ആണെന്ന് കരുതി ഞാൻ സഹിച്ചോളാം, നാളെ എന്താ വേണ്ടത് എന്നും എനിക്ക് അറിയാം.. കേട്ടോ..

പിറു പിറുത്തു കൊണ്ട് അവനും ബെഡിലേയ്ക്ക് കിടന്നു.

കുറച്ചു മുന്നേ നടന്ന സംഭവങ്ങൾ ഒന്നൊന്നായ് ഓർക്കുമ്പോൾ അമ്മുന് വല്ലാത്ത പേടി ആയിരുന്നു.

ഈശ്വരാ.. ആയാൾ ആരാരുന്നു.തന്നെ വന്നു പിടിക്കാൻ തുടങ്ങിയത് എന്തിനാ ആവോ.. നകുലേട്ടൻ വന്നില്ലാരുന്നങ്കിൽ എന്താകുമായിരുന്നു അവസ്ഥ.ഒരു വശം ചെരിഞ്ഞു ചുരുണ്ട് കൂടി കിടന്നപ്പോൾ നകുലൻ അണിയിച്ച താലി മാല അവളുടെ കൈയിൽ ഉടക്കി. പെട്ടെന്ന് അവൾ അത് എടുത്തു കോർത്തു പിടിച്ചു. എന്നിട്ട് ചുണ്ടോടു ചേർത്ത് വെച്ചു
**
. അഞ്ചര മണി അയപ്പോൾ നകുലൻ ഉണർന്നു.
അമ്മു നിലത്തു കിടന്ന് ഉറങ്ങുന്നുണ്ട്.

അവൻ പതിയെ എഴുന്നേറ്റു, എന്നിട്ട് അമ്മുനെ ഒന്ന് പുതപ്പിച്ചു. പെണ്ണ് നല്ല ഉറക്കത്തിൽ ആയിരുന്നു.

വിളിക്കാൻ ഒന്നും മെനക്കെട്ടില്ല,നേരെ വാതിൽതുറന്ന്, വെളിയിലേക്ക് ഇറങ്ങി.

ഹമ്… തൊണ്ടിമുതൽ എടുത്തേക്കാം..
അവൻ വീടിന്റെ പിന്നിലേക്ക് പോയി, എന്നിട്ട് തലേ ദിവസം കിട്ടിയ ചെരിപ്പ് എടുത്തു.

വരമ്പത്തുടേ വേഗം നടന്നു. മെയിൻ റോഡിൽ കേറി, കുറച്ചു മാറി ഒരു കലിങ്ക് ഉണ്ടായിരിന്നു. അവിടെ പോയി ഇരുന്നു..

അപ്പോളേക്കും കണ്ടു അകലെ നിന്നും വരുന്നവനെ…

നകുലൻ പതിയെ എഴുന്നേറ്റു.. മുണ്ടൊക്കെ അഴിച്ചു മുറുക്കി ഉടുത്തു.

നകുലനെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുന്നോട്ട് നടന്ന യദുവിനു തടസം ആയി നകുലൻ നിന്നു.

ദാ… നിന്റെ ചെരുപ്പ്, ഇന്നലെ ഓടിയപ്പോൾ അവിടെ വീണു കിടന്നതാ,,,
നകുലൻ ചെരിപ്പ് നീട്ടി..

ഇത്…. ഇത് എന്റെ ചെരുപ്പ് ആണെന്ന് നിന്നോട് ആരപ്പാ പറഞ്ഞേ.

യദു കിടന്ന് ഉരുളുന്നത് കണ്ടു നകുലനു ദേഷ്യമായി.
പെട്ടെന്ന് അവൻ യദുന്റെ കരണം പുകച്ചു ഒന്ന് കൊടുത്തു.
അവനു ആണെങ്കിൽ തന്റെ തല ഇളകിയ പോലെ വേദന വന്നു.

സൂക്ഷിച്ചു നോക്ക്, ഇപ്പൊ മനസിലായി കാണും. ഇല്ലെങ്കിൽ പറ, ഇപ്പുറത്തെ വശത്തും കൂടി തരാം, അപ്പോ പിടി കിട്ടും…

എടാ….
യദു ചീറി കൊണ്ട് നകുലന്റെ കോളറിൽ പിടിച്ചു.നകുലൻ പക്ഷെ കൂൾ ആയിട്ട് ആ കൈ തട്ടി മാറ്റി..

നിന്റെ സൂക്കേടൊക്കെ എനിക്ക് പിടി കിട്ടി, പക്ഷെ അത് അമ്മുന്റെ അടുത്ത് വേണ്ട…അവള് പെണ്ണ് വേറെയാ മോനേ…

വീട്ടിൽ ഇരിയ്ക്കുന്നവളെ കൊണ്ട് നിന്റെ ക&&&&പ്പ് മാറ്റാൻ പറ്റിയില്ലെങ്കിൽ കാശ് കൊടുത്ത് കാര്യം സാധിക്കെടാ.. അല്ലാതെ എന്റെ പെണ്ണിനെ തോണ്ടാനോ പിടിയ്ക്കാനോ വന്നാൽ…. ഈ നകുലൻ ഇങ്ങനെ ആയിരിയ്ക്കില്ല.

യദുവിന്റെ കൈ പിടിച്ചു പിന്നോട്ട് തിരിച്ചു വളച്ചു ഒടിച്ചു കളഞ്ഞവൻ.

യദു ഉറക്കെ നിലവിളിച്ചു. അപ്പോളേക്കും നകുലന്റെ കാല് വായുവിൽ ഉയർന്നു പൊങ്ങി.

യദുവിന്റെ അടിനാവി തീർത്തു ഒരൊറ്റ തൊഴി ആയിരുന്നു.

ആഹ്ഹ.. അമ്മേ…..
യദു പിന്നെയും അലറി.

ടാ… ഒച്ച വെച്ചാൽ നീ തന്നേ നാണക്കെടും,അതുകൊണ്ട് മിണ്ടാതെ ഇരിക്കുന്നത് ആണ് നല്ലത്.

പറഞ്ഞു കൊണ്ട് അതേ പോലെ ഒന്നൂടെ കൊടുത്തു.

കുറച്ചു ദിവസത്തേയ്ക്ക് നീ അനങ്ങാതെ കിടന്നോ… അതെല്ലേ ഒരു സുഖം..

യദുവിനെ പിടിച്ചു ഒരൊറ്റ തള്ള് വെച്ചു കൊടുത്തു നകുലൻ അമ്മുന്റെ അടുത്തേക്ക് പോയി.…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"