" "
Novel

ശിശിരം: ഭാഗം 45

രചന: മിത്ര വിന്ദ

.. ഒച്ച വെച്ചാൽ നീ തന്നേ നാണക്കെടും,അതുകൊണ്ട് മിണ്ടാതെ ഇരിക്കുന്നത് ആണ് നല്ലത്.

പറഞ്ഞു കൊണ്ട് അതേ പോലെ ഒന്നൂടെ കൊടുത്തു.

കുറച്ചു ദിവസത്തേയ്ക്ക് നീ അനങ്ങാതെ കിടന്നോ… അതെല്ലേ ഒരു സുഖം..

യദുവിനെ പിടിച്ചു ഒരൊറ്റ തള്ള് വെച്ചു കൊടുത്തു നകുലൻ അമ്മുന്റെ അടുത്തേക്ക് പോകാനായി തിരിഞ്ഞതും അവൻ ഒരു വേള സ്തംഭിച്ചുപോയി.

അമ്മു…
അവന്റെ ചുണ്ടുകൾ താനേ മൊഴിഞ്ഞു.

കണ്ണുകളിൽ എരിയുന്ന അഗ്നിയോടെ അവൾ യദുവിന്റെ അടുത്തേക്ക് വന്നു..

ഇത്രയ്ക്ക് ചെറ്റ ആയിരുന്നു അല്ലെ നിങ്ങൾ… എങ്ങനെ… എങ്ങനെ തോന്നി, എന്നോട് ഇത് ചെയ്യാൻ…..സഹോദരനായ് മാത്രം ഞാൻ കണ്ടിരുന്നത്, ആ എന്നോട്…. ചെ…വൃത്തികെട്ടവൻ, അറപ്പാ എനിക്ക്… വെറുപ്പാ എനിക്ക് നിങ്ങളെ…. കല്യാണം കഴിഞ്ഞിട്ട് ഒരു മാസം പോലും ആയില്ല, എന്തിനാ ആ പാവം പെണ്ണിനെ ചതിച്ചത്, അറിയിക്കട്ടെ, എല്ലാരേം അറിയിക്കട്ടെ….

അമ്മുന്റെ ചോദ്യങ്ങൾ നേരിടാതെ യദു മുഖം കുനിച്ചു

എന്നോട് ഈ പ്രവർത്തി കാണിച്ച നിങ്ങൾ സ്വന്തം പെങ്ങളെ പോലും വെറുതെ വിടില്ല… നാണംകെട്ട ജന്തു… തന്നെയൊക്കെ അല്ലെടോ കൂടപ്പിറപ്പിനെ പോലെ ഞാൻ സ്നേഹിച്ചത്..വിളിച്ചു പറയട്ടെ എല്ലാരോടും… ങ്ങെ..

അമ്മു അവനെ നോക്കി കിതച്ചു

അമ്മുക്കുട്ടിചേച്ചിയെ ..

പിന്നിൽനിന്നും ഒരു വിളിയൊച്ച..
മണിക്കുട്ടൻ ആയിരുന്നു, പാലും ആയിട്ട് വന്നതാണ്.അത് മേടിക്കാൻ വേണ്ടി വന്നത് ആയിരുന്നു, അപ്പോളാണ് യദുവും നകുലനും ചേർന്ന് കലിങ്കിന്റെ താഴെ നിന്നു വഴക്ക് ഉണ്ടാക്കുന്നത് കണ്ടേ.ഓടി വന്നപ്പോൾ കേട്ട വാക്കുകൾ

അവൾ വേഗം ആ കുട്ടീടെ അടുത്തേക്ക് ചെന്നു. പാലും വാങ്ങി വരമ്പത്തൂടെ വീട്ടിലേക്ക് ഓടി.

നകുലൻ വീട്ടിൽ ചെന്നപ്പോൾ അമ്മു അവളുടെ മുറിയിൽ കിടന്ന് കരയുന്നുണ്ട്. പ്രതീക്ഷിച്ചത് ആയതു കൊണ്ട് അവൻ അത്രയ്ക്ക് മൈൻഡ് ചെയ്യാൻ പോയില്ല.

കരച്ചിൽ ചീളുകൾ മറ നീക്കി പുറത്തേക്ക് വരാൻ ഭാവിച്ചതും അവൻ അടുത്തേക്ക് ചെന്നു.

എന്താടി…. ങ്ങെ…..കുറെ നേരം ആയല്ലോ തുടങ്ങിട്ട്

നകുലൻ ശബ്ദം ഉയർത്തിയപ്പോൾ അമ്മു ചാടി എഴുന്നേറ്റ് ഇരുന്നു കൊണ്ട് കണ്ണീർ തുടച്ചു.

ഇവന്റെ ഒക്കെ അടുത്തേക്ക് ആരുന്നോ, ആറു നേരോം പൊയ്ക്കൊണ്ട് ഇരുന്നേ… നാണോം മാനോം ഇല്ലാത്ത സാധനം, എന്താരുന്നു നിന്റെ ഇളക്കം, യദുവേട്ടാ എന്ന് മുഴോനും വിളിക്കില്ലാരുന്നു…ഞാൻ ഒന്ന് മുന്നിൽ വന്നാൽ നീ പേടിച്ചോടും, ചെന്നു തിരക്കി നോക്കെടി എത്ര അവളുമാരെ കേറി പിടിക്കാൻ ഞാൻ പോയിട്ടുണ്ടന്നു.

ദേഷ്യം കൊണ്ട് വായിൽ വന്നത് എല്ലാം നകുലൻ വിളിച്ചു പറഞ്ഞു.

ദേ…ഒരു കാര്യം ഞാൻ പറഞ്ഞേക്കാം,പത്തു മണി ആകുമ്പോൾ കുളിച്ചു റെഡി ആയിട്ട് എന്നതാണെന്ന് വെച്ചാൽ എടുത്തു ഇറങ്ങിക്കൊണം…എന്റെ കൂടെ വീട്ടിലേക്ക് പോകാനായിട്ട്… കേട്ടോ പറഞ്ഞേ…

തന്നേ നോക്കാതെ ഇരിക്കുന്നവളെ നോക്കി നകുലൻ കലിപ്പോടെ പറഞ്ഞു.

അമ്മു മുഖം ഉയർത്തിയില്ല… അവൻ ഒന്നൂടെ പറഞ്ഞത് ആവർത്തിച്ചു.എന്നിട്ട് പുറത്തേക്ക് ഇറങ്ങി.

ചായ എടുക്കെടി,,,
വാതിൽക്കൽ എത്തിയിട്ട് അവൻ വിളിച്ചു പറഞ്ഞു.

അമ്മു എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.
പെട്ടന്ന് ചായ തിളപ്പിച്ച്‌ വെച്ചു.

നകുലൻ ആണെങ്കിൽ അമ്മയെ ഫോൺ വിളിച്ചു, ഉമ്മറത്ത് ഉണ്ട്.

ആഹ്
പത്തര കഴിയുമ്പോൾ എത്തും… ഉവ്വ്‌, പറഞ്ഞില്ലേ പിന്നെന്താ… ഇനി അവളുടെ നാവിൽ നിന്നും കേട്ടാലേ വിശ്വസിക്കുവൊള്ളു… ദാ, കൊടുക്കാം

ചായ കൊണ്ട് വന്നു വെച്ചിട്ട് തിരിഞ്ഞു പോകാൻ തുടങ്ങിയ അമ്മുനെ നോക്കി നകുലൻ പറഞ്ഞു. എന്നിട്ട് അവളുടെ കൈലേക്ക് ഫോൺ കൊടുത്തു.

അമ്മായി…..
അമ്മു ഇടറിയ ശബ്ദത്തിൽ വിളിച്ചു.

മോളെ… വരില്ലേ നീയ്, അമ്മായി കാത്തിരിക്കുവാ കേട്ടോ, ആഹ് പിന്നേയ് ഡ്രസ്സ്‌ ഒന്നും എടുക്കണ്ട കേട്ടോ.ഒക്കെ പിന്നെ പോയി എടുക്കാ, മോളെ ഒരു സാരി ഉടുത്തു വരാണെ, അല്ലെങ്കിൽ സെറ്റ് മുണ്ട് ഉണ്ടോ…
എന്തൊക്കെയോ അവർ പിന്നെയുംപറഞ്ഞപ്പോൾ അമ്മു വെറുതെ മൂളി ക്കൊണ്ട് ഇരുന്നു.

അല്പം കഴിഞ്ഞു ഫോൺ കട്ട്‌ ചെയ്തു നകുലനു കൊടുത്തു.
അമ്മേ…..ആഹ് വെച്ചോ,
ഫോൺ കട്ട്‌ ആക്കിയിട്ട് നകുലൻ പിന്നെയും പുറത്തേക്ക് നോക്കി ഇരുന്നു.
എനിക്ക് നാളെ മുതൽ ഡ്യൂട്ടിക്ക് കേറണം, അതുകൊണ്ട് ഇന്ന് ഉച്ചക്ക് ശേഷം എറണാകുളത്തേയ്ക്ക് പോണം.. നീ പെട്ടന്ന് എന്തേലും ഉണ്ടാക്കാൻ നോക്ക്.. എന്നിട്ട് റെഡി ആവു..
ഗൗരവത്തിൽ പറഞ്ഞു കൊണ്ട് നകുലൻ ചായ എടുത്തു കുടിച്ചു.
അമ്മു അകത്തേക്ക് വലിഞ്ഞു.

അമ്മേ… എന്തൊക്കെയാണ് ഈ നടക്കുന്നെ, സ്വാപനത്തിൽപോലും കരുതിയില്ലമ്മേ ഇന്നലെ വന്നത് അയാൾ ആണെന്ന്… എന്നേ, എന്നേ എന്തെങ്കിലും ചെയ്തിരുന്നു എങ്കിൽ… എന്താകുമായിരുന്നു അമ്മേ… പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഉണ്ടോ…

യദുവിനെ നിന്നെ ഇഷ്ട്ടം ആയിരുന്നോ….
പിന്നിൽ നിന്നും ഒരു ചോദ്യം കേട്ടതും അമ്മു തിരിഞ്ഞു.

കല്യാണ ആലോചന വന്ന സമയത്ത് അയാൾ എന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞു. അപ്പൊ തന്നേ ഞാൻ എനിക്ക് അങ്ങനെ ഒന്നും ഇല്ലെന്നും പറഞ്ഞു. പിന്നീട് ഒന്നും പറഞ്ഞു വന്നില്ല…

എന്നാരുന്നു ആ സംഭവം….. അന്ന് ആണോ, നീ കവലേൽ വെച്ചു എന്നേ കണ്ടത്.

ഹമ്… അതേ…
അവൾ സമ്മതിച്ചു.

ആഹ് യോഗം ഉണ്ട്, അതുകൊണ്ട് നിന്റെ മാനം കപ്പല് കേറിയില്ല…

പുച്ഛിച്ചു പറഞ്ഞു കൊണ്ട് നകുലൻ ചായ കുടിച്ച ഗ്ലാസ്‌ കൊണ്ട് പോയി സിങ്കിൽ ഇട്ടു

കഴിക്കാൻ എന്തേലും ഉണ്ടാക്കുന്നുണ്ടോ, ഇല്ലേൽ ഒരു കാര്യം ചെയ്യാം, പോകും വഴി ആര്യാസിൽ കേറാം..

നകുലൻ അമ്മുനെ നോക്കി . കണ്ണൊക്കെ നിറഞ്ഞു തുളുമ്പി നിൽക്കുന്നത് കണ്ടപ്പോൾ അവനു ഒരു കുഞ്ഞ് നൊമ്പരം പോലെ..

ഞാൻ പോയാൽ, എന്റെ അമ്മ ഇവിടെ തനിച്ചാകും നകുലേട്ടാ,,, ഇന്ന് വരെ ഞങ്ങൾ രണ്ടാളും പിരിഞ്ഞു നിന്നിട്ടുള്ളതല്ല, എനിക്ക് അതൊക്കെ ഓർക്കുമ്പോൾ സഹിക്കാൻ പോലും പറ്റുന്നില്ല.

നെഞ്ച് പൊട്ടി പറയുന്ന പാവം പെണ്ണിനെ നകുലൻ അരുമയോടെ നോക്കി.

ഇവിടെ ഒറ്റയ്ക്ക് എങ്ങനെ കഴിയും. ഇന്നലത്തെ അവസ്ഥ കണ്ടതല്ലേ, പിന്നെ എനിക്ക് ഇന്ന് പോണം, നിന്നേ ഇവിടെ തനിച്ചാക്കി, അതൊന്നും ശരിയാവില്ല..നീ തന്നെ ആലോചിച്ചു നോക്ക്, എന്നിട്ട് തീരുമാനിച്ചാൽ മതി.

കുളിക്കാൻ വേണ്ടി ഒരു തോർത്തും തോളത്തു ഇട്ട് കൊണ്ട് നകുലൻ ബാത്‌റൂമിൽ കേറി. ആ സമയം നോക്കി അമ്മു പെട്ടന്ന് ഉപ്പുമാവ് ഉണ്ടാക്കി. കുറച്ചു ഞാലി പൂവൻ പഴം ഉണ്ടായിരുന്നു. അതും എടുത്തു വെച്ചു. എന്നിട്ട് കട്ടൻ ചായ ഇട്ടു കൊണ്ട് നിന്നപ്പോൾ നകുലൻ കുളിച്ചു കേറി വന്നു.

കാവി മുണ്ടും ഉടുത്തു തോർത്തും പുതച്ചു കേറി വരുന്നവനെ അമ്മു ഒന്ന് നോക്കി.

എന്നിട്ട് അവൾ തന്റെ മുറിയിൽ പോയി അലമാര തുറന്നു.

സാരി ഒന്നും ഇരുപ്പില്ല. ഒരു സെറ്റും മുണ്ടും എടുത്തു നിവർത്തി നോക്കി. അമ്മ വാങ്ങി തന്നത് ആണ്. യദുവിന്റെ കല്യാണതലേന്ന് ഉടുക്കാൻ വേണ്ടി. അന്ന് അത് ഉടുത്തില്ല. പുത്തൻ ആയിട്ട് തന്നെ വെച്ചു. കാവിൽ ഉത്സവം വരുമ്പോൾ ഉടുത്തോളം എന്ന് അമ്മയോടും പറഞ്ഞു.
അമ്മയെ കുറിച്ച് ഓർക്കുമ്പോൾ എല്ലാം നെഞ്ച് വിങ്ങി പിടയുകയാണ്.

അമ്മു കുളിക്കാനായായി ഇറങ്ങി പോകുന്നത് നകുലൻ കാണുന്നുണ്ട്…

ഫോണും എടുത്തു അവൻ ചെന്നു കസേരയിൽ ഇരുന്നു ..…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"