ശിശിരം: ഭാഗം 46
രചന: മിത്ര വിന്ദ
അമ്മു കുളിക്കാനായായി ഇറങ്ങി പോകുന്നത് നകുലൻ കാണുന്നുണ്ട്…
ഫോണും എടുത്തു അവൻ ചെന്നു കസേരയിൽ ഇരുന്നു.
എടാ രാഹുലെ, ഞാൻ നകുലേട്ടൻ ആണ്.. നീ ഇപ്പൊ എവിടാ… ആ ഒരു കാര്യം ചെയ്യ്, എന്റെ കാറ് എടുത്തു ഇങ്ങോട്ട് വാ, ഹമ്.. അമ്മേടെ കയ്യിൽ തക്കോൽ ഉണ്ട്… ആഹ് ശരി..
ഫോൺ കട്ട് ആക്കിയ ശേഷം അമ്മയോടും വിളിച്ചു കാര്യം പറഞ്ഞു.
അമ്മുനെ കൂട്ടി ബൈക്കിൽ പോകാൻ എന്തോ ഒരു ബുദ്ധിമുട്ട്.. അതുകൊണ്ട് കാർ എടുപ്പിച്ചത്.
അമ്മു കുളിച്ചു ഇറങ്ങി വന്നിട്ട് നകുലനു കഴിക്കാൻ കൊടുത്തു.
നീ കഴിക്കാൻ വരുന്നില്ലേ?
എനിക്ക് ഇപ്പൊ വേണ്ട, നകുലേട്ടൻ കഴിച്ചോളു.
ഒരു പ്ലേറ്റ് എടുത്തു വാടി.. എന്നിട്ട് ഇവിടെ ഇരുന്ന് കഴിയ്ക്കാൻ നോക്ക്.അവൻ കടുപ്പിച്ചു പറഞ്ഞു.
വേണ്ടാഞ്ഞിട്ട് ആണ് നകുലേട്ടാ.
എന്നാൽ ഇതും കൂടി എടുത്തൊ. ഞാനും വീട്ടിൽ ചെന്നിട്ട് കഴിച്ചോളാം.
അവൻ ഉപ്പുമാവ് ഇരുന്ന സ്റ്റീൽ പ്ലേറ്റ് ഒന്ന് നിരക്കി.
പിന്നീട് അമ്മുവും വന്നു അല്പം എടുത്തു കൊണ്ട് അടുക്കളയിൽ പോയി.ഒപ്പം ഇരുന്നു കഴിച്ചിട്ടേ ഇല്ലാ.പെണ്ണിന് മടിയാ.ഇങ്ങനെ ഒരു പൊട്ടിക്കാളി.. ഹമ് വാ, കാണിച്ചു തരാം.
നകുലൻ ഊറി ചിരിച്ചു.
അമ്മു വേഗംണ് ഇത്തിരി വാരി കഴിച്ചു, വെള്ളോം കുടിച്ചു. എന്നിട്ട് മുറിയിൽ കേറി വാതിൽ അടച്ചു. അമ്മായി പറഞ്ഞത് കൊണ്ട് മാത്രം അവള് സെറ്റ് ഉടുത്തത്.ഇനി പിണക്കം തോന്നേണ്ട എന്ന് കരുതി.
നകുലേട്ടാ..എന്റെ ഡ്രസ്സ് ഒന്നും ഇപ്പൊ എടുക്കേണ്ട എന്ന് അമ്മായി പറഞ്ഞു. നാകുലേട്ടൻ കുറച്ചു കഴിഞ്ഞു വന്നു ഒന്ന് എടുത്തോണ്ട് തരാമോ.. എനിക്ക് മാറി ഉടുക്കാൻ ഒന്നും വേറെ ഇല്ലാ.
അമ്മുന്റെ ശബ്ദം കേട്ട് നകുലൻ തിരിഞ്ഞു നോക്കി. കരിപച്ച കരയു ഒപ്പം കസവും ചേർന്നുള്ള ഒരു സെറ്റും മുണ്ടും ഉടുത്തു നിൽക്കുന്ന അമ്മുനെ അവൻ ഒന്ന് നോക്കി.
യാതൊരു ചമയങ്ങളും ആ മുഖത്ത് ഇല്ലാ… . ആകെ കൂടി ഉള്ളത് താൻ അണിയിച്ച താലിമാല കഴുത്തിൽ കിടക്കുന്നത് മാത്രം..ഒപ്പം ചെറിയ രണ്ടു ജിമിക്കി കമ്മലും.
നകുലന്റെ നോട്ടം കണ്ടു അമ്മു അകത്തേക്ക് കേറിപോയി.
ആഹ്… നിനക്ക് വേണ്ടത് ഒക്കെ ഒരു ബാഗിൽ എടുത്തു വെച്ചോ, ഞാൻ വന്നിട്ട് എടുത്തോളാം..
നകുലൻ വിളിച്ചു പറഞ്ഞു.
വൈകാതെ ഇരുവരും കൂടി വീട് പൂട്ടി ഇറങ്ങി. സമയം അപ്പോൾ ഒൻപതര കഴിഞ്ഞു.
അമ്മുട്ടിയെ…..
സതിയമ്മ വിളിക്കും പോലെ അമ്മുന് തോന്നി.
അവൾ അമ്മയുടെ കുഴിമാടത്തിൽ എത്തി.
അവിടെ മുട്ട് കുത്തി ഇരുന്ന് കുമ്പിട്ടു.
അമ്മേ…..എന്റെ അമ്മയെ തനിച്ചാക്കി പോകുവാ…
വിതുമ്പി കൊണ്ട് അവൾ പറഞ്ഞു.
നകുലൻ വന്നു അമ്മുനെ പിടിച്ചു എഴുന്നേൽപ്പിച്ചു.
അപ്പേ…. ഞാൻ അത്ര വല്യ പുണ്യാളൻ ഒന്നുമല്ല.. എന്നാലും ഇവൾക്ക് ഒരു കുറവും വരുത്താതെ ഞാൻ നോക്കും. പിന്നെ അപ്പേടെ മോൾക്ക് എന്നേ കാണുമ്പോൾ ഒരെല്ല് കൂടുതൽ ആണ്, അത് ഞാൻ പറയാതെ അപ്പയ്ക്ക് അറിയാല്ലോ..അതുകൊണ്ട് ഇവളോട് മര്യാദക്ക് അടങ്ങി നിന്നോളാൻ ഒന്ന് പറഞ്ഞു കൊടുത്തേയ്ക്ക് കേട്ടോ.. അപ്പേടെ അനുഗ്രഹം എന്നും ഞങ്ങളുടെ ഒപ്പം ഉണ്ടാകുമെന്ന് അറിയാം….. കൂടെ ഉണ്ടായാൽ മാത്രം മതി കേട്ടോ…
അമ്മുനെ തന്നോട് ചേർത്തു നിറുത്തി നകുലൻ സതിയെ അടക്കം ചെയ്ത ഇടത്തേയ്ക്ക് നോക്കി പറഞ്ഞു.
നീ എവിടെ പോയാലും ശരി നിന്റെ അമ്മ കൂടെ കാണും.. അതുകൊണ്ട് കരയാതെ വരാൻ നോക്ക്.
അപ്പോളേക്കും രാഹുലും അക്കരെ എത്തി.
ഇരുവരും കൂടി അവിടേക്ക് ചെന്നു,കാറിൽ ആയിരുന്നു വീട്ടിലേക്ക് പോയത്.
അവർ പോകുന്നതും നോക്കി ഒരുവൻ ജനാലയിലൂടെ നോക്കി നിൽപ്പുണ്ടായിരുന്നു.
മനസ് കൊണ്ട് ഒരായിരം തവണ അമ്മുനോട് മാപ്പും പറഞ്ഞു.ഏത് നശിച്ച നേരത്ത് ആയിരുന്നു തനിയ്ക്ക് അങ്ങനെ ഒക്കെ ആ പാവത്തിനോട് കാട്ടിക്കൂട്ടാൻ തോന്നിയത്. ഒരിക്കലും തനിക്ക് സ്വന്തമാക്കാൻ സാധിക്കില്ല എന്ന് അറിയാമായിരുന്നു. എന്നിട്ടും അവളോട്,,,
ഈശ്വരാ……. അവന്റെ മിഴികൾ നിറഞ്ഞു തൂവി.
കവലയിൽ എത്തിയപ്പോൾ നകുലൻ വണ്ടി നിറുത്തി.അമ്മു പെട്ടെന്ന് മുഖം തിരിച്ചു നോക്കി
ഇപ്പൊ വരാം…ഒരു മിനിറ്റ്
അവൻ ഒരു കടയിലേക്ക് പോയി.
പെട്ടെന്ന് തിരിച്ചു വരികയും ചെയ്തു.
എന്നിട്ട് വണ്ടി മുന്നോട്ട് എടുത്തു. വീണ്ടും ഒരു ഒഴിഞ്ഞ സ്ഥലം എത്തിയപ്പോൾ അവൻ വണ്ടി നിറുത്തി. അല്പം മുൻപ് താൻ വാങ്ങിയ കവർ എടുത്തു. അത് പൊട്ടിച്ചു,ഒരു സിന്ദൂരം ആയിരുന്നു അതിൽ, കൂടെ പൊട്ടും ചാന്തും കണ്മഷിയും ഒക്കെയുണ്ട്..
ഞാൻ കെട്ടിത്തന്ന ഈ താലി ഇങ്ങനെ കിടക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ഒക്കെയുണ്ട് അമ്മുസേ, പക്ഷെ നിന്റെ സീമന്തം ഒഴിഞ്ഞു കിടക്കുന്നത് ശരിയല്ലല്ലോ,,,,
പറഞ്ഞു കൊണ്ട് അവൻ അല്പം സിന്ദൂരം എടുത്തു അവളുടെ നെറുകയിൽ തൊട്ടു. ഒരു സ്റ്റിക്കർ പൊട്ട് എടുത്തു അവളുടെ നെറ്റിയിലും ഒട്ടിച്ചു.
മ്മ്…. ചുന്ദരി ആയല്ലോടി, ഇങ്ങട് നോക്കിക്കേ..
അവൻ അവളെ പിടിച്ചു തിരിച്ചു, അമ്മു പക്ഷെ നകുലനേ നോക്കുക പോലും ചെയ്തില്ല.ഒരു മൂളിപ്പാട്ട് ഒക്കെപാടി അവൻ ഡ്രൈവ് ചെയ്ത് പോയി.
പത്തു നാൽപതു ആയപ്പോൾ വണ്ടി ചെന്നു നകുലന്റെ മുറ്റത്തു നിന്നു.അമ്മു പതിയെ മുഖം ഉയർത്തി നോക്കി.
തന്റെ അമ്മ ജനിച്ചു വളർന്ന വീട്.
10വർഷങ്ങൾക്ക് ശേഷം വീണ്ടും ഈ മുറ്റത്തു, ശ്രീജേച്ചിടേ കല്യാണം പ്രമാണിച്ചു വീട് പിന്നെയും മോടി പിടിപ്പിച്ചത് ആവും.
ബിന്ദുവും ശ്രീജയും ഉമ്മറത്ത് നോക്കി നിൽപ്പുണ്ട്.
“ഇറങ്ങു പെണ്ണേ, ഇനിയുള്ള കാലം നമ്മൾക്ക് ഇവിടെ കൂടാടി.”
നകുലന്റെ ശബ്ദം കേട്ടതും അമ്മു ഒന്നു ഞെട്ടി.
ശ്രീജ വന്നിട്ട് ഡോർ തുറന്നു കൊടുത്തു. അമ്മു അല്പം പതർച്ചയോടെ അവളെ നോക്കി പുഞ്ചിരിച്ചു.
അമ്മു….. ഇവിടെ നില്ക്കു കേട്ടോ. അമ്മ നിലവിളക്ക് എടുക്കാൻ പോയിട്ടുണ്ട്.
അവൾ പറഞ്ഞതും അമ്മു വെറുതെ തലയാട്ടി
ശ്രീജയുടെ കൈയിൽ ഇരുന്ന് പാറുക്കുട്ടി കുതറിപിടഞ്ഞു.
ദേ…. ഇതാരാടാ,നോക്ക്യേ , നിന്റെ അമ്മായിയാണ് കെട്ടോ … വിളിച്ചേ, അമ്മായിന്നു വിളിച്ചേ മുത്തേ…
ശ്രീജ പറയുന്നത് കേട്ട് നകുലൻ ചിരിച്ചു.
പാറുക്കുട്ടാ, ചിറ്റേന്നു വിളിച്ചാൽ മതി കേട്ടോട.. നിന്റെ അമ്മയ്ക്ക് വേറെ പണിയില്ല…
അപ്പോളേക്കും ബിന്ദു നിലവിളക്കുമായി വന്നു.
അമ്മു…. ഇത് പിടിച്ചു ഐശ്വര്യം ആയിട്ട് കേറി വന്നേ മോളെ….
അവർ പറഞ്ഞതും അമ്മു മുന്നോട്ട് വന്നു. ബിന്ദുവിന്റെ കൈയിൽ നിന്നും നിലവിളക്ക് വാങ്ങി. നകുലനോട് ചേർന്നു അവൾ അതുമായി വലത് കാല് വെച്ചു ഉമ്മറത്തേക്ക് കയറി.
പ്രാർത്ഥിച്ച ശേഷം വിളക്ക് കൊണ്ട് പോയി പൂജാ മുറിയിൽ വെച്ച് തൊഴുതു.
പിന്തിരിഞ്ഞു വന്നപ്പോൾ നകുലൻ കണ്ണുകൾ അടച്ചു നിൽപ്പുണ്ട്.
അമ്മു… വാ മോളെ, ഇവിടെ ഇരിയ്ക്ക്.
ബിന്ദു സ്നേഹത്തോടെ അവളെ കൂട്ടി കൊണ്ട് പോയി സെറ്റിയിൽ ഇരുത്തി..
പാലും പഴവും എടുത്തു കൊണ്ട് വന്നത് ശ്രീജ ആയിരുന്നു.
നകുലൻ അടുത്തേക്ക് വന്നു ഇരുന്നുപ്പോൾ, ഇരുവർക്കും മധുരം കൊടുത്തു.
ഒന്നും മിണ്ടാതെ ഇരിയ്ക്കുകയാണ് അമ്മു. അവളുടെ മാനസിക സങ്കർഷം എത്രത്തോളം ഉണ്ടെന്ന് ഉള്ളത് എല്ലാവർക്കും അറിയാം. അതുകൊണ്ട് കൂടുതൽ ആയിട്ട് ആരും ഒന്നും ചോദിക്കാനും പറയാനും തുനിഞ്ഞില്ല.
ബിന്ദുവും ശ്രീജയും ചേർന്ന് അടുക്കളയിൽ സദ്യ ഉണ്ടാക്കുവാൻ ഉള്ള തിരക്കിലാണ്.
മോളെ…. ദേ, ഈ ചുരിദാറു പാകമാകുമോ നോക്കിക്കേ, ഇവളെ വിട്ട് ഞാനാ സിറ്റി ഷോപ്പിൽന്നു മേടിപ്പിച്ചതാ ഒന്നു shape ആക്കി വിട്ടിട്ടുണ്ട്, ഇട്ടു നോക്കിയിട്ട് നീ പറഞ്ഞാൽ മതി കേട്ടോ മോളെ,.
ബിന്ദു ഒരു കവർ കൊണ്ട് വന്നു അവൾക്ക് കൊടുത്തു. അമ്മു അതു മേടിക്കുകയും ചെയ്തു.
നകുലാ, മോളെയും കൂട്ടി മുറിയിലേക്ക് ചെല്ല്,ഈ ഡ്രസ്സ് ഒക്കെ മാറ്റട്ടെ, പറയുന്നതിനൊപ്പം ബിന്ദു അടുക്കളയിലേക്ക് നടന്നു.…..തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…