Novel

ശിശിരം: ഭാഗം 48

രചന: മിത്ര വിന്ദ

എടി… കഴിഞ്ഞു, കേട്ടോ.ഇനി ഇങ്ങോട്ട് നോക്കിക്കോ

അവളുടെ നോട്ടോ നിൽപ്പും കണ്ടപ്പോൾ അവനു ചിരി വന്നു..
ഫോണും ചാർജറും എടുത്തു വെച്ച ശേഷം ലാപ്ടോപ് കൂടി എടുത്തു നകുലൻ പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചു.

പെട്ടെന്ന് എന്തോ ഓർത്തപോലെ അതു നിലത്തേക്ക് വെച്ചു.

തന്റെപിന്നിൽ നിന്നവളെ ആഞ്ഞൊന്നു പുൽകി

നകുലേട്ടാ…വിടുന്നുണ്ടോ.. ചെ..
അവൾ അവന്റെ നെഞ്ചിൽ നിന്നും അടർന്നു മാറാൻ നോക്കുന്നുണ്ട്. പക്ഷെ എവിടുന്നു.. അവനു യാതൊരു മാറ്റവും ഇല്ലാ. അല്പം കൂടി മുറുക്കി പിടിച്ചു.

എന്നിട്ട് അമ്മുന്റെ നെറുകയിൽ ഒരു മുത്തം കൊടുത്തു.

വിഷമം ഉണ്ടെടി, നിന്നെ ഇവിടെ ആക്കിയിട്ട് പോകാന്, പക്ഷെ ഇപ്പൊ വേറെ വഴിയൊന്നും ഇല്ലാ…. അതാണ് കേട്ടോ.
അവൻ മെല്ലെ അവളോട് പറഞ്ഞു.
നീ അപ്പച്ചിടെ കാര്യം ഓർത്തു സങ്കടപെടുവൊന്നും വേണ്ട..എന്റെ കൈകളിൽ ഏൽപ്പിച്ചിട്ട് അല്ലെ അപ്പച്ചി പോയതും, ഈ ശ്വാസം നിലയ്ക്കും വരെയും നിനക്ക് ഒരു കുറവും വരുത്താതെ ഞാൻ നോക്കും… വാക്ക്..

അവളുടെ വലം കൈയിലേക്ക് നകുലൻ തന്റെ കൈ ചേർത്തു വെച്ചു കൊണ്ട് പറഞ്ഞു.അപ്പോളും അമ്മു ഒരക്ഷരം പോലും പറയാതെ അങ്ങനെ തന്നേ നിന്നു.

നിനക്ക് എന്നോട് വെറുപ്പും ദേഷ്യോം അരിശോമൊക്കെ ആണെന്ന് അറിയാം.. പക്ഷെ എന്ത് ചെയ്യാനാ പെണ്ണേ, ഈയുള്ളവന്റെ കൂടെ കൂടിപോയില്ലേ നീയ്. അമ്മുവിന്റെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞ ശേഷം നകുലൻ അകന്നു മാറി.

ഞാൻ വിളിച്ചോളാം, നീ ഫോൺ എടുക്കണം കേട്ടോ.. അല്ലാണ്ട് ഈ സുന്ദരമായ മുഖവും കുത്തി വീർപ്പിച്ചു ഇരുന്നേക്കരുത്…

കുറച്ചു കാശ് എടുത്തു അവളുടെ കൈയിലേക്ക് ഏൽപ്പിക്കാനും അവൻ അപ്പോൾ മറന്നില്ല.

എനിക്ക് പൈസയൊന്നും വേണ്ട നകുലേട്ടാ, കുറച്ചു എന്റെ അടുത്ത് ഇരിപ്പുണ്ട്.

അതൊക്കെ അവിടെ ഇരുന്നോട്ടെ, ഇപ്പൊ തല്ക്കാലം ഒന്നുമെടുക്കാൻ നിൽക്കേണ്ട.

പോയിട്ട് വരാം… ആഹ് പിന്നെ ഒരു കാര്യം കൂടി, നീ എന്നേ എത്ര മാത്രം വെറുത്താലും, വാശി കാണിച്ചാലുമൊന്നും എനിക്ക് യാതൊരു പ്രശ്നോമില്ല കേട്ടോ,നിനക്ക് നിന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ഒരുപാട് സമയം വേണമെന്നും അറിയാം…കാത്തിരിക്കാൻ ഞാൻ തയ്യാറാണ്.പക്ഷെ ആ കാത്തിരിപ്പിന്റെ അവസാനം മാത്രം നീ പൂർണ്ണമായും എന്റേതാകും.

നകുലൻ തന്റെ ബാഗും എടുത്തു വാതിൽ കടന്നു പുറത്തേക്ക് ഇറങ്ങിയതും അമ്മുന്റെ മിഴികളിൽ നീർ തിളക്കം..
അതു അങ്ങനെ ഒരോ തുള്ളിയായി ഉരുണ്ടു കൂടി അവളോട് ദേഷ്യം കാണിച്ചു കൊണ്ട് പുറത്തേക്കു പ്രവഹിച്ചു..

താഴെ നിന്നും അമ്മായിയുടെ വർത്താനം കേട്ടപ്പോൾ അമ്മുവും അവിടേക്ക് ഇറങ്ങി ചെന്നു.

താടിക്ക് കയ്യും കൊടുത്തു മുഖം ഒരു വശത്തേക്ക് ചെരിച്ചു പിടിച്ചു കൊണ്ട് ബിന്ദു ഇരിപ്പുണ്ട്.
നകുലനോട്‌ ഉള്ള പിണക്കം ആണ് അവർ അങ്ങനെ പെരുമാറാൻ ഉള്ള കാരണം.

പാറുക്കുട്ടിയെ എടുത്തു ഉയർത്തി, ആ കുഞ്ഞ് വയറിൽ ഉമ്മ വെച്ചു അവളെ ഇക്കിളിപ്പെടുത്തുകയാണ് നകുലൻ. കുഞ്ഞിന്റെ ചിരി കണ്ടു ശ്രീജയും പുഞ്ചിരിയോട് നിൽപ്പുണ്ട്.
പിന്നിലായി അമ്മുവും ഉണ്ട്.

ശ്രീജേടേ കൈയിൽ കുഞ്ഞിപ്പെണ്ണിനെ തിരിച്ചു ഏൽപ്പിച്ച ശേഷം ബിന്ദു ന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു നകുലൻ മുറ്റത്തേയ്ക്ക് ഇറങ്ങി.

വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ അമ്മയും ശ്രീജയുമൊക്കെ അവന്റെ അടുത്തേക്ക് ചെന്നു.

ബിന്ദു മുഖം കുനിച്ചു അവന്റെ അടുത്തേക്ക് അടുത്തു. എന്നിട്ട് മകന്റെ ഇരു കവിളിലും മുത്തം നൽകി.

സൂക്ഷിച്ചു പോണം കെട്ടോ,സ്പീഡ് കൂട്ടുമ്പോൾ ഓർത്തോണം, ഇവിടെ ഒരു പെണ്ണ് കാത്തിരിപ്പുണ്ടന്നു

അമ്മ പറയുന്നത് കേട്ടപ്പോൾ നകുലൻ ഉമ്മറത്തേയ്ക്ക് ഒന്ന് കഴുത്തു നീട്ടി.

തൂണിൽ ഇരു കൈകളും ഊന്നി തങ്ങളെ നോക്കി നിൽപ്പുണ്ട് അമ്മു. അവന്റെ നോട്ടം വന്നതും അവൾ പെട്ടന്ന് മുഖം താഴ്ത്തി.

ഗേറ്റ് കടന്നു വണ്ടി ഇറങ്ങി പോയിട്ടും ആരും അകത്തേയ്ക്ക് പോകാതെ അവിടെത്തന്നെ നിന്നു.

**
തലവേദനയാണെന്നും പറഞ്ഞ് യദു കിടപ്പ് തുടങ്ങിയിട്ട് നേരം കുറെയായി.

മീനാക്ഷി കാലത്തെ ജോലിക്ക് പോയിരുന്നു. ഇടയ്ക്ക് ഒന്ന് രണ്ട് തവണ അവൾ ഫോൺ വിളിച്ചപ്പോഴൊക്കെ, യദു ഒന്ന് രണ്ട് വാക്കുകൾ സംസാരിച്ചു.

അതിനുശേഷം അവൾ ഗിരിജയെ വിളിച്ചു.
മുകളിലെ മുറിയിൽ ആണെന്നും താഴേക്ക് ഇറങ്ങി വന്നതേയില്ല എന്നും ഒക്കെ അവർ അവൾക്കു മറുപടി കൊടുത്തു.

ഓഫീസിൽ നിന്നും എത്തിയശേഷം അവൾ ഓടി മുകളിലേക്ക് ചെന്നു.

യദുവേട്ടാ…
മീനാക്ഷിയുടെ ശബ്ദം കേട്ടതും യദു എഴുന്നേറ്റ് ഇരുന്നു

പനിക്കുന്നുണ്ടോ ഏട്ടനെ..
അവൾ ബാഗ് കൊണ്ട് വന്നു ഷെൽഫിൽ വെച്ച ശേഷം അവന്റെ നെറ്റിയിൽ കൈ പത്തി വെച്ചു നോക്കി.

ചെറിയ ചൂട് ഉണ്ടല്ലോ, നമ്മൾക്ക് ഹോസ്പിറ്റലിൽ പോയാലോ ഏട്ടാ…

ഹേയ്.. വേണ്ടടൊ. ഇപ്പൊ കുറവായി.
അവൻ കിടക്ക വിട്ട് എഴുന്നേറ്റു.

വന്നേ.. നമ്മൾക്ക് ഒരു ചായ കുടിക്കാം, ക്ഷീണം ഒക്കെ മാറും.
അവന്റെ കൈയിൽ തൂങ്ങിക്കൊണ്ട് അവൾ പറഞ്ഞു.

ഹമ്… താൻ ചെല്ല്, ഞാൻ വന്നേക്കാം.
യദു ഒഴിഞ്ഞു മാറി.

അമ്മു പോയത് സങ്കടം ആയോ, അതാണോ ഇത്ര പെട്ടന്ന് ഉള്ള ഈ തലവേദന.

മീനാക്ഷിയുടെ ചോദ്യം കേട്ട് അവൻ അവളെ നോക്കി നെറ്റി ചുളിച്ചു.

എന്നോട് ഒന്നും ഒളിക്കണ്ട യദുവേട്ടാ, ഇവിടെ വന്നതിന്റെ പിറ്റേ ദിവസം ഞാൻ അറിഞ്ഞത് ആയിരുന്നു ഈ കാര്യം.

മീനാക്ഷി തന്റെ ഷോൾ അഴിച്ചു മാറ്റി, എന്നിട്ട് അവന്റെ അരികിലേക്ക് വന്നു..

ഓർമ്മയുണ്ടോ, തൊടിയില് ചീര പറിക്കാനായി അമ്മു വന്നപ്പോൾ യദുവേട്ടൻ അവളുടെ അടുത്തേക്ക് ചെന്നു കുറ്റാരോപണം നടത്തിയത്..
എല്ലാം ഞാൻ കേട്ടാരുന്നു. അതിന്റെ ഷോക്കിൽ ആണ് അമ്മുനോട് അങ്ങനെയൊക്കെ പറഞ്ഞു പോയത്. അത് അതിനേക്കാൾ വലിയ ഒരു വിപത്തു ആയി മാറുകയും ചെയ്തു.
അപ്പച്ചിയോടും അമ്മയോടും ഒക്കെ പറഞ്ഞു എങ്ങനെ എങ്കിലും അവളെ കല്യാണം കഴിക്കാൻ മേലാരുന്നോ, എന്തിനാ വെറുതെ എന്നേ ഇതിലേക്ക് വലിച്ചു ഇഴച്ചത്…

മീനാക്ഷിയുടെ ചോദ്യങ്ൾ നേരിടാൻ വയ്യാതെ അവൻ കുഴങ്ങി.…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button