Novel

ശിശിരം: ഭാഗം 51

രചന: മിത്ര വിന്ദ

നകുലന്റെ പ്രണയം കലർന്ന വിളി കേട്ടതും അമ്മു പെട്ടന്ന് ഒന്ന് അമ്പരന്നു.

ടി… വെച്ചിട്ട് പോയോ പെണ്ണേ..
വീണ്ടും അവന്റെ ശബ്ദം.

ഇല്ലാ…. ഇവിടെയുണ്ട്..

ഹമ്… ഒന്നും മിണ്ടാതെ നിന്നപ്പോൾ ഞാൻ കരുതി നീ പോയെന്നു.

നകുലേട്ടൻ ഓഫീസിലെയ്ക്ക് പോയോ..

ഇല്ലാ… റെഡി ആവുന്നു, എല്ലാവരും എവിടെ.

അവരൊക്കെ താഴെയുണ്ട്.

ഉം… നീ എവിടാ നമ്മുടെ റൂമിലാണോ..

മ്മ്…

ഇന്നലെ കിടന്നിട്ട് പേടി ഉണ്ടാരുന്നോ..

ഇല്ല്യാ……

ഉറങ്ങിയൊ ശരിക്കും..

മ്മ്……നകുലേട്ടൻ ഫുഡ്‌ കഴിച്ചോ..

ആഹ്, ബ്രെഡ് കഴിച്ചു. പിന്നെ എഗ്ഗ് റോസ്റ്റ് ചെയ്തു…അത് രണ്ടും കൂടി തട്ടി വിട്ടു.. പിന്നെ ഒരു കോഫി… അതൊക്കെ കൊണ്ട് തൃപ്തിപ്പെടും.. ഇനി എന്റെ പെൺകൊച്ചു വന്നിട്ട് വേണം എന്തേലും ഒക്കെ കഴിക്കാന്..

അവൻ ഓരോന്നു പറഞ്ഞു ഇളക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അമ്മു ഒരക്ഷരം പോലും മിണ്ടാതെ എല്ലാം കേട്ട് കൊണ്ട് നിന്നു.

ആഹ്, എടി പെണ്ണേ, നീ വീട്ടിലേക്ക് പോയിട്ട് പെട്ടന്ന് വരില്ലേ…

മ്മ്.. എല്ലാം ഒന്ന് അടിച്ചു വാരി ഇട്ടിട്ടു പോരാം..പിന്നെ നകുലേട്ടാ, ഒരു കാര്യം കൂടി..

എന്താടി..

ട്യൂഷൻ സെന്ററിൽ നിന്നും, സാറ് വിളിച്ചായിരുന്നു, ഉടനെ തന്നെ ഒരു എക്സാം വരുന്നുണ്ട്, അതുകൊണ്ട് പഠിപ്പിക്കാൻ ചെല്ലാമോ എന്ന് ചോദിച്ചു. എന്താ മറുപടി പറയേണ്ടത് അവരോട്.

ഇനിയിപ്പോ അങ്ങോട്ട് പോകുവൊന്നും വേണ്ട, ഞാൻ അടുത്ത ദിവസം വന്നാൽ പിന്നെ, നമുക്ക് രണ്ടാൾക്കും കൂടി ഞായറാഴ്ച വൈകുന്നേരം തിരിച്ചു പോരണം, അതുകൊണ്ട്,  ഇനി എവിടേക്കും പോകണ്ടടി..

പെട്ടെന്ന് അമ്മയിയെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട് ഞാനും കൂടി വരുകാന്ന് വെച്ചാൽ, നാലഞ്ചു മാസം കഴിഞ്ഞിട്ട് പോരെ..

നാലഞ്ചു മാസം പോയിട്ട് നാലഞ്ച് ദിവസം പറ്റില്ല, എന്റെയമ്മു, എത്രയോ കാലം കാത്തിരുന്നിട്ടാടി എനിക്ക് നിന്നെ കിട്ടിയത്, ഒടുവിൽ അത് ഇങ്ങനെയൊക്കെ ഓരോരോ പ്രശ്നങ്ങളുമായി.ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, നമ്മുടെ ഒരുമിച്ചുള്ള ആയുസിന്റെ ഓരോ ദിവസം കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരിക്കുവാ കേട്ടോ,മൂക്കിൽ പല്ല് കിളുത്ത ശേഷം സ്നേഹിക്കാൻ നിന്നാലേ എന്റെ ഫോട്ടോയെ ആയിരിക്കും അങ്ങനെ ചെയ്യുന്നത്…
നകുലൻ പിന്നേയും ഓരോന്ന് പറയുന്നുണ്ട്.അമ്മു ചിലതെല്ലാം മൂളി കേട്ടു ചിലതിനൊക്കെ മറുപടിയും കൊടുത്തു.
ഒരു അഞ്ചുമിനിറ്റ് കൂടി സംസാരിച്ച ശേഷം അവൻ ഫോൺ കട്ട് ചെയ്തു. 11 മണിയൊക്കെ കഴിഞ്ഞ ശേഷം ശ്രീജയും അമ്മുവും പാറുക്കുട്ടിയും കൂടി അമ്മുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ആ സമയത്ത് അടുക്കള ജോലികൾ ഒക്കെ തന്നെ എല്ലാവരും ചേർന്ന് തീർത്തിരുന്നു. ബിന്ദു ഒരു ഓട്ടോറിക്ഷ വിളിച്ചാണ് അവരെ പറഞ്ഞയച്ചത്, പോകാൻ ഇറങ്ങിയപ്പോൾ ശ്രീജയുടെ കൈയിലായി കുറച്ചു പൈസയും ബിന്ദു ഏൽപ്പിച്ചു, അമ്മുവിന് എന്തെങ്കിലും ഒക്കെ ആവശ്യമുണ്ടെങ്കിൽ അത് വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞായിരുന്നു.
അമ്മുവും ശ്രീജയും കൂടി വീട്ടിലെത്തിയ ശേഷം, വീടും പരിസരവും ഒക്കെ അടിച്ചു വൃത്തിയാക്കിയിട്ട്, എന്നിട്ട് അകത്തേക്ക് കയറി, അടുക്കി ക് പെറുക്കി, വൃത്തിയായിട്ട് തന്നെയായിരുന്നു ആ വീട് കിടന്നത്.അതുകൊണ്ട്,വെറുതെയൊന്ന് അടിച്ചുവാരി വിട്ടാൽ മാത്രം മതിയായിരുന്നു. അമ്മു  കുറച്ചു നാരങ്ങാ പിഴിഞ്ഞ് വെള്ളം എടുത്തു  കൂട്ടി, എന്നിട്ട് പാറുക്കുട്ടിക്കും ശ്രീജയ്ക്കുമൊക്കെ കൊണ്ടുപോയി കൊടുത്തു. കുറച്ചു ഉപ്പേരിയും ചക്ക വറുത്തതും ഒക്കെ,  ഇരിപ്പുണ്ടായിരുന്നു  അതും അവൾ കൊണ്ടുവന്ന് അവർക്ക് കഴിക്കുവാൻആയി കൊടുത്തു.

ഉച്ചയോടു കൂടിയായിരുന്നു അവർ മൂവരും മടങ്ങി പൊന്നത്.

അത്യാവശ്യം കുറച്ച്, ഡ്രസ്സുകൾ ഒക്കെ അമ്മായി വാങ്ങി വച്ചിട്ടുണ്ട്, പിന്നെ ഈ വീട്ടിൽ നിന്നും, തന്റെ ചുരിദാറുകൾ ഒക്കെ എടുത്തുകൊണ്ട് പോകുവാൻ എന്തോ അമ്മുവിന് ഒരു വല്ലായ്മ തോന്നി, ഇനി കൊണ്ടുചെന്നാൽ അപ്പച്ചിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ  എന്ന് അവൾ കരുതി. ഒടുവിൽ അതൊന്നും എടുത്തോണ്ട് പോരേണ്ട എന്ന് അവൾ തീരുമാനിച്ചു.

കവലയിൽ എത്തിയശേഷം, മരിയ ടെക്സ്റ്റൈൽ ഷോപ്പിലേക്ക്, ശ്രീജ അമ്മുവിനെയും കൂട്ടി കയറി, ആകുന്നത്ര അവൾ എതിർക്കാൻ ശ്രമിച്ചു എങ്കിലും ശ്രീജ സമ്മതിച്ചില്ല. രണ്ടുമൂന്ന്, റെഡിമെയ്ഡ് ചുരിദാറുകളും, ടോപ്പുകളും ഒക്കെ ശ്രീജ അവൾക്ക് വാങ്ങി കൊടുത്തു..

ശ്രീജയ്ക്ക് ഒരു, ചുരിദാർ സെറ്റും പാറക്കുട്ടിക്ക്, രണ്ടുമൂന്ന് ഉടുപ്പും,, അമ്മയിയ്ക്ക് ഒരു സാരിയും കൂടി അമ്മു വാങ്ങുവാൻ ശ്രദ്ധിച്ചു .
ഒക്കെ വാങ്ങിയശേഷം ഇരുവരും കൂടി ചെരുപ്പ് കടയിലേക്ക് പോയി.
അമ്മുവിനെ വീട്ടിലിടാനായി  രണ്ടു ജോഡി ചെരുപ്പ് വാങ്ങി,എവിടേക്ക് എങ്കിലും പോകുമ്പോൾ ഇടാൻ വേണ്ടി വേറെയും രണ്ടണ്ണം.

ശ്രീജേചേച്ചി കൂടി വാങ്ങിയ്ക്കൂ,നല്ല കളക്ഷൻ ഉണ്ടല്ലോ,,, അമ്മു കണ്ണാടി ചില്ലില് അടുക്കി വെച്ച ചെരുപ്പുകൾ നോക്കി കൊണ്ട് ഒപ്പം ശ്രീജ യെ നോക്കി പറഞ്ഞു.

ബാംഗ്ലൂര് ചെരുപ്പിനൊക്കെ ചീപ്പ് റേറ്റ് ആണ് മോളെ, ഡ്രസ്സും ഓർണ്ണമെൻസും ചെരുപ്പും ഒക്കെ ബാംഗ്ലൂരിൽ നിന്ന് വാങ്ങുന്നതാണ് ലാഭം, ഇതിപ്പോ ഇങ്ങനെയൊക്കെ നടക്കുമെന്ന് നമ്മളാരും കരുതിയില്ലല്ലോ ഇല്ലെങ്കിൽ മോൾക്കുള്ളതെല്ലാം ഞാൻ അവിടുന്ന് വാങ്ങി വന്നേനെ

ശ്രീജ പറയുന്നത് കേട്ട് അമ്മു ഒന്ന് പുഞ്ചിരിച്ചു..

ഇനി അവിടെ വരുമ്പോൾ ഞാൻ കൊണ്ട് പോകാം, ഇതുപോലെ ഒന്നും അല്ല… ഒരു പ്രദേശം മുഴുവനും കടകൾ ആണ് ഉപ്പ് തൊട്ടു കർപ്പൂരം വരെ കിട്ടും..
ശ്രീജയുടെ സംസാരം ഒക്കെ കേട്ടു കൊണ്ട് അമ്മു ഒരു ചിരിയോടെ നിന്നു.

അങ്ങനെ എല്ലാം വാങ്ങികൂട്ടി ഇരുവരും എത്തിയപ്പോൾ മണി മൂന്ന് ആയിരുന്നു..
ബിന്ദു ഊണൊക്കെ വിളമ്പിച്ച ശേഷം അവരെ കാത്തിരിക്കുകയായിരുന്നു. അത് കണ്ടതും അമ്മുവിന് വല്ലാത്ത വിഷമം തോന്നി.

അമ്മയ്ക്ക് കഴിച്ചൂടായിരുന്നോ. അവിടെ എല്ലാം അടുക്കി പെറുക്കി ഒതുക്കി വന്നപ്പോൾ ഇത്രനേരം ആയിഅമ്മേ,,.

അതൊന്നും സാരമില്ല,വന്നു കൈ കഴുകിയിരിക്കു ശ്രീജേ. അമ്മുന് മേടിച്ച ഡ്രസ്സ് ഒക്കെ ഇഷ്ടമായോ മോളെ…

മ്മ്.. ഇഷ്ടമായി, ഞാനീ വേഷം ഒക്കെ മാറ്റിയിട്ട് പെട്ടെന്ന് വരാം, അമ്മായിയ്ക്ക് വിശക്കുന്നില്ലേ..

ആഹ്,, നിങ്ങൾ രണ്ടാളും കൂടി വന്നിട്ട് ഒരുമിച്ച് കഴിക്കാം എന്ന് കരുതി നോക്കിയിരുന്നതാണ്,  എങ്കിൽ മോള് ചെല്ല്.പോയി ഇതൊക്കെ അഴിച്ചു മാറ്റ്..

ബിന്ദു പറഞ്ഞതും അമ്മു മുകളിലെ മുറിയിലേക്ക്പോയി.

**

അങ്ങനെ ആദ്യത്തെ രണ്ട് ദിവസങ്ങൾ പെട്ടെന്ന് കഴിഞ്ഞു പോയി, ഇന്ന് വെള്ളിയാഴ്ചയാണ്, നകുലൻ എത്തുമെന്ന്, കാലത്തെ തന്നെ അവൻ അമ്മുവിന് മെസ്സേജ് അയച്ചിരുന്നു, ഒപ്പം ബിന്ദുവിനും ഫോർവേഡ് ചെയ്തു.

അവൻ ഈ രണ്ടു ദിവസങ്ങളിലും കൂടെക്കൂടെ അമ്മുവിനെ സമയം കിട്ടുമ്പോഴൊക്കെ വിളിക്കുമായിരുന്നു. അത്യാവശ്യം മാത്രം എന്തെങ്കിലുമൊക്കെ അമ്മു അവനോട് ചോദിക്കും. അത്രമാത്രം.
അതിന്റെയൊക്കെ പ്രതിഷേധം അവൻ അമ്മുവിനെ മുറയ്ക്ക് അറിയിക്കുന്നുമുണ്ടയിരുന്നു.

ഒരു മൂന്നുമണി കഴിഞ്ഞപ്പോൾ മുതൽ ബിന്ദു മകനെ കാത്തു  ഉമ്മറത്തു ഇരുപ്പുണ്ട്.

അമ്മു നേരത്തെ കുളിയൊക്കെ കഴിഞ്ഞു. പാറുകുട്ടിയെ കളിപ്പിച്ചു അതിലൂടെ ഒക്കെ നടന്നു.
ശ്രീജ കുഞ്ഞിന് വേണ്ടി കുറുക്ക് ഉണ്ടാക്കിക്കൊണ്ട് ഇരിപ്പുണ്ട്.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ
അവന്റെ കോൾ വന്നപ്പോൾ ശ്രീജ ഇക്കാര്യം ഏട്ടനെ അറിയിച്ചു.
അവൻ അമ്മയെ കുറെയേറെ വഴക്ക് വിളിച്ചു, എങ്ങനെയൊക്കെ ആയാലും ശരി രാത്രി 11 മണി ആകാതെ ഞാൻ എത്തില്ല അമ്മേ,നല്ല ട്രാഫിക് ആണ്, അതിന്റെ ഇടയ്ക്ക് അമ്മേടെ കോലം കെട്ടും…അതുകൊണ്ട് അമ്മ അവിടെ കിടന്നു മുറവിളി കേൾക്കാതെ
അകത്തേക്ക് കയറിപ്പോ,

അവൻ വഴക്ക് പറഞ്ഞപ്പോൾ ബിന്ദു ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
അമ്മുവും ശ്രീജയും അതു കണ്ടു ചിരിച്ചു.…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button