ശിശിരം: ഭാഗം 53

ശിശിരം: ഭാഗം 53

രചന: മിത്ര വിന്ദ

എത്ര നാളത്തെ ആഗ്രഹം ആണെന്ന് ചോദിച്ചാൽ ഏകദേശം 11വർഷത്തെ പ്രായം ഉണ്ട് കേട്ടോടി... ദൂരെ ആരോ പാടുകയാണോരു ദേവ സംഗീതം ഉള്ളിനുള്ളിൽ പ്രണയ സരോവിൻ സാന്ദ്രമാം ഗീതം.. പാട്ട് കണ്ടുകൊണ്ട് ഈ മുറിയിൽ കേറി വന്നു ഇങ്ങനെ കിടക്കുകയാണ്. അപ്പോളാണ് ഒരു പാദസ്വരകൊഞ്ചൽ കേട്ടത്. നോക്കിയപ്പോൾ മുടിയൊക്കെ ഇരു വശത്തുമായി പിന്നിയിട്ട് കൊണ്ട് വെളുത്തു തുടുത്ത ഒരു സുന്ദരിക്കുട്ടി. ദേ, ഈ വാതിൽക്കൽ വന്നു നിൽക്കുന്നു. അവൾ അന്ന് ഏഴാം ക്ലാസിൽ പഠിക്കുന്നു. ഞാൻ പ്ലസ് ടു പരീക്ഷ കഴിഞ്ഞു റിസൾട്ട്‌ വെയിറ്റ് ചെയ്യുന്ന കാലം. ഏതാണ് ഈ സുന്ദരിക്കുട്ടിഎന്നറിയാൻ ഞാൻ എഴുന്നേറ്റു വെളിയില്ക്ക് വന്നു. അപ്പോളാണ് സതിയപ്പച്ചിയെ കാണുന്നത്. സ്നേഹിച്ച പുരുഷന്റെ ഒപ്പം ഇറങ്ങി പോയതിൽ പിന്നേ അപ്പച്ചി ആദ്യം ആയിട്ട് തറവാട്ടിൽ മടങ്ങി എത്തിയത് ആയിരുന്നു. മുത്തശ്ശനും മുത്തശ്ശിയും അച്ഛനുമൊക്കെ ചേർന്ന് ആകെ ബഹളം.. ഭർത്താവ് മരിച്ചു പോയ ശേഷം പോകാൻ മറ്റൊരു ഇടം ഇല്ലാണ്ട് അപ്പച്ചി തിരിച്ചു വന്നത് ആണ്, മുത്തശ്ശൻ ആയിരുന്നു കൂട്ടിക്കൊണ്ട് വന്നേ, അതിന്റെ പേരിൽ നടന്ന വഴക്കും ബഹളോം ആയിരുന്നു. ഞാൻ ഓടി ചെന്നപ്പോൾ കണ്ടത് അമ്മയുടെ പിന്നിലായി പതുങ്ങി നിൽക്കുന്ന ആ പെൺകുട്ടിയെ ആയിരുന്നു. അവളുടെ പിന്നിയ മുടിയുടെ ഒരു ഭാഗവും പിന്നെ കരിമഷി പടർന്ന ഉണ്ടകണ്ണും...അത് മാത്രം കാണാൻ കഴിഞ്ഞുള്ളു. പിന്നീട് അവളെ കണ്ടത് രാത്രി അത്താഴം കഴിക്കാൻ ഇറങ്ങി ചെന്നപ്പോളാണ്. എന്നേ കണ്ടതും ചായിപ്പിലേക്ക് ഓടി മറഞ്ഞു. പോയ വഴിക്ക് നെറ്റിപോയി വാതിൽ പടിയിൽ ശക്തമായി ഇടിച്ചു. കരഞ്ഞു കൊണ്ട് എന്നേ പിന്തിരിഞ്ഞു നോക്കിയതും ഞാൻ ഓടിച്ചെന്നു. പക്ഷെ അതിനു മുന്നേ സതിയപ്പച്ചി വന്നു മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. പിറ്റേ ദിവസം കാലത്തെ ഞാൻ അമ്മവീട്ടിലേക്ക് പോയി. ഒരു മാസം സ്പോക്കൺ ഇംഗ്ലീഷ് പഠിയ്ക്കാൻ വേണ്ടി, അച്ഛൻ അവിടെ ഒരു അവധിക്കാലക്ലാസിൽ ചേർത്ത്. പോകും മുന്നേ ഞാൻ പല തവണ നോക്കിയെങ്കിലും കണ്ടില്ല കഷ്ടി ഒരു മാസം കഴിഞ്ഞു ഞാൻ മടങ്ങി വന്നപ്പോൾ അപ്പച്ചി അവിടുന്ന് പോയെന്ന് അറിഞ്ഞു. വാടകയ്ക്ക് താമസിക്കുന്ന വീടും സ്ഥലവും മനസിലാക്കി ഞാൻ ഓടി വന്നപ്പോൾ കരഞ്ഞു കൊണ്ട് നിൽക്കുകയാണ് പെങ്കൊച്ചു. അപ്പച്ചിയാണെങ്കിൽ റേഷൻ കടയിൽ പോയത് ആയിരുന്നു. എന്താണ് കരയുന്നത് എന്ന് ഞാൻ കാരണം തിരക്കി... ഒരുപാട് നിർബന്ധിച്ചപ്പോൾ അവൾ എന്റെ കാതിൽ ഒരു കാര്യം പറഞ്ഞു.. അതു പറയുകയും അരികിൽ കിടന്നവൾ ഒന്ന് തേങ്ങിയാതായി നകുലൻ അറിഞ്ഞു. കടും മഞ്ഞ നിറം ഉള്ള പട്ടു പാവാടയുടെ പിന്നിൽ നിലകൊണ്ട ചുവപ്പ് രാശി..... ഓടി റേഷൻ കടയിലേക്ക്... അപ്പച്ചിയെ കൂട്ടി കൊണ്ട് വന്നു. ഓളൊരു വല്യ പെണ്ണായി.... ഗിരിജ ചെറിയമ്മയും അപ്പച്ചിയും അടക്കം പറഞ്ഞു ചിരിച്ചപ്പോൾ നിറമിഴികളോടേ അവൾ എന്നേ നോക്കി.പേടിക്കേണ്ടന്നു ഞാൻ കണ്ണൊന്നു ചിമ്മി അവളെ കാണിച്ചു. ഓർമകൾക്ക് എന്തൊരു സുഗന്ധം അല്ലെ അമ്മുട്ടാ.... അമ്മു വല്യകുട്ടിയായിട്ടൊ.... മുത്തശ്ശി, അമ്മയോട് പറയുന്നതും കേട്ട് ഞാൻ കോലായിലേക്ക് കേറി വന്നു..എന്നിട്ട് നേരെ എന്റെ മുറിയിലേക്ക് പോയി.ജനാല ഒന്ന് തുറന്നിട്ടു തുലാ മഴയൊക്കെ പെയ്തു പറന്ന ശേഷം ചുവപ്പ് രാശി പടർത്തി മാനം അങ്ങനെ പരന്നു കിടക്കുകയാണ്. നകുലൻ അന്ന് തീരുമാനിച്ചത് ആയിരുന്നു, സതിയപ്പച്ചിയുടെ മകൾ അമ്മു എന്റെ പെണ്ണാണന്നു...ഈ നകുലനു വേണ്ടി ജനിച്ചവളാണെന്ന്. പറഞ്ഞു കൊണ്ട് അവൻ അവളുടെ മുടിയിൽ മുഖം പൂഴ്ത്തി. തിരിഞ്ഞു വന്നൊന്നു കെട്ടിപ്പിടിക്കുമെന്ന് ഞാൻ കരുതിയിരുന്നു കേട്ടോ.. വീണ്ടും നകുലന്റെ ശബ്ദം.. എന്തെങ്കിലും പറയുമെന്ന് കരുതിയെങ്കിലും അവളിൽ നിന്നും ഒരു നെടുവീർപ്പ് ഉയർന്നു വന്നത് മാത്രം. കുറച്ചു സമയം കഴിഞ്ഞതും നകുലൻ ഉറങ്ങിയെന്ന് അമ്മുനു മനസിലായി. അവൾ പതിയെ തിരിഞ്ഞു, എന്നിട്ട് അവനു അഭിമുഖമായി കിടന്നു.. ഒരു കൈപ്പാട് അകലെ കിടന്ന് ഉറങ്ങുന്നവനെ കണ്ണിമചിമ്മാതെ ആ അരണ്ട വെളിച്ചത്തിലും നോക്കി കിടന്നു.. ചെരിഞ്ഞു കിടന്നു ആള് ഉറങ്ങുകയാണ്. യാത്ര ക്ഷീണം കൊണ്ട് ആണ് അത്ര പെട്ടെന്ന് ഉറങ്ങിപ്പോയത്. അല്പം മുന്നേ അവൻ പറഞ്ഞ ഓരോ വാചകങ്ങളും ഓർത്തു കൊണ്ട് അമ്മുവും കുറേ നേരം കിടന്ന ശേഷം എപ്പോളോ ഉറക്കത്തിലേക്ക് വഴുതി വീണു. ** നകുലൻ ഉണർന്നപ്പോൾ അമ്മു അരികിൽ ഇല്ലാ.... അവൻ കുറച്ചു സമയം മേല്പോട്ട് നോക്കി കിടന്നു. എന്നിട്ട് പതിയെ എഴുന്നേറ്റു. അപ്പോളാണ് കുളിയൊക്കെ കഴിഞ്ഞു ഇറങ്ങി വരുന്ന അമ്മുനെ കണ്ടത്. മുടി തോർത്ത്‌ കൊണ്ട് ചുറ്റികെട്ടി വെച്ചു കൊണ്ട് അവൾ അവന്റെ അരികിലേക്ക് വന്നു. അമ്മു... നമ്മൾക്ക് അമ്പലത്തിൽ ഒന്ന് പോണം, നിനക്ക് പ്രോബ്ലം ഒന്നും ഇല്ലാലോ അല്ലെ.... ഇല്ലാ... പോകാം.... ഹമ്..... എന്നാൽ ശരി, ഞാനൊന്നു ഫ്രഷ് ആയി വരാം. നീ ഡ്രസ്സ്‌ മാറിക്കോ.. നകുലൻ വാഷ്റൂമിലേക്ക് പോയതും അമ്മു പെട്ടന്ന് അലമാര തുറന്നു ഒരു ചുരിദാർ എടുത്തു ഇട്ടു. എന്നിട്ട് ഇത്തിരി പൌഡറും മുഖത്തിട്ട് ഒരു കുഞ്ഞിപ്പൊട്ടും തൊട്ടു. ഇത്തിരി സിന്ദൂരവും നെറുകയിൽ ഇട്ട ശേഷം മുടി അഴിച്ചു ഒന്നൂടെ തോർത്തി. ഇത്ര വേഗം റെഡി ആയോടി പെണ്ണേ... കുളി കഴിഞ്ഞു ഇറങ്ങി വന്ന നകുലൻ അമ്മുനെ നോക്കി. ഹമ്.... നകുലേട്ടന്റെ ഷർട്ട്‌ തേച്ചു തരണോ...? വേണ്ടടി.... ഷർട്ട്‌ ഒക്കെ തേച്ചു മടക്കി വെച്ചത് ഇരിപ്പുണ്ട്. അവനും അലമാരയ്ക്ക് അകത്തു നിന്നും ഒരു ഷർട്ട്‌ എടുത്തു ഇട്ടു. അപ്പോളേക്കും അമ്മു താഴേയ്ക്ക് ഇറങ്ങി പോയിരുന്നു. അമ്മായി.... ചായ എടുക്കുയാണ് ബിന്ദു. അപ്പോളാണ് അമ്മുന്റെ വിളി കേട്ടത്. ആഹ്... നകുലൻ എണീറ്റോടി കൊച്ചേ, മ്മ്.. അമ്പലത്തിൽ പോകാമെന്നു പറഞ്ഞു. ആണോ... പോയിട്ട് വാ മോളെ,ഓരോ ചെമ്പരത്തി മാല മേടിച്ചു നടയിൽ വെച്ചു തൊഴണം കേട്ടോ. പറഞ്ഞു കൊണ്ട് നിന്നപ്പോൾ നകുലനും റെഡി ആയി ഇറങ്ങി വന്നു. പാറുക്കുട്ടി എഴുന്നേറ്റില്ലേയമ്മേ? ഇല്ലടാ മോനേ, അമ്മേം മോളും നല്ല ഉറക്കത്തിലാ... നകുലൻ ബുള്ളറ്റ്ന്റെ ചാവി എടുത്തു മുറ്റത്തേക്ക് ഇറങ്ങി കാറിൽ പോയാൽ പോരേ... അമ്മു മനഃസൽ ഓർത്തു. അപ്പോളേക്കും അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. അമ്മു ചെന്നു നകുലന്റെ പിന്നിലായി കേറി ഇരുന്നു. മക്കൾ രണ്ടാളും പോകുന്നത് നോക്കി ബിന്ദു നിറഞ്ഞ മനസോടെ ഉമ്മറത്തു നിന്നു ടി....എന്നേ മുറുക്കെ പിടിച്ചു ഇരുന്നോണം കേട്ടോ.. ഞാൻ ചിലപ്പോൾ ബ്രേക്ക്‌ പിടിച്ചുന്നുഒക്കെ വരും.. അവന്റെ തോളിൽ പിടിക്കാതെ അമ്മു വളരെ സൂക്ഷിച്ചാണിരിപ്പൊക്കെ. അത് കണ്ടു കൊണ്ട് മിററിൽ കൂടി അവളെ നോക്കിക്കൊണ്ട് നകുലൻ പറഞ്ഞത്. പക്ഷെ അവളാരാ മോള്.. പിടിക്കാതെ ബാലൻസ് ഒക്കെ ചെയ്തിരുന്ന്. പക്ഷെ അമ്പലത്തിന്റെ അടുത്തു എത്തിയപ്പോൾ ഒരു ഓട്ടോറിക്ഷയെ വെട്ടിച്ചു നകുലൻ ബൈക്ക് മാറ്റിയതും അമ്മു നകുലന്റെ പുറത്തേക്ക് ആഞ്ഞു പോയി. എന്നിട്ട് വേഗം തന്നേ പിന്നോട്ട് ആഞ്ഞു ഇരിക്കുകയും ചെയ്തു. ആഹാ.. അടിപൊളി.. അതെനിക്ക് ഇഷ്ടായി കെട്ടോടി അമ്മുട്ടാ... നകുലൻ പറയുന്നത് കേട്ടതും അമ്മുന്റെ മുഖം ചുവന്നു തുടുത്തു.…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Tags

Share this story